തിരുമങ്കയാഴ്വാർ

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

thirumangai-azhwar

നക്ഷത്രം – തുലാ കാർത്തിക

അവഥാരസ്ഥലം – ത്രുക്കുറയലൂർ

ആചാര്യമ്മാര് – വിഷ്വക്സേനർ, ത്രുനറയൂർ നംബി, ത്രുക്കണ്ണപുരം സൗരിപ്പെരുമാൾ

ശിഷ്യന്മാർ – സ്വന്തം അളിയൻ ഇളയാഴ്വാർ, പരകാല ശിഷ്യർ, നീർമേൽ നടപ്പാൻ, താളൂതുവാൻ, തോരാ വഴക്കൻ, നിഴലിൽ മറൈവാൻ, ഉയരെ തൂങ്ങുവാൻ

പ്രബന്ധങ്ങൾ – പെരിയ തൃമൊഴി, തൃക്കുറുന്താണ്ടകം, തൃവെഴുകൂറ്റിര്ക്കൈ. ചെറിയ തൃമടൽ, പെരിയ തൃമടൽ, തൃനെടുന്താണ്ടകം

വേറെ പേർകൾ – പരകാലൻ, കലിയൻ, നീലൻ, കലിധ്വംസൻ, കവിലോക ദിവാകരൻ, ചതുഷ്കവി ശിഖാമണി, ഷട്പ്രബന്ധക്കവി, കലിവൈരി, നാലുകവിപ്പെരുമാൾ, തൃനാവീരുടൈയ പെരുമാൻ, മങ്കൈയർകോൻ, അരുൾമാരി, മങ്കൈവേന്തൻ, ആലിനാടൻ, അരട്ടമുക്കി, അടൈയാർ ചീയം, കൊങ്കുമലർ കുഴലിയർ വേൾ, കൊറ്റ വേന്തൻ, കൊറ്റവേൽ മങ്കൈ വേന്തൻ എന്നു പല പേരായി പ്രസിദ്ധം.

പരമപദിച്ച സ്ഥലം – തൃക്കുറുങ്കുടി

തൻടെ സ്വയം കാരണമില്ലാത്ത കരുണയാലു തൃമങ്കയാഴ്വാരെ പിഴനീക്കി ശരിയാക്കിയ എംബെരുമാൻ അവരെകൊണ്ട്തന്നെ ജീവാത്മരെ സംസാര സാഗരത്തിൽ നിന്നും കരയിലേക്കു കയറ്റ്രുന്നു എന്നു, പെരിയ വാച്ചാൻ പിള്ള, പെരിയതൃമൊഴി വ്യാഖ്യാനപ്പൂഖത്തിൽ അഴക്കായിക്കാണിച്ചു.

ആഴ്വാർ തൻടെ ആത്മാവെ വെയിൽ കൊള്ളിച്ച്‌, ദേഹത്തിനു നീഴൽ കൊടുത്തു. ഭഗവദ്വിഷയങ്ങളിൽ ഈടുപെടാത്തെ കഴിയുന്നതു ആത്മാവെ വെയിലിൽ വാട്ടുന്നതിന് സമവാണു. ലൗകികവിഷയങ്ങളെ അനുഭവിച്ച് ആ സുഖമേ ലക്ഷ്യമായിക്കിയിരികിന്നതു ദേഹത്തെ നിഴലിൽ തണുപ്പിക്കിന്നതേപ്പോലാണു. “വാസുദേവ തരുഛായ” എന്ന് പറഞ്ഞതു പോലെ, വാസ്തവമായി നിഴൽ തരുന്ന മരം ശ്രീവാസുദേവന്തന്നെയാണു. ശ്രീകൃഷ്ണനെന്ന ഈ മരം യഥാർത്ഥത്തിൽ നല്ല നിഴൽ കൊടുത്തു ആത്മാവെ രക്ഷിക്കും. ഒരുപാടു സീതളമോ ഒരുപാടു ഉഷ്ണമോ ഇല്ലാതെ ഇന്ദ്രിയങ്ങൾ ഇന്ദ്രിയ ഭോഗങ്ങൾ ഉണ്ടാക്കുന്ന താപത്തെ തീർക്കും. ഭഗവദ്വിഷയമില്ലാത്ത വേർ വിഷയങ്ങളിൽ ആഴ്ന്നിരുന്ന ആഴ്വാർ,  ദിവ്യദേശ എംബെരുമാങ്കളുടെ സൗന്ദര്യത്തെക്കുറിച്ച് തൻടെ കണ്ണുകളെയും മനസ്സ്‌യും പിൻതിരിച്ചു. എംബെരുമാൻ അവർക്ക് ഈ ലോകത്ത് തന്നെ നിത്യ മുക്തരുടെ അനുഭവങ്ങളെ കൊടുത്തു, പരമപദ ആശയെക്കിളർത്തി, പരമപദത്തെയും അനുഗ്രഹിച്ചു.

ആഴ്വാരെപ്പോലുള്ള ചേതനർക്കു സാദാരണം ഈശ്വരനേക്കുറിച്ച് വെരുപ്പുണ്ടാകും. എംബെരുമാൻ ആഴ്വാരെ തൻടെ പേരിൽ അദ്വേഷ്യനാക്കി. ലൗകിക വിഷയങ്ങളിൽ പെട്ടു പോയിരുന്ന അവരുടെ ശ്രദ്ധപിടിച്ചെടുത്തു. പിന്നീട് ഈസ്വരനേ മുഖ്യം എന്നും മറ്റയ ഇന്ദ്ര്യ അനുഭവങ്ങൾ വ്യർത്ഥമാണു എന്ന ആഭിമുഖ്യം വിളയ്ച്ചു. തൃമത്ര അർത്ഥത്തെ ആഴ്വാരുടെ മനസ്സിലിരുത്തി. ഈസ്വരൻടെ സ്വറൂപ റൂപ ഗുണ വിഭവങ്ങളിൽ രുചിയേൽപ്പെടുത്തി. ഇത്തരം ജ്ഞാനമില്ലാത്തെ തൻടെ സ്വരൂപം കാണാൻ കഴിയുവില്ലാ എന്നിട്ടു എംബെരുമാൻ ആഴ്വാരുടെ മയക്കം മാറ മതിഗുണവുമരുളി. ഇതിനു നന്ദി പറഞ്ഞു ആഴ്വാർ പാടിയതാ അവരുടെ എല്ലാ പ്രബന്ധങ്ങളും.

എംബെരുമാൻടെ ഒരു കാരണവുമില്ലാത്ത കരുണയാ കാരണമെന്നു സ്വയം ആഴ്വാർ തന്നെ പെരിയ തൃമൊഴി എന്ന പ്രബന്ധത്തിൽ പാടിയ നാലാം തൃമൊഴി ഒമ്പതാം ദശകം ആരാം പാസുരത്തെ  പെറിയവാഛാൻ പിള്ള അഴകായി തൻടെ വ്യാഖ്യാനത്തിൽ കാണിച്ചു:

തമിഴ്  –  “നുമ്മടിയാരോടും ഒക്ക എണ്ണിയിരുന്തീർ”

അർത്ഥം – അങ്ങേയുടെ അടിയമ്മാർക്ക് ഒക്കെ എന്നെക്കണക്കാക്കി

രാമാനുജ നൂറ്റന്താതി എന്ന പ്രബന്ധത്തുടെ രണ്ടാം പാസുരത്തിൽ “കുറൈയൽ പിരാനടിക്കീഴ് വിള്ളാത അൻപൻ” എന്നു എംബെരുമാനാരുടെ ഉറച്ച കലിയൻ ഭക്തിയെ തൃവരങ്ങത്തമുതനാർ പാടുന്നു. അർത്ഥം – കുറൈയലൂറിൽ അവതരിച്ച തൃമങ്കയാഴ്വാർ തൃപ്പാദങ്ങളിൽ തന്നെ മുഴുവൻ അർപ്പിച്ച ഭക്തനാണു ശ്രീരാമാനുജർ.

മണവാള മാമുനികൾ തൃവാലി തൃനഗരി ദിവ്യദേശ യാത്രയിൽ ആഴ്വാർ ദിവ്യ തൃമേനി സൗന്ദര്യത്തിൽ വളരെ ഈടുപെട്ടു. താഴേയുള്ള പടം കാണുക:

thiruvali_kaliyan

നമ്മൾ ഏവരും കൂടി കാണാൻ വേണ്ടി അപ്പോൾ തന്നെ  സമർപ്പിച്ച പാസുരങ്ങളയും മലയാള വിവർത്തനത്തെയും ഇപ്പോള് ആസ്വദിക്കാം:

തമിഴ്

അണൈത്ത വേലൂം, തൊഴുത കൈയും, അഴുന്തിയ തിുരുനാമമും,
ഓമെന്റ വായും, ഉയർന്ത മൂക്കും, കുളിർന്ത മുഖമും,
പരന്ത വിഴിയും, പതിന്ത നെറ്റിയും, നെറിത്ത പുരുവമും,
ചുരുണ്ട കുഴലും, വടിത്ത കാതും, അസൈന്ത കാതു കാപ്പും,
താഴ്ന്ത ചെവിയും, അകന്റ മാർപും, തിരണ്ട തോളും,
നെളിന്ത മുതുകും, കുവിന്ത ഇടൈയും, അല്ലിക്കയിറും,
അഴുന്തിയ ചീരാവും, തൂക്കിയ കരുങോവൈയും, തൊങ്കലും തനിമാലൈയും,
തളിരുമിളിരുമായ് നിറ്കിറ നിലൈയും, ചാറ്റിയ തിരുത്തണ്ടൈയും,
ചതിരാന വീരക്കഴലും, തഞ്ചമാന താളിണൈയും, കുന്തിയിട്ട കണൈക്കാലും,
കുളിരവൈത്ത തിരുവടി മലരും, വായ്ത്ത മണങ്കൊല്ലൈയും, വയലാലി മണവാളനും,
വാടിനേൻ വാടി(എന്റു), വാഴ്വിത്തരുളിയ, നീലക്കലികന്റി,
മരുവലർ തം ഉടൻ തുണിയ, വാൾ വീശും പരകാലൻ, മങ്കൈമന്നനാന വടിവേ

മലയാളം

തഴുകിയ വേലും, തൊഴുത കൈയും, അമർത്തിയ തൃനാമവും,
ഓമെന്ന വായും, ഉയർന്ന മൂക്കും,കുളിർന്ന മുഖവും,
പരന്ന മിഴിയും,പതിയ്ച്ച നെറ്റിയും,ഞെരിഞ്ഞ പൂരികവും,
ചുരുണ്ട കുഴലും,വടിച്ച കാതും,അനങ്ങിയ കുണ്ടലമും,
താഴ്ന്ന ചെവിയും, വിരിഞ്ഞ മാറും, ഉരുണ്ട തോളും,
ഞെളിഞ്ഞ മുതുകും,കൂംബിയ ഇടുപ്പും,അല്ലി മാലയും,
അമർത്തിയ ചീരാവും,പൊക്കിയ കരുങോവൈയും, തൂങ്ങലും തനിമാലയും,
തളിരുമിളിരുമായ് നിൽക്കുന്ന നിൽപ്പും,ചാറ്റിയ കാൽത്തളയും,
ചതുരായ വീരക്കഴലും,തഞ്ചമായ തൃപ്പാദങ്ങളും,കുത്തിയിരുന്ന കണക്കാലും,
തണുപ്പേറിയ തൃവടി മലരും, കിട്ടിയ മണങ്ങൊല്ലയും, വയലാലി മണവാളനും,
ശതൃക്കൾ ദേഹം മുറിയ, വാൾ വീശും പരകാലൻ, മങ്കൈമന്നൻടെ വടിവുതന്നേ

തമിഴ്

ഉറൈകഴിത്ത വാളൈയൊത്ത വിഴിമടന്തൈ മാതർമേൽ,
ഉരുകവൈത്ത മനമൊഴിത്തിവ്വുലകളന്ത നംബിമേൽ,
കുറൈയൈവൈത്തു മടലെടുത്ത കുറൈയലാളി തിരുമണങ്
കൊല്ലൈതന്നിൽ വഴിപറിത്ത കുറ്റമറ്റ ചെങ്കൈയാൻ,
മറൈയുറൈത്ത മന്തിരത്തൈ മാലുരൈക്ക, അവൻമുനേ
മടിയൊടുക്കി മനമടക്കി വായ്പുതൈത്തു, ഒന്നലാർ
കറൈകുളിത്ത വേലണൈത്തു നിന്റവിന്ത നിലൈമൈ, എൻ
കണ്ണൈവിട്ടകന്റിടാതു കലിയനാണൈ ആണൈയേ!

മലയാളം

ഉറയഴിച്ച വാളയൊത്ത മിഴി മടന്ത മാതർമാർ
ഉരുക്കിവിട്ട മനസ്സെവിട്ടു  ഈജകമളന്ന വാമനർക്കു,
കുറയെച്ചൊല്ലി മടലെടുത്ത കുറയലൂരാൻ, തൃമണങ്
കൊല്ലയിൽ പിടിച്ചുപറിച്ച നിഷ്കളങ്കൻ നൻകൈയാൻ,
വേദഞ്ചൊന്ന മന്ത്രത്തെ മാലുഞ്ചൊല്ല, അവൻ മുൻപ്
മടിയൊടുക്കി മനസ്സടക്കി വായ്മൂടി, ഒത്തുച്ചേരാർ
ചോരകുളിച്ച വേൽ തഴുകി നിന്ന നിൽപ്പു, എൻടെ
കണ്ണുവിട്ടു നീങ്ങുവില്ലാ, കലിയൻ ആണ ആണയേ!

തമിഴ്

കാതും ചൊരിമുത്തും കൈയും കതിർവേലും,
താതുപുനൈ താളിണൈയും തനിച്ചിലംബും
നീതുപുനൈ തെന്നാലി നാടൻ തിരുവഴകൈപ്പോല
എന്നാണൈ ഒപ്പാരില്ലൈയേ

മലയാളം

ചെവിയും ചൊരിമുത്തും കൈയും കതിർവേലും,
പൂപ്പൊടിയണിഞ്ഞ താളിണയും തനിച്ചിലംബും,
ധ്യാനിക്കും തെന്നാലിനാടൻ തിരുവഴകിനു
സമാനൻ ആരുമില്ലാ! എന്നാണ!

തമിഴ്

വേലണൈത്ത മാർപും, വിളങ്കു തിരുവെട്ടെഴുത്തൈ
മാലുരൈക്കത്താഴ്ന്ത വലച്ചെവിയും,
താളിണൈത്തണ്ടൈയും, താർക്കലിയൻ കൊണ്ട നൻമുഖമും
കണ്ടു കളിക്കുമെൻകണ്

മലയാളം

വേൽചാർത്തിയ മാർപും, അഷ്ടാക്ഷരത്തെ
മാൽപരയ കേഴ്ക്കാൻ താഴ്ത്തിയ വലച്ചെവിയും,
താളിണയിൽ തണ്ടയും, മാലയണിഞ്ഞ ക്കലിയൻ കൊണ്ട നൻമുഖവും
കണ്ടു കളിക്കുമെൻകണ്

തമിഴ്

ഇതുവോ തിരുവരചു ഇതുവോ തിരുമണങ്കൊല്ലൈ
ഇതുവോ എഴിലാലി എന്നുമൂർ
ഇതുവോ താൻവെട്ടും കലിയൻ വെരുട്ടി നെടുമാലൈ
എട്ടെഴുത്തും പറിത്തവിടം

മലയാളം

ഇതാണോ തിരുവരച് ഇതാണോ തിരുമണങ്കൊല്ലൈ
ഇതാണോ എഴിലാലി എന്ന ഊർ
ഇതു തന്നെയാണോ വെട്ടും കലിയൻ നെടുമാലൈ വിരട്ടി
എട്ടെഴുത്തും പറിച്ച ഇടം

മാമുനികളുടെ വർണന ചുരുക്കമിതാ: പരകാലനുടെ ഈ ദിവ്യമങ്കള വിഗ്രഹം എപ്പോഴും എൻടെ നെൻഞ്ചിലുണ്ടാവും. വേൽ താങ്കിയ തൃത്തോളും, എംബെരുമാനെ കൂപ്പിയ കൈകളും, ഭംഗിയായ ശ്രീവൈഷ്ണവ തൃനാമവും, ഔമെന്നും തൃപ്പവളും, ചെരിതായിട്ടു ഉയർന്ന കൂർത്ത മൂക്കും, കുളിര നോക്കും മിഴികളും, ചുരുണ്ടു ഇരുണ്ടു കരുത്ത കുഴലും, എംബെരുമാനിടത്തു തൃമന്ത്രം കേട്ട ഭംഗിയായ ചെവി മടൽകളും, വട്ടമായ കഴുത്തും, അകന്ന തൃമാർപും, വലിയ തൃത്തോൾകളും, ലക്ഷണമുള്ള മേൽമുതുകും, ചുരുങ്കിയ ഇടുപ്പും, എഴിൽചേർന്ന മാലകളും, വശീകരിക്കും കൈവളകളും, വീരം നിരഞ്ഞ തൃപ്പദങ്കളും, വീര്യം ചേര്ന്ന കണക്കാൽകളും, ശതൃക്കളെ നശിച്ചു ഒഴിക്കും വളുവളക്കുംവാളും എന്നിങ്കനെ.

ഇനി ആഴ്വാരുടെ ചരിത്രം.

തമിഴ് നാട്ടില് നാകപ്പട്ടിനം താലുക്കാ  തിരുവാലി-തിരുനഗരിയെ  അടുത്തുള്ള തിരുക്കുറൈയലൂരിൽ, നാലാമത്തെ ജാതിയിൽ, പുരുഷോത്തമൻടെ ശാര്ങ്കം (കാർമുഖം) എന്ന വില്ലിനുടെ  അംശമായി, തൻടെ നിറത്തിനെ പറ്റിയതായ നീലൻ എന്ന പേരിൽ, ആഴ്വാർ അവതരിച്ചു എന്നു ഗരുഡവാഹന പണ്ഡിതർ  ദിവ്യസൂരി ചരിത്രത്തിൽ പറയുന്നു. ബാല്യത്തിൽ ഭഗവദ്വിഷയ രുചിയറിയാത്തെ വളർന്നു. പ്രഥമവയസ്സില് വലിയ തൃമേനിയും, ധനം സംപാദിക്കാൻ താൽപ്പര്യവും, യുദ്ധവിദ്യയിൽ ചമൽക്കാരിയും ആയിരുന്നു. ഇവരുടെ കഴിവു മനസ്സിലാക്കിയ ചോഴ ഭൂപതി ഇവരെ തൻടെയൊരു സേനാപതിയാക്കി.

അപ്പോഴ് തിരുമാമകൾ എന്ന അപ്സരസ്സ് സഖിമാരോടെ കളിക്കാൻ തിരുവാലിയിലേക്കു വന്നു. കളി കഴിഞ്ഞു മടങുംപോൾ തിരുമാമകളെ മരന്നു അവിടെ വിട്ടു പോയി. മനുഷ്യ രൂപവും കുമുദവല്ലി എന്ന പേരും കൊണ്ടവളെ ഒരു ശ്രീവൈഷ്ണവ വൈദ്യർ കണ്ടു അവളെ പരിവായി കാത്തു. അവളുടെ സൗന്ദര്യങ്കുരിച്ചു കേട്ടറിഞ്ഞ നീലൻ അവളെ കല്യാണങ്കഴിക്കാൻ ആഗ്രഹിച്ചു. ഒരു ആചാര്യനിടത്ത് പഞ്ച സംസ്കാരം എന്ന ശരണാഗതി ചെയ്ത ശ്രീവൈഷ്ണവനെത്തന്നേ കല്യാണങ്കഴിക്കുമെന്നു പറഞ്ഞു. നീലനും പെട്ടെന്നു തൃനറൈയൂർ ക്ഷേത്രത്തു നംബി എംബെരുമാനെ തൊഴുതു പഞ്ച സംസ്കാരം ചെയ്യാനിരന്നു. എംബെരുമാനും, ശങ്ക ചക്ര മുദ്ര പതിയ്ച്ചൂ തൃമന്ത്രം ഉപദേശിച്ചു. പാദ്മ പുരാണം സംസ്കൃതത്തിൽ പറഞ്ഞതു ഇതാ:

ശര്വൈശ്ശ്വേതമൃതാധാര്യം  ഊര്ധ്വപുണ്ഡ്രം യഥാവിധി
ഋജുനി സാന്തരാളാനി ഹ്യങ്കേഷു ദ്വാദശസ്വപി

അർത്ഥം –

പഞ്ച സംസ്കാരം കഴിഞ്ഞു പന്ത്രണ്ട് ശ്രീവൈഷ്ണവ തൃനാമങ്കൾ ധരിച്ചു വന്ന നീലൻ, വീണ്ടും കുമുദവല്ലിയെ വിവാഹം ചെയ്യാൻ അപേക്ഷിച്ച്. ഒരു കൊല്ലം ആയിരത്തെട്ടു ശ്രീവൈഷ്ണവമ്മാര്ക്കു ഊട്ടു നടത്തുന്ന ഓരാളെത്തന്നെ വിവാഹം ചെയ്യുമെന്നു കുമുദവല്ലി പറഞ്ഞു. ഇതുവും കൂടിചെയ്ത പിന്നീടാണു വിവാഹം നടന്നത്.

ആരാധാനാം സര്വേഷാം വിഷ്ണോർ ആരാധനം പരം
തസ്മാത് പരതരം പ്രോക്തം ദധീയാരാധനം നൃപ

എന്നാ പാദ്മ പുരാണ ശ്ലോകം. അർത്ഥം:

ഹേ! രാജൻ! വിഷ്ണു ഭഗവാൻ ആരാധനത്തെക്കാൾ വിഷ്ണു ഭകതർക്ക് ഊട്ടുകൊടുക്കുന്നതു (സംസ്‌കൃതത്തിൽ ദധീയാരാധനം)  കെങ്കേമം എന്നു മനസ്സിലാക്കി അതിൽ ഉറചു നിന്നു തൻടെ സ്വത്തു പൂരാവും അതിനായിത്തന്നെ ചെലവാക്കി.

ഇതു കണ്ടു ചിലർ ആഴ്വാർ രാജ്യത്തുടെ സ്വത്തു മുഴുവൻ ഭക്തമ്മാര്ക്കു ഊട്ടുനടത്തി ഒഴിച്ചെന്നു പരാതി വയിച്ചു. രാജാവും ആഴ്വാരെ കൊണ്ടു വരാൻ ആളുകളെ പറഞ്ഞു വിട്ടു. ആഴ്വാർ അവരിടം ഹിതമായിപ്പെരുമാറി. എന്നിട്ടും അവർ ആഴ്വാരിടം ധനം ചോദിച്ചു വലിയ സേനയെക്കൂട്ടി യുദ്ധം ചെയ്തു. കോപിച്ച ആഴ്വാർ അവരെ വിരട്ടിയടിച്ചു. രാജാവ് വീണ്ടും പറഞ്ഞു അയച്ച വലിയ സേനയേയും ആഴ്വാർ വിജയിച്ചു. രാജാവ് സ്വയം വന്നപ്പോൾ, തന്നോടു സമാധാനം ചെയ്യാൻ വന്നതായി കരുതി, ആഴ്വാർ രാജാവിടത്തു പോയി. രാജാവ് ആഴ്വാരെപ്പിടിച്ചു ഒരു കോയിലിൽ തടവിലാക്കി. മൂന്നു ദിവസം അന്നാകാരമില്ലാത്തെ തിരുമല തൃപ്പതി ക്ഷേത്രത്തിലെ തൃവേങ്കഠമുടയാനെയും ശ്രീരംഗ ക്ഷേത്രത്തിലെ പെരിയ പെരുമാളെയും തൊഴുതു ഒരിക്കൽ കൂടി അവരെ വിജയിച്ചു.

കാഞ്ചീപുര ക്ഷേത്രത്തിലെ ദേവപ്പെരുമാള്, കാഞ്ചീപുരത്തു ഒരുപാട് നിധിയുണ്ടെന്നു ആഴ്വാർക്കു സ്വപ്നം സാധിച്ചു. ആഴ്വാർ രാജാവേ അറിയിച്ചു. രാജാവ് കുറേ ആളുകളുടെ കൂട്ടത്തിൽ ആഴ്വാരേ കാഞ്ചീപുര ക്ഷേത്രത്തിലേക്കയച്ചു. അവിടെ നിധിയൊന്നുമില്ലാതിരുന്നു. അടിയാരെ കൈവിടാത്തെ ദേവപ്പെരുമാൾ വീണ്ടും വേഗവതി നദി തീരത്തു കുഴിച്ചു നോക്കാൻ സ്വപ്നം സാധിച്ചു. പറഞ്ഞതെപ്പോലെ ചെയ്തു. ആഴ്വാർ കുഴിച്ചു എടുത്തത് വെരും ആറ്റു മണലെങ്കിലും സൈനികർ അതെ വാങ്കിയപ്പോൾ നെല്ലായി. അവർ ഈ അതിശയത്തെ രാജാവിടത്തു അറിയിച്ചു. എന്നിട്ടു ആഴ്വാരുടെ പെരുമയുണർന്നു, സ്വയം തെറ്റും മനസ്സിലാക്കി, ആഴ്വാരിടം മാപ്പു ചോദിച്ചു. സ്വയം ധർമഞ്ചെയ്യാനും തുടങ്ങി. ആഴ്വാർ ദേവപ്പെരുമാൾ ഉത്തരവനുസറിച്ചു വേഗവതി നദിയിൽ കുഴിച്ചപ്പോൾ വലിയ സമ്പത്തും കണ്ടെത്തി. രാജാവിനെ കപ്പം അടയ്ച്ചു, കുറൈയലൂർ തിരിച്ചെത്തി തൻടെ കൈങ്കര്യത്തെയും തുടർന്നു.

തുടർന്ന്  ഊട്ടുനടത്തിയപ്പോൾ വീണ്ടും ധനം തീർന്നു. മോഷ്ടിച്ചു സ്വത്ത് ചേർക്കാൻ തീരുമാനീച്ചു ധനികരെ വഴിയിൽപ്പറിച്ചു. എംബെരുമാൻ തൃമനസ്സു  ഇത്രയും മതിയെന്നു നിശ്ചയിച്ചു. ഏറ്റുവും ഉയർന്ന കൈങ്കര്യം ചെയ്യുന്ന ആഴ്വാരുടെ വിഷയത്തിൽ ഒരു ലീലയിനു തയ്യാരായി. തൃനഗരിൽ വിവാഹം കഴിഞ്ഞ നവ ദമ്പതികളായി എംബെരുമാനും പിരാട്ടിയും പ്രത്യക്ഷപ്പെട്ടു. ഐശ്വര്യവുമായി ഇവർ വരുന്നതെ ശിഷ്യമ്മാര് അറിവിക്കവും, അവരെ തൃമണങ്കൊല്ലയിൽ വയിച്ചു വഴിമറിച്ചു. എല്ലാമ്പറിച്ചപിന്നെ എംബെരുമാനുടെ തൃവടി മോതിരത്തെ ഉത്തേശിച്ചു അവരുടെ കാലെപ്പിടിച്ചു. തൽക്ഷണന്തന്നെ പ്രജ്ഞാനം കിട്ടി “താങ്ങൾ ആരാണു?” എന്നു ആഴ്വാർ ചോദിച്ചു. “താങ്ങൾ നമ്മുടെ കലിയൻ ആണോ?” എന്നു എംബെരുമാൻ ചോദിച്ചു. കലിയൻ എന്നാൽ വീരൻ എന്നാ അര്‍ത്ഥം. എന്നാലും ആഴ്വാരുടെ വീരം തോറ്റു പ്രേമമായി.

thirumangai-adalma

ആഭരണങ്ങളെക്കെട്ടിയവരാലു പൊക്കാമ്പറ്റിയില്ലാതായി. ആഴ്വാർ താങ്ങൾ മന്ത്രിച്ചോ എന്ന, എംബെരുമാൻ അവരുടെ ചെവിയിലു തൃമന്ത്രം എന്ന ആഷ്ടാക്ഷരം ഉപദേശിച്ചു. എന്നിട്ടു മിച്ചമുണ്ടായിരുന്ന പ്രകൃതി മായകളും മാറി മയക്കമൊഴിഞ്ഞ നല്ലറിവ് കിട്ടിയവരായി. ഇങ്ങിനെ എല്ലാം ഇൻബമയമായപ്പോൾ, “വാടിനേൻ വാടി വരുന്തിനേൻ” എന്നു അവിടത്തെ തന്നെ പെട്ടെന്നു പാടിത്തുടങ്ങി എംബെരുമാനിനു നന്ദി വെളിയിട്ടു.

വൃദ്ധ ഹാറീത ശ്രുതി,

രുശോ  യജുംഷി സാമാനി തദൈവ  അഥര്‍വ്വണാനി ച
സർവം അഷ്ടാക്ഷരാന്തസ്‌ത്ഥം യച്ചാന്യാദപി വാങ്മയം

എന്നാപ്പോലേ, എല്ലാ വേദങ്ങളും കൂടി അഷ്ടാക്ഷര മന്ത്രതതുടെ അർത്ഥം എന്ന തത്വത്തെ ആഴ്വാരുണർത്തി.

നാരദീയ പുരാണം,

സർവവേദാന്ത സാരാർത്ഥസ് സംസാറാർണവ താരക:
ഗതിർ അഷ്ടാക്ഷരോ നൃണാം അപുനർഭവകാങ്ക്ഷിണാം

എന്നു പറഞഞ്ഞാപ്പോലേ, മോക്ഷം അഭ്യർത്ഥിച്ചവർക്ക് വേദാന്ത സാരം അഷ്ടാക്ഷര മന്ത്രം തന്നെയാണ് എന്നു അറുതിയിട്ടു.

നാരായണ ഉപനിഷദ്,

ഒമിത്യഗ്രേ വ്യാഹരേത്, നമ ഇതി പശ്ചാത്, നാരായണായേത്യുപരിഷ്ടാത്,
ഓമിത്യേകാക്ഷരം,നമ ഇതി ദ്വേ അക്ഷരേ, നാരായണായേതി പഞ്ചാക്ഷരാണി

എന്നാപ്പോലേ,”ഓം” എന്ന ഓരെഴുത്തിൽ തുടങ്ങി, “നമഃ” എന്ന രണ്ടെഴുത്തു നടുവിലും,”നാരായണായ” എന്ന അഞ്ചെഴുത്തു ഒടിവിലുമായി അഷ്ടാക്ഷരത്തുടെ വടിവെ ശാസ്ത്രം വർണിക്കിന്നു.

നാരദീയ പുരാണം,

മന്ത്രാണാം പരമോ മന്ത്രോ ഗുഹ്യനാം ഗുഹ്യമുത്തമം
പവിത്രഞ്ച പവിത്രാണാം മൂലമന്ത്രസ് സനാതന:

എന്നാപ്പോലേ, മന്ത്രങ്ങളില് പരമ പവിത്രവും, രഹസ്യങ്ങളിൽ പരമ രഹസ്യവും, ഏറ്റ്‌വും പഴമയാനതും മൂല മന്ത്രവുമായതാ അഷ്ടാക്ഷര മന്ത്രം.

തൃനാമ മഹിമയെകുറിച്ചു, “പേരാളൻ പേരോതും പെരിയോർ” എന്നും, “പെറ്റ തായിനും ആയിന ചെയ്യും” എന്നും ആഴ്വാർ പാടി. ദിവ്യ മഹിഷികളോടെ ഗരുടാറൂടനായി  പ്രത്യക്ഷപ്പെട്ട എംബെരുമാൻ ഒരു കാരണവുമില്ലാതെ ആഴ്വാർക്കരുളി. തൻടെ ഭാവനാ പ്രകർഷത്തെ പെരിയ തൃമൊഴി, തൃക്കുറുന്താണ്ടകം, തൃവെഴുകൂറ്റിരുക്കൈ, ചെറിയ തൃമടൽ, പെരിയ തൃമടൽ, തൃനെടുന്താണ്ടകം എന്ന ആറു പ്രബന്ധങ്ങളായി നമക്കും പങ്കിട്ടു. പിരാട്ടിയുടെ ശിപാർശയാലു താൻ പെറ്റ പേറു നമക്കും കിട്ടാനായി ആഴ്വാർ ഈ പ്രബന്ധങ്ങളെയരുളി.

ആശുകവി, വിസ്താരകവി,  മധുരകവി, ചിത്രകവി എന്ന നാലു വിദ കവി പുനയാൻ വല്ലവരായതാൽ നാലുകവിപ്പെരുമാൾ എന്നു ആഴ്വാരുടെ ശിഷ്യന്മാർ ഘോഷിക്കുവായിരുന്നു. ശൈവ നായമ്മാര് തൃജ്ഞാനസംബന്ധരുടെ ശിഷ്യന്മാർ ഇതെ ആക്ഷേപിച്ചു. സംബന്ധരുടെ ഇഷ്ടപ്രകാരം “ഒരു കുറളായ് ഈരടിയാൽ” എന്നു തുടങ്ങിയ പാസുരങ്ങളെ ആഴ്വാർ പാടി. ആഴ്വാരുടെ കവിത്തെ ശ്ലാഗിച്ച സംബന്ധർ, “നാലുകവിപ്പെരുമാൾ താങ്ങൾ തന്നെ” എന്നു സമ്മദിച്ചു തൻടെ കൈ വേലിനെയും സമ്മാനമായികൊടുത്തു. ആഴ്വാരും എല്ലാ ദിവ്യ ദേശങ്ങൾക്കും പോയി തീരാത്ത പ്രേമത്തോടെ എംബെരുമാനെ മങ്ങളാശാസനം ചെയ്തു കൊണ്ടിരുന്നു.

ആഴ്വാർ ശ്രീരംഗം ചെല്ല ആഗ്രഹിച്ചു.

വിമാനം പ്രണവാകാരം വേദശ്രുങം മഹാത്ഭുതം
ശ്രീരംഗശായീ ഭഗവാൻ പ്രണവാര്തഥ പ്രകാശക:

എന്നു സംസ്കൃതത്തിൽ പ്രസിദ്ധമായ ശ്രീരംഗത്ത് തൊഴാനും കൈങ്കര്യഞ്ചെയ്യാനും ആഴ്വാർ ആഗ്രഹിച്ചു. മേൽപ്പറഞ്ഞ ശ്ലോകത്തുടെ അർത്ഥം: “പ്രണവത്തുടെയും വേദതതുടെയും സ്വറൂപമായതും മഹാ ആശ്ചര്യമായതും ആണ് ശ്രീരംഗ ക്ഷേത്രത്തിൽ വിമാനം. അവിടത്തെ ശ്രീരംഗനാഥൻ തന്നെയാണ് പ്രണവത്തുടെ അർത്ഥം.”

ആഴ്വാർ ശ്രീരംഗനാഥന്‍ സന്നിധിയെച്ചുറ്റി മതിൽ കെട്ടാൻ ആഗ്രഹിച്ചു. വലിയ തുക വേണ്ടി വരുവില്ലേ. അതിനു നാഗപ്പട്ടിന ബൌദ്ധ വിഹാരത്തിൽ ഉള്ള സ്വർണ വിഗ്രഹത്തെ മോഷ്ടിക്കാൻ ശിഷ്യന്മാരോടു ഗൂഢാലോചിച്ചു. ആ വിഹാരത്തെ നിർമ്മിച്ച ശില്പ്പിയേക്കിട്ടിയാ  അവിടെ വിഗ്രഹം എങ്ങനെ സൂക്ഷിക്കുന്നു എന്നറിയാം. അവൻ ഉള്ള ദ്വീപിലേക്കു പോയി. ആഹാരാദികൾ കഴിഞ്ഞു വന്നവനിടത്തു “നാഗപ്പട്ടിന ബൌദ്ധ വിഹാരത്തിൽ കളവു പോയി” എന്ന് പൊയ്യായി ദുഃഖപ്പെട്ടു. “ഈ കുറുമ്പു ചെയ്തതാരാ? ഞാൻ അവിടത്തെ ഉപ്പ്രിക്കയുടല്ലേ വഴി ചെയ്തു? ഇതാ ഇങ്ങിനെ അടച്ചു പൂട്ടവുഞ്ചെയ്തല്ലോ?” എന്ന് തന്നെയറിയാതെ രഹസ്യം പറഞ്ഞു. ഈ വിവരം ഗ്രഹിച്ചു ആ ദ്വീപു വിടാൻ തയ്യാരായ ഒരു പാക്കപ്പൽടെ മാലിമിയിടത്തുച്ചെന്നു.

അവനിടം ഒരു പകുതി അടയ്ക്കായെ കൊടുത്തു, “ഇതേ വച്ചോണ്ട് ഒരു റശീത് കൊടുക്ക്. യാത്ര തീരുമ്പോൾ തിരിച്ചു കിട്ടിയാമതി” എന്നു പറഞ്ഞു. അവനും “ആഴ്വാരിടം ഈ കപ്പലിൽ അരപ്പാക്കു പെറ്റേന്‍” എന്നു റശീത് കൊടുത്തു. പാക്കപ്പൽ  നാഗപ്പട്ടിനം  എത്തിയവുടൻ പാക്കപ്പലിൽ ഉള്ള ചരക്കുകളിൽ പക്കുതിയെ അവകാശപ്പെട്ടു. മാലിമി സമ്മദിക്കുവോ? ഇല്ലാ! മദ്യസ്തരായി വന്ന അവിടെത്തെ വ്യാപാരികളിടത്തു റശീതെ കാണിച്ചൂ. ഈ കപ്പലിൽ അരപ്പാക്കു – ഒരു പാക്കപ്പൽടെ അരപ്പാക്കു – എന്ന് വായിച്ചു. ആഴ്വാർക്കു സാദകമായി തീർപ്പായി! പിന്നെന്താ? ചരക്കുകളെയെല്ലാം വിറ്റു ഊട്ടു കൈങ്കർയം തുടർന്നു.

പിന്നീട് ശിഷ്യന്മാരെയും കൂട്ടി സ്വർണ വിഗ്രഹത്തിനെ അടുത്തു. “ഈയത്താൽ ആകാതോ, ഇരുമ്പ് കൊണ്ടുമാകാതോ, ഭൂയസ്സാൽ തികഞ്ഞ ഭൂതത്താൽ ആകാതോ, തേയ്ച്ചാല്‍ തേയുന്ന പിത്തള  നല്ച്ചെമ്പു കൊണ്ടുമാകാതോ, മായപ്പൊൻ വേണുമോ?  മതിയ്ച്ചു, പിന്നെ എന്നെ പണിയാനോ (വിൽക്കാനോ)?” എന്നു ആ സ്വർണ വിഗ്രഹം ആഴ്വാരെ ചോദിച്ചു. എന്നാലും ആഴ്വാർ തൻടെ മൈത്തുനൻ ഇളയാഴ്വാരെക്കൊണ്ട് അതെയെടുത്തു. അടുത്തുണ്ടായിരുന്ന ഓരൂരിൽ ഉഴുതിളക്കിയ ഒരു പാടത്തിൽ കുഴിച്ചിട്ടു മൂടി സൂക്ഷിച്ചു. പിറ്റേ ദിവസം ചെന്നു എടുത്തപ്പോൾ അവിടത്തെ നാട്ടുകാർ “ഞങ്ങളുടെ നിലത്തിൽ നിങ്ങൾക്ക് എന്താ കാര്യം?” എന്ന് കോപിച്ചു. ആഴ്വാർ, “നിലം എൻടെയാണു. നാളെ തെളിവുരേഖ കാണിക്കാം” എന്ന് പറഞ്ഞു, വിഗ്രഹത്തെ കളവു കൊടുത്ത നാട്ടുകാർ ആറിയാതെ പെട്ടെന്നു ഉത്തമർകോയിൽ എന്ന സ്ഥലത്തിലെത്തിച്ചു (തമിഴ് നാട്ടിലേ തൃച്ചിരാപ്പള്ളി ജില്ലാ മണച്ചനല്ലൂര്‍ താലുക്കാ).

പിന്നീട് വിഗ്രഹത്തെ കളവു കൊടുത്ത നാട്ടുകാർ വന്നു ചോദിച്ചു. ആഴ്വാർ ആദ്യം തനിക്കു  അറിയില്ലെന്നു പറഞ്ഞു. പിന്നീട്, മീന മാസം മഴ നിന്നതിന് ശേഷം വിരലായം തരാമെന്നു രേഖപ്പെടുത്തികൊടുത്തു. ഉടൻതന്നെ സ്വർണ വിഗ്രഹത്തെ ഉരുക്കി, വിറ്റു വന്ന തുക കൊണ്ട്, ശ്രീരംഗ ക്ഷേത്രത്തു വലിയ മതിലെക്കെട്ടിത്തുടങ്ങി. തൊണ്ടരടിപ്പൊടിയാഴ്വാർ തൃപ്പൂന്തോട്ടം ഇടവഴിയിലായി. ആഴ്വാർ മതിലെ വളയ്ച്ചു തൃനന്ദവനത്തെ അകപ്പെടുത്തി. തൊണ്ടരടിപ്പൊടിയാഴ്വാരെ ആദരിച്ചു തൻടെ പൂക്കൂടയ്ക്കു അരുള്മാരി എന്നു പേരിട്ടു നന്ദി കാണിച്ചു.

വർഷ ഋതു കഴിഞ്ഞു. നാഗപ്പട്ടിനം നാട്ടുകാർ രേഖയും കൊണ്ട് തിരിച്ചു വന്നു. വാഗ്വാദം മൂത്തു അവർ ന്യായാധിപരിടത്തു പരാതി കൊടുത്തു. വിരലായം എന്നെഴുതികൊടുത്തപടി തൻടെ വിരലെ വെട്ടിത്തരാമെന്നു ആഴ്വാർ പറഞ്ഞു. ന്യായാധിപർ അതെ അംഗീകരിച്ചു. ആഴ്വാരുടെ സാമർത്യത്തെ വാദികളും മനസ്സിലാക്കി. ആഴ്വാർ അവരെ പ്രത്യേകമായി വിളിച്ചു, ഒരു ദ്വീപിൽ കുറെ സ്വത്തുണ്ടെന്നും, ഓടക്കാരനോടു പോയാൽ അവർക്ക് കിട്ടുമെന്നും പറഞ്ഞു അവരും പറഞ്ഞതനുശരിച്ചു. വഞ്ചിയാത്രയിൽ അവരെ വെള്ളത്തിൽ മുക്കിക്കൊല ചെയ്യിച്ചു.

വെള്ളത്തിൽ പോയവരെ അന്വേഷിച്ചു അവരുടെ പേരൻമാരെത്തി. ആഴ്വാരെയും സംശയിച്ചു തുടങ്ങി. വിഷമിച്ച ആഴ്വാർ പെരിയ പെരുമാളെ ധ്യാനിച്ചു. അങ്ങേയുടെ നിർദേശപ്പടി പേരൻമാരെ കാവേരി നദിയിൽ കുളിച്ചു, വൈഷ്ണവ തൃനാമം ധരിച്ചു, ശ്രീരംഗനാഥനെ തൊഴാമ്പറഞ്ഞു. അവരും അങ്ങനെ വന്നപ്പോൾ, അവനവൻടെ മുത്തച്ഛൻ പേരെ വിളിക്കുവെന്നു പെരുമാൾ പറഞ്ഞു. ഓരോരുത്തരും എംബെരുമാൻടെ പിന്നിൽ നിന്നും പുറത്തു വന്നു, “ആഴ്വാർ സംബന്ധത്താലു ഞങ്ങൾക്കു മോക്ഷം കിട്ടി. നിങ്ങളും അതു പോലെ ചെയ്യു” എന്നു പറഞ്ഞ പ്രകരം പേരൻമാരും ആഴ്വാരുടെ ശിഷ്യന്മാരായി നാട്ടിലേക്കു മടങ്ങി.

ആഴ്വാർക്ക് എന്തെങ്ങിലും ആശയുണ്ടോവെന്നു പെരുമാൾ ചോദിച്ചു. ആഴ്വാർ ദശാവതാര ദർശനം വേണം എന്നു പറഞ്ഞു. “ആയ്ക്കോട്ടേ! ദശാവതാര സന്നിധി ഒന്നു നിർമ്മിക്കു” എന്നു ഉത്തരവായി. അന്നു നിർമ്മിച്ച ദശാവതാര സന്നിധിയാ നമ്മൾ ശ്രീരംഗ ക്ഷേത്രത്തിൽ ഇന്നും തൊഴുന്നു.

സ്വയം പെരിയ പെരുമാൾ തന്നെ ആഴ്വാരുടെ മച്ചുനൻ ഇളയാഴ്വാരെക്കൊണ്ട്, ആഴ്വാർ പിറന്ന തൃക്കുറയലൂർ ക്ഷേത്രത്തിൽ ആഴ്വാരുടെ തൃമേനിയെ വിഗ്രഹമായി (അർച്ച), എഴുന്നരുളിപ്പിച്ചു. ആഴ്വാരും പതിവ് പോൽ, ചേതനരെ ഉജ്‌ജീവിച്ചോണ്ടും, മാർഗമും ലക്ഷ്യമും സ്വയം എംബെരുമാൻ തന്നെയാണു എന്നു ഉപദേശിച്ചും എഴുന്നരുളിയിരുന്നു.

തനിയന്
കലയാമി കലിദ്വംശം കവിം ലോകദിവാകരം|
യസ്യ ഗോപി പ്രകാശാഭിർ ആവിദ്യം നിഹിതം തമ: ||

അർത്ഥം
കലികൻറി എന്ന തൃനാമം കൊണ്ടവരും, കവികളുള്ളേ സൂര്യനെ പോന്നവരും, അടിയനുടെ അജ്ഞതയെ തൻടെ പ്രകാശമായ വാർത്തകളാലു മുഴുവൻ നീക്കിയവരുമായ ജ്ഞാനസൂർയനായ തൃമങ്കയാഴ്വാരെ ധ്യാനിക്കിന്നു.

പൂരുവർകൾ ചരിത്രം ഇനിയുമമുണ്ടു. മാമുനികൾക്കു പിൽ വന്നവരുടെ വിവരങ്കളെ കാണാം.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://guruparamparai.wordpress.com/2013/01/23/thirumangai-azhwar/

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

തൃപ്പാണാഴ്വാര്‍

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

thiruppanazhwar

ത്രുനക്ഷത്രം – തുലാം മാസം രോഹിണി

അവതാര സ്ഥലം – ഉരൈയൂർ (ശ്രീരംഗത്തെയടുത്തു)

ആചാര്യൻവിഷ്വക്സേനര്‍

ഗ്രന്ഥങ്ങൾ – അമലനാദിപിറാൻ

പരമപദിച്ച സ്ഥലം – ശ്രീരംഗം

മുനി വാഹനർ എന്ന് പ്രസിദ്ധാവായ ഈ ആഴ്വാരിടത്തു ആളവന്താർക്കു പ്രത്യേക താല്പര്യമുണ്ടായിരുന്നുവെന്നു പൂർവാചാര്യ ചരിത്രത്തു വ്യക്തമായിക്കാണാം.

ആഴ്വാരുടെ അമലനാദിപിറാൻ എന്ന ഗ്രന്ഥത്തിനു പെറിയവാച്ചാൻ പിള്ള, അഴകിയ മണവാളപ്പെരുമാൾ നായനാർ മറ്റ് വേദാന്താചാര്യർ അരുമയായ വ്യാഖ്യാനങ്ങൾ എഴുതീട്ടുണ്ട്.

അഴകിയ മണവാളപ്പെരുമാൾ നായനാർ പറഞ്ഞതു

മുതലാഴ്വ്വാമ്മാർ (പൊയ്കയാഴ്വാർ, ഭൂതത്താഴ്‌വാർ, പേയാഴ്വാർ) മുന്ന് പേരും ശ്രീമൻ നാരായണൻടെ സർവ്വേശ്വരത്വത്തെ (പരത്വം) കേന്ദ്രീകരിച്ച്‌ ക്ഷേത്രങ്ങളിൽ എഴുന്നരുളീട്ടുള്ള അർച്ചാവതാരങ്ങളെയും പരാമർശിച്ച്. കുലശേഖരാഴ്വാർ വാൽമീകി ഭാഗവാനെപ്പോലേ പ്രധാനമായി ശ്രീരാമനെ അനുഭവിച്ച് അർച്ചാവതാരങ്ങളോടും വ്യാവൃത്തമായി. വേദ വ്യാസ ഭാഗവാനെപ്പോലേ നമ്മാഴ്വാർ, പെരിയാഴ്വാർ മറ്റ് ആണ്ടാൾ ശ്രീകൃഷ്ണാവതാരത്തെ ലക്ഷ്യമാക്കി അർച്ചാവതാരങ്ങളെയും രസിച്ചു. വേറൊരു ദൈവത്തെ സർവ്വേശ്വരനായിക്കാന്നാതേ ശീലിച്ചു (ദേവതാന്തര പരത്വ നിരാസനം) തിരുമഴിസൈയാഴ്വാർ അർച്ചാവതാരത്തോടും നിയോഗിച്ചു. തിരുമങ്ങയാഴ്വാർ ഓരോ അർച്ചാവതാര എംബെരുമാനേയും സന്ദർശിച്ച് സ്തുതിച്ച്. ഇടയില് ശ്രീരാമകൃഷ്ണമ്മാരേപ്പോലുള്ള വിഭാവാതാരങ്ങളെയും സ്തുതിച്ച്. ശ്രീരംഗനാഥനെ മാത്രം കണ്ടു ആനന്ദിച്ചാലും തൊണ്ടരടിപൊടിയാഴ്വാർ തൻടെ പാസുരങ്ങളില് തൻടെ കുറവ് പറഞ്ഞു മറ്റുള്ളവർക്കു ഉപദേശവും ചെയ്തു.

ത്രുപ്പാണാഴ്വാരോ പ്രത്യേക തരത്തിലു അർച്ചാവതാര അനുഭവത്തിലു മാത്രം മുഴുകി, പെരിയ പെരുമാളെ മാത്രം ദ്യാനിച്ചു. എംബെരുമാൻ മുഴുവനും പ്രത്യക്ഷമായിട്ടുള്ളത് അർച്ചാവതാരത്തിലാണ് എന്ന് കതാവല്ലി ഉപനിഷത്തിൽ പറഞ്ഞത് അനുസരിച്ചാണ് ആഴ്വാർ ഈ ഏകാഗ്രതയിലായി.

അർജ്ജുനനെ ദിവ്യചക്ഷുസ്സ്‍  അനുഗ്രഹിച്ചു വിശ്വരൂപവും ശ്രീകൃഷ്ണൻ കാണിച്ച് കൊടുത്തു. തൻടെ സൗന്ദര്യവും ഔദാര്യവും വെളിവാക്കി അക്രൂരരെയും മാലാകാരാരെയും ആകർഷിച്ചു. സാമാന്യരുവായി പെരുമാറ്റവുമില്ലാത്തെ അർച്ചാ രൂപന്ദരിച്ചീട്ടും,  പെരിയ പെരുമാൾ  തൻടെ സൗന്ദര്യ രൂപത്തെ വെളിവാക്കി. ആഴ്വാരും ഉടൻ തന്നെ പാദാദി കേശമായി ആ ദിവ്യരൂപത്തെ കണ്ണ് നിറച്ചു മിരുകി.

താണ പഞ്ചമ കുളത്തിൽ പിറന്ന ആഴ്വാർക്കു സ്വാഭാവികമായിത്തന്നെ വണക്കമുണ്ടായിരുന്നു. വിനയനായി അഭിനയിക്കേണ്ടാ. മറ്റ് നാലു ജാതികളിനും അപ്പുരത്തായി തന്നേക്കരുതിയിരുന്നു. പെരിയപെരുമാളും നാല് ജാതികളെയും നോക്കാത്തെ നിത്യസൂരിയല്ലേ!

ശ്രീരാമ പട്ടാഭിഷേകാനന്തരം, പരമപദംപോലും ഉപേക്ഷിച്ച്   ശ്രീരാമധ്യാനത്തിൽ മുഴുകി, ഹനുമാൻ  ചിരഞ്ജീവിയായി കഴിഞ്ഞുകൂടാൻ  പോയി. അങ്ങിനെ ആഴ്വാരും വേറൊന്നിനും താല്പര്യമില്ലാത്തെ പെരിയ പെരുമാളേ മാത്രം അനുഭവിച്ചിരുന്നു.

ഈ മഹത്ത്വമോർത്തു,  വിഭീഷണ ആഴ്വാരെ തൻടെ മുമ്പിൽ എഴുന്നരുളിപ്പിക്കാൻ സുഗ്രീവ മഹരാജരേ ശ്രീരാമൻ ഏല്പിച്ചാപ്പോലേ, ത്രുപ്പാണാഴ്വ്വാരെ പെരിയ കോയിലിലേക്കു (ശ്രീരംംഗ ക്ഷേത്രം) എഴുന്നരുളിപ്പിക്കാൻ ശ്രീ ലോകസാരങ്ങ മഹാമുനിയെ പെരിയ പെരുമാൾ ഏല്പിച്ചു. എന്നിട്ടും വിനയശീലനായ ആഴ്വാർ ക്ഷേത്രത്തിക്കേരാൻ സമ്മദിച്ചില്ലാ. അമ്മട്ടു ശ്രീ ലോകസാരങ്ങ മഹാമുനി നിർബന്ധിച്ചു ആഴ്‌വാരെ തൻടെ തോളിൽ ചുമന്ത് പെരിയ പെരുമാളുടെ ത്രുംമുമ്പിൽ എത്തിച്ചു. വരുന്ന വഴിയില് അമലനാദിപിരാൻ എന്ന ഗ്രത്ഥത്തുടെ മുതൽ ഒൻപതു പാസുരങ്ങളെ ആഴ്വാർ പാടി. പ്രധാന സന്നിധിയുടെ ഗർഭഗൃഹത്തില്  പത്താം പാസുരത്തെ അരുളി. ഉടൻ പരമപദമെത്തി നിത്യരോടും മുക്തരോടും കൂടി പരമമപദനാഥനേ ആരാധിക്കാൻ തുടങ്ങി.

മാമുനികൾ ആഴ്വാരെ വാഴ്ത്തിയതെ ഇവിടെ കാണാം:
http://ponnadi.blogspot.in/2012/10/archavathara-anubhavam-thiruppanazhwar.html.

ത്രുപ്പാണാഴ്വാരെപ്പോലേ ഉരയൂരിൽ അവതരിച്ച കമലവല്ലി നാച്ചിയാരുടെ ചരിത്രം ആദ്യം അരിഞു പിന്നീടു ആഴ്വാരുടെ ചരിത്രത്തിലേക്കു കടക്കാം.

കാവേരിക്കാറ്റ്രെ സ്വാസിച്ചാൽ മോക്ഷങ്കിട്ടുമെന്നൊരു ചൊല്ലുണ്ടൂ. പിന്നെ ആ നദി തീരത്തു താമസ്സിക്കിന്നവർടെ കാര്യം പരയണോ? ഇന്നു ഉരയൂർ എന്ന പേരുള്ള അന്നത്തെ നിചുളാപുരിയും കാവേരി തീരത്തു  മഹത്തായ ക്ഷേത്രങളും അരമനകളും തികഞ്ഞ രാജ്യമായിരുന്നു. സൂര്യ വംശത്തു ചോഴഭൂപതിയെന്ന രാജാവ് ധർമപരിപാലനം ചെയ്തിരുന്നു. ധർമവർമ്മയെന്ന നംപെരുമാളുടെ (ശ്രീരംഗനാഥൻ) ഭക്തശിരോമണിയും അവിടെ താമസിച്ചിരുന്നു. ശ്രീ മഹാലക്ഷ്മി സമുദ്രരാജൻടെ (ക്ഷീരാബ്ദിയുടെ രാജാവ്) പെണ്ണായി അവതരിച്ചാപ്പോലെ നീളാദേവി (പരമപദനാഥൻടെ ഭാര്യ) ധർമവർമ്മയുടെ മകളായി അവതരിച്ചു. സദാ നംപെരുമാളെ ധ്യാനിച്ച് വളർന്നു ഋതുവായി. ഒരു ദിവസം രാജ്യത്തിലെയൊരു പൂന്തോട്ടത്തിലേക്ക്  പോയി.  അതേ സമയത്തു വേട്ടയ്ക്കായി നംപെറുമാളും അതേ പൂന്തോട്ടത്തേയെത്തി. അവരെ കണ്ടമാത്രം പ്രേമിച്ചു. അവരെത്തന്നേ കൽയാണങ്കഴിക്കുവെന്നു അച്ഛനോടും പറഞ്ഞു.

വളരെ സന്തോഷത്തോടേ ധർമ്മവർമ്മയും നമ്പെരുമാളിടത്തു ചെന്നു അരിയിച്ചു. ഏറ്റ്രുവും സന്തോഷിച്ച നമ്പെരുമാളും വിവാഹത്തിനു ഏർപ്പാടു ചെയ്യാൻ അനുമതിച്ചു. ഗംഭീരമായ വിവാഹത്തില്, ജനകരാജന്‍ സീതാപ്പിരാട്ടിയെ ശ്രീരാമൻടെ കൈയില്‍ ഏല്പിച്ചാപ്പോലേ, ധര്‍മ്മാവര്‍മ്മ കാമലവല്ലി നാച്ചിയാരെ നംപെരുമാളുടെ കൈയില്‍ ഏല്പിച്ചു.

കര്‍മ്മ ചുമതലകളൊഴിഞ്ഞു കിട്ടിയത് പോലേ ത്രുപ്പാണാഴ്വാര്‍ തുലാ മാസ രോഹിണി നക്ഷത്രത്തിലു പഞ്ചമ കുലത്തിലു അവതരിച്ചു. എല്ലാ ആഴ്വാമ്മാരെയും സ്വയം എഎംബെരുമാന്‍ തന്നെ സംസാരത്തില്‍ നിന്നും പെറുക്കിയെടുത്ത് ദിവ്യജ്ഞാനമാരുളിയെന്നാലും, ഇവരുടെ ഖ്യാതി കണ്ടതിശയിച്ച ഗരുഡവാഹന പണ്ഡിതര്‍, തൻടെ ദിവ്യസൂരി ചരിതത്തിലു, ഇവരെ ശ്രീമന്നാരായണൻടെ ത്രുമാരിലുള്ള ശ്രീവതസം എന്ന ത്രുമരുകു എന്നു പൊക്കിപ്പരഞു.

മഹാഭാരതം ശാന്തി പര്വം 358-73
ജായമാനം ഹി പുരുഷം യം പശ്യേന്‍ മധുസൂദന:
സാത്വിക: സ തു വിജ്ഞേയ: സ വൈ മോക്ഷാർത്ഥ ചിന്തകാ:

അർത്ഥം
മധുസൂദനന്‍ എംബെരുമാന്‍ ആരെ ജനിക്കിന്നപ്പോള്‍   നോക്കുന്നോ അവര് ശുദ്ധ സത്വ ഗുണത്തോടെ സാത്വികരായി ജനിക്കുന്നു. അവര് മോക്ഷത്തേക്കുറിച്ച്മാത്രം ചിന്തിക്കും.

ഇങ്ങിനെ എംബെരുമാൻ ദയവാലു സാത്വീകനായി ജനിച്ച ത്രുപ്പാണാഴ്വാർ നാരദ മഹർഷിയെയും നമ്പാടുവാനേയും പോലായിരുന്നു. നാരദ മഹർഷി സദാ നാരായണനെ ധ്യാനിച്ചിരുന്നു. തൃക്കുറുങ്ങുടി ക്ഷേത്രത്ത് എംബെരുമാനെ എപ്പൊഴും പാടി കീർത്തിച്ചിരുന്ന നമ്പാടുവാൻ, താഴ്ന്ന ജാതിയായ പാണർ കുളത്തിൽ അവതരിച്ചീട്ടും,  ബ്രഹ്മ രാക്ഷസനായ ഒരു ബ്രാഹ്മണനെ എല്ലാ പാപങ്ങളിൽ നിന്നും മോചിപ്പിച്ചതെ, കൈശിക പുരാണത്തില് വിശദീകരിച്ചീട്ടുണ്ട്. അവരുടെ മഹത്ത്വങ്ങളേക്കണ്ടാൽ എംബെരുമാനെ കീർത്തിക്കാൻ അവതരിച്ച നിത്യസൂരിയെന്നു തോണും.

അന്നത്തെ ജാതിവഴക്കനുസരിച്ചു ശ്രീരംഗത്തിൽ പ്രവേശിക്കാത്തെ, കാവേരിയുടെ തെക്കോട്ട് ശ്രീരംഗനാഥനെ നോക്കി, വലത്തേകൈയിൽ സുദർശന ചക്രന്ധരിച്ച ശ്രീമന്നാരായണനെ പ്രാപിച്ചു, ഭക്തിഭാവത്തോടെ പെരിയ പെരുമാളേ ഇടവിടാതെ പാടിയാരാധിച്ച്. പെരിയ പെരുമാളും ആ സംഗീത ആരാധനയെ ഉല്ലാസമായി ആസ്വദിച്ചു.

ആ സമയത്ത് ലോകസാരങ്ങ മഹർഷി നാമ്പെരുമാളുടെ ആരാട്ടിനെ വെള്ളം കൊണ്ട്ചെല്ലാൻ അവിടം വന്നുചേർന്നു. താഴ്ന്ന കുലത്തവരായ ആഴ്വാരെ അവിടം വിട്ടു മാറി നിൽക്കാൻ പറഞ്ഞു. സ്വയം മറന്നു ചിലയ്ച്ചിരുന്ന ആഴ്വാർ അതെ കേട്ടില്ലാ. എന്നിട്ടു മഹർഷി ഒരു കല്ലെയെടുത്തു വീശി. ആഴ്വാർടെ നെറ്റ്രിതതടത്തിൽ പരിക്കേറ്റ് ചോരയൂരി. ഉണർന്ന ആഴ്വാർ മാപ്പു ചോദിച്ചു മാറിനിന്ന്. ലോകസാരങ്ങ മഹർഷിയും കുളിച്ച് തീർത്തക്കുടവുമായി നാലബലത്തിലേക്കു യാത്രയായി. മുമ്പില് പതിവ് പോലേ തഴ, കുട, മേള താളങ്ങളുമുണ്ടായിരുന്നു.

ഈ സംഭവം കാരണം പെരിയ പെരുമാൾ ഒരുപാട് ദു:ഖിച്ചു. നാച്ചിയാരോ, “പാണ് പെരുമാളെ (തൃപ്പാണാഴ്വാരുടെ ഓമനപ്പേര്) എങ്ങിനെ നമ്മുടെ സന്നിധിയിലേക്കു എത്തിക്കാം?” എന്ന് ചോദിച്ചു. പെരിയ പെരുമാൾ പെട്ടെന്ന് സന്നിധിയുടെ വാതിലടച്ചു. അവിടെ ഏത്തിയ ലോകസാരങ്ങ മഹർഷിയെ കോപിച്ചു. “എൻടെ അത്രന്ത ഭക്തനോട് ഇങ്ങിനെയാണോ പെരുമാരുക?” എന്ന് ചോദിച്ചു. “എനിക്ക് പെട്ടുപോയി! ഭാഗവത അപചാരം ചെയ്തു. എങ്ങിനെ ഈ തെറ്റ് ജ്ഞാൻ ശരിയാക്കാം?” എന്ന് ലോകസാരങ്ങ മഹർഷി അഭ്യര്‍ത്ഥിച്ചു. സര്വതന്ത്രസ്വാതന്ത്രനായ എംബെരുമാൻ തൃപ്പാണാഴ്‌വാരെ അനുഗ്രഹിക്കാനായി ലോകസാരങ്ങ മഹർഷിക്കു സ്വപ്നം സാധിച്ചു. ഭക്തിയോടെ ആഴ്വാരെ തോളിൽ ചുമന്നു തൻടെ മുമ്പിൽ കൊണ്ട് വരാൻ പറഞ്ഞു.

ശ്രീകൃഷ്ണനെ കൊണ്ട് വരാൻ കംസൻ അക്രൂരരെയേൽപ്പിച്ചു. അദ്യേഹം,  “ഇന്നു എൻടെ പിരപ്പിനു ഒരു പ്രയോജനമുണ്ടായി. ഇന്നു രാത്രി നീങി ഒരു ശുഭദിനമെത്തി. കണ്ണനേക്കാണാം. കൂട്ടത്തിൽ ബലരാമനുമുണ്ടാകും”  എന്ന് സന്തോഷിച്ചു (അദ്യ മേ സഫലം ജന്മ സുപ്രഭാതാ ച മേ നിശാ).  അത് പോലെ വെളുപ്പാൻ കാലം ഉണർന്ന ലോകസാരങ്ങ മഹർഷിയും സന്തോഷിച്ചു. കുരെ സാദ്വീക ഭക്തമ്മാരോടെ കൂടി കാവേരിയിലു കുളിച്ചു നിത്യമതകർമ്മാചാരങളെ ചെയ്തു.

ഭാഗവതർ എത്തരെ അകലേയിരുന്നിട്ടും അടുത്തു ചെന്നു സേവിക്കുക എന്നാണു. (സുദൂരമപി ഗന്തവ്യം യത്ര ഭാഗവത സ്തിത:). അത് പോലേ ലോകസാരങ്ങ മഹർഷി ശ്രീരംഗത്തിൽനിന്നും അകലേ പാർപ്പിച്ചിരുന്ന ത്രുപ്പാണാഴ്വാരിടത്തു ചെന്നു. സുന്ദരപ്പൂന്തോട്ടഞ്ചൂഴ്ന്ന ശ്രീരംഗത്തേ നോക്കി നീന്നു ത്രുപ്പാണാഴ്വാർ ശ്രീരംഗനാഥനെ കീർത്തിച്ചിരുന്നു. മഹർഷി ആഴ്വാർ താമരപ്പദ്ങളിൽ വീന്നു ശ്രീരംഗനാതൻ ഉത്തരവനുസരിച്ചു ശ്രീരംഗത്തിൽ പ്രവേശിക്കേണൂമെന്നു അപേക്ഷിച്ചു. നാലു ജാതികളുക്കുൾപ്പെടാത്തെ താഴ്ന്ന ജാതിയിൽ പിരന്നതു കൊണ്ടു പ്രവേശിക്കുവില്ലാവെന്നു ആഴ്വാർ മരുപടി പരഞ്ഞു.

“ശരിയാണൂം. താങളുടെ താമരപ്പദങളെ ശ്രീരംഗത്തു വയിക്കാനൊക്കുവില്ലാ. എൻടെ മേലേക്കേരി വരാമല്ലോ! പെരിയ പെരുമാൾ നിയമിച്ചാപ്പോലേ താങൾ ചെയ്തേ പറ്റ്രു” എന്നു മഹർഷി ആഴ്വാരെ ബലവന്തപ്പെടുത്തി. ഭഗവാനേയും ഭാഗവതരേയും ആശ്രയിച്ചിരുന്ന ആഴ്വാരും ലോകസാരങ്ങ മഹർഷിയെ തള്ളിപ്പരയാനാവാത്തെ, വേരോ നിവർത്തിയുമില്ലാത്തെ, എംബെരുമാൻ ചൊരിയുന്ന പ്രതയേക ദയയോർത്തു അങിനെതന്നെ വഴങിക്കൊടുത്തു.

മുക്തി ലഭിച്ച ജീവാന്മരെ ആദിവാഹികരെന്ന വീഷ്ണു ധൂതമ്മാർ അവസാന യാത്രയായി പരമപദത്തിലേക്കു വഴികാണിച്ചു ത്രുമാമണി മൺഡപത്തിലേക്കു എത്തിക്കും. അവിടെയാണു പരമപദനാഥൻ തൻടെ ദിവ്യ മഹിഷിമാരോടും, നിത്യസൂരികളോടും ദിവയാലങ്കാരഞ്ചാർത്തി സേവ സാധിക്കുക. അതു പോലേ ലോകസാരങ്ങ മഹർഷി മഹാ സന്തോഷത്തോടേ  ആഴ്വാരെപ്പൊക്കിയുയർത്തി തൻടെ തോളിൽകേറ്റ്രി വയിച്ചൊണ്ടൂ ശ്രീരംഗ വീതികളെയും ക്ഷേത്രത്തെയും കടന്നു പെരിയ പെരുമാൾടെ ത്രുമുൻബിലാക്കി.

ആചാര്യ ഹ്രുദയം എൺബത്തിയഞ്ചാം ചൂർണീകയിലു അഴകിയ മണവാളപ്പെരുമാൾ നായനാർ ഇതേ മനോഹരമായി വർണിച്ചീട്ടുണ്ടു.

bhoga-mandapam

ലോകസാരങ്ങ മഹർഷി, ത്രുപ്പാണാഴ്വാർ, നംപെരുമാൾ – ഭോഗ മൺഠപത്തു വീണയൂംകൈയുമായ അൻതരംഗരെ മഹർഷി അനുവർത്തിച്ച ക്രമം.

നിത്യസൂരികൾ സദാ കാണുന്ന തൻടെ ദിവ്യരൂപത്തെ പെരിയ പെരുമാൾ  ആഴ്വാര്‍ക്കു പ്രത്യക്ഷമാക്കി. ആഴ്വാർ മധുര സംഗീതം കൂട്ടിച്ചേർത്തു അമലനാദിപിരാൻ എന്ന ദശകത്തുടെ ഒമ്പതു പാസുരങ്ങളെ പാടി. സന്നിധിയിൽ കയറിയ പിന്നീട് ആഴ്വാർ സ്വയം ബ്രഹമ്മാവ് കണ്ട   ശ്രീരംഗനാഥനെത്തന്നെ ആഴ്വാരുങ്കണ്ട്. ശ്രീരംഗമാഹാത്മ്യം എന്ന ഗ്രന്ഥം ബ്രഹ്‌മ്മാവിന്  പ്രത്യക്ഷപ്പെട്ട കാക്ഷിയെ ഇങ്ങിനെ രൂപീകരിക്കുന്നു:

കിരീടവും, തോൾവളകളും, വൈരക്കല്ലുകൾ പതിയ്ച്ച കുൺഡലങ്ങളും, കഴുത്താരങ്ങളും, മുത്തുമാലകളും, ശ്രീ കൗസ്തുഭം ചാർത്തിയ മാരും, വക്ഷോദേശത്തു മഹാലക്ഷ്മിയും, ഉരുക്കിയ പൊന്നുപോലത്തെ മഞ്ഞപ്പട്ടും, ഭംഗിയുള്ള പൊന്നരഞ്ഞാണവും, താമരപ്പദങളില്‍ അഴകിയ പാദസരവും,  ശോഭയേരിയ മ്രുദുവായ പൂണുനൂലും, സുന്ദരമായി ഒരു കൈയെ തലയ്‌ക്കു അണയ്ച്ചു മറു കൈയെ നീട്ടി തൃപ്പാദങ്ങളെ ചുണ്ടിക്കാണിച്ചുകൊണ്ടും,  നല്ല നീണ്ട തൃമേനിയും, ഉയർന്ന അലങ്കരിക്കപ്പെട്ട തോളുകളും, തൃവനന്താഴ്‌വാൻ (ആദിശേഷൻ) മേൽ ശയനീച്ചുകൊണ്ട് ശ്രീരംഗനാഥൻ പ്രത്യക്ഷപ്പെട്ടു.

ആഴ്വാർ ബ്രഹ്മാവ് മുതലായ ഏവരും വണങ്ങുന്ന എംബെരുമാൻടെ നടയിലേക്കേരി. മാർപ്പാലിനായി അമ്മയുടെ സ്തനത്തെ മാത്രം നോക്കിയിരിക്കുന്ന കൊച്ചു കുട്ടി പോലേ, നാഥൽടെ താമരപ്പദങളെ ദ്യാനിച്ചും പൂജിച്ചും ഉജ്ജീവിക്കുന്ന ശരണാഗതനായ ആഴ്വാരും, എംബെരുമാൽടെ ശരണകമലങ്ങളെ മാത്രം നോക്കിയിരുന്നു. ഇത്കൊണ്ടല്ലേ തൻ്റെ ആദ്യത്തതു പാസുരത്തിൽത്തന്നെ പറഞ്ഞു –  എൻ്റെ തലവനായ ശ്രീരംഗനാഥൻടെ തൃകമല പാദങ്ങൾ ആഴ്വാരിടത്തു വന്നു കണ്ണുകളിൽ നിറഞ്ഞു അനുഗ്രഹിച്ചു (അരംഗത്തമ്മാൻ തൃക്കമലപാദം വന്ത് എൻ കണ്ണിനുള്ളന ഒക്കിൻറതേ).

ഈ വരി മൂന്നു തത്വങ്ങളെ കുറിക്കുന്നു:
1. അരംഗത്തമ്മാൻ – എംബെരുമാൻ നമ്മുടെ നാഥനാണ് – ശേഷിത്വം
2. കമലം അഥവാ താമര – ദിവ്യാനുഭവം – ഭോഗ്യത്വം
3. പാദം – ലക്ഷ്യത്തിലെത്തിക്കും വഴി – ഉപായത്വം

പെരിയ തൃമൊഴിയെന്ന ഗ്രന്ഥത്തുടെ രണ്ടാന്ദശകം  ഇരുപതു പാസുരങ്ങളില് പെരിയാഴ്വാർ എംബെരുമാനെ പാദാദി കേശം വർണിച്ചു. അങ്ങിനെ, ലോകസാരങ്ങ മഹർഷി എഴുന്നരുളിപ്പിച്ച പാണരും, എംബെരുമാൻടെ ശരണകമലങ്ങൾ തൊട്ടു ശിരസ്സു വരെ ദർശിച്ച്, ആനന്ദിച്ചു അമലനാദിപിരാനെന്ന ഗ്രത്ഥംഅരുളി. ഈ ഗ്രത്ഥം നമ്മുടെ ശ്രീവൈഷ്ണവ സമ്പ്രദായ സാരമായ തൃമത്രാർത്ഥമാണ് (എട്ടെഴുത്ത് മന്ത്രം എന്ന് പ്രസിദ്ധമായതു). തൃപ്പാണാഴ്വാരെ അവരുടെ ത്രുമേനിയോടെ അങ്ങിനെത്തന്നെ പെരിയ പെരുമാൾ ഏട്രെടുകവും, അദ്യേഹം എംബെരുമാൻ്റെ ശരണകമലങ്ങൾ വഴിയായി പരാമപദമെത്തി.

തനിയൻ 1
ആപാദചൂടമനുഭൂയ ഹരിംശയാനം
മദ്യേ കവേര ദുഹിതുര് മുദിതാന്തരാത്മാ |
അദ്രഷ്ട്രുതാം നയനയോർ വിഷയാന്തരാണാം
യോ നിശ്ചികായ മനവൈ മുനിവാഹനം തം ||

അർത്ഥം
എന്ത ത്രുപ്പാണാഴ്വാർ, കാവേരി മറ്റും കൊള്ളിട നദികളുടെ നടുക്കേ കണ്വളർന്നരുളുന്ന അഴകിയ മണവാള പെരുമാളെ, ത്രുവടി തുടങി ത്രുമുടി വരെ കണ്ണാര അനുഭവിച്ചു മകിഴ്ന്ന ചിത്തനായി, തൻ്റെ തൃക്കണ്ണുകൾ ആ എംബെരുമാൻ അല്ലാത്തെ വേറൊന്നിനേയും കാണാങ്കഴിയില്ലെന്നു തീർത്തു പറഞ്ഞോ, ലോകസാരങ്ങ മഹർഷിയെ വാഹനമായിക്കൊണ്ട അപ്പടിപ്പെട്ട തൃപ്പാണാഴ്വാരെ ദ്യാനിക്കിന്നു..

തനിയൻ 2
കാട്ടവേ കണ്ടപാദ കമലം നല്ലാടൈ ഉന്തി
തേട്ടരും ഉദര ഭണ്ഡം തിരുമാർപ് കൺഠം ചെവ്വായ്
വാട്ടമിൽ കൺകൾ മേനി മുനിയേരിത് തനി പുകുന്തു
പാട്ടിനാൽ കണ്ടു വാഴും പാണർ താൾ പരവിനോമേ

അർത്ഥം
ലോകസാരങ്ങ മഹർഷിയുടെ തോൾ മേലേക്കേറി, ഒറ്റയ്ക്കു സന്നിധിയുടെ അകത്ത് ചെന്ന്, അവര് കാണിച്ചപടി സേവിച്ച തൃപ്പാദ താമരകളും, നല്ല തൃപ്പീതാംബരവും, ത്രുവയരും, കിട്ടാൻ പ്രയാസമുള്ള പൊന്നരഞ്ഞാണും, പിരാട്ടിയുടെ പാർപ്പിടമായ തൃമാരും, തൃക്കഴുത്തും, ചുമന്ന വായും, വാടാത്ത തൃക്കണ്ണുകളും, എന്നിവ കൂടിയ എംബെരുമാൻ്റെ ത്രുമേനിയെ പാസുരങ്ങളെ പാടിയപടി സേവിച്ച് അനുഭവിച്ച, തൃപ്പാണാഴ്വാർ തൃപ്പദങ്ങൾ സ്തുതിക്കാൻ കിട്ടിയല്ലോ!

ആഴ്വാരുടെ അർച്ചാവതാര അനുഭവത്തെ ഇവിടെ കാണാം:
http://ponnadi.blogspot.in/2012/10/archavathara-anubhavam-thiruppanazhwar.html

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം:  http://guruparamparai.wordpress.com/2013/01/21/thiruppanazhwar/

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

തൊണ്ടരടിപ്പൊടി ആഴ്വാര്‍

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

thondaradipodi-azhwar-mandangudi

ത്രുനക്ഷത്രം – ധനുര്‍ മാസം തൃക്കേട്ട

അവതാര സ്ഥലം – തിരുമണ്ടങ്കുടി, (കുംഭകോണത്ത് സ്വാമിമലയെ അടുത്ത്, തമിഴ് നാട് സംസ്ഥാനം പാപനാശം താലുക്ക് തഞ്ചാവൂര്‍ ജില്ലാ)

ആചാര്യൻവിഷ്വക്സേനര്‍

ഗ്രന്ഥങ്ങൾ – തൃമാല, തൃപ്പള്ളിയെഴുച്ചി

പരമപദിച്ച സ്ഥലം – ശ്രീരംഗം

പൂര്വര്‍ ആഴ്വാരെ പ്രകീര്‍ത്തിച്ചതെ ആദ്യം കണ്ടു പിന്നിട് അവരുടെ ചരിത്രം കാണാം.

നംജീയര്‍

അജ്ഞത കാരണം അനാദി കാലമായി ഈ സംസാരത്തില് സുഷുപ്തിയിപ്പെട്ടുപോയ അഴ്വാരെ എംബെറുമാന്‍ കളങ്കമില്ലാത്ത ജ്ഞാനം അരുളി ഉണര്‍ത്തി എഴുന്നേല്‍പ്പിച്ചു എന്ന് നംജീയര്‍ തൃപ്പള്ളിയെഴുച്ചി വ്യാഖ്യാന ആമുഖത്തു പറഞ്ഞു (അനാദി മായയാ സുപ്താ). പിന്നീട് ആഴ്വാരുടെ മുറയായി യോഗനിദ്രയിളിരുന്ന പെരിയ പെരുമാളെ ഉണര്‍ത്തി തനിക്ക് കൈങ്കര്യം അപേക്ഷിച്ചു.

പെരിയവാച്ചാന്‍ പിള്ള

പെരിയവാച്ചാന്‍ പിള്ളയും തൻടെ തൃപ്പള്ളിയെഴുച്ചി വ്യാഖ്യാന മുഖവുരയില്‍  ആഴ്വാരുടെ പാസുരാങ്ങൾ മുഖേന അവര്‍ടെ പ്രഭാവത്തെ ഇടവരുത്തി. എംബെരുമാന്‍ ഉണര്‍ത്തിയപിന്നേ തന്നിലയുണര്‍ന്നു പെരിയ പെരുമാളുടെ ത്രുമുന്ബിപ്പോയി. സ്വീകരിച്ചു കുശലപ്രസ്നം ഒന്നും ചെയ്യാത്തെ അവര്‍ കണ്ണടച്ചു കിടന്നു. ആഴ്വാരെ ഇഷ്ടപ്പെട്ടില്ലേ? അല്ലാ! പരസ്പരം പ്രിയതമരാണ്. അജീര്‍ണ്ണം മാറാന്‍ വിശ്രമിക്കുന്നോ? തമോ ഗുണം നിറഞ്ഞ സ്ഥൂല സാരീര അവസ്ഥയല്ലേ? അവര്‍ ആദ്ധ്യാത്മീകരായതാല് അങ്ങിനെയാവില്ലാ. അഴ്വാരെപ്പോലെ മട്രേവരെയും സല്മാര്‍ഗ്ഗത്തില്‍ കൊണ്ടു വരാനുള്ള ആലോചനയില്‍ അവര്‍ യോഗനിദ്രയിലാഴ്ന്നു. ആഴ്വാരുടെ പെരുമകളിതോ:

 • ജിവാത്മാവിനു പ്രകൃതിയോടുള്ള ഭന്ധം ചേരുവില്ലെന്നു ഭോദ്ധ്യമായി. “ആതുകൊണ്ട് പിറവി വേണ്ട” എന്ന് പാടി.
 •   യഥാര്‍ത്ഥമായ തന്നില ഭാഗവതര്‍ക്ക് ശേഷന്‍ എന്നു ഭോദ്ധ്യമായി, “ശേഷ പുങ്ങം കിട്ടിയാല്‍ പുനിതം” എന്നരുളി. അര്‍ത്ഥം? ശ്രീവൈഷ്ണവര്‍ കഴിച്ച ഭോജനത്തുടെ മിച്ചം (ഉച്ചിഷ്ടം)കിട്ടിയാല്‍ പരിശുദ്ധം.
 •   ഭൌതിക ആത്മീക അഭിലാഷങ്ങളെ വ്യക്തമായരിഞ്ഞു “ഈ ചുവ തവിര ജ്ഞാന്‍ പോയി ഇന്ദ്രലോകത്തെ ഭരിക്കുന്ന ആ ചുവ കിട്ടിയാലും വേണ്ട” എന്ന് രചീച്ചു. പെരിയ പെരുമാളെ അനുഭവിക്കുന്നതാ “ഈ ചുവ”. അതുമാത്രം മതിയെന്നത്രെ.
 • ഇന്ദ്രിയങ്ങളെ മുഴവനും നിയന്ത്രിച്ചതാല് “കാവലില്‍ പുലങ്ങളെ വയ്ച്ചു” എന്ന് പറഞ്ഞു.
 • “കുളിച്ചു മൂന്ന് അനലേത്തൊഴും  ലക്ഷ്യമുള്ള ബ്രാഹ്മണ്യത്തെ ഒളിച്ചുവയ്ച്ചു” എന്ന പാസുരത്തിനു അര്‍ത്ഥമിതാ: സ്നാഞ്ചെയ്തു ഗാര്ഹപത്യം, ആഹവനീയം മറ്റും ദക്ഷിണാഗ്നി എന്ന മൂന്ന് അഗ്നികളെ വളര്‍ത്തുന്ന യോഗ്യനാക്കുനതും കഷ്ടപ്പെട്ട് അനുഷ്ടിക്കേണ്ടതുമായ ബ്രാഹ്മണ്യത്തെ വിട്ടു. അങ്ങേയുടെ കരുണ മാത്രവേ എന്നെ രക്ഷിക്കും.
 • “നിന്‍ അരുളെന്നും ആശയാല് പൊയ്യന്‍ ജ്ഞാന്‍ വന്നു നിന്ന്” എന്ന വാക്കുകളൂടെ തൻടെ താഴ്ച്ചകളെ വായ്യാരം പറഞ്ഞു അങ്ങേയുടെ കാരുണ്യമൊന്നു മാത്രവേ അടിയന്‍ പ്രദേക്ഷിക്കിന്നു എന്ന് കൂപ്പുന്നു.

ഈ മഹത്വങ്ങള്‍ കാരണം ആഴ്വാര്‍ പെരിയ പെരുമാളുടെ പ്രിയനായിയെന്നു പെരിയവാച്ചാന്‍ പിള്ള അവസാനിക്കിന്നു. “വാഴുന്ന മടിയമ്മാരെ ഇഷ്ടപ്പെടുവായിരിക്കും” എന്ന വാക്ക്കൊണ്ടു അവര്‍ ശരണാഗതവലസലനെന്നു ആഴ്വാര്‍ പറയുന്നു.

മണവാള മാമുനികൾ ഉപദേശരത്നമാല എന്ന ഗ്രന്ഥത്തില് പതിനൊന്നാം രത്നമായ പാസുരത്തില് ഈ അഴ്വാരെ മാമുനികൾ കീര്‍ത്തിക്കുന്നു:

ഉപദേശ രത്നം 11
മന്നിയ ചീര്‍  മാര്‍കാഴിയില്‍ കേട്ടയിനൃ മാനിലത്തീര്‍
എന്നിതനുക്കേട്രമെനിലുരൈക്കേന്‍ – തുന്നുപുകഴ്
മാമരൈയോന്‍ തൊണ്ടരടിപ്പൊടിയാഴ്വാര്‍ പിരപ്പാല്‍
നാന്‍മരൈയോര്‍ കൊണ്ടാടും നാൾ

അർത്ഥം
മഹീതലത്തോരേ! ഇന്ന് ലോകപ്രസിദ്ധവായ ചിറപ്പുള്ള ധനുർ മാസത്തിലെ തൃക്കേട്ട നക്ഷത്രവാണ്. ഈ ദിവസത്തിന് ഏറ്റം എന്താവെന്നു ചോദിച്ചാല് പറയാം. ലോകപ്രസിദ്ധവായ മഹാ മറയോൻ തൊണ്ടറടിപ്പൊടി ആഴ്വാർ അവതരിച്ചതാല് നാല് വേദങ്ങളേയും കൈപ്പറ്റിയോർ കൊണ്ടാട്ടുന്ന ദിവസമാണ്.

ഇതൊക്കെ മനസ്സിലിരുത്തി അവരുടെ ചരിത്രത്തെ അറിയാം.

നമ്പെരുമാള്‍ ക്രുപയാലു പിരവിയില്തന്നെ നിര്മ്മലമായ സത്വ ഗുണ നിഷ്ഠരായി ജനിച്ച ആഴ്വാര്ക്കു വിപ്രനാരായണര്‍ എന്നാണും പേര്‍. ക്രമപ്രകാരം തല വടിച്ചു മൊട്ടയടിക്കല്, ഉപനയനം ഇത്യാദി സമ്സ്കാരങള്‍ തക്ക സമയത്തു കഴിച്ചു വേദങൾ, അവയുടെ അങങൾ, അവയുടെ അര്ത്ഥങള്‍ ഒക്കെ പഠിച്ചു. ജ്ഞാനമും വൈരാഗ്യമും ആർജ്ജിച്ചു, ശ്രീരംഗ ക്ഷേത്രത്തു പെരിയ പെരുമാളെ ദർശിച്ചു. ഭക്തിയാല് തൃപ്തനായ നമ്പെരുമാള്‍ തൻടെ മോഹന രൂപത്തെ കാണിച്ചു ഭക്തിയെ വർദ്ധിച്ചു എന്നെന്നേക്കുമായി ശ്രീരംഗവാസിയാക്കി.

പുണ്ടരീകർ എന്ന മഹാൻ, കംശനെ വദഞ്ചെയ്യാനെത്തിയ ശ്രീക്രുഷ്ണ ബലരാമർക്കു പൂമാല കെട്ടിക്കൊടുത്ത മാലാകാരർ, കൈങ്കര്യ മുഖേന മുതല വായിൽ നിന്നും ശ്രീമന്നാരായണൻ രക്ഷിച്ച ഗജേന്ദ്രാഴ്വാർ എന്ന ആന, എട്ടു വിദം പൂക്കളെ ഉപയോഗിച്ചു പൂമാല കെട്ടിച്ചാർത്തിയ പെരിയാഴ്വാർ എന്നിവരെപ്പോലേ വിപ്രനാരായണരും  പൂവാടിയൊന്നു കൃഷി ചെയ്തു ശ്രീരംഗനാഥനെ പുഷ്പ കൈങ്കര്യം ചെയ്യാരായി.

ഉറയൂരിൽ നിന്നും (തമിഴ് നാട്ടില് ത്രുച്ചിരാപ്പള്ളിയെ അടുത്തു) തൻടെ നാടായ തൃക്കരംബനൂർ പോകുന്ന വഴിയില് ദേവദേവിയെന്ന ഗണിക, ആഴ്വാർടെ ഉദ്യാനത്ത് കയറി, അവിടത്തെ ഭംഗി, പൂക്കൾ, പക്ഷികൾ എല്ലാം കണ്ടു അമ്പരന്നവളായി. നെറ്റിയില് ഊര്ധ്വ പുണ്ട്രം, നീണ്ട ശിക, താടി, വൃത്തിയായ വസ്ത്രം,  തുളസി പദ്മാക്ഷ മാലകൾ എന്ന് ലക്ഷണമായ വിപ്രനാരായണരെ പൂവാളിയും കലക്കൊട്ടുമായി കണ്ടു. അവളുടെ നോട്ടമറിയാത്ത അവരോ തൻടെ കാര്യത്തില് ശ്രദ്ധിച്ചിരുന്നു. “എന്നെപ്പോലൊരു സുന്ദരി ഇവിടെ നിന്നിട്ടും കാണാത്ത ഇവൻ ഭ്രാന്തനോ അഥവാ നപുംസകനോ?” എന്ന് സഹോദരിയുൾപ്പെട്ട കൂട്ടുകാരികളോടു ദേവദേവി ചോദിച്ചു.

നമ്പെരുമാളുടെ കൈങ്കര്യപരനായ അവർ അവളുടെ അഴകിന് വശപ്പെടുവില്ലെന്നു അവരെല്ലാം ഉത്തരം പറഞ്ഞു. ആരു മാസത്തിനകം അവരെ മയക്കിയാല് അവൾ സുന്ദരിയെന്നു സമ്മദിച്ചു ആര് മാസം അവളുടെ ദാസിയായി കഴിയാമെന്നു അവരെല്ലാം കൂടി അവളെയൊരു പന്തയത്തിന് ക്ഷണിച്ചു. അതയേറ്റ്രു അവളും തൻടെ വസ്ത്രഭൂഷണ അലങ്കാരം കളഞ്ഞു സാത്വീക രൂപവും വേഷമുമായി ആഴ്വാരെ നമസ്കരിച്ചു.

എംബെരുമാനിന് അന്തരംഗ കൈങ്കര്യപരനായ ഭാഗവതരെ സേവ ചെയ്യാൻ താല്പര്യമുണ്ടെന്നു അപേക്ഷിച്ചു. ആഴ്വാര് മാതുകരത്തിന് (ഭിക്ഷയിന്) പോയി തിരുച്ച്ചെത്തുന്ന വരെ അവിടത്തന്നെ കാത്തിരുക്കാമെന്നും പറഞ്ഞു. ആഴ്വാരും അവളെ ശിഷ്യയായി അങ്ങീകരിച്ചു. അവളും അവര്ക്ക് സേവനച്ചെയ്തു അവരുടെ ശേഷ പ്രസാദത്തെ കഴിച്ചു കൊണ്ടിരുന്നു. ഒരു ദിവസം അവൾ ചോലയില് പണിയെടുത്തിരുന്നപ്പോൾ മഴ ചൊറിയാൻ തുടങ്ങി. ഇതേപ്പറഞ്ഞു പതുക്കെ വിപ്രനാരായണരുടെ അശ്രമത്തിനകത്തു അവൾ കയറി. നനഞ്ഞു പോയ അവൾ തോർത്താനായി അവർ തൻടെ മേൽ അംഗവസ്ത്രത്തെ കൊടുത്തു. അവൾ ഈ സന്ദർഭം ഉപയോഗിച്ചു അവരെ അന്യോന്യമായി പറ്റ്രിച്ചു. രണ്ടാളും വെണ്ണെയും തീയും പോലായി.

അടുത്തദിവസന്തന്നെ സര്വാലന്കാര ഭൂഷിതയായി തൻടെ രൂപ ലാവണ്യത്തെ കാണിച്ചു വിപ്രനാരായണരെ മയക്കി അവരുടെ കൈങ്കര്യത്തെയും നിർത്തി. ക്രമേണ അവരുടെ സ്വത്തൊക്കെ അപകരിച്ചു അവരെത്തൻടെ വീട്ടിന് പുരത്തുമാക്കി. എന്നിട്ടും വിപ്രനാരായണർ തന്നെ വീണ്ടും അവൾ സ്നേഹിക്കുമെന്ന് പ്രദേക്ഷിച്ചു ദുഃഖത്തോടു അവളുടെ വാതിലേ ഗതിയായി കിടന്നു.

ഒരിക്കൽ അവ്വീഥി വഴിയായി പെരിയ പെരുമാളും പെരിയ പിരാട്ടിയും എഴുന്നരുളി. പിരാട്ടി ദേവരടിയാളുടെ വീട്ടു വാതിലിൽ കാത്തിരിക്കുന്ന ഇവർ ആരാണുവെന്നു ചോദിച്ചു. തന്നെ മറന്നു പണസ്ത്രീയെ മോഹിച്ചു ഭ്രാന്തനായി പാടുപെടുന്ന വിപ്രനാരായണരെന്നു പെരുമാൾ പറഞ്ഞു.

പിരാട്ടി ശിപാർശ പറഞ്ഞു (പുരുഷകാരം) തുടങ്ങി: “ഭഗവദ് വിഷയമല്ലാത്ത മറ്റേ വിഷയങ്ങളില് (വിഷയാന്തരങ്ങൾ) പെട്ടുപോയ ആത്യന്ത ഭക്തനെ ഉപേക്ഷിക്കുന്നത് ശരിയാണോ? അവൻടെ മയക്കം മാറ്റി വീണ്ടും നമ്മുടെ വിശ്വസ്തനാക്കേണുമേ”. എന്നിട്ട് സമ്മദിച്ച എംബെരുമാൻ, തൻടെ ആരാട്ടിനായ ഒരു പൊന് വട്ടിലുമായി, വേറൊരു വേഷം ധരിച്ചു, ദേവ ദേവിയുടെ കതകെ മുട്ടി. സ്വയം വാതിൽ തുറന്നവൾ ആരാണുവെന്നു ചോദിച്ചു. വിപ്രനാരായണരുടെ ദൂതനായ അഴകിയ മണവാളൻ എന്ന് പരിചപ്പെട്ടു, അവർ ഇനാമായി കൊടുത്തു വിട്ടതായി പൊന് വട്ടിലെയും കൊടുത്തു. വിപ്രനാരായണരെ അകത്തേക്കു അയക്കുക എന്നു അഴകിയ മണവാളനെ അവൾ സന്തോഷത്തോടെ ഏൽപ്പിച്ചു. അഴകിയ മണവാളനായ പെരുമാളും വിവരം അറിയിച്ചു ക്ഷേത്രത്തേ മടങ്ങിപ്പോയി പാമ്പ് മെത്തയില് കിടന്നു. കുതൂകലിച്ച വിപ്രനാരായണർ അകത്തേക്കേറി ദേവിയോടെ അന്യോന്യമായി സുഖിച്ചിരുന്നു.

വെളുപ്പിനെ നട തുറന്ന കൈങ്കര്യപരർ പൊന് വട്ടിലെ കാണാത്തെ രാജവിടം പരാദി വയിച്ചു. ഇത്തരയ്ക്കും അലക്ഷ്യമാണോവെന്ന് രാജാ അവരുവായി ദ്വേഷ്യപ്പെട്ടു. ഒരു കൈങ്കര്യപരൻടെ ബന്ധുവായ പെണ്ണൊരുത്തി ദേവ ദേവിയുടെ വീട്ടില് ജോലി ചെയ്തിരുന്നു. കിണർ വെള്ളം കൊണ്ടു വരാൻ ചെന്നപ്പോൾ ക്ഷേത്ര സേവകനായ ബന്ധുവുടെ പ്രശ്നം അറിഞ്ഞു. എന്നിട്ട് പൊന് വട്ടിൽ ദേവ ദേവിയുടെ വീട്ടിലെത്തിയതെയും അവളുടെ തലയണയടിയില് ഇരുപ്പുണ്ടെന്നും സൂചിപ്പിച്ചു. രാജ സേവകർ ദേവ ദേവിയുടെ വീട്ടിക്കയറി, പൊന് വട്ടിലെ കൈപ്പറ്റി, വിപ്രനാരായണരെയും ദേവ ദേവിയെയും ബന്ധിച്ചു, രാജ സഭയിൽ ഹാജരാക്കി.

എതോവോരാൾ കൊടുത്താലും പെരിയ പെരുമാളുടെ വട്ടിലെ സ്വീകരിക്കാമോവന്നു ദേവ ദേവിയെ രാജ ചോദിച്ചു. തനിക്കു വട്ടിൽ പെരിയ പെരുമാളുടെയാണുമെന്നു അറിയില്ലാവെന്നും, വിപ്രനാരായണർ കൊടുത്തതായി അവരുടെ സേവകൻ അഴകിയ മണവാളൻ കൊണ്ടു വന്നുവെന്നും ദേവദേവി പറഞ്ഞു. വിപ്രനാരായണരോ തനിക്കു ഒരു ദൂതനുമില്ലാവെന്നും പൊന് വട്ടിലുമില്ലെന്നും പറഞ്ഞു. രണ്ട് പേരുടെ വിവാദവും കേട്ട് ദേവ ദേവിയെ പിഴയടക്കാൻ രാജ പറഞ്ഞു. കൂടുതൽ മോഷണ അന്വേഷണത്തിനായി വിപ്രനാരായണരെ തുരുക്കിലടയ്ച്ചു.

വിപ്രനാരായണരെ വച്ചു ഇനിയും ലീല കളിക്കാത്തെ അവർക്ക് ഇറങ്ങുകവെന്നു പിരാട്ടി പെരുമാളിടത്തു അപേക്ഷിച്ചു. സമ്മദിച്ച പെരുമാൾ തൻടെ അന്തരംഗനായ വിപ്രനാരായണരുടെ പ്രാരബ്ദ കർമം ഒഴിവാക്കാനായി നാടകത്തെ തെളിയിച്ചു  രാജാവിനെ സ്വപ്നം സാദിച്ചു. രണ്ടാളും നിർദോഷരെന്നു രാജാവിന് ഭോദ്യമായി. പെരുമാൾ നിയമിച്ചാപ്പോലേ ദേവദേവിയടച്ച പിഴത്തുകയെ തിരികെനൽകി. ആഴ്വാർക്കും തടവു നീക്കി  ദ്രവ്യ സഹായഞ്ചെയ്തു ബഹുമാനിച്ചു. എംബെരുമാൻടെ വൈഭവം ഉണര്ന്ന ആഴ്വാർ പ്രായശ്ചിത്തമായി ഭാഗവതരുടെ തൃപ്പാദ തീർത്ഥം സ്വീകരിച്ചു വിഷയസുഖത്തെ കാർക്കിച്ചു  വീണ്ടും പരമ ഭക്തരായി.

എന്നിട്ട് തൊണ്ടരടിപ്പൊടി ആഴ്വാരെന്നു പ്രശസ്തനായി. തൊണ്ടർ – എംബെരുമാൻടെ ഭക്തർ, ഭാഗവതമ്മാർ. അടി – പാദം (ഭാഗവതരുടെ), പൊടി – തൃപ്പാദം തൊട്ട പൂപ്പൊടി, രേണു. വേരോരാഴ്വാർക്കുമില്ലാത്ത ഇവരുടെ പ്രത്യേകത ഭക്തര്ക്കും ഭക്തനായതാ (ഭാഗവത ശേഷത്വം). ചെറിയ തിരുവടിയെന്നറിയപ്പെടുന്ന ഹനുമാൻ, ഇളയാഴ്വാൻ എന്ന് കീർത്തിക്കപെടുന്ന ലക്ഷ്മണൻ, നമ്മാഴ്വാർ എന്നിവരെപ്പോലെ എംബെരുമാനേത്തന്നേ കരുതിയിരുന്നു. സ്രീരംഗത്തു ശ്രീരംഗനാഥനെ സേവനഞ്ചെയ്യുന്ന “ഈ രുചിയില്ലാത്തെ ഇന്ദ്രലോക പദവിതന്നേ കിട്ടിയാലും എനിക്ക് വേണ്ടാ” എന്ന് പാടി. തന്നെ സൽമാർഗത്തിലേക്ക് തിരിച്ചേല്പിച്ച പെരിയ പെരുമാളിന് നന്നിയോടെ സേവ ചെയ്തു (ഉപകാര സ്മൃതി). മറ്റ്രയ ആഴ്വാരെപ്പോലെ എല്ലാ ദിവ്യ ദേശങ്ങളിലുമുള്ള എംബെരുമാന്മാരെ സ്ഥുതിച്ചില്ലാ. ശ്രീരംഗനാഥനെ മാത്രം അങ്ങേയറ്റം അടുത്തു. തൃപ്തിയായ ശ്രീരംഗനാഥനും ശ്രീരംഗ ക്ഷേത്രത്തിൽ തന്നെ പരത്വാദി പഞ്ചകത്തിൽ ഉള്ളതു പോലേ തൻടെ നാമം, രൂപം, ലീല എല്ലാം ആഴ്വാർക്കു കാണിച്ചു. ദേവദേവിയും തൻടെ സ്വത്തെല്ലാം പെരിയ പെരുമാളിന് അർപ്പിച്ചു  ആഴ്വാരെപ്പോലേ സദാ പെരുമാളിനെ സേവനവും ചെയ്യുവാളായി.

പരഭക്തി, പരജ്ഞാനം, പരമഭക്തി, സർവമും പെരിയ പെരുമാൾ തന്നേയെന്ന അറിവ് എllaamർന്നു സദാ ത്രുമന്ത്ര അനുസന്ദാനവും നാമ സങ്കീർത്തനവുമായി. എന്നിട്ട് ശ്രീവൈഷ്ണവമ്മാർക്ക് യമഭയം വേണ്ടാമെന്നു ഊന്നിപ്പറഞ്ഞു. യമകിങ്കരന്മാർ ശ്രീവൈഷ്ണവരുടെ ത്രുപ്പാദങ്ങളെ നോക്കിയിരിക്കും; ശ്രീവൈഷ്ണവമ്മാരെങ്കിലോ ഭാഗവതരുടെ ത്രുവടി നോക്കിയിരിക്കുമെന്നു പറഞ്ഞു. സൌനക ഋഷി എംബെരുമാൻടെ ദിവ്യനാമ മഹിമകളെ സദാനന്ദ ഋഷിയിടത്തു പറഞ്ഞത് പോലേ ആഴ്വാരും പെരിയ പെരുമാളിടത്തു ത്രുമാല എന്ന ഗ്രന്ഥം പാടി.

നമ്മാഴ്വാർ അച്ചിത് തത്വത്തുടെ   (ഇരുപത്തിനാലു പ്രകൃതികൾ, മൂല്യപ്രകൃതി, മഹാൻ, അഹങ്കാരം, മനസ്സ്, പഞ്ച ജ്ഞാനേന്ദ്രിയങ്ങൾ, പഞ്ച കർമേന്ദ്രിയങ്ങൾ, പഞ്ച തന്മാത്രകൾ മറ്റും പഞ്ച ഭൂതങ്ങൾ) കുറകളെ കാണിച്ചാപ്പോലെ ഈ ആഴ്വാരും അച്ചിത് തത്വത്തെ വിവരിക്കിന്നു: “പുറം ചുവർ ഓട്ടൈ മാടം” എന്ന് പറഞ്ഞതിൻടെ അർത്ഥം: ഈ ദേഹം വെറും കൂട് മാത്രമാണ്. ആത്മാവാണ് ഉള്ളിൽ നിറഞ്ഞു നിയന്ത്രിക്കിന്നു. “അടിയരോർക്കു” എന്ന പദം തൃമാല പാസുരത്തിലുപയോഗിച്ച് ഭാഗവതർക്കു സേവ ചെയ്യുന്നത് തന്നെ ആത്മാവുടെ യഥാർത്ഥ സ്വരൂപമെന്നു കാണിച്ച്. തൃമന്ത്ര നിഷ്ഠരായ ഇവര് എംബെരുമാൻ തന്നേ ഉപായമാണുവെന്നു “മേമ്പൊരുൾ” എന്ന് തുടങ്ങുന്ന തൃമാല പാസുരത്തില് പാടി. ഈ പാട്ടു തൃമാലയുടെ സാരമായി എന്നത്രെ.

തൃപ്പള്ളിയെഴ്ച്ചി എന്ന ഗ്രത്ഥത്തില് “ഉന്നടിടയാർകാട്പ്പെടുത്തായ്” എന്ന പദപ്രയോഗത്തെയും ഇതോടെ കൂട്ടിച്ചുചേർത്തു വായിച്ചാല് ഭാഗവത സേവ തന്നേ ഭഗവാൻടെ സേവ എന്നറിയാം. ആഴ്വാരുടെ പ്രധാന സന്ദേശം ഈ ഒന്നുതന്നെയാണ് എന്നും മനസ്സിലാക്കാം.

തനിയന്
തമേവ മത്വാ പരവാസുദേവം രംഗേശയം രാജ വടര്ഹനിയം|
പ്രാബോധകീം യോക്രുത സൂക്തിമാലാം ഭക്താന്ഘ്രി രേണും ഭഗവന്തമീടെ ||

അർത്ഥം
ത്രുപ്പള്ളിയെഴുച്ചി എന്ന ഗ്രന്ഥം പാടി ശ്രീരംഗനാഥരെ ഉറക്കം ഉണര്ത്തി അവരെ പരവാസുദേവനായിത്തന്നേ കരുതി ചക്രവർത്തിയെപ്പോലെ ലാളിക്കും തൊണ്ടരടിപ്പൊടി ആഴ്വാരെ ആരാധിക്കുന്നു.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം:  http://guruparamparai.wordpress.com/2013/01/08/thondaradippodi-azhwar/

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

ആണ്ഡാൾ

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

andal1

ത്രുനക്ഷത്രം – കർകിടകം പൂരം (ത്രുവാടിപ്പൂരം എന്ന തമിഴ് ചൊല്വഴക്ക്‌ പ്രസിദ്ധം. തിരു ആടി പൂരം എന്ന ചൊർകളുടെ കൂട്ടാണു. കര്കിടക മാസത്തിനു തമിഴ് വര്ഷ ക്രമത്തില് ആടി എന്നാ പേർ.  തിരു ബഹുമാനത്തെ കുറിക്കുന്നു).

അവതാര സ്ഥലം – ശ്രീവില്ലിപുത്തുർ (തമിഴ്നാട്ടില് രാജപാളയത്തെ അടുത്ത്)

ആചാര്യൻപെരിയാഴ്വാർ

ഗ്രന്ഥങ്ങൾ – ത്രുപ്പാവൈ, നാച്ചിയാർ ത്രുമൊഴി

തൃപ്പാവ ആറായിരപ്പടി വ്യാഖ്യാനത്തിലു, പെരിയാവാച്ചാൻ പിള്ള, മറ്റ് എല്ലാ ആഴ്വാമ്മാരെക്കാൾ ആണ്ടാളൂക്കുള്ള മഹത്വത്തെ സ്ഥാപിച്ച്‌ തുടങ്ങുന്നു. പല തരത്തിലുള്ള ജീവാത്മരേ അടുക്കടുക്കായി നിർത്തി അവര് തമ്മിലുള്ള വ്യത്യാസങ്ങളെ വ്യക്തമായീ പറയുന്നു:

 • ദേഹാഭിമാനവും ഐസ്വര്യ ഇഷ്ടപുങ്കൊണ്ട സംസാരികൾ കല്ലെന്നാലു ആത്മ വിവേകികൾ മലയപ്പോലാണു.
 • സ്വയം ശ്രമിച്ചു വിവേകിയായി ആ സ്ഥാനത്തിൽ നിന്നും വീഴ്തനും പോകുന്ന  ഋഷികളെ കല്ലെന്നു കണക്കാക്കിയാല് ആഴ്വാമ്മാര് മലയെപ്പോലാണ്.
 • സദാ ദഗവാനെ സ്മരിക്കുന്നതിനിടയ്ക്കു ചിലപ്പോഴ് അവനെപ്പാടും ആഴ്വാമ്മാര് കല്ലിനു സമമാണെങ്കില് സദാസവ്ര കാലവും ഭഗവാനെ പാടിക്കഴിയുന്ന പെരീയാഴ്വാര് മലയിനെപ്പോലാണ്.
 • പെറിയാഴ്വാർ കല്ലെന്നാല് ആണ്ഡാൾ മലയാണു. കാരണങ്കൾ:-
  • എംബെറുമാൻ അനുഗ്രഹിച്ച മയക്കമില്ലാത്ത സല്ഭുദ്ധി കൊണ്ഡു ആഴ്വാമ്മാർ സംസാറികളെ ഉണർത്തി. സ്വയം ഭൂഭേവിയായ ആണ്ഡാളോ സാക്ഷാത് എംബെറുമാനെയുണർത്തി. ചേതനറെ രക്ഷിക്കേണ്ഡ കടപ്പാട്ടെ ഓർമിച്ചു. ത്രുവായ്മൊഴി മറ്റും ത്രുവ്രുത്ത വ്യാഖൃാനങ്കളില് നമ്പിള്ള ഇതെക്കാണിച്ചീട്ടുണ്ഡു. എംബെറുമാൻ സംസാറികളായി പിറന്ന ആഴ്വാമ്മാർക്കു  മയക്കമില്ലാത്ത സല്ബുദ്ധിയെ അനുഗ്രഹിച്ചു. ഭൂമിദേവിയായ ആണ്ഡാളോ സ്വയം നിത്യസൂറി. ദിവൃ മഹിഷിമാറിലും ഒറാൾ എന്നു പെറിയവാച്ചാൽ പിള്ളയും കാണിച്ചറുളി.
  • സ്ത്രീയല്ലേ! പുരുഷമ്മാറായ മറ്റ ആഴ്വാർകളെക്കാൾ സ്വാദാവികമായും എംബെറുമാനെ പ്രേമിക്കാൽ കഴിയുവില്ലേ!

അഭ്ദുതമായിതെ ശ്രീവചന ഭൂഷണ ചൂർണികയിലു പിള്ള ലോകാചായ്രർ വെളിയിടുന്നതെ കാണാം വറു.

സൂത്രം 238 – ബ്രാഹ്മണോത്തമറായ പെറിയാഴ്വാറും അവർടെ തിറുമകളാറും ഗോപ ജന്മത്തെ ആസഥാനവാക്കി – ഭഗവത് കൈങ്കര്യം മറ്റും അനുഭവം കിട്ടാൽ വേേണ്ഡി, ആണ്ഡാളും പെറിയാഴ്വാറും ഗോകുലത്തില് ആയർ കുലത്തിലു പിറക്കാന് ആഗ്രഹിച്ചതെച്ചൊല്ലി,  ജാതി, വർണം, പിറപ്പു എന്നിവകളേക്കടന്ന ഭാഗവതറുടെ മഹത്വമായി പിള്ള ലോകാചാർയർ  തെളിയിച്ചു. പ്രത്യേകിച്ചും ആണ്ഡാൾ എംബെറുമാനെ പറ്റിയ കൈങ്കര്യമേ പ്രദാന ലക്ഷ്യമെന്നൂം, ഏതു റൂപത്തായാലും   അതെത്തന്നെ  ആരാധിച്ചു ആഗ്രഹിക്കണുവെന്നും കാണിച്ചു.

സൂത്രം 285 – കൊടുത്തു കൊള്ളാതേ കൊണ്ടത്തുക്കു കൈക്കൂലി കൊടുക്ക വേണും – എംബെറുമാനെ പറ്റിയ കൈങ്കര്യമേ ഏറ്റുവും നല്ലതെന്നു 238ലും, അതു ധാതൊരു പ്രതിഫലം ഉദ്ദേശിച്ചാവരുതെന്നു 284ലും പറഞ്ഞു. നംമുടെ കൈങ്കര്യത്തെ എംബെരുമാ൯ സ്വീകരിച്ചതിനെ കൈക്കൂലിയായി വീണ്ഡും കൈങ്കര്യം ചെയ്യുക  എന്നീ 285ല് പറയുന്നു. കൈക്കൂലിയോ? മണവാള മാമുനികൾ ഇതെ വ്യാഖൃാനിക്കാ൯,  ആണ്ഡാൾ തന്നേ അരുളിയ നാച്ചിയാ൪ ത്രുമൊഴിയിനിന്നു,

“ഇന്രു വന്തു ഇത്തനയും അമുതു ചെയ്തിപ്പെറില്
ഒന്രു നൂരായിരമാകക് കൊടുത്തുപ് പിന്നും ആളും ചെയ്വൽ”

എന്ന ഒംബതാം ദശകത്തേ ഏഴാം പാസുരത്തെ ഉദാഹരിക്കുന്നു. കാരണം?

ആരാം പാസുരത്തിലു ആണ്ഡാൾ താൽ ഏംബെരുമാനിനു നൂരു പാന നിരച്ചു വെണ്ണെയും നൂരു പാന നിരച്ചു ശർക്കര പൊങ്കലും സമർപ്പിക്കുവെന്നു പറയുന്നു. അതിനെ ഏംബെരുമാ൯ അംഗീകരിച്ചല്ലേ? ആ ഉപഹാരത്തിനായി, തൽടെ ഇഷ്ട പ്രകാരം, നൂരായിരം പാന നിരച്ചു വെണ്ണെയും നൂരായിരം പാന നിരച്ചു ശർക്കര പൊങ്കലും, ഒന്നുകൂടി സമർപ്പിക്കാരായി. മാത്രമല്ല കൈനീട്ടവായി സേവകമും ചെയ്യാരായി. ഈക്കൂടുതൽ സേവയാണു കൈക്കൂലി.അങ്ങനെയാ നമ്മളും കൈങ്കര്യം ചെയ്യേണ്ഡതു.

ആയി ജനന്യാചാര്യർ തൻ്റെ ഈരായിരപ്പടി റ്റും നാലായിരപ്പട്ടി എന്ന രണ്ടു തൃപ്പാവ വ്യാഖ്യാനങ്ങളിലും, കാണിച്ചീട്ടുള്ള സംഭവം, തൃപ്പാവയുടെ ഉയർച്ചയ ബോദിപ്പിക്കുന്നു. ശിഷ്യമ്മാർ എംബെരുമാനാരിടത്ത് തൃപ്പാവ പ്രഭാഷണം ചെയ്യാൻ ആവശ്യപ്പെട്ടു. “തൃപ്പല്ലാണ്ട് എംബെരുമാനെ മംഗളാശാസനം ചെയ്യുന്ന ആദ്യത്തെ പർവമാണ്. ആർക്കും ഉപന്യസിക്കാം. തൃപ്പാവയോ അങ്ങേ അറ്റത്തെ പർവമാണ്. ആർക്കും പ്രഭാഷിക്കാനാവില്ലാ” എന്നത്രെ. “സദാ എംബെരുമാൻ്റെ കൂടെയുള്ള നാച്ചിമാർക്കും, അവനുവായ ബന്ധത്തെ, ആണ്ടാളെപ്പോലെ ചൊല്ലാൻ കഴിയുവില്ലാ. ആഴ്വാമ്മാർ ഒന്നിച്ചാലും ആണ്ടാളെപ്പോലെ ചൊല്ലാൻ ഒക്കുവില്ലാ” എന്നും കൂട്ടിച്ചേർത്ത്.

മാമുനികൾ ഉപദേശ രത്നമാലയില് ഇരുപത്തിയിരണ്ടു തുടങ്ങി ഇരുപത്തിനാലു വരെയുള്ള മൂന്നു പാസുരങ്ങളില് പെരിയാഴ്വാർ തൃമകളായ ആണ്ടാൾ, മധുരകവിയാഴ്വാർ, യതീരാജർ എന്ന മൂന്നു പേരിലും ശ്രേഷ്ഠാവായ ആണ്ടാളുടെ മഹത്ത്വത്തെ പറയുന്നു.

പാസുരം 22
ഇൻരോ തിരുവാടിപ്പൂരം എമക്കാക
അൻരോ ഇങ്കു ആണ്ടാൾ അവതറിത്താൾ – കുൻരാത
വാഴ്വാക വൈകുന്ത വാൻഭോഗം തന്നൈ ഇകഴ്ന്തു
ആഴ്വാർ തിറുമകളാറായ്

andal-birth-mirror

അർത്ഥം
ത്രുവാടിപ്പൂറമെന്നു പ്രസിദ്ധിയായ കർക്കിടകം പുറന്നാൾ ഇന്നല്ലേ? സർവശ്രഷ്ഠമായ ശീവൈകുണ്ഠ ദോഗത്തെ തള്ളിക്കളഞ്‌ഞു പെറിയാഴ്വാറുടെ പൊന്നു മകളായി ആണ്ടാൾ ഈ ലോകത്തു അവതറിച്ചതു നമ്മുടെ കുറയാത്ത സൗഖ്യത്തിനായിട്ടല്ലേ?

പാസുരം 23
പെറിയാഴ്വാർ പെൺപിള്ളൈയായ് ആണ്ടാൾ പിരന്ത
തിറുവാടിപ്പൂറത്തിൻ ചീർമൈ – ഒറുനാളൈക്കു
ഉണ്ടോ മനമേ ഉണർന്തു പാർ ആണ്ടാളുക്കു
ഉണ്ടാകിൾ ഒപ്പിതർക്കും ഉണ്ടു

അർത്ഥം
പെറിയാഴ്വാറുടെ പൊന്നു മകളായി ആണ്ടാൾ അവതറിച്ച കർക്കിടകം പുറന്നാളുടെ മഹത്വം വേരോ ദിവസത്തിനു ഉണ്ടോ? മനസ്സേ! അന്വേഷിച്ചു ഉണരുക! ആണ്ടാളിനെ സമമായൊരാൾ ഉണ്ടെങ്കിൾ ഈ ദിവസത്തിനു സമമായൊരു ദിവസമുണ്ടാവാം.

പാസുരം 24
അഞ്ചു കുടിക്കു ഒറു സന്തതിയായ് ആഴ്വാർകൾ
തംചെയലൈ വിഞ്ചി നിർകും തൻമൈയളായ് – പിഞ്ചായ്പ്
പഴുത്താളൈ ആണ്ടാളൈപ് പത്തിയുടൻ
വഴുത്തായ് മനമേ മകിഴ്ന്തു

അർത്ഥം
ഭയങ്കരമായ ലോകത്തേ പേടിച്ചു എംബെരുമാനിനെ മങ്കളാശാസനം ചെയ്യുന്ന ആഴ്വാമ്മാർക്കു അതിരില്ലാത്തൊരു പൊന്നു മകളായി, പ്രത്യേകിച്ചും ജ്ഞാനം, ഭക്തി, വൈരാഗ്യം മുതലായ ആഴ്വാർകളുടെ കാര്യങ്കളിലു ഉരച്ചു നില്ക്കും ശീലമുള്ളവളായി, ഇളം പ്രായത്തിൻ തന്നേ പരിപാകവും പ്രാപിച്ച ആണ്ടാളൈ, മനസ്സേ! ഭക്തിയോടെ സദാ സന്തോഷവായി സ്തുതിക്കു.

ആണ്ടാളുടെ ആചാരൃ ഭക്തി പരിശുദ്ധിയായതാണു. പെരിയാഴ്വാരിടത്തുള്ള ഭക്തി കാരണം, അവര്ക്കു പ്രിയനായ എംബെരുമാനിടത്തു ലയിച്ചു. സ്വയം ആണ്ടാൾ തന്നേ, നാച്ചിയാർ ത്രുമൊഴിയെന്ന തന്ടെ ഗ്രന്ഥത്തിൽ പറയുന്നു – പതതാം ദശകം പതതാം പാസുരത്തില് – “വില്ലി പുതുവൈ വിട്ടു ചിത്തർ തങ്ങൾ ദേവരൈ വല്ല പരിസു തരുവിപ്പറേൽ അത് കാണ്ടുമേ” – അര്ഥാത് “വില്ലിപുത്തൂർ വിഷ്ണു ചിത്തരെന്ന പെരിയാഴ്വാരുടെ ദേവനാക്കിയ എമ്ബെരുമാനെ എന്തെങ്കിലും സംഭാവന സമർപ്പിച്ചാല് അത് കാണാം. മാമുനികൾ ഉപദേശ രത്നമാലയില് പത്ത് ആഴവരെ കുറിച്ച് പറഞ്ഞു പിന്നീട് ആണ്ടാൾ, മധുരകവിയാർ, എമ്ബെരുമാനാർ എന്നീ മൂവരെയും പ്രത്യേകമായിപ്പറഞ്ഞതു അവരുടെ ആചാര്യ നിഷ്ഠ കാരണവാ.

ഇനി ആണ്ടാളുടെ ചരിത്രത്തിലേക്ക്.

ഇന്ന് ശ്രീവില്ലിപുത്തൂർ ക്ഷേത്രത്തില് നാച്ചിയാർ സന്നിധിയുള്ള സ്ഥലത്താ പണ്ട് പെരിയാഴ്വാർടെ തൃമാളിക. ഭൂമിദേവി ആണ്ടാളായി അവതരിച്ചത് അവിടെയാണ്. എംബെരുമാൻടെ ദിവ്യ ഗുണ അനുഭവങ്ങളോട് പെരിയാഴ്വാർ  വളർത്തി.

പെരിയാഴ്വാർ ഓരോ ദിവസവും പൂമാല തൊടുത്തു വടപത്രസായി എംബെരുമാനിനു സമർപ്പിച്ചിരുന്നു. ആണ്ടാൾ പെരുമാളേ കല്യാണങ്കഴിക്കാൻ കൊതിക്കുന്നത്രെ ഭക്തയായി. ഒരു ദിവസം ആണ്ടാൾ പെരുമാളുടെ മാലയിന് സ്വയം ചൂടി കളഞ്ഞു വച്ച്. ലീലാ വിനോദനായ എംബെരുമാനിന്, പരസ്പരം ചേർച്ചയുണ്ടോവെന്നു അറിയാൻ ഇങ്ങിനെ ആണ്ടാൾ  ചൂടികളഞ്ഞ മാലയേ ഇഷ്ടമായി. ഇതെയൊരു ദിവസം കണ്ട പെരിയാഴ്വാർ, ഞെട്ടിപ്പോയി, ആ മാലയെ ചാർത്തിയില്ലാ. എന്നിട്ടു മാല ചാർത്താത്തതു എന്താവെന്നു പെരിയാഴ്വാരെ സ്വപ്നത്തിൽ ചോദിച്ചു. ആഴ്വാർ സംഭവം പറഞ്ഞു. ഗോദ ചൂടിയ മാലതന്നെ തനിക്കു ഇഷ്ടമെന്ന് എംബെരുമാൻ പറഞ്ഞു. ഒരുപാടു സന്തുഷ്ടനായ പെരിയാഴ്വാർ ഗോദയിടത്ത് കൂടുതൽ വാത്സല്യനായി. ദിവസവും അവൾ ചൂടികൊടുത്ത മാലയത്തന്നെ എംബെരുമാനിന് ചാർത്തി.

ഭൂമി ദേവിയല്ലേ? സ്വാഭാവികമായി എംബെരുമാനിടത്തു പ്രേമംതോന്നി. മറ്രുള്ള ആഴ്വാർക്കു എംബെരുമാനിടത്തുള്ള പ്രിയത്തേക്കാൾ ശ്രേഷ്ടമാണ് ഈ പ്രേമം. എംബെരുമാൻ്റെ വിരഹം സഹിക്കാത്ത ആണ്ടാൾ അവരെയെങ്ങിനെ വിവാഹഞ്ചെയ്യാമെന്നു ചിന്തിച്ചു. രാസക്രീഡയിനിടയ്ക്കു ശ്രീക്രുഷ്ണൻ കാണാതായതെ താങ്ങാത്ത ഗോപികമാർ അവൻ്റെ ലീലകളെ നടിച്ചു. അത് പോലേ ആണ്ടാൾ വടപത്രസായി എംബെരുമാനെ ശ്രീക്രുഷ്ണനായും, അവൻ്റെ ക്ഷേത്രത്തെ നന്ദഗോപൻ്റെ തൃമാളികയായും, ശ്രീവില്ലിപുത്തൂരെ തൃവായ്പ്പാടിയായും ഭാവിച്ച് തൃപ്പാവയെന്ന ഗ്രന്ഥമെഴുതി.

തൃപ്പാവയില് ആണ്ടാൾ പല മുഖ്യമായ സംഗതികളെ തെളിയിക്കിന്നു:

 • പ്രാപ്യം (ലക്ഷ്യം) പ്രാപകം (മാർഗം) രണ്ടുമേ എംബെരുമാൻ എന്ന് കാണിച്ച്.
 • പൂർവാചാര്യമ്മാരുടെ അനുഷ്ടാന ക്രമത്തില് ചെയ്യാൻ പറ്റിയതേയും അല്ലാത്തതേയും (ക്രുത്യാക്രുത്യ വിവേകം) പറഞ്ഞു.
 • ഒട്രയ്ക്കല്ലാത്തെ എല്ലാവരും ഒത്തു ചേർന്ന് ഭഗവാനെ തൊഴേണുമെന്നു തെളിയിച്ചു. മുതൽ പത്തു പാസുരങ്ങളില് പത്തു ഗോപികളെ ഉണർന്നെഴുന്നേല്പിച്ചു കൂട്ടിക്കൊണ്ടു പോകുന്നു.
 • എംബെരുമാനെ അടുക്കുന്നതിനു മുമ്പു ദ്വാരബാലകർ, ബലരാമൻ, യശോദ എന്നിവരെപ്പോലുള്ളവരെ സേവിക്കുക.
 • എംബെരുമാനെ അടുക്കാൻ സദാ പിരാട്ടിയുടെ സഹായം (പുരുഷകാരം) ആവശ്യം.
 • അവനെ സദാ ഭജിച്ചു കീർത്തിക്കുക (മംഗളാശാസനം ചെയ്യുക).
 •  ജിവർക്കു കൈങ്കര്യമേ ചേർച്ചയായ നിജ രൂപമാണ്. എന്നിട്ടു അവനിടത്തു കൈങ്കര്യം പ്രാർത്ഥിക്കുക.
 • കൈങ്കര്യം അവനെ കിട്ടിച്ചേരാൻ മാർഗമെന്ന ചിന്ത ഒരിക്കിലും പാടില്ലാ.
 • അവൻ്റെ തൃമുഖ സന്തോഷത്തിനായി കൈങ്കര്യം ചെയ്യേണ്ടു. അല്ലാത്തെ പ്രതിഫലത്തിനായിട്ടല്ലാ.

തൃപ്പാവ രചിച്ചീട്ടും എംബെരുമാൻ വന്നു ഗോദയെ ഏട്രെടുത്തില്ലാ. സഹിക്കാൻ വയ്യാത്ത പ്രേമ കൊണ്ട് നയിച്ചു, തൻ്റെ വേദനയെ നാച്ചിയാർ തൃമൊഴി എന്ന ഗ്രന്ഥമായരുളി. മേന്മയേറിയ സാമ്പ്രദായിക അർത്ഥങ്ങൾ പൊതിയ്ച്ചു. ഈ പാസുരങ്ങളുടെ വ്യാഖ്യാനങ്ങളെ മനസ്സിലാക്കാൻ ഒരുപാട് പക്വം വേണ്ടത്രെ.

“മനുഷ്യ ജീവികളോട് വിവാഹം നിശ്ചയിച്ചാല് ജീവിക്കുവില്ലാ” എന്ന് തനിക്കു ദേഹ ബന്ധം വേണ്ടെന്നു നിശ്ചയിച്ച്. എംബെരുമാനുവായ തൻ്റെ വിവാഹത്തെ സ്വപ്ന സന്ദേശമായി “വാരണമായിരം” എന്ന ദശകത്തില് പറഞ്ഞു. പിന്നീട് പെരിയാഴ്വാർ അവളെ ക്ഷേത്രങ്ങളില് എഴുന്നരുളീട്ടുള്ള അർച്ചാവതാര എംബെരുമാമാരുടെ മേന്മയെ ബോധിപ്പിച്ചു അവര്കളെ കുറിച്ച് വിശതീകരിച്ച്. എന്നിട്ട്  ആണ്ടാളിനു ശ്രീരംഗനാഥനിടത്ത് തീരാത്ത പ്രേമയുണ്ടായി. അവൻ ആണ്ടാളെ ശ്രീരംഗത്തേയ്ക്കു കൂട്ടിക്കൊണ്ടുവന്നു തനിക്കു വിവാഹം ചെയ്തു കൊടുക്കുക എന്ന് പെരിയാഴ്വാർക്കു, ഒരു റാവു, സ്വപ്നം സാധിച്ചു. ആഴ്വാർ ആനന്ദിച്ചിരുന്നപ്പോൾ, എംബെരുമാൻ ഏൽപ്പിച്ച പല്ലക്ക്, കുട, തഴയോട്‌ കൈങ്കര്യന്മാരെത്തി. ആഴ്വാർ വടപത്രസായീ അനുഗ്രഹത്തോടെ ശ്രീരംഗത്തിലേക്ക് യാത്രയായി. ആണ്ടാളും മേള താള സഹിതം മൂടിയ ശിബികയില് പുറപ്പെട്ടു.

സൗന്ദര്യത്തിനെ അലങ്കരിച്ചാപ്പോലിരുന്ന ആണ്ടാൾ  ശ്രീരംഗത്ത് പ്രവേശിച്ച്‌, ആൾതോളിയിൽനിന്നും ഇറങ്ങി, പെരിയ പെരുമാൾ തൃമുമ്പു സന്നിധിയിനകത്തു കയറി, അന്തര്യാമിയായി. പരമപദമെത്തി.

periyaperumal-andal

ഇതേ കണ്ടവരൊക്കെ, ലക്ഷ്മീ ദേവിയുടെ അച്ഛൻ സമുദ്ര രാജനെപ്പോലേ പെരിയാഴ്വാരും പെരിയ പെരുമാളുടെ  അമ്മായിയപ്പൻ (ശ്വശുരൻ) എന്ന് കൊണ്ടാടി. എന്നിട്ടും പെരിയാഴ്വാർ പതിവ് പോലേ ശ്രീവില്ലിപുത്തൂർ വടപത്രസായിക്ക് കൈങ്കര്യം തുടർന്നു.

അളക്കാനൊക്കാത്ത ആണ്ഡാളുടെ മഹത്വങ്ങളെ നമ്മൾ സദാ ചിന്തിക്കുന്നു. ധനുർ മാസം മുഴുവനും, അവളുടെ തൃപാവ പാട്ടും, അതിൻ്റെ വ്യാഖ്യാനവും തീർച്ചയായും അനുഭവിക്കുന്നു. പരാശര ഭട്ടർ പറഞ്ഞതെ ഇവിടെ ഓർക്കുക:

മുപ്പതു തൃപ്പാവ പാസുരങ്ങളെ പാരായണം ചെയ്യുന്നത് നല്ലതാ. അല്ലെങ്കില് ഒരേ ഒരു പാസുരം പാടിയാലും നല്ലതാ. അതുവുമല്ലെങ്കില്, അവസാനത്തെ പാട്ടിനെ ഭട്ടർ വായിച്ച് അനുഭവിച്ചതെ ഓർത്താലും നല്ലതേ. എംബെരുമാനാർ പോലെ ഭട്ടരും തൃപ്പാവയിൽ ലയിച്ചിരുന്നു.

ജീവനില്ലാത്ത തോൾ കന്നുകുട്ടിയെന്നാലും അതെ കണ്ട് തായ്‌പ്പശു പാൽ ചൊരിയും. അത് പോലേ തൃപ്പാവയോടെ എന്തെങ്കിലുമൊരു അല്പംപോലും സംബന്ധം ഉണ്ടായാൽ മതി. ഭൂമി ദേവിയുടെ പ്രാർത്ഥനയേറ്റ് പെരുമാൾ വരാഹമായി അവതരിച്ചു അവളെ ഉജ്ജീവിച്ചാപ്പോലേ, നമ്മളേയും അനുഗ്രഹിക്കും.

തൻ്റെ അഗാധ കാരുണ്യത്താല് ഈ സംസാരത്തില് നമുക്ക് വേണ്ടി അവതരിച്ച ആണ്ടാൾ, നമ്മളേ ഉയ്‌വിക്കാനായി ക്രുപയോടെ തൃപ്പാവയും നാച്ചിയാർ തൃമൊഴിയും അരുളി. ഇവ രണ്ടും നമുക്ക് ജനന മരണ ദുഃഖത്തെ ഒഴിച്ച്, സദാചാരത്തില് ഉറപ്പിച്ച്, ഭഗവദ് അനുഭവമും, ഭഗവദ് കൈങ്കര്യവും, ശാശ്വതമായ പരമാനന്ദത്തെയും അരുളുമത്രെ.

തനിയന്  –
നീളാതുംഗസ്തനഗിരിതടീസപ്തമുദ്‌ബോദ്യ ക്രുഷ്ണം
പാരാർഥ്യം സ്വമ് ശ്രുതിശതശിരസിദ്ധമദ്ധ്യാപയന്തീ |
സ്വോച്ചിഷ്ഠായാം സ്രജി നിഗളിതം യാ ബലാത്‌ക്രുത്യ ഭുങ്തേ
ഗോദാ തസ്യൈ നമ ഇദമിദം ഭൂയ ഏവാസ്തു ഭൂയഃ ||

അര്ത്ഥം –

നീളാ ദേവിയുടെ ത്രൂമാർബില് തല വയ്ച്ചു ഉറങ്ങുന്ന ശ്രീക്രൂഷ്ണനെ, പാരതന്ത്ര്യം ഉണർത്തുന്ന പോലേ ഉറക്കത്തിൽനിന്നും ഉണർത്തുന്നവളും, സ്വയം എംബെരുമാനിനു താൻ ചൂടി കളഞ്ഞ മാലയെ അവൻ ഇഷ്ടപ്പെട്ടാപ്പോലേ സമർപ്പിച്ചവളുമായ ഗോദാ ദേവിയുടെ തൃപ്പാദങ്ങളെ പിന്നും പിന്നും കൂപ്പുന്നേ!

ആഴ്വാർടെ അർച്ചാവതാര അനുഭവം വായിക്കാൻ താഴെയുള്ള തുടര് പിന് പോകുക: http://ponnadi.blogspot.in/2012/10/archavathara-anubhavam-periyazhwar.html

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://guruparamparai.wordpress.com/2012/12/16/andal/

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

പെരിയാഴ്വാർ

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

periazhvar

ത്രുനക്ഷത്രം – മിഥുനം ചോതി

അവതാര സ്ഥലം – ശ്രീവില്ലിപുത്തുർ (തമിഴ്നാട്ടില് രാജപാളയത്തെ അടുത്ത്)

ആചാര്യൻവിഷ്വക്സേനർ

ഗ്രന്ഥങ്ങൾ –   തൃപ്പല്ലാണ്ട്, പെരിയാഴ്വാർ തൃമൊഴി

പരമപദിച്ച സ്ഥലം – തൃമാലിരുഞ്ചോലൈ (തമിഴ്നാട്ടില് മധുരയെ അടുത്ത കള്ളഴകർ ക്ഷേത്രമുള്ള അഴകര് കോവിൽ)

“വേദവായ്ത്തൊഴിലാളികൾ വാഴുന്ന വില്ലിപുത്തൂർ” എന്നു പാടിപ്പുകഴ്ത്തിയ ശ്രീവിള്ളിപുത്തുരില്,   വേദ പാരായണം ചെയ്‌തിരുന്ന, ഉത്തമ ബ്രാഹ്മണരായ വേയർതങ്ങൾ കുലത്തില്, ആനിച്ചോതിയില്, ഗരുഡൻടെ അംശവായി, വിഷ്ണുചിത്തർ എന്ന പേരുങ്കൊണ്ട് പെരിയാഴ്വാർ അവതരിച്ചു. സംസ്കൃത ഭാഷയിലുള്ള ശ്രീവില്ലിപുത്തൂർ സ്ഥല പുരാണത്തിലും, മണിപ്രവാളഗതിയിലുള്ള ഗുരുപരമ്പരാ പ്രഭാവത്തിലും ഇവരുടെ ചരിതം വിശതമായിക്കാണാം. പെരിയാഴ്വാർ പ്രഭാവമെന്ന പ്രസാധനവുമുണ്ടു.

അവിടത്തെ ക്ഷേത്രത്ത് എഴുന്നരുളിയിരുന്ന വറ്റപെരുങ്കോയിലുടയാൻടെ സ്വാഭാവിക കടാക്ഷത്താലേ, എങ്ങിനെ പ്രഹ്ലാദൻ വൈഷ്ണവനായിത്തന്നെ ജനിച്ചോ, അങ്ങിനെ പെരിയാഴ്വാരും ഭഗവാൻടെ സഹജദാസനായിത്തന്നെ പിറന്നു. ശ്രീനാരായണനു എല്ലാ ജീവികളും ശേഷരാണുവെന്ന ശേഷത്വ മുറയെ ഉണര്ന്നു, ഗുണ മേന്മയ്ക്കായി ചെറുതായിട്ടെങ്ങിലും ഭഗവദ് കൈങ്കര്യം ചെയ്യാൻ വിചാരിച്ചു. ഭഗവാൻ അവർക്കായിമാത്രം തന്നൈക്കൊള്ളേണുവെന്ന്  അവര്ക്കിഷ്ടപ്പെട്ട സേവനത്തെ കർത്തവ്യമാക്കാൻ തീരുമാനിച്ചു. ആ സേവനം എന്തെന്ന് അറിയാൻ ഭഗവാൻടെ അവതാരങ്ങളെ ആരായ്ഞ്ചു. ശ്രീക്രുഷ്ണാവതാരമെത്തി.

ഭൂഭാരങ്കുറയ്ക്കാന്തന്നെ വടമതുരയിപ്പിരന്നു. ശ്രീമാൻ നാരായണൻ പാൽകടലിലായ തൻടെ അരവണയെ നീങ്ങി മഥുരാപുരിയിലെത്തി. പുണ്യ ദ്വാരക എവിടെയോ അവിടെയാണു സാക്ഷാത് ദേവനായ മധുസുദനനും സനാതന ധര്മവും. സജ്ജനങ്ങളെ രക്ഷിച്ചു, ദുഷ്ടരെ സംഹരിച്ചു, ധര്മത്തെയും സ്ഥാപിക്കാനായി, ലക്ഷ്മീ ദേവിയുടെ രൂപകൊണ്ട ദേവകീ പ്രസവിക്ക പിറന്നു. അഞ്ജനമെഴുതിയ വിടർന്ന കന്നുടയ യശോദ വളര്ത്ത വളർന്നരുളി. ഉരുവ് കറിയ ഒളി മണിവണ്ണനായ ശ്രീക്രുഷ്ണൻ.

പരമപദത്ത്തില് നിത്യസൂരികൾ നന്നായി തൃമഞ്ജനം ചെയ്യിച്ചു, അഴകു ധൂപവും സമർപ്പിക്ക, ധൂമികയാല് ത്രുമുഖം കാണാതായ ക്ഷണത്തില്, ഒപ്പറ്റ്ര മായഞ്ചെയ്തു, ഇവിടെ ത്രുവായ്പ്പാടിക്കാർ ദിവസേന കടഞ്ഞു ശേഖരിച്ച വെന്നയെടുത്തു അമുത് ചെയ്യ ഇഷ്ടപ്പെട്ടു വന്നവനല്ലേ! അതുകൊണ്ടു മഥുരാപുരിയിലു കംസനുടെ മാലാകാരനിടത്തു എഴുന്നരുളി മാല ചോദിച്ചു. മാലാകാരരും “പ്രസാദ പരമൗനാദൗ മമദേഹമുപാദദൗ ദന്യോഹമർച്ചയിഷ്യാമി” എന്ന് ഇഷ്ടപ്പെട്ടു മാല ചൂട്ടി.  ഇതെക്കേട്ട്  പുഷ്പങ്ങളെ കെട്ടി ഭഗവാനെ ചാർത്തുന്നതു ശേഷത്വത്തിനു പറ്റിയ കര്ത്തവ്യമായി തിരഞ്ഞെടുത്തു. ദിവസം മുഴുവൻ മണക്കും പൂക്കളുടെ ഉദ്യാനമായി ത്രുനന്ദവനം നിശ്ചയിച്ചു, ത്രുമാല കെട്ടി, ആലമരത്തിലയിലും പാന്പുപ്പത്തിയിലും ഉറങ്ങുന വടപെരുങ്കോയിലുടയാനിന് ചാർത്തുകയായി.

ഹിമ പര്വതത്തില് കയൽ മുദ്രണം ചതിച്ച ശ്രീവല്ലഭ ദേവൻ എന്ന പാണ്ഡ്യർ കുല രാജാവു ധാർമീകനായിരുന്നു. കൂടൽ എന്ന് അറിയപ്പെട്ടിരുന്ന തെന്മധുരയിൽ നിന്നും പാവങ്ങളെ വലിയോർ ഉപദ്രവിക്കാത്തെ രാജ്യംഭരിച്ചിരുന്നു. ഒരു രാത്രി നഗര ശോദനയിനിടയ്ക്കു തിണ്ണയിലുരങ്ങുവായിരുന്ന ഒരു ബ്രാഹ്മണനെ രാജാവു കണ്ടു. അവനെയുണർത്തി യാരാണൂവെന്നു ചോദിച്ചു. “ജ്ഞാൻ ദിവ്യദേശയാത്ര കഴിഞ്ഞു വടദേശമൊക്കെ സഞ്ചരിച്ചു  ഗംഗാ സ്നാനവും ചെയ്തു വരുക” എന്നുത്തരം പറഞ്ഞു. അത് കേട്ട രാജാവു “തനിക്കറിയാവുന്ന നല്ല ശ്ലോകമൊണ്ണു പറയുക” എന്ന് നിയമിച്ചു. അന്തണനും,

വർഷാർഥമഷ്ടൗ  പ്രയതേത മാസാൻ
നിശാർഥമർഥം ദിവസം യതേത|
വര്ദ്ധക്യഹേതോർ വയസാ നവേന
പരത്ര ഹേതോരിഹ ജന്മനാ ച||

എന്ന ശ്ലോകം ചൊല്ലി. ഈ ശ്ലോകത്തുടെ ആർഥമിതാണൂ:

കടക ചിങ്ങ കന്നി തുലാ എന്ന നാലു മഴക്കാല മാസത്തു സന്തോഷമായീക്കഴിയാൻ മറ്റ്രയ എട്ടു മാസങ്ങളിലും പാടുപെടുക. രാത്രി സുഖമായിക്കഴിയാൻ പകലിൽ ശ്രമിക്കുക. പ്രായഞ്ചെന്നപ്പോൾ സമാധാനമായി കഴിയാൻ വയസ്സ് കാലത്തു അദ്വാനിക്കുക. അന്യലോകത്തു നന്നാവാൻ ഈജന്മത്തില് അഭ്യസിക്കുക.

രാജാവും അന്ന് രാത്രി മുഴുവനും ഈ ശ്ലോകത്തെക്കുറിച്ചുത്തന്നെ ചിന്തിച്ചൊണ്ടേ കന്നുറങ്ങി. വെളുപ്പാങ്കാലം “ഈ ശ്ലോകത്തുടെ ആദ്യത്തെ മൂന്നു പദങ്ങളിൽ പറഞ്ഞത് നാം അനുശരിക്കുന്നുണ്ടു. നാലാവതായിപ്പരഞ്ഞാപ്പോലെ മരുജന്മത്തിനായി എന്തൊരു തയ്യാറെടുപ്പും ചെയ്തില്ലല്ലോ” എന്ന് വിഷമിച്ചു.

തൻടെ പുരോഹിതനും ശാസ്ത്ര വിദ്യാന്തഗനുവായ ചെല്വനംബിയെ നോക്കി “മരുജന്മത്തിലു പരമാനന്ദം കിട്ടാൻ എന്താ മാർഗം?” എന്ന് ചോദിച്ചു. ചെല്വനംബിയും “നാം തന്നെ ഒരു അർത്ഥം പറഞ്ഞാല് രാജാവിന്‌ ദ്രുഢ വിശ്വാസം ഊന്ദാകുവില്ലാ” എന്ന് കരുതി “നാട് മുഴുവനും പരയടിച്ചു അറിയിച്ചു, വിദ്വാമ്മാരെ തിരട്ടി, വേദാന്തപ്രകാരം പരമ്പൊരുളെ നിശ്ചയിച്ചു, ആ വഴിയായി നിർവൃതി പെരുക” എന്ന് ഉപദേശിച്ചു. രാജാവും സമ്മദിച്ചു. വമ്പിച്ച ധനമുള്ള പൊന്കിഴിയെ സഭാ മണ്ഠപത്തിനു മുന്പിൽ ഒരു തൊങ്ങലിക്കെട്ടിയിട്ടു. വിദ്വാന്മാർ യോഗംകൂട്ടിച്ചേർക്കാനായി “പരതത്വം നിശ്ചയിക്കുന്നവരക്ക് ഈ പൊന്കിഴി സമ്മാനമാകും” എന്ന് പരയുമടിപ്പിച്ചു.

വടപെരുങ്കോയിലുടയോൻ പെരിയാഴ്വാരെക്കൊണ്ടു വേദാന്ത സാരദീപത്തെ വെളിപ്പെടുത്തി ലോകത്തെ രക്ഷിക്കാനായി “താങ്ങൾ ചെന്ന് കിഴിവിജയിച്ചു കൊണ്ടു വരുക” എന്ന് സ്വപ്നം സാധിച്ചു.  “അത് എല്ലാ ശാസ്ത്രവും പഠിച്ചറിയാവുന്ന പണ്ഡിതമ്മാർക്കുള്ളതല്ലേ? ശാസ്ത്രങ്ങളെ വായിക്കാത്തെ പൂന്തോട്ട ശേവകനായ ജ്ഞാൻ, കളകൊട്ടി പിടിച്ചു ശീലിച്ചു തഴമ്പേറിയവെൻടെ കൈകളെ കാണിച്ച് കിഴിനേടാനൊക്കുവോ?” എന്ന് മറുപടി പറഞ്ഞു. “അതിനായി താങ്ങൾക്കെന്താ വിഷമം? താങ്ങളെക്കൊണ്ടൂ പരതത്വ നിശ്ചയഞ്ചെയ്യാനുള്ളതു ജ്ഞാനേട്രു. താങ്ങൾ ചെയ്തേപറ്റ്രു” എന്ന് എംബെരുമാൻ നിർഭന്ദിച്ചു.

വെലുപ്പാങ്കാലം ഉണര്ന്ന വിഷ്ണുചിത്തർ വിസ്മയത്തോടെ ഈ സ്വപ്നത്തെ ഓർത്തൊണ്ടിരുന്നു. അപ്പോൾ വടപെരുങ്കോയിലുടയോൻടെ സേവകമ്മാർ തൃപ്പല്ലക്ക്, ത്രുചിഹ്നം തുടങ്ങിയ കോയിൽ അകമ്പടിക്കാരും, ചിഹ്നങ്ങളായ കുടതഴചാമരാദികളുവായി വന്നു. എംബെരുമാൻ, ആഴ്വാരെ കുടൽ മനഗര്ക്ക് എഷുന്നരുലിക്കൊണ്ടു ചെല്ലാൻ നിയമിച്ചതായി പറഞ്ഞു. ആഴ്വാരും സമ്മദിച്ചു കോയിൽ പരിജന പരിച്ഛദങ്ങളുവായി പാണ്ട്യസഭയിലേക്ക് എഴുന്നരുളി.

വല്ലഭദേവൻ ആഴ്വാരെക്കുറിച്ചു ചെല്വനമ്പി നേരത്തേതന്നെ പറഞ്ഞു കേട്ടിട്ട്ണ്ടു. അവർടെ തേജസ്സേക്കണ്ടു ബ്രഹ്മിച്ചു, ചെല്വനമ്പിയോടെ ചെന്ന് സ്വീകരിച്ചു, ത്രുപ്പാദം നമസ്കരിച്ചു, “ഭട്ടർപിരാൻ വന്നു” എന്ന് കൊണ്ടാട്ടി. അവിടെ കുടിയിരുന്ന ഇതര മത വിദ്വാമ്മാർ “സകല വേദ ശാസ്ത്ര പ്രമാണീകരായ ജ്ഞങ്ങളുടെ മുന്നില് ഒരു ശാസ്ത്രവും പഠിക്കാത്ത ഇവരെ കൊണ്ടടരുതു” എന്ന് ആക്ഷേപിച്ചു. അതെക്കണ്ട ചെല്വനമ്പി “വേദാന്ത സാരമായ പരതത്വത്തെ നിശ്ചയിച്ചു അരുളിച്ചെയ്യുക” എന്ന് പ്രാർത്തിച്ചു.

ബ്രഹ്മാവുടെ അരുളാലു വാല്മീകി ഭഗവാനിന് രാമായണം മുഴുവനും അറിയാങ്കഴിഞ്ഞു. ശങ്കുനുനി സ്പർശങ്കിട്ടിയ കൊച്ചു കുട്ടിയായ ധൃവൻ കടൽ മട തുരന്നാപ്പോലേ എംബെരുമാനെ സ്തുതിച്ചു. അത് പോലത്തന്നെ വിഷ്ണുചിത്തരും ശാർങമെന്ന വില്ലില്നിന്നും പൊന്തിവന്ന ചരമ്പോലെ പ്രഭാഷിക്കുകയായി. ദേവ ലോകത്തിൽ നിന്നും പണ്ഡിത രൂപത്തിൽ വന്നിരുന്ന ബ്രുഹസ്പതിയും, ആക്ഷേപിച്ച പണ്ടിതംമാരും മിണ്ടാതായി.

പ്രാഹ വേദാൻ അശേഷാൻ എന്നും വേണ്ടപോലെ വേദങ്ങൾ ഓതി എന്നും അവരുടെ തനിയങ്ങളിൽ കീർത്തിച്ചതെപ്പോലേ ഉപന്യസിച്ചു. താൻ ഗുരുവിടത്തു പഠിച്ച വേദങ്ങൾ കൂടാത്തെ, അങ്ങിനെ അഭ്യസിക്കാത്തതും, ദേവലോകത്തും മറ്റു ലോകങ്ങളിലും പ്രസിദ്ധവായ വേദ വാഖ്യങ്ങളെയും ഉപയോഗിച്ചു പരതത്വം നിശ്ചയിച്ചു. എല്ലാ വിദ്വാമ്മാരെയും വിജയിച്ചു. എന്നിട്ട് പെരിയാഴ്വാർ അന്ന് സ്ഥാപിച്ച വിഷ്ണുപരത്വം ഇന്നുവരെ അചലമായിരിക്കുന്നു എന്നെല്ലാവരുമോർക്കുക.   വിഷ്ണുചിത്ത വിജയമെന്ന പുസ്തകത്തിൽ ഈ വിദ്വത് സതസ്സുടെ സംഭാഷണങ്ങളെ വിശതമായിക്കാണാം. ചില പ്രമാണങ്ങളെ ഇവിടെ എടുത്തു പറയുകയാണ്:

സമസ്ത ശബ്ദ മൂലത്വാദ് അകാരസ്യ സ്വഭാവത:
സമസ്ത വാച്യ മൂലത്വാദ് ബ്രാഹ്മണോപി സ്വഭാവത:
വാച്യവാചക സംഭന്ദസ് തയോർ അർഥാത് പ്രദീയതേ

സ്വാഭാവികമായി എല്ലാ ശബ്ദങ്ങളും അകാരത്തിൽ നിന്നും ഉണ്ടാകുന്നു. ആ ശബ്ദങ്ങളുടെ അർഥവും ലക്ഷ്യവും സ്വാഭാവികമായിത്തന്നേ ബ്രഹ്മത്തിൽ നിന്നും ഉണ്ടാകുന്നു. എന്നിട്ട് അകാരത്തിനും ബ്രഹ്മത്തിനുമുള്ള സ്വാഭാവികമായ സംഭന്ധം മനസ്സിലാക്കാം.

സ്വയം ഗീതാചാര്യനായ ശ്രീക്രുഷ്ണൻ “അക്ഷരാണാമകാരോസ്മി” എന്ന് പറഞ്ഞു. അക്ഷരങ്ങൾക്കുൽ ജ്ഞാൻ അകാരമാണൂ എന്നത്രെ.

“അകാരോ വിഷ്ണു വാചക:” എന്ന് പരഞ്ഞീട്ടുണ്ടു. അകാരം വിഷ്ണുവെക്കുറിക്കുകയാണു എന്നാ ഇതിൻടെ അർത്ഥം. ശ്രീമൻ നാരായണൻ പരമ്പൊരുളെന്നു ഇത് സ്ഥാപിക്കുന്നു.

അങ്ങേയുടെ മുഖ്യ ഗുണങ്ങളായി താത്രിയ ഉപനിഷദ് കുറിക്കുന്നു:

യതോ വ ഇമാനി ഭൂതാനി ജായ്യന്തേ| യേന ജാതാനി ജീവന്തി| യത്പ്രയന്തി അഭിസംവിശന്തി| തത് വിജിജ്ഞാസസ്വ| തത് ബ്രഹ്മേതി…

ഏതിൽ നിന്നു ഈ വിശ്വവും ജീവങ്കളും ശ്രുഷ്ടിക്കപ്പെടുന്നോ, എന്തിനെ സർവ വിശ്വവും ചാര്ന്തിരുക്കിന്നോ, ഏതിൽ പ്രളയ കാലത്തു ഐക്യമാവുന്നോ, എവിടെ മോക്ഷം കിട്ടിയപ്പോൾ ചെല്ലുന്നോ, അതാണ് ബ്രഹ്മമെന്നു ഉണരുക. ഇങ്ങിനെ ബ്രഹ്മത്തിൻടെ മുഖ്യ ഗുണങ്ങളായവെ:

 • ജഗത് കാരണത്വ – വിശ്വ കാരണം
 • മുമുക്ഷു ഉപാസ്യത്വ – മോക്ഷം പ്രാർത്തിക്കിന്നവർക്ക് വഴിപാട്ട് ലക്‌ഷ്യം
 • മോക്ഷ പ്രദത്വ – ജീവാത്മാക്കൾക്കു മോക്ഷം അനുഗ്രഹിക്കാനുള്ള കഴിവ്

ഈ ഗുണങ്ങളൊക്കെ, താഴെക്കാണിച്ചീട്ടുള്ളത്  പോലെ ശ്രീമന്നാരായണനിടത്ത് കാണാം:

വിഷ്ണോസ്  സകാശാദുദ്ഭൂതം ജഗത് തത്രൈവ ച സ്ഥിതം
സ്ഥിതി സംയമകർതാസൗ ജഗതോസ്യ ജഗച്ച സ:

വിഷ്ണു പുരാണം പറയിന്നു: ഈ വിശ്വം വിഷ്ണുവിടത്തിൽ നിന്നും ഉണ്ടാവുകയാണ്. സൃഷ്ടിയില്ലാത്ത പ്രളയ കാലത്ത് അവരിനകത്ത് അടങ്ങുന്നു. അവരേ ഇതേ പോഷിച്ചു നിശ്ശേഷം നശിപ്പിക്കുന്നു. അവർ  മുഴു വിശ്വത്തെയും തൻടെ ത്രുമേനിയുമാക്കീട്ടുണ്ടു.

നാരായണാത്പരോ ദേവോ ന ഭൂതോ ന ഭവിഷ്യതി 
ഏതത് രഹസ്യം വേദാനാം പുരാണാനാമ് ച സമ്മതം

വരാഹ പുരാണം പറയുകയാണ്: കഴിഞ്ഞ കാലത്തോ, തത് കാലത്തോ, ഇനി വരാനുള്ള കാലത്തോ നാരായണനേക്കാൾ ഉയര്ന്ന ദൈവം ഇല്ലാ. ഈ രഹസ്യം വേദങ്ങളും പുരാണങ്ങളും സമ്മതിച്ചതാണ്.

സത്യം സത്യം പുനസ്സത്യം ഉധ്ധ്രുത്യ  ഭുജമുച്യതേ 
വേദാ: ശാസ്ത്രാത് പരം നാസ്തി ന ദൈവം കേശവാത് പരം

നാരദീയ്യ പുരാണം പറയുന്നത്: കൈകളുയർത്തി മൂന്നു തവണ സത്യഞ്ചെയ്തു പറയുകയാണ് വേദത്തിനേക്കാൽ ഉയര്ന്ന ശാസ്ത്രമില്ലാ! കേശവനേക്കാൽ ഉയര്ന്ന ദൈവമില്ലാ!

ഇങ്ങിനെ പല്ലായിരക്കണക്കിനു വേദവാക്യങ്ങളെക്കൊണ്ടും, സ്മൃതി ഇതിഹാസം പുരാണം മുദലായ പ്രമാണങളെക്കൊണ്ടും വിദ്വാമ്മാരു ആഴ്വാരെ നേരിട്ടു. അവര്ക്കൊക്കെ , പെരിയാഴ്വാർ “ശ്രീമന്നാരായണനേ പരമ്പൊരുൾ” എന്ന് സ്ഥാപിച്ചപ്പോൽ, സമ്മദിക്കേണ്ടതായി. “അവരുടെ വിജയം പരമ്പൊരുളിനു കൂടി  ഇഷ്ടവാണു” എന്ന്  തെളിയിക്കുന്നതു പോ, തൊങ്ങലിൽ കെട്ടിയിട്ടിരുന്ന പന്തയപ്പണമുള്ള പൊങ്കിഴിയും, ഇവരുടെ മുന്പിൽ തന്നേ താഴോട്ട് വളഞ്ഞുവന്നു. എമ്പെരുമാൻടെ കൃപയെ അഭിനന്ദിച്ച ആഴ്വാരും, “വേഗം കിഴി കൊയ്താൻ” എന്ന് അവരുടെ തനിയനിൽ അനുസന്ദിച്ചാപ്പോലെ ആ പൊൻ കിഴിയെക്കൊയ്തരുളി.

ഇതെക്കണ്ടു ആശ്ചര്യപ്പെട്ട വിദ്വാമ്മാരും, രാജാവും മറ്റ്രയാളുകളും ഇവർടെ ത്രുപ്പാദങ്ങളെ വണങ്ങി. ശ്രീവല്ലഭദേവൻ താന്തന്നേ അധ്യക്ഷനായി, ആഴ്വാരെ പട്ടത്താന മേലേക്കേറ്റ്രി “വേദഫലം കൊള്ളാനായി വിഷ്ണുചിത്തർ വന്നു” എന്നും, “സത്യവക്താവ് വന്നു”എന്നും, “നിജഭക്തർ വന്നു” എന്നും പല ബിരുദുകളെക്കൂവി ചിന്നവും ഊതിപ്പിച്ചു, നഗരത്തെച്ചുറ്റ്രി വന്നു. എല്ലാ വിദ്വാമ്മാരും വിഷ്ണു ചിത്തരേ അവർകളുടെ നേതാവെന്നു അറിയിക്കാൻ “ഭട്ടര്പിരാൻ” എന്ന് ത്രുനാമഞ്ചാർത്തിക്കൊണ്ടാടി, കുട, കൊടി, ചാമരം, വീശുവാള എന്നിവയോടെ കൂട്ടത്തിൽ വന്നു.

pallandu

ഇങ്ങിനെ ആഴ്വാർടെ പുറപ്പാടു നഗരെച്ചുറ്റ്രി വരുന്നത് കാണാൻ, മകൻടെ വൈഭവം കാണാൻ വന്ന അച്ഛനേപ്പോൽ, ഗരുഡാരൂടനായി, ശങ്ക്ചക്രമേന്ദിയവരായി, ശ്രീ മറ്റും ഭൂമി സമേതനായി, വേദാന്തസാരദീപനായ ശ്രീമന്നാരായണൻ, ബ്രഹ്മൻ ശിവൻ മുതലായ എല്ലാ ദേവതകളും സ്തുതിക്ക, ബൂമിപ്പുരത്തുള്ള ഏവരും കാണ ആകാശത്തു പ്രത്യക്ഷപ്പെട്ടു. എംബെരുമാൻടെ  കാരണമില്ലാത്തെ കൃപയാല് മൂഡതയില്ലാത്ത ബുദ്ധി അരുളികിട്ടിയ ആഴ്വാരും, “സാധാരണയായി കാല അതീതമായ ശ്രീവൈകുണ്ഠത്തിലു എഴുന്നരുളിയിരുക്കുന്ന ഈ വസ്തു, കാല ആധീനമായ ഇരുൾ നിറഞ്ഞ വലിയ ലോകത്തില് കല്യാണഗുണസമ്പന്ന രൂപനായി, അസൂയക്കാരും കാണാൻ വന്നതാൽ, അതിനെ എന്തെങ്ങിലും ദോഷമുണ്ടാകുവോ?” എന്ന് വയിരു പിടിച്ചു.

പിന്നും പിന്നും പേടിച്ചു, “പല കൊല്ലങൾ, പല കൊല്ലങ്ങൾ, പല്ലായിരം കൊല്ലങ്ങൾ” എന്ന് തുടങ്ങി, പട്ടത്താന മേലിരുന്ന രണ്ടു മണികളേത്തന്നെ താളമായുപയോഗിച്ചു, ത്രുപ്പല്ലാണ്ടെന്ന ദശകം പാടാരായി. ഇവരുടെ ഭയം മാരാനായി, എംബെരുമാൻ തൻടെ മത്സരിച്ച തോൽകൾ, വടിവഴകു, അസുരരേകൊന്ന ത്രുപ്പാദങ്ങൾ, തൻടെ മങ്ങളകാരണീയായ പെരിയ പിരാട്ടിയാർ, ശങ്കചക്രം എന്നിവെ തന്വശത്തുള്ളതെക്കാണിച്ചു. എന്നിട്ട് പിന്നും പിന്നും പേടിച്ചു, അവറ്റ്രിനേക്കുറിച്ചും ചിന്തിച്ചു, ആഴ്വാർ മുദലിരണ്ടു പാസുരങ്ങളിൽ മംഗളാശാസനഞ്ചെയ്തു. ഇങ്ങിനെ താൻ മാത്രം പല വർഷങ്ങൾ ധീഘായുഷ്മാനാവട്ടേ എന്ന് പാടിത്ത്രുപ്തനായില്ല. തന്നേപ്പോൾ ശ്രീമൻ നാരായണനല്ലാത്തെ വെരോര്ത്തർക്കും പ്രയോജനരാവാത്ത മറ്റവരെയും കൂട്ടിച്ചേർത്തു.

ഐശ്വര്യത്തെയും സര്ഗത്തെയും പ്രാർത്തിക്കിന്നവരെയും, “അരുത്, അനന്യപ്രയോജനരാവാൻ യാശിക്കു” എന്ന് സല്ബുദ്ധി പറഞ്ഞു കൂട്ടിച്ചേർത്തു. ഇവരോട് കൂടി മേലാല് ഒന്പത് പാസുരങ്ങൾ പല്ലാണ്ടെന്നു അരുളി. പരമപദത്തിലും പല്ലാണ്ടു പറയണം പരമ ഫലം നൽകുവെന്നു പറഞ്ഞു ത്രുപ്പല്ലാണ്ടു എന്ന ദിവ്യ പ്രഭന്ദത്തെ പൂർത്തിയാക്കി. ഇങ്ങിനെ പ്രവഹിക്കുന്ന ഇവരുടെ വാത്സല്യത്തെ അനുഭവപ്പെട്ട എംബെരുമാൻ ഇവര്ക്ക് പെരിയാഴ്വാർ എന്ന് ത്രുനാമം ചാർത്തി അന്തര്യാമിയായി.

അത് കഴിഞ്ഞു ആഴ്വാർ “എംബെരുമാനെ ഭജിച്ചു, അങ്ങേയ്ക്കായും അവരുടെ അടിയമ്മാർക്കായും വാഴുന്നതു മാത്രവേ, അവൻ ദയവാലു അന്യലോകത്തു നന്നാവാൻ പറ്റിയ മാർഗമാണ്” എന്ന ത്രുപ്പല്ലാണ്ടുടെ സാരത്തെ വല്ലഭദേവനെ ഉപദേശിച്ചു. അവനെ നന്നാക്കി ശ്രീവില്ലിപുത്തുർക്കു മടങ്ങി വന്നു. പൊങ്കിഴിയിലിരുന്ന പെരുന്ധനം ഉപയോഗിച്ചു വടപെരുങ്കോയിലുടയാൻ ക്ഷേത്രത്തു ചിറന്ന വലിയ ത്രുപ്പണീകളെ ചെയ്യിച്ചു. നേരത്തെ താൻ നോക്കിയിരുന്ന പൂന്തോട്ടപ്പണീയെ തുറ്റരുകയായി. ഓരോ ദിവസവും വടപെരുങ്കോയിലുടയാനിന് തൃമാല കെട്ടിച്ചാർത്തുകയായി.

ആ സമയത്ത്, താൻ അധികം ആശ്വദിച്ച ക്രുഷ്ണാവതാരത്തെ, “കണ്ണൻ കേശവ നംബി പിറന്നു” എന്ന്  തുടങ്ങി, ബാല ലീലകൾ ഒന്ന് പോലും വിടാത്തേയും, “വിജയഞ്ചേർ പിള്ളൈ നല് വിളയാട്ടം” എന്ന് മറ്റ്ര ആനത്തൊഴിൽകളെയും അതിമാനുഷ ചേഷ്ടിതങ്ങളെയും വിസ്താരമായി അനുഭവിക്കുന്ന പെരിയാഴ്വാർ ത്രുമൊഴിയേയും അനുഗ്രഹിച്ചു. ഇങ്ങിനെ ശ്രീ കൃഷ്ണ ഗുണ ചേഷ്ടിതങ്ങളെ, ഒരെണ്ണം പോലും വിടത്തെ, സ്വയം യശോദയായി ഭാവിച്ചു രചീച്ചതുകൊണ്ടു “ഭോഗം വഴുവാത്ത പുതുവയർ കോൺ” എന്ന് അവർ പെറ്റ്രെടുത്ത പെണ്ണായ ആണ്ഡാൾ തന്നെ പുകഴ്ന്നു.

പെരിയാഴ്വർ ലോകം നന്നാവാൻ അരുളിയ ഈ പ്രഭന്ദങ്ങളുടെ  അർഥത്തെ മനസ്സിലാക്കാൻ മുന്നു കാര്യങ്ങൾ നമുക്ക് അനുക്കൂലിക്കുന്നു:

 • പെരിയവാച്ചാൻ പിള്ള ത്രുപ്പല്ലാണ്ഡിനും പെരിയ ത്രുമൊഴിയിനും എഴുതിയ വ്യാഖ്യാനങ്ങൾ
 • മണവാള മാമുനികളുടെ ആചാര്യനായ ത്രുവയ്മൊഴി പിള്ള അരുളിയ സ്വാപദേശ വ്യാഖ്യാനം
 • പെരിയവാച്ചാൻ പിള്ള വ്യാഖ്യാനത്തില് കാണാതായ നാലു ദശകങ്ങളുടെ (നാനൂരു പാസുരങ്ങൾ) വ്യാഖ്യാനങ്ങളുടെ പകരം മണവാള മാമുനികൾ എഴുതിച്ചേർത്ത വ്യാഖ്യാനം.

ഇങ്ങിനെ ലോകത്തിനു പ്രഭന്ദങ്ങളെ ഉപകരിച്ചതു മാത്രമല്ല. “ഒരു മകൾ തന്നെ ഉടയേൻ” എന്ന് സ്വയം പറഞ്ഞ രീതിയിലു ആണ്ഡാളെ വളര്ത്തിയെടുത്ത്. അവൾ ത്രുപ്പാവൈ, നാച്ചിയാർ ത്രുമൊഴി എന്ന പ്രഭന്ദങ്ങളെ ലോക നന്മക്കായി പാടുന്നതിനു കാരണവുമായി. അവളെ ശ്രീരംഗനാഥനുക്കായി അർപ്പിച്ചതെയും ആണ്ഡാൾടെ വൈഭവത്തിക്കാണാം. ഇപ്പേർക്കൊത്ത പല മഹാ ഉപകാരങ്ങളെ ചെയ്ത പെരിയാഴ്വാർ, താൻ തികച്ചും അനുഭവിച്ച ത്രുമാലിരുഞ്ചോലയിൽത്തന്നെ (മധുരയെ അടുത്ത അഴകർ കോവിൽ) തൻടെ അന്ത്യമ കാലത്തു വാഴ്ന്നു, അവിടേത്തന്നേ പരമപദിച്ചു.

തനിയന്  1-
ഗുരുമുഖമനധീത്യ പ്രാഹ വേദാനശേഷാൻ നരപതിപരിക്ല്രുപ്തം ശുല്കമാദാതുകാമ: |
ശ്വശുരമമരവന്ദ്യം രംഗനാഥസ്യ സാക്ഷാത് ദ്വിജകുലതിലകം തം വിഷ്ണുചിത്തം നമാമി||

അര്ത്ഥം –

ആർ വല്ലഭദേവനെന്ന രാജാവു ഏര്പ്പെടുത്തിയ പൊന്കിഴി സമ്മാനത്തുക കിട്ടാനോര്ത്ത്, ആചാര്യമുഖവായൊരു പാഠവുങ്കേൾക്കാത്തെ, (പരതത്വ നിശ്ചയത്തിന് ആവശ്യമായ) വേദങ്ങളൊക്കെ (ഭഗവാൻടെ കൃപയാല്) എടുത്തു പരഞ്ചോ, ദേവമ്മാര് സേവിക്കാൻ അർഹനും, ശ്രീരംഗനാഥൻടെ നേരെ അമ്മായിയപ്പനും, ബ്രാഹ്മണകുല തിലകരുവായ പെരിയാഴ്വാരെ വണങ്ങുന്നു.

തനിയൻ 2

മിഥുനേ സ്വാതിജം വിഷ്ണോ രഥാംശം ധനവിന:പുരേ|
പ്രപദ്യേ ശ്വശുരം വിഷ്ണോ: വിഷ്ണുചിത്തം പുരശ്ശിഖം||

അർത്ഥം –

മിതുന മാസം ചോതി നക്ഷത്രത്തില്, ശ്രീവില്ലിപുത്തുരിലു, വിഷ്ണുവാഹനമായ ഗരുഡൻടെ അംശവായി, പൂർവശിഖയുള്ള ശ്രീവൈഷ്ണവ ബ്രാഹ്മണ കുലത്തു ജനിച്ചു, ശ്രീരംഗനാഥൻടെ അമ്മായിയപ്പനായ വിഷ്ണുചിത്തരെന്ന പെരിയാഴ്വാർ ശരണം.

തനിയൻ 3-

താദാത്വിക പ്രതിഫലത്ഭാഗവത്പരത്വം
വിസ്തീര്യ പാണ്ഡ്യകഥകേന്ദ്രജയീ ഗജേന|
ഗച്ഛൻ പ്രിയാദുപഗതേ ഗരുഡേന നാഥേ
പ്രേംണാSSശിഷം രചയതിസ്മ നമോസ്തു തസ്മൈ||

അർത്ഥം-

തത്ക്ഷണം (വെറുതെ ഒരുകാരണവുമില്ലാത്തെ പരമപുരുഷൻടെ കൃപയാല്) മനസ്സില് തോന്നിയ ശ്രീമന്നാരായണൻടെ പരത്വത്തെ (സമാനമില്ലാത്ത മേന്മ) പെരിയാഴ്വാർ വിശതീകരിച്ചു വാദിച്ചു. എന്നിട്ട് പാണ്ഡ്യ ദേശത്ത് കൂടിയിരുന്ന വക്താക്കളെ വിജയിച്ചു. ഇതിനു ശേഷം ആനപ്പുറത്ത് പെരിയാഴ്വാർ ഘോഷയാത്രയായി വന്നപ്പോൾ സന്തുഷ്ഠനായ ശ്രീമന്നാരായണൻ ഗരുഡൻടെ മീതേക്കേറി പ്രത്യക്ഷപ്പെട്ടു. അങ്ങെയെക്കണ്ടു പ്രവഹിച്ച വാത്സല്യത്താല് പല കൊല്ലങ്ങൾ ദീർഘായുഷ്മാനാവുക എന്ന് പാടിയ പെരിയാഴ്വാർക്ക് നമസ്കാരം!

തനിയൻ 4-

തത്വാബ്ദാപഗമേ കലൗ യുഗവരേ സംവത്സരേ ക്രോധനേ
ചണ്ഡാംശൗ മിഥുനംഗതേSഹ്നി നവമേ പക്ഷേ വളർക്ഷേSപി ച|
സ്വാത്യാം ഭാസ്കരവാസരേ ശുഭതിഥാവേകാദശീനാമനി
ശ്രീമാനാവിരഭൂദചിന്ത്യമഹിമാ ശ്രീവിഷ്ണുചിത്തോSനഘ:||

അർത്ഥം-

വാത്സല്യപ്രവാഹവായ സ്വത്തും, ആരും അളക്കാനാവാത്ത പെരുമയുമുള്ള പരിശുദ്ധനായ പെരിയാഴ്വാർ, അല്പശ്രമത്തിനു അധികഫലംതരും പ്രത്യേകതയുള്ള കലിയുഗത്ത്, കടപയാദി സങ്ഖ്യപ്രകാരം തത്വ എന്ന അക്ഷരങ്ങളാലുണ്ഡാവുന്ന നാൽപ്പത്തിയാരു കൊല്ലങ്ങൾ കഴിഞ്ഞ ശേഷം,ക്രോധന വര്ഷം, സൂര്യൻ മിഥുന രാശിയിപ്രവേശിക്കുന്ന തുലാ മാസം ഒൻപതാം ദിവസം സുക്ലപക്ഷ ഏകാദശിയിലു ജ്ഞായരാഴ്ച്ച സ്വാതീ നക്ഷത്രത്തില് അവതരിച്ചു.

 

ആഴ്വാർടെ അർച്ചാവതാര അനുഭവം വായിക്കാൻ താഴെയുള്ള തുടര് പിന് പോകുക: http://ponnadi.blogspot.in/2012/10/archavathara-anubhavam-periyazhwar.html

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://guruparamparai.wordpress.com/2013/01/20/periyazhwar/

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

കുലശേഖര ആഴ്വാർ

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

kulasekarazhwar

 

ത്രുനക്ഷത്രം – കുഭം പുണർതം

അവതാര സ്ഥലം – തിരുവഞ്ചിക്കളം (ത്രുക്കുലശേഖരപുരം, ത്രുസ്സൂർ ജില്ല കൊഡുങല്ലൂരെ അടുത്തു)

ആചാര്യൻവിഷ്വക്സേനർ,

ഗ്രന്ഥങ്ങൾ – പെരുമാൾ തിരുമൊഴി, മുകുന്ദമാലാ

പരമപദിച്ച സ്ഥലം – തിരുനെല്വേലിയയടുത്ത മന്നാർ കോയിൽ

ക്ഷത്രിയ കുലത്തിൽ പിറന്നും സ്വാഭാവികമായ ഗർവം ഒട്ടുമില്ലാത്തെ എംബെരുമാനിടത്തും അവൻടെ ഭക്തമ്മാരിടത്തും വിനയമായി പെരുമാരിയതാണ് കുലശേഖരാഴ്വാരുടെ പ്രത്യേകത. എംബെരുമാൻ ശ്രീരാമൻടെ അത്യന്ത ഭക്തനായതു കൊണ്ടു കുലശേഖര പെരുമാൾ എന്നു തന്നെ പേരെടുത്തു. താൻ രചിച്ച പെരുമാൾ തിരുമൊഴി ആദ്യ ദശകത്തിൽ തന്നെ എംബെരുമാനിനു മനഗളാശാസനഞ്ചെയ്ത ഉടന്തന്നെ രണ്ടാം ദശകത്തിലു ശ്രീവൈഷ്ണവമ്മാരെ കീർത്തിക്കുന്നു. ശ്രീവൈഷ്ണവമ്മാറ്റെ ആരാധകനായി പ്രാബല്യനായതെ, മേൽപ്പരയാനുള്ള  ഇവർടെ ചരിത്രത്തില് കാണാം.

പെരുമാൾ തിരുമൊഴി പത്താന്ദശകം ഏഴാം പാസുരത്തിലു രേഖപ്പെടുത്തിയത് ഇതാ:

“…തില്ലൈനഗർ തിരുച്ച്ചിത്രകുടം തന്നുൾ
അരചമർന്താൻ അടിചൂടും അരചൈയല്ലാൽ അരചാക എണ്ണേൻ മട്രരചുതാനേ”

അർത്ഥം-

തില്ലൈനഗർ (എന്ന് അറിയപ്പെടുന്ന ചിദംബരം നഗറിലുള്ള) തിരുച്ചിത്രകൂടം എന്ന (വിഷ്ണു) ക്ഷേത്രത്തു (ഗോവിന്ദരാജൻ എന്ന നാമങ്കൊണ്ടു) രാജ്യം ഭരിക്കുന്ന എംബെരുമാൻടെ ഭക്തിസാമ്രാജ്യമൊഴിച്ചു മറ്റേ രാജ്യത്തെ രാജ്യവായി കരുതുവില്ലാ

ഈ പദങൾ പ്രയോഗിച്ചു ജീവർക്കു എംബെരുമാനല്ലാത്ത ഇതര ദൈവങ്ങളിടത്തോ (ദേവതാന്തര) അഥവാ എംബെരുമാൻടെ അല്ലാത്ത ഇതര വിഷയങ്ങളിലോ (വിഷയാന്തര) സംഭന്ധം ഉണ്ടോവെന്ന സംശയംപോലും മായ്ച്ചു കളഞ്ഞു.

തിരുവേങ്കതമെന്നു അറിയപ്പെടുന്ന തിരുമല തിരുപതിയെ കുറിച്ച നാലാന്ദശകത്തുടെ ഒൻപതാം പാസുരം:

ചെടിയായ വല്വിനൈകൾ തീർക്കും തിരുമാലേ
നെടിയാനേ! വേങ്കഠവാ! നിൻ കോയിലിൻ വാചൽ
അടിയാരും വാനവരും അരംബൈയരും കിടന്തിയങ്ങും
പടിയായ് കിടന്തുൻ പവളവായ് കാൺബേനേ!

അർത്ഥം-
തന്നെ അശ്രയിച്ചവരിടത്തു ചെടിപോലു തഴച്ചുള്ള കടുത്ത കർമഫലങ്ങളെ തിർക്കുന്ന ശ്രിയ:പതിയായ പെരുമാളേ! നെടിയോനേ! തിരുവേങ്കഠത്തിനു ഉടയോനേ! അങ്ങെയുടെ സന്നിധിയിനു അകത്തേക്കുള്ള വാതിലില്, ഭാഗവതമ്മാരും, മറ്റ്രയ ദേവമ്മാരും, അപ്സര സ്ത്രീക്കളും ഇടവിടാത്തെ സഞ്ചരിക്കുന്ന പടിയായി കിടന്നു, അങ്ങെയുടെ പവിഴച്ചുണ്ടുകളെ എപ്പോഴും കാണേണുമേ!

ജിവാത്മാവുടെ നിജ രൂപം അചിത്വത് പാരതന്ത്രിയം എന്നാ ഈ പാസുരത്തുടെ തത്വം. അതെന്താണുവെന്ന് പെരിയവാച്ചാൻ പിള്ളൈ വ്യാഖ്യാനിച്ചീട്ടുണ്ടു:

ജീവർ ജീവൻ ഉള്ളവരായും അത് ഇല്ലാത്തവരായും ആവണൂം. എന്ന് വച്ചാൾ,

ജീവനില്ലാത്ത അചിത് – ചന്ദനം, പുഷ്പം മുതലിയ വസ്തുക്കളെപ്പോൽ സ്വയം ഒട്ടും പ്രയോജനമില്ലാത്തെ ഉപയോക്താക്കളുക്കു മാത്രവേ പ്രയോജനവായവ. അങ്ങിനെതന്നെ പടിയായി കിടന്നു എംബെരുമാനെ എപ്പോഴും ദര്സിക്കാൻ വരൂന്നവർക്ക് പ്രയോജനമാവുക.

ജീവനുള്ള ചിത് – നമ്മുടെ ദാസ്യം ശ്വീകരിച്ചു അങ്ങെയും തൃപ്തിയായി എന്ന് മനസ്സിലാക്കി നമ്മൾ ക്രുതജ്ഞരാകുക. അങ്ങെയുടെ ത്രുമുൻപിലു പടിയായി കിടന്നാൽ മാത്രം പോരാ. സദാ പവിഴച്ചൂണ്ടും കാണേണൂം. അങ്ങെയുടെ അനുഗ്രഹത്തിന് ക്രുതജ്ഞതെ ഇല്ലെങ്കില് ജീവരായ നമുക്കും ജഠങ്ങൾക്കും വേർപാട് ഇല്ലാതാവും.

ഇങ്ങിനേ എംബെരുമാൻ പരിപൂർണമായി അധികാരഞ്ചെയ്യുന്ന ജീവാത്മാവായിട്ടും,രണ്ടു പേരും പരസ്പരം അന്യോന്യം അങ്ങോട്ടുമിങ്ങോട്ടും പകരഞ്ചെയ്യുന്നതാ, നമ്മുടെ ശ്രീവൈഷ്ണവ സിദ്ധാന്തത്തുടെ മഹത്വം. ഈ സിദ്ധാന്തത്തുടെ പേർ അചിത്വത് പാരതന്ത്രിയം എന്നാ.

ഈ പാസുരങ്കാരണം എല്ലാ വിഷ്ണു അമ്പലങ്ങളില് ഗര്ഭ ഗൃഹത്തിന് മുന്പുള്ള വാതിൽ പടിക്ക് കുലശേഖരപ്പടി എന്ന പേർ സമ്പ്രദായവായി.

മാമുനികളൂം കുലശേഖരാഴ്വാരെ കൊണ്ടാടീട്ടുള്ളതെ ഇവിടെ കാണുക.

ആചാര്യ ഹ്രുദയം എന്ന അതി ഉത്തമ ഗ്രന്ഥത്തിലു, ജനിച്ച കുലത്തെക്കൊണ്ടു ഭാഗവതരെ തരം തിരിക്കിന്നതു ശരിയല്ലെന്നു ഒരു കൂട്ടം ചൂർണികകളെഴുതി, പിന്നീടു നമ്മാഴ്വാർ തുടങിയ മഹാ പുരുഷർടെ മഹത്വത്തെ സ്ഥാപിക്കുന്നു, അഴകിയ മണവാള പെരുമാൾ നായനാർ. കൂടാത്തെ, , കൈങ്കര്യ പ്രാപ്തം ലഭിക്കാൻ സാദ്യതെ കൂടിയത് കാരണം, മഹാ പുരുഷമ്മാർ താഴ്ന്നതായി കരുതപ്പെടുന്ന കുലങളിൽ ജനിക്കാൻ താൽപ്പര്യപ്പെട്ടു  എന്നു പല ഉദാഹരണങളെ കാണിക്കുന്നു. എൺബത്തിയേഴാം ചൂർണിക, അതിൻടെ അർഥം, കുലശേഖര ആഴ്വാരുമായുള്ള ചേർച്ച എല്ലാം ഇപ്പോഴ് കാണാം:

ചൂർണിക 87:

അണൈയ ഊര പുനൈയ അടിയും പൊടിയും പടപ്പർവത ഭവനങളിലേ ഏതേനുമാക ജനിക്കപ്പെരുകിര ദിര്യക് സ്ഥാവര ജന്മങളൈ പെരുമക്കളും പെരിയോരും പരിഗ്രഹിത്തുപ് പ്രാർത്തിപ്പാർകൾ.

വിശദീകരണം:

ആദിശേഷൻ (അനന്താഴ്വാർ), ഗരുഡൻ (ഗരുഡാഴ്വാർ) എന്ന നിത്യസൂരികളു പോലും ഒരു പാമ്പായോ അല്ലെങ്കില് ഒരു പക്ഷിയായോ ജനിക്കാൻ ഇഷ്ഠപ്പെട്ടു. കാരണം എംബെരുമാനുടെ കിടക്കയാവാം അഥവാ വാഹനമാവാം. തൻടെ ശിരസ്സു, തോൾ, മാർബു എന്നു പല അങ്ങങ്ങളിലു ചാർത്തി എംബെരുമാന് തൻടെ തിരുമേനിയോടു ക്കുട്ടിച്ചേർക്കുന്ന  തുലസീ ധളത്തിനു അവരുവായുള്ള അടുപ്പത്തെക്കുറിച്ചു നമ്മാഴ്വാർ പരഞ്ഞീട്ടുണ്ടു. പരാശരർ, വ്യാസർ, സുഖർ മുതലായ മഹരുഷികൾ പോലും വ്രുന്ദാവനത്തു മണലായി ജനിക്കാൻ പ്രാത്തിച്ചു. കാരണം ഭഗവാണ്ടെയും ഗോപികളുടെയും പാദങ്ങളെ സ്പർശിക്കാനാ. കുലശേഖര ആഴ്വാർ തിരുപതി തിരുമല മേലു ഏതേനും ആവണും എന്നു പ്രാർത്തിച്ചു. ആളവന്ദാർ ഒരു ശ്രീവൈഷ്ണവൻടെ വീട്ടിലു പുഴുവായി ജനിക്കാൻ ആഗ്രഹിച്ചു. ഈ ചൂർണികയെ വിശതമായി മണവാള മാമുനികൾ വ്യാഖ്യാനിച്ചതെ ഒന്ന് കാണാം:

sri-srinivasar

പെരുമാൾ തിരുമൊഴി നാലാന്ദശകത്തിലു തിരുവേങ്കഠ മലയുവായി ഏതെങ്കിലും ഒരു രീതിയിലു എന്നെന്നേക്കുമായി ഭന്ദപെട്ടിരുക്കാൻ പ്രരാര്ത്തിക്കുന്നു. ഓരോ പാസുരത്തിൻ ഒടിവിലും ഒരു വിദ സംഭന്ദം ചോദിച്ചു ഒടിവില് ഏതായാലും മതിയെന്ന് പൂരിപ്പിക്കുന്നു:

 1. തൃക്കോനേരി എന്ന സ്വാമി തീർഥക്കുളത്തു ഒരു ഞാരയായാലോ?
 2. ഞാരയപ്പോലൊരു പക്ഷിയായാല് തിരുമലയിൽ നിന്ന് വെരെവിടെങ്ങിലും പരന്തുപോയാലോ? തിരുമലയിത്തന്നെ പിറന്നു, വാന്നു മറിക്കുന്ന മീനായാൽ കൊള്ളാം.

 3. മീനായാലു ഒരു കുളത്തിന്  പറ്റി നില്ക്ക അല്ലാത്ത പുറത്ത് വന്നു തിരുവേങ്കഠമുടയാനെ ദർശിക്കാനാവില്ലാ. എന്നിട്ട് അങ്ങെയുടെ പടിക്കമായ പൊന്വട്ടില് കൈയിലേന്ദി അന്തരംഗ പരിജനരോടു സന്നിധിയിലേക്കു കടക്കുന്ന ഭാഗ്യവാനായാലോ?

 4. പൊന്വട്ടിലെ മോഷ്ടിച്ചു തടവിലവാൻ സാദ്യമുണ്ടു. ചമ്പക മരമായി നിന്നോളാം.

 5. ചമ്പക മരത്തെ യാരെങ്ങിലും വേരോടു വിഴുതെടുത്തു തിരുമലയുടെ പുരത്താക്കിയാലോ? പുല്ലു, ചെടി, കൊടി എന്നിവയുടെ പഠര്പ്പായി ഒന്നിനുമാവാത്ത സ്ഥംഭം ആവുന്നതാ ശരി.

 6. കുറ്റ്രിക്കാട്ടു സ്ഥംഭത്തെയും സർക്കാർ ചിലപ്പോ കളയാരുണ്ടല്ലോ? എന്നാല് തിരുമലയുടെ എതോവൊരു ഭാഗമാവാം.

 7. പാറയായാലും ശില ശ്രുഷ്ഠിക്കാൻ കൊണ്ടു പോകും. അങ്ങിനെ വെട്ടിക്കൊണ്ടു പോകാതിരുക്കാൻ തിരുമലയിലുള്ള കാട്ടിൽ  ഒരു പുഴയായാലോ?

 8. കാട്ടിലുള്ള ആറും വറ്റ്രിപ്പോകാം. എന്നിട്ട് തിരുവേങ്കഠമുടയാനെ ദർശിക്കാൻ വരുന്ന ഭാഗവതരുടെ ശ്രീപാദധൂളി ഏൽക്കുന്ന വഴിയായി ജീവിക്കാം.

 9. തിരുമലയിലേറി തിരുപതി പോകാൻ വിവിദ മാർഗങ്ങളുണ്ട്. ആകയാല് ഒരു മാർഗത്തു വഴിക്കല്ലായി പിന്നേ ഭാഗവതര് വേരു വഴിപ്പോയാലു അവരുടെ ശ്രീപാദധൂളി എങ്ങിനെ കിട്ടാനാ? സന്നിധിയുടെ തൊട്ടു മുന്പേ പടിയായി കടക്കുന്നതാ ഉചിതം. ഭാഗവതർ ആ പടി കടന്നുപോയല്ലേ എംബെരുമാനെ ദര്സീക്കുക. ശ്രീപാദധൂളിയുടെ കൂട്ടത്തു അങ്ങെയുടെ പവിഴ വായ്  ദര്ഴാനവും ഇടവിടത്തെ ലഭിക്കുവല്ലോ?

 10. തിരുമല തിരുപതി സന്നിധിയില് പാറകൊണ്ടു ഉണ്ടാക്കിയ കല്ല്‌ പടിയാകുന്നതു ശരിയല്ല എന്നിട്ട് മഹാപ്രഭുമാർ സ്വര്ണത്തകടു വേയ്ഞ്ചു അപ്പടിയെ മൂടാൻ പറ്റു. അപ്പോഴ് അപ്പൻടെ ത്രുമുഖമണ്ടല സേവ കൈയൊഴിയും. എന്നിട്ട് പടിയായി കിടക്കുന്നതും പാങ്ങല്ല എന്ന് തീരുമാനിച്ചു. പിന്നെ ഏതു ജന്മം പ്രാർത്തിക്കാനാ എന്ന് ചിന്തിച്ചു. ഒരോ ജന്മത്തെ അരായും പോഴും ഇങ്ങിനെ ഏതെങ്കിലും ഒരു അനുപപത്തി തോണിയാലോ? അവശാനം സ്വയം ഒരു ജന്മമും തിരഞ്ഞെടുത്ത് അപേക്ഷിക്കാത്തെ, “എംബെരുമാൻ പൊന്മലയിലു ഏതേനും ആവേനേ” എന്ന് തീർത്തു.

 11.  ശ്രീമന്നാരായണനെയൊഴിച്ചു വേരേ ശരണമില്ലായ്മയെ അനേക ദൃഷ്ടാന്തപൂർവകമായി തിരുവിത്തുവക്കോട്ടു അമ്മാൻടെ മുന്നില് അപേക്ഷിക്കുന്നു. (പാലക്കാട് ജില്ലാവിലുള്ള തിരുമിറ്റകോട് പഞ്ചായത്തില് ശ്രീ അഭയപ്രദൻ എന്നും ശ്രീ ഉയ്യവന്ന പെരുമാൾ എന്നും അർച്ചിക്കപ്പെടുന്നു).

ഇതാണ് കുലശേഖര ആഴ്വാർടെ മഹത്വം. സ്വയം പ്രയോജനമോർക്കാത്ത വെറുതെ ഭഗവദ് ഭാഗവത സംഭന്ദം മാത്രം ആഗ്രഹിച്ചു. ഈ വിഷയം മനസ്സിലാക്കി അവരുടെ ചരിത്രം അറിയാം.

ത്രുവഞ്ചിക്കളം എന്ന കൊല്ലിനഗർ രാജ്യത്തു, ക്ഷത്രിയ കുളത്തില്, ശ്രീകൗസ്തുഭത്തുടെ അംശവായി അവതരിച്ചതായി ഗരുഡവാഹന പണ്ഡിതർ ദിവ്യ സൂരി ചരിതത്തില് രേഖപ്പെടുത്തിട്ടുണ്ടു. (സാധാരണയായി ആഴ്വാർകളെ സംശാരത്തിൽ നിന്നും സ്വയം എംബെരുമാൻ തന്നെ വളരെ സ്രദ്ധയോടെ തിരഞ്ഞെടുത്തു എന്നാലും). ഇവർക്ക് കൊല്ലി കാവലൻ, കോഴിയർ കോൻ, കുടൽ നായകൻ എന്നു പല പേരുമുണ്ടു.

“മാറ്റ്രലരൈ വീരങ്കെടുത്ത ചെങ്കോൽ കൊല്ലി കാവലൻ വില്ലവർകോൻ ചേരൻ കുലശേഖരൻ മുടിവേന്തർ ശിഖാമണി” എന്നാണു ഇവർടെ തനിയൻ. രഥഗജതുരഗപദാദിയായ ചതുരംഗ ബലത്തോടു കൂടി പ്രതിപക്ഷത്തെ കാട്ടിലേക്കു ഓടിച്ചു. ചെങ്കോൽ ചെമ്മയായ കോലായി, ചെരിയതെ വലിയത് ഹിംസിക്കാത്തെ, ദുർബ്ബലരെ ബലവാന്മാർ ബാധിക്കാത്തെ, ശ്രീരാമനായ പെരുമാൾ പോലത്തന്നെ ശ്രീകുലസേഖരപ്പെരുമാളും അതി ഉദാരരായി രാജ്യം ഭരിച്ചു.

തന്നെ സ്വതന്ത്രനായും നിയന്താവായും സ്വയം അഭിമാനിച്ചിരുന്ന ഇവരെ, പരമപദം മറ്റും സംസാരം എന്ന രണ്ടു സ്വത്തുക്കളുടെ നിര്വാഹിയും, സർവ നിയന്താവുമായ സർവേശ്വരൻ, തൻടെ നിർഹേതുക കൃപ കൊണ്ടു, ആഴ്വാരുടെ രാജസ താമസ ഗുണങ്ങൾ മാറി സത്വ ഗുണം പ്രകാശിപ്പിക്കാൻ കഠാക്ഷിച്ചു. മയക്കം മാറ്റാൻ നല്ല ബുദ്ധിയും അരുളി തൻടെ സ്വരൂപ, രൂപ, ഗുണ, വിഭൂതി (സ്വത്ത്) , ചേഷ്ടിതങ്ങളെയും (ലീല) വിശതമായി കാണിച്ചു കൊടുത്തു. അവകളെ ഭഗവദ്ഭക്തിരൂപാപന്ന ജ്ഞാനറായി കണ്ട ആഴ്വാർ, ദേഹത്തെ അഭിമാനിച്ചു ജീവിക്കുന്ന സംസാരികൾ കൂട്ടത്തു ജീവികുന്നതെ കഴുമരത്തിൽ ഉള്ളതു പോൽ കരുതി.

“ഏൽക്കുവെന്നു കിളർന്നെഴുന്ന വൻസ്വത്തായ നെരുപ്പു അല്ലലായിത്തോന്നി എരിതീയിൽ ചുടും” എന്നു നമ്മാഴ്വാർ അരുളിയതു പോലേ, ആനക്കഴുത്തുടെ മോളിൽനിന്നും താൻ രാജയം ഭരിച്ചു സുഖരൂപവായി രാജ്യഭോഗത്തെ ഭുജിക്കുന്ന രാജത്വം കൂടി ആ തീയുടെ സ്വഭാവമുള്ളതാണൂവെന്നു കുലശേഖരപ്പെരുമാൾ മനസ്സിലാക്കി. “ലങ്ക, മിത്രന്മാർ, സ്വത്തു എല്ലാത്തിനെയും ഒഴിവാക്കി…പുത്രന്മാരെയും ഭര്യയെയും വിട്ട് പിരിഞ്ഞു രാഘവനെ ശരണംഗമിച്ചു” എന്നു വാല്മീകി രാമായണത്തിലു വിഭീഷണൻ പരഞ്ഞാപ്പോലേ ഇദ്യേഹവും “സന്തോഷം സൗഭാഗ്യം ഈ രാജ്യഭരണം എന്നിക്കു വേണ്ടാ” എന്നു ഭവറദനുഭവത്തിനു തടസ്സമായുള്ള ഭോഗങളെ ഉപേക്ഷിച്ചു.

ശ്രീരംഗ ക്ഷേത്രത്തെയും, ശ്രീരംഗനാഥനേയും, ലൗകീക വിശഷയങളെയൊഴിച്ചു സദാ ശ്രീരംംഗനാഥനേ കീർത്തിക്കുന്ന ഭാഗവതരെയും വളരെ അഭിമാനിച്ചിരുന്നു. ശ്രീരംഗ ക്ഷേത്രത്തു ജീവിത പര്യന്തം സദാ ശ്രീരംഗനാഥനെ ക്കൂപ്പിക്കഴിയുന്ന സാധു ഘോഷ്ഠിയിനൊപ്പം താമസിക്കാൻ കൊതിച്ചിരുന്നു. ഈത്താമസം പോലും വേണ്ടാ. ശ്രീരംഗയാത്രയെ സ്വപ്നങ്കണ്ടാൽ മതി. വൈകുണ്ഠ വാസം തീർച്ചയാണു എന്നറിയാവുന്ന

അദ്യേഹം ദിവസവും ശ്രീരംഗയാത്ര ചെയ്യുവാനായി ഭാവിച്ചിരുന്നു.

ഗങാദി സകല തീർത്തങളെക്കാൾ മെന്മയുടയതായി അറിയപ്പെട്ട “ത്രുവേങ്കഠ മലയെപ്പതിയായിക്കൊണ്ടു താമസ്സിക്കുക” എന്നു ആണ്ഡാൾ പാടിയതു പോലെ, പരമഋഷികൾ തുടങിയ മഹാന്മാർ നിത്യം വാസഞ്ചെയ്യും ത്രുവേങ്കഠ മഹാ മലയിലു, തിര്യഗ് സ്ഥാവര ജന്മങളായി ജീവിക്കാൻ ആഗ്രഹിച്ചു. ഇങനെ മറ്റ്രുള്ള ദിവ്യ ദേശങൾക്കും ചെന്നു, അവിടത്തെ എംബെരുമാന്മാരെ സേവിച്ചു, അവിടെ നിത്യം വസികാനും ആശിച്ചു.

പതിനെട്ട് പുരാണങളെയും, ഉപപുരാണങളെയും, ഇതിഹാസങളെയും സൂക്ഷ്മതയോടെ പരിശോധിച്ചു, ശാരമായി മുകുന്ദമാല എന്ന ഗ്രന്തത്തെ എഴുതി.

വേദ വേദ്യേ പരേ പുംസേ ജാതേ ദശരതാത്മജേ|
വേദപ്രാചേതസാദാസീത് സാക്ഷാത് രാമായണാത്മനാ||

എന്ന സ്ലോകത്തിൽ

വേദങ്കൊണ്ടു അറിയാവുന്ന ശ്രീമൻ നാരായണൻ ദശരതൻടെ മകനായി അവതരിച്ചാപ്പോൽത്തന്നെ ആ വേദങളും വാല്മീകി ഭഗവാൻമുഖേണ സ്വയം ഇതിഹാസസ്രേഷ്ഠവായ  ശ്രീമദ്രാമായണവായി പ്രകാശിച്ചു

എന്നു പരഞ്ഞതുകൊണ്ടു, ശ്രീരാമായണ പാരായണന്തന്നെ ഇവർക്കു മധുരഭാഷണമായി.

rama-pattabishekam

ആസ്വാദിച്ചിരുന്നു. ശ്രീരാമായണ കഥ കേട്ടു സ്വയം മരക്കുവായിരുന്നു. ഒരിക്കിൽ ആരണ്യ കാണ്ടം ഇരുപത്തിനാലാം സർഗത്ത്, ശ്രീരാമൻ കരദൂഷണാദി രാകഷസർകളോട് സമരത്തിനായപ്പോൽ ഇരുപത്തിമൂനാം സ്ലോകം കഥാകാലക്ഷേപം ഇങ്ങിനേയായിരുന്നു:

സ്ലോകം-

ചതുർദശ സഹസ്രാണി രകഷസാം ഭീമ കർമണാം|
ഏക:ച രാമോ ധർമാത്മാ കഥം യുദ്ധം ഭവിഷ്യതി||

അർഥാത്, പെരുമാളും, ഇളയ പെരുമാളെ പിരാട്ടിക്കു ത്രുമേനി രക്ഷകനയി നിർത്തിയീട്ടു,  കരദ്രി ശിരോദൂഷണാദികളായ പതിനാലായിരം ദുഷ്ട രാക്ഷസരുവായി ധർമാത്മാവായ പെരുമാൾ മാത്രാം യുദ്ധോന്മുഖരായി. പെരുമാൾ ഇളകുവോ എന്ന് ഋഷികൾ സംശയിച്ചതായി ഉപന്യാസകർ വിശതീകരിച്ചതെ കേട്ടപ്പോഴ്തന്നെ,   ആഴ്വാർ പ്രേമപരവശരായി.

അബദ്ധം പറ്റ്രുവോ എന്ന ആശങ്കിച്ചു. “വാളും വില്ലുങ്കൊണ്ടു പിഞ്ചെല്ലാൻ മറ്റ്രാരുമില്ലാ” എന്നും “ഇവിടെ ചങ്കു ചക്കരം ചുമന്തു അങ്ങെയുടെ കൂട്ടത്തു, ഒരുപാടു ഉഴല്വാനൊരു അടിയൻ കുടിയുണ്ട്” എന്ന് പരഞ്ഞാപ്പോലേ ചതുരംഗ സേനയെ തയ്യാറാക്കി യുദ്ധത്തിനെ പുരപ്പട്ടു. ഇവരുടെ അതിപ്രവ്രുത്തമായ യാത്രയെ തടയാനായി ഓരുപായഞ്ചെയ്തു. ചിലരെ എതിർവശത്തു വരവിട്ട്, പതിനാലായിരം രാക്ഷസമ്മാരേയും പെരുമാൾ ഒറ്റ്രയ്ക്കു മർദിച്ചു എന്നു പരയിപ്പിച്ചു. ഉപന്യാസകരും ആരണ്യ കാണ്ഡം മുപ്പതാം സർഗം മുപ്പത്തിയൊൻബതാം സ്ലോകത്തെ ഇവിടെ വ്യാഖ്യാനിച്ചു:

സ്ലോകം-

തം ദ്രുഷ്റ്റ്വാ ശത്രു ഹന്താരം മഹ്ർഷീണാംം സുഖ ആവഹം|
ബഭൂവ ഹ്രുഷ്റ്റാ വൈദേഹി ഭർതാരം പരിഷ്വജേ||

അർഥാത്, പിരാട്ടി പെരുമാൾ ത്രുമേനിയിലു വ്രണങളൊക്കെ ആരുംബടിക്കു കെട്ടിപ്പിടിച്ചു ആസ്വാസിപ്പിച്ചു. ശോകനിവർത്തനമായ ഈ സ്ലോകങ്കേട്ട അപ്പോൽത്തന്നേ ആഴ്വാർ സന്തുഷ്ടരായി മീണ്ടു.

തമ്മുടെ രാജാവിനു ശ്രീവൈഷ്ണവ സഹവാസകൊണ്ടു ഇത്തരം കലക്കങൾ സംഭവിക്കുകയായിയെന്നു തീരുമാനിച്ചു, അവരെ ഒഴിവാക്കാൻ ഒരു ചതി ചെയ്തു. ഇവരുടെ ഗ്രുഹത്തിലു അർചന ചെയ്തിരുന്ന എംബെരുമാൻടെ ത്രുവാഭരണപ്പെട്ടിയിൽ നിന്നും നവരത്നശോഭയുള്ളൊരു ഹാരത്തെയെടുപ്പിച്ചു കാണാതാക്കി. ആഴ്വാർക്കു അന്തരംംഗരായി ഉദ്ധേസ്യരായ ശ്രീവൈഷ്ണവമ്മാർ മോഷ്ഠിച്ചുവെന്നും ആരോപിച്ചു. പരമഭാഗവതർ അങിനെ ചെയ്യുവില്ലയെന്നു ഉരപ്പിച്ചു പരഞ്ഞു. മാത്രമല്ല, വിഷസർപ്പമുള്ള കുടത്തിൽ സ്വയം കൈയിട്ടു, ഇതു സത്യമായതു കാരണം പാംബു തീണ്ടുവില്ലാ എന്നും സ്ഥാപിച്ചു. ഇതുകണ്ട മത്രിമാർ സ്വയഞ്ചെയ്ത അക്രുത്യം പരഞ്ഞതു ആ ഹാരത്തെ ആഴ്വാർടെ മുൻബിലു വയിച്ചു സാഷ്ടാങവായി നമസ്കരിച്ചു.

പിന്നീടു, ആഴ്വാർക്കു ഇവരുടെ മദ്ധിയിലു രാജ്യഭാരം വഹിക്കുന്നതു അഗ്നി ജ്വാലയിലു പെട്ടുപോയത് പോലേ സഹിക്കാൻ വൈയാതായി.

ന ശൗരി ചിന്താ വിമുകജന സംവാസ വൈശസം|
വരം ഹുതവഹ ജ്വാലാ പഞ്ചരാന്തർ വ്യവസ്തിതി:||

അർഥാത്, ഭഗവദ് വൈഭവം ചൊല്ലുന്നതു പൊരുക്കാത്തവർടെ കൂട്ടത്തുള്ള ഇരുപ്പേക്കാൾ അഗ്നി ജ്വാല മദ്ധിയിലുള്ള ഇരുപ്പു കൂടുതൽ ഇഷ്ടവാണൂവെന്ന സ്ലോകം ഇവിടെ ഓർത്തു, തൻടെ കുമാരനെ യുവരാജാവാക്കി രാജ്യഭാരം കൈമാറ്റ്രി. താൻ രചിച്ച പെരുമാൾ തിരുമൊഴിയുടെ നാലാന്തിരുമൊഴി രണ്ടാം പാസുരത്തിപ്പരഞ്ഞാപ്പോലേ, ഇന്ദ്രാദി ദേവർകളുടെ പദവികളും ഈ ലോകത്തു രാജ്യാദികാരവും ഒന്നിച്ചു കിട്ടിയാലും വേണ്ടെന്നു തള്ളി. തനിക്കു അന്തരംഗരായ ശ്രീവൈഷ്ണവർടെ കൂട്ടത്തിലു, നല്ലവർ വാഴുന്ന ശ്രീരംഗത്തേയ്ക്കു എഴുന്നരുളി.

ഉരങുന്നതുപോലേ യോഗഞ്ചെയ്യുന്ന അണി അരങത്തു അമ്മാനെ (ശ്രീരംഗനാതനെ), നിത്യ ദരിദ്രൻ നിധിയെക്കണ്ടാപ്പോലേ കണ്ണുനിരച്ചുക്കണ്ടു അനുഭവിക്കുകയായി. അതിശയവും തനികു  ഇഷ്ടവുമായ ഭഗവദ്ഭാഭാഗവദ വൈഭവത്തെ ഏവരും അറിഞ്ഞു ഉജ്ജീവിക്കാൻ, പെരുമാൾ തിരുമൊഴി എന്ന ഗ്രന്ഥത്തെയരുളി, സജ്ജനർക്കു വാഴ്ച്ചിയും, ലോകത്തിനെ ഉയർവും അനുഗ്രഹിച്ചു. അതു കഴിഞ്ഞു സംസാരത്തെ വിട്ട് നീങി പരപദത്തിലേറി സേവകനായി.

തനിയന് –
ഘുഷ്യതേ യസ്യ നഗരേ രംഗയാത്രാ ദിനേ ദിനേ…|
തമഹം സിരസാ വന്ദേ രാജാനം കുലശേഖരം…||

അര്ത്ഥം –

ഓരോ ദിവസവും ശ്രീരംഗ യാത്ര പ്രകടിപ്പിക്കുന്ന തലസ്ഥാനത്തു രാജാവായ കുലശേഖര ആഴ്വാർക്കു വന്ദനം.

ആഴ്വാർടെ അർച്ചാവതാര അനുഭവം വായിക്കാൻ താഴെയുള്ള തുടര് പിന് പോകുക: http://ponnadi.blogspot.in/2012/10/archavathara-anubhavam-kulasekara.html

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://guruparamparai.wordpress.com/2013/01/18/kulasekara-azhwar/

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

തിരുമഴിസൈ ആഴ്വാർ

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

thirumazhisaiazhwar

 

ത്രുനക്ഷത്രം – മകരം മകം

അവതാര സ്ഥലം – തിരുമഴിസൈ

ആചാര്യൻസേന മുതലിയാർ, പേയാഴ്വാർ

ശിഷ്യമ്മാർ – കണിക്കണ്ണൻ, ധ്രുഢവ്രതൻ

ഗ്രന്ഥങ്ങൾ – നാന്മുകൻ തിരുവന്താദി, തിരുച്ച്ചന്തവിരുത്തം

പരമപദിച്ച സ്ഥലം – തിരുക്കുടന്തൈ (കുംഭകോണം)

ശ്ശാസ്ത്ര ശാരത്തെ പൂർണ്ണമായും വ്യക്തമായും അരിഞ്ഞവരാണൂ എന്ന് മാമുനികൾ ഈ ആഴ്വാരെ കീർത്തിക്കുന്നു. അതായതു, വണങ്ങാൻ അർഹമായവർ ശ്രീമൻ നാരായണൻ തന്നെ. അന്യ ദേവതകളുവായി ഒട്ടും സംഭന്ധം പാടില്ലാ, എന്നാണ്. മാമുനികൾ “തുയ്യമതി” എന്ന ചൊല്ല് പ്രയോഗിക്കുന്നു. പരിശുദ്ധമായ ജ്ഞാനം എന്നാ പൊരുൾ. മതിക്കു തൂയ്മയായതു നാരായണനല്ലാത്ത മറ്റേ ദേവതകളിടത്തു പരത്വ ഭുദ്ധിയായ മാലിന്യമില്ലായ്മ. വേരു ദേവതകൾക്കു മേന്മയുണ്ടോ എന്ന സംശയം എന്ന മാലിന്യത്തെ മനസ്സില്നിന്നും കഴുകുക. അന്യ ദേവതകളുവായി എങ്ങിനെ ശ്രീവൈഷ്ണവർ പെരിമാരണുവെന്നു ഈ ആഴ്വാർ തൻടെ  പല പാസുരങ്ങളിലും പാടീട്ടുണ്ടു. ഉദാഹരണത്തിനു രണ്ടു:

 • “തിരുവില്ലാത് തേവരൈ തേരേന്മിൻ തേവു” എന്നു അവശാനിക്കുന്ന നാന്മുകൻ തിരുവന്താദി എന്ന ദിവ്യ പ്രഭന്ധത്തില് അംബത്തിമൂന്നാം പാസുരം – വേദത്തിൽ പറഞ്ഞത് പോലേ പിരാട്ടിയുടെ സംഭന്ധമുള്ളവർക്കല്ലേ ദേവത്വമുണ്ടാകും. ലക്ഷ്മീപതി അല്ലാത്തവരെ ദേവനായ്പ്പണിയുന്നതു ശരിയാണോ?
 • ശ്രീ മഹാലക്ഷ്മിക്ക് ഉരവില്ലാത്ത ഒര്ത്തരും വണങ്ങാൻ അര്ഹനായ ദേവനല്ലാ.
 • “തിരുവടി തൻ നാമം മരന്തും പുരന്തൊഴാ മാന്തർ” എന്ന ഉപവാഖ്യമുള്ള നാന്മുകൻ തിരുവന്താദി എന്ന ദിവ്യ പ്രഭന്ധത്തില് അരുപത്തിയെട്ടാം പാസുരം – എംബെരുമാനിനു അടിമയാവാം. അല്ലാത്തെയും ആവാം. അന്യ ദേവതകളിടത്തു പറ്റ്രില്ലായ്മയേ മുഖ്യം.

പെരിയവാച്ചാൻ പിള്ളൈ നമ്പിള്ളൈ രണ്ടു പേരും, നാന്മുകൻ തിരുവന്താദി എന്ന പ്രഭന്ധത്തുടെ അവതാരികയില്, എംബെരുമാൻടെ പരത്വത്തെയും അന്യ ദേവതകളുടെ പരിമിതാവസ്ഥയെയും തിരുമഴിസൈ ആഴ്വാർ ഏവര്ക്കും സംശയമില്ലാത്തെ  തെലിയിച്ചതെ, നല്ല വണ്ണം വ്യാഖ്യാനിക്കുന്നു:

പെരിയവാച്ചാൻ പിള്ളയുടെ വ്യാഖ്യാനം –

അറിയാനും അനുഭവിക്കാനും അർഹൻ എംബെരുമാൻ മാത്രവേയെന്നു മുതലാഴ്വാർകൾ സ്ഥാപിച്ചു. ഈ വളര്ച്ചയ്ക്ക് വിരോധികളെ കളയെടുപ്പതു തിരുമാഴിസൈ ആഴ്വാരാണു. അന്യ ദേവതകളെ ഈശ്വരനായി കരുതുന്ന സംസാരികൾക്കു, ആ ദേവതകളും ജിവത്മരെപ്പോലെ ക്ഷേത്രജ്ഞര്കലാണ് എന്നും കട്ടുപ്പെടുത്തപ്പെട്ടവരാണൂ എന്നും, തിരുമഴിസൈ ആഴ്വാർ വിവരിച്ചു. പ്രപഞ്ചത്തിനു വാസ്തവമായ ഒരേ അധികാരി ശ്രീമൻ നാരായണൻ തന്നെയാണ് എന്ന് ഈ ആഴ്വാർ തെളിയിച്ചു.

നമ്പിള്ളയുടെ വ്യാഖ്യാനം –

ലൌകികം, ശാസ്ത്രം, ഭക്തി എന്ന കാഴ്ച്ചപ്പാതുകൾ കൂടാത്തെ എംബെരുമാൻടെ നിർഹേതുക കൃപയും കാരണം മുതലാഴ്വാർകൾ സർവേശ്വരനെ മനസ്സിലാക്കി. അത് പോലത്തന്നെ തിരുമഴിസൈ ആഴ്വാരും എംബെരുമാനെ കണ്ടു കളിച്ചു. പക്ഷേ, ലോകത്തു മിക്കാരും ശ്രീമൻ നാരായണൻ മാത്രവേ ഒരേ അധികാരി, മറ്റ്രെല്ലാരും അവൻടെ അധികാരത്തിൻ കീഴ്പ്പെട്ടവരാണു എന്ന് മനസ്സിലാക്കാത്തതു കണ്ടു, ദു:ഖിച്ചു, അവരിടത്തു ദയയോടെ വേദത്തുടെ മെയ്പ്പൊരുളെ വെളിപ്പെടുത്തി. “സൃഷ്ടാവായ സ്വയം ബ്രഹ്മാവ് തന്നെ ഒരു ജീവാത്മാവാണു എന്നും, സൃഷ്ടിയുടെ ഭാഗമായി സ്വയം ശ്രീമൻ നാരായണൻ നിയമിച്ചവരാണു എന്നും, ചേതനർ മറ്റും അചേതനർക്കുള്ളിലു അന്തര്യാമിയായി ശ്രീമൻ നാരായണൻ വസിക്കുന്നു എന്ന് വേദം വ്യക്തമാക്കുന്നതാല്  ശ്രീമൻ നാരായണൻ മാത്രവേ പുരുഷോത്തമൻ. ഈ പ്രമാണത്തില് താല്പ്പര്യം ഒട്ടും നഷ്ടപ്പെടാത്തെ പറ്റി നില്ല്കുക” എന്ന് തിരുമഴിസൈപ്പിരാൻ അരുളി.

ഇങ്ങനേ മാമുനികളും, പെരിയവാച്ചാൻ പിള്ളയും, നമ്പിള്ളയും തിരുമഴിസൈ ആഴ്വാരുടെ അപൂർവ്വമായ മഹത്വത്തെ തങ്ങളുടെ ഗ്രന്ഥങ്ങളിൽ വിശതീകരിച്ചു.

തിരുച്ചന്ത വിരുത്തം തനിയൻ – തിരുച്ചന്ത വിരുത്തം എന്ന തിരുമഴിസൈ ആഴ്വാരുടെ ഗ്രന്ഥത്തുടെ രണ്ടാമത്തെ തനിയൻ –

ഉലകുമ്മഴിസൈയും ഉള്ളുണർന്തു, തമ്മിൽ
പുലവർപുകഴ്ക്കോലാൽതൂക്ക,- ഉലകുതന്നൈ
വൈത്തെടുത്തപക്കത്തും,മാനീർമഴിസൈയേ
വൈത്തെടുത്തപക്കംവലിത്.

അർത്ഥം-

പണ്ടൊരിക്കൽ,മുനിശ്രേഷ്ടരു ഏകാന്തമായ നല്ലൊരു സ്ഥലത്ത് തപസ്സു ചെയ്യാനായി, പ്രപഞ്ചം മുഴുവതെയും തിരുമഴിസൈ ആഴ്വാരുടെ അവതാര സ്ഥലവായ തിരുമഴിസൈയുവായി ഒത്തു നോക്കിയപ്പോൾ തിരുമഴിസൈക്ക് മഹതത്വം കുടുതലെന്ന് തീരുമാനിച്ചു അവിടെ തപസ്സു ചെയ്യാൻ തുടങ്ങി.

ആഴ്വാർ മറ്റും ആചാര്യർകളുടെ അവതാര സ്ഥലങ്ങൾക്കു അത്തരം മഹത്ത്വമാണു. ദിവ്യദേശങ്ങളേക്കാള് കൂടുതൽ കീർത്തിക്കാൻ അർഹതയുള്ളവകളാണു. കാരണം? എംബെരുമാൻ ആരാണുവെന്നു കാണിച്ച ആഴ്വാർ മറ്റും ആചാര്യാർകളില്ലാത്തെ നമുക്ക് എംബെരുമാൻടെ അദ്ഭുത അനുഭവങ്ങൾ കിട്ടിക്കാണുവില്ലാ.

ഈ വിഷയമോർത്തു തിരുമഴിസൈ ആഴ്വാരുടെ ചരിത്രം കാണാൻ വരുക.

ആഴ്വാർ ശ്രീക്രുഷ്ണനെപ്പോലേയാണൂ. ശ്രീകൃഷ്ണൻ ദേവകീ വസുദേവർടെ കുഞ്ഞായി ജനിച്ചു പിന്നീടു യശോദ നന്ദഗോപരിടത്തു വളർന്നു. അങ്ങനെ ആഴ്വാർ കനകാങ്ങീ ഭാർഗവ മഹർഷിയുടെ കുഞ്ഞായി ജനിച്ചു പങ്കയച്ചെല്വി തിരുവാളനിടത്തു വളർന്നു. ശ്രീ ഭക്തിശാരർ, മഹീസാപുരാധീശർ, ഭർഗവാത്മജർ, തിരുമഴിസൈയാർ എന്ന പേർകൾ കൂടാത്തെ അതിമുഖ്യമായി തിരുമഴിസൈപ്പിരാൻ എന്ന പേരും ആഴ്വാർക്കു ഉണ്ട്. പിരാൻ എന്നാല് മഹാ ഉപഹാരഞ്ചെയ്തവർ എന്നാണു. നാരായണ പരത്വത്തെ നിരൂപിച്ചതു ആഴ്വാർടെ മഹത്തായ ഉപഹാരവാണു.

ഒരിക്കൽ അത്രി, ഭ്രുഗ്, വശിഷ്ടർ, ഭാര്ഗവർ, ആങ്ങീരസർ മുതലായ ഋഷികൾ ബ്രഹ്മാവിടത്തു ചെന്ന് “ഭൂലോകത്തു ഏറ്റ്രുവും മഹത്ത്വമുള്ള ദിവ്യസ്ഥലത്തെ തിരഞ്ഞെടുത്തു പറഞ്ഞാല് അവിടെ ജ്ഞങ്ങളൊക്കെ താമസിക്കും” എന്ന് അപേക്ഷിച്ചു. ദേവ ശിൽപ്പി വിശ്വകർമാവുടെ സഹായത്തോടെ തിരുമാഴിസൈ സ്ഥലത്തെ ത്രാസ്സിൻടെ ഒരു വശത്തും, പ്രപഞ്ചത്തുടെ മറ്റേ പകുതികളെ മറു വശത്തും വയിച്ചു പൊക്കി, തിരുമഴിസൈ സ്ഥലം മഹത്തായതെന്നു കാണിച്ചു. തിരുമഴിസൈയിന് മഹീസാരക്ഷേത്രം എന്നും പേരുണ്ട്. (ഈ ഈതിഹ്യത്തെ നമ്മുടെ പൂരുവർ തിരുച്ചന്ത വിരുത്തത്തുടെ രണ്ടാം തനിയനാക്കി. (കുറച്ചു മുൻപ് ആ തനിയനെയും അതിൻടെ അർത്ഥവും നമ്മളു ആശ്വദിച്ചു). എന്നിട്ട് മഹർഷികൾ അവിടെ കുറച്ചു കാലം അവിടെ താമസിച്ചു.

തിരുമാഴിസൈയില്, ശ്രീമൻ നാരായണനെ കുറിച്ചു  ദീർഘസത്ത്രമെന്ന യാഗത്തെ ഭാര്ഗവ മഹർഷി വളർത്തപ്പോൽ, അവർടെ ഭാര്യ ഗർഭവതിയായി. പന്ത്രണ്ടു മാസങ്കഴിഞ്ചു ഒരു പിണ്ടവായി തിരുമഴിസൈ ആഴ്വാരെ പ്രസവിച്ചു. അതുവരെ രൂപന്ദരിക്കാത്തെ ആ ശിശുവെ പോഷിക്കാൻ തയ്യാരില്ലാത്തെ മഹർഷി ദമ്പതികൾ, പിണ്ടത്തെ മുളക്കൂട്ടത്തിനിടയില് കളഞ്ഞു. ശ്രീദേവി നാച്ചിയാർടെ ദൈവേഛ്ചയാല്, ഭൂദേവി നാച്ചിയാർ, ആ പിണ്ടത്തെ എടുത്തു പോഷിച്ചു. എന്നിട്ടൊരു സുന്ദരക്കുട്ടനായി. ഉടന്തന്നെ വിസപ്പില് കരയാൻ തുടങ്ങി. തിരുമഴിസൈ ക്ഷേത്രത്തു ജഗന്നാഥൻ എംബെരുമാൻ ആഴ്വാർടെ മുന്പില്  പ്രത്യക്ഷവായി. തിരുക്കുടന്തൈ ക്ഷേത്രത്തു ആരാവമുദൻടെ രൂപത്തിലാ പ്രത്യക്ഷവായി. പരിപൂർണ്ണ ജ്ഞാനവും അനുഗ്രഹിച്ചു. എംബെരുമാൻ അപ്രത്യക്ഷമായ ഉടന്തന്നെ വിശ്ലേഷങ്കൊണ്ടു പിന്നും കരയാൻ തുടങ്ങി!

തിരുമഴിസൈ ആഴ്വാർ സുദർശന ചക്രത്തുടെ അംശമായി അവതരിച്ചു. ആഴ്വാർകളൂടെ മഹത്വങ്കണ്ടു, അവര് ജീവന്മുക്തരായ നിത്യസൂരികളാണു എന്ന് ചില ആചാര്യമ്മാര് പരഞ്ഞീട്ടുണ്ട്. പക്ഷേ നമ്മുടെ പൂർവാചാര്യമ്മാര്, നമ്മുടെ ആഴ്വാമ്മാര് ഓർക്കാപ്പുരത്തിൽനിന്ന് തന്നെ, സംസാരത്തില്  ഉഴന്നീട്ട പിന്നീടാണ്, പെട്ടെന്നു ആഴ്വാരകളായി ജനിക്കാൻ എംബെരുമാൻടെ അനുഗ്രഹം കിട്ടിയവരാണു, എന്ന് വ്യക്തമായി സ്ഥാപിച്ചീട്ടുണ്ടു.

ആ വഴിയേ പോയ തിരുവാളൻ എന്ന പിരമ്പരുപ്പാൻ,  ഈ കരച്ചിലു കേട്ടു, കുഞ്ഞിനെക്കണ്ടു, സന്തോഷവായി ഭാര്യയ പങ്കയച്ചെല്വിയിടത്തു കൊണ്ടു പോയി. ആ ദമ്പതികൾക്കു കുഞ്ഞില്ലാത്തതാല്, പങ്കയച്ച്ചെല്വിയും സന്തോഷവായി ശ്വീകരിച്ചു കുഞ്ഞിനെ വളര്ത്താൻ തുടങ്ങി. ഒരു അമ്മയുടെ സ്വാഭാവികമായ വാത്സല്യത്തോടെ മുലപ്പാല് വിളംബാൻ ശ്രമിച്ചു. പക്ഷേ, ഭഗവദ് കല്യാണഗുണ അനുഭവത്തില് മുങ്ങിയ ആഴ്വാർക്കു, ഉണ്ണാൻ ഒട്ടും താൽപ്പര്യമില്ലാ. മാത്രമില്ലാ, മിണ്ടുവില്ലാ, കരയുവില്ലാ എന്നിവയുങ്കൂടി. പക്ഷേ ഭഗവദ് കൃപയാല് നന്നായി വളർന്നു വലിതാവുകയായി.

ഈ അതിശയ വൃത്താന്തം കേട്ട, താഴ്ന്ന ജാതിയില് ജനിച്ച, പ്രായമായവൊരു ദമ്പതികൾ, കായ്ച്ചിന പാലുങ്കൊണ്ടു കുട്ടനായ ആഴ്വാരെ ദർശിക്കാൻ ചെന്ന്, ആ പാല് കുടിക്കണുവെന്നു അപേക്ഷിച്ചു. അവരുടെ ഭക്തിയാല് തൃപ്തിയായ ആഴ്വാർ, ആ പാലെ പകുതി കുടിച്ചു, മികുതിയെ അവര്ക്ക് തന്നെ കുടിക്കാൻ തിരുച്ച് കൊടുത്തു. അവര്ക്കൊരു സത്പുത്രൻ പിരക്കുവെന്നും ആശീർവദിച്ചു. ആ പാല് കുടിച്ച രണ്ടു പേര്ക്കും യൌവനം തിരികെക്കിട്ടി, ആ പെണ്ണ് ഗർഭവതിയായി. പത്തു മാസങ്കഴിഞ്ഞു ശ്രീക്രുഷ്ണൻടെ പ്രിയങ്കരനായ ശ്രീ വിദുരര് പോലെയൊരു മകനെ പ്രസവിച്ചു. കണിക്കണ്ണൻ എന്ന് പേരിട്ടു എംബെരുമാനെക്കുരിച്ചു എല്ലാവും ബോധിച്ചു.

ഭാര്ഗവ കുമാരരും, എംബെരുമാൻടെ പരിപൂർണ്ണ അനുഗ്രഹമുള്ളവരുമായ തിരുമഴിസൈ ആഴ്വാർ,  ഏഴു വയസ്സായതും അഷ്ടാങ്ങ യോഗിയാകാൻ തീരുമാനിച്ചു. അതിനുള്ള തയ്യാറെടുപ്പായി പരബ്രഹ്മ്മത്തെ ശരിയായി മനസ്സില്ലാക്കാനൊരു തക്കതായ മന്ത്രത്തെ പല മതങ്ങളിലും തേടി. സാഖ്യം, ഉലൂക്യം, അക്ഷപാധത്, ക്ഷപണ, കപില, പതഞ്ജലി മുതലായ ബാഹ്യ മതങ്ങളിലും, സല്വ, മായാവാദ, ന്യായ, വൽശേഷിക, ഭാട്ട, പ്രഭാകര മുതലായ കുദ്രുഷ്ടി മതങ്ങളിലും തേടി. ഈ തേടല് മൂലം ബാഹ്യ മറ്റും കുദ്രുഷ്ടി മതങ്ങൾ പരമ്പൊരുളെ അറിയാൻ സഹായിക്കുവില്ലാ എന്ന് നമ്മളേവർക്കും നിദർശനവായി സ്ഥാപിച്ചു. ഒടിവില് സനാതന ധർമവായ ശ്രീവൈഷ്ണവ സിദ്ധാന്തം മാത്രവേ പരമ്പൊരുളെ കാണിക്കവല്ലതെന്നു ഉണര്ന്നു അതിലുരച്ചു നില്ക്കുകയായി. ഇങ്ങിനെ എഴുനൂരു വര്ഷങ്ങൾ കഴിഞ്ഞു.

അപ്പോഴ്, സർവേശ്വരൻ കളങ്കമില്ലാത്ത ദിവ്യ ജ്ഞാനമരുളി,

 • തൻടെ ദിവ്യ സ്വരൂപവും,
 • തൻടെ അതി ശുഭമായ ഗുണങളെയും,
 • ഇവ രണ്ടെയും കാഴ്ച്ച വിരിക്കുന്ന തൻടെ വിവിദ രൂപങ്ങളെയും,
 • തൻടെ അനുകൂലർകൾ അലങ്കാരവായി കരുതുന്ന ദിവ്യ ആയുധങ്ങളെയും,
 • ശ്രീദേവി, ഭൂദേവി, നീലാദേവി മുതലായ തൻടെ മഹിഷിമാരെയും,
 • സദാ തൻടെ സ്വരൂപ, ഗുണ, ഗണ, അലങ്കാര ആയുധ സഹിതം തന്നെ അനുഭവിക്കുന്ന നിത്യസൂരിമാരെയും,
 • തൻടെ നിരന്തരവും സൌന്ദര്യവുമായ പാർപ്പിടവായ പരമപദവും,
 • പ്രകൃതി, പുരുഷ, കാല തത്വങ്ങൾ കൊണ്ടതും, എംബെരുമാൻ സ്വയന്തന്നെയും, മറ്റു ദേവതകൾ മൂലവും സൃഷ്ടി,സ്ഥിതി, സംഹാരങ്ങളെ നടത്തുന്ന സംസാരത്തെയും

ആഴ്വാർക്കു വ്യക്തമായി കാണിച്ചു. ഇത്തരം മഹനീയനായ എംബെരുമാൻ തൻടെ തല മകനായ ബ്രഹ്മാവിനെ തൻടെ നാഭിയിൽ നിന്നും സ്രുഷ്ടിച്ചതെ കാണിച്ചു. “യോ ബ്രഹ്മാണം വിദധാതി പുര്വം”, അർത്ഥാത് മുന്പ് ബ്രഹ്മാവിന് സൃഷ്ടിച്ചത് പരബ്രഹ്മമാണ്, എന്നാ ശ്വേതാസ്വതര ഉപനിഷദ്. “ബ്രഹ്മണ: പുത്രായ ജ്യേഷ്ഠായ ശ്രേഷ്ടായ”, അർത്ഥാത് ബ്രഹ്മാവിൻടെ ജ്യേഷ്ഠ പുത്രനും ശ്യേഷ്ഠനുമായ രുദ്രൻ എന്നാ ചന്ദോക്യ ബ്രാഹ്മണ ഉപനിഷദ്. ഇതത്തന്നെ ആഴ്വാർ തൻടെ നാന്മുകൻ തിരുവന്താദിയില് മുതൽ പാസുരത്തിലു പ്രക്യാപിച്ചു:

“നാന്മുകനൈ നാരായണൻ പടൈത്താൻ, നാന്മുകനും
താൻമുകമായ് ശങ്കരനൈത്താൻ പടൈത്താൻ…”

അർത്ഥം –

ആദ്യം നാരായണൻ ബ്രഹ്മാവെ സൃഷ്ടിച്ചു. പിന്നീടു ബ്രഹ്മാവ് രുദ്രനെ സൃഷ്ടിച്ചു. സംസാരികളുടെ മനസ്സില് നാരായണൻടെ പ്രഭുത്വത്തെ കുറിച്ചു എന്തെങ്ങിലും സംശയം ഉണ്ടെങ്കില്  ഈ പാസുരങ്കൊണ്ടു  ആഴ്വാർ അതെക്കളഞ്ഞു. താൻ പല മതങ്ങളെ പഠിച്ചു പിന്നീട് എംബെരുമാൻടെ കൃപയാല്  എംബെരുമാൻടെ പൊന്നു തൃപ്പാദങ്ങളെ ആശ്രയിച്ചതായി, ആഴ്വാർ സ്വയം പ്രകടിപ്പിച്ചു. ഇതിനു ശേഷം, ബ്രുന്ദാരണ്യ ക്ഷേത്രമെന്നും അറിയപ്പെടുന്ന ചെന്നൈ തിരുവല്ലിക്കേണി ക്ഷേത്രത്തുള്ള കുളത്തിനരുകേ (കൈര്വൈണീ പുഷ്കരണി) കരയില് ശ്രീയുട നാഥനെ സദാ ദ്യാനിയ്ക്കാരായി.

ഒരു ദിവസം ഭാര്യ സഹിതം രുദ്രൻ ആകാശത്തു ചെല്ലുമ്പോൾ, അവരുടെ നിഴൽ തൻടെ മേല് വീഴാതിരുക്കാനായി, ആഴ്വാർ സ്ഥാനം മാരി. ഇതെക്കണ്ട പാര്വതി രുദ്രനെയും കൂട്ടിക്കൊണ്ടു ആഴ്വാരിടത്തു ചെന്ന്. എംബെരുമാൻടെ വിശ്വാസിയായ ആഴ്വാർ രണ്ടു പേരെയും തിരസ്കരിക്കുമെന്നു രുദ്രൻ പറഞീട്ടും പാര്വതി കേട്ടില്ലാ. “ജ്ഞങൾ രണ്ടു പേരും അടുത്തുണ്ടായിട്ടും അശ്രദ്ധനായതെന്താ?” എന്ന് രുദ്രൻ ആഴ്വാരെ ചോദിച്ചു. “നിങ്ങളിടത്ത് ജ്ഞാൻ ഒന്നും അവശ്യപ്പെട്ടില്ലാ” എന്ന് ആഴ്വാർ മറുപടി പറഞ്ഞു. “എൻടെ സന്ധിപ്പിന് വീണാക്കാത്തെ എന്ത് ആഗ്രഹം വേണുവെങ്ങിലും ചോദിച്ചോള്ളു” എന്നു രുദ്രൻ പറഞ്ഞു. “മോക്ഷം തരാൻ പറ്റ്രുവോ?” എന്ന് ആഴ്വാർ ഹസിച്ചോണ്ടു ചോദിച്ചു. “ആ അധികാരം നാരായണണ്ടെയാണൂ. എണ്ടെതല്ലാ” എന്ന് രുദ്രൻ ഉത്തരം ബോധിപ്പിച്ചു. “ആരുടെയെങ്ങിലും മരണത്തെ വൈഹിക്കാൻ പറ്റ്രുവോ” എന്ന് ആഴ്വാർ ആരായ്ഞു. “അത് അവരവർടെ കര്മഫലമാണ്. എനിക്കൊന്നും ചെയ്യാനാവില്ലാ” എന്ന് രുദ്രൻ പറഞ്ഞു. “എന്നാല് സൂചിക്കുഴലിലു നൂലുകോർക്കാവോ?” എന്നു ആഴ്വാർ പരിഹസിച്ചു. കുപിതനായ രുദ്രൻ കാമ ദേവനെ എരിച്ചതെപ്പോലേ ആഴ്വാരെ പൊള്ളിക്കുവെന്നു ഭീഷണിപ്പെടുത്തി. മാത്രമല്ലാ. തൻടെ മുന്നാം കണ്ണായ നെറ്റ്രിക്കണ്ണെ തുറന്നു എരിതീയുണ്ടാക്കി ചുട്ടുകരിച്ചു.

ആഴ്വാരും തൻടെ കാല്വിരലിലുള്ള മൂന്നാം കണ്ണെ തുറന്നു രുദ്രനെ പോലെ എരിതീയുണ്ടാക്കി ചുട്ടു പ്രതികരിച്ചു. ചൂട് താങ്ങാനാവാത്തെ രുദ്രൻ നാരായണനെ ആശ്രയിച്ചു. കുട്ടത്തില് സകല ദേവമ്മാരും ഋഷിമാരും കൂടി ആശ്രയിച്ചീ അലങ്കോലത്തെ നിരത്താൻ അപേക്ഷിച്ചു. എംബെരുമാൻ ഉടൻതന്നെ പ്രളയ മഴമേഘങ്ങളെ വിളിച്ചു പെരുമഴ  പൊഴിഞ്ഞു എരിതീയെ കെടുത്താൻ ഉത്തരവിട്ടു. സാധിക്കുവോവെന്നു സംശയിച്ച മേഘങ്ങൾക്കു  ആ കഴിവുമനുഗ്രഹിച്ചു. ജ്വാല തണുത്തും നിർത്താത്ത പൊഴിഞ്ഞ പെരുമഴ ജലപ്രളയമായി പെരുകീട്ടും ആഴ്വാർ എംബെരുമാൻടെ ദ്യാനത്തിലു നിമഗ്നരായിരുന്നു. ആഴ്വാർടെ നിഷ്ഠയെ കണ്ടു സംബ്രമിച്ച രുദ്രൻ അവർക്ക് ഭക്തിശാരർ എന്ന നാമങ്കൊടുത്തു ബഹുമാനിച്ചു. പാർവതിയിടത്തു “അംഭരീഷനെ അവഗണീച്ചതിനു ദുർവാസർക്കു തന്നെ ശിക്ഷകിട്ടിയല്ലേ! ഭാഗവതർകളെ തോല്പ്പിക്കാൻ കഴിയുവില്ലാ” എന്ന് പറഞ്ഞപടി തൻടെ യാത്രയെ തുടര്ന്നു.

ആഴ്വാർ വീണ്ടും തപസ്സു ചെയ്യാരായി. തൻടെ കടുവ മോളില് ആകാശത്തു സഞ്ചരിക്കുന്ന ഒരാൾക്കു തപോബലം തികഞ്ഞെ ആഴ്വാരെ കടന്നു ചെല്ലാൻ കഴിഞ്ഞില്ലാ. എന്നിട്ട് അരുകെ വന്നു നമസ്കരിച്ചു. മന്ത്രഞ്ചൊല്ലിയൊരു സാല്വയുണ്ടാക്കി “കീരിപരിഞ്ഞ ആ പുതപ്പു കളഞ്ഞു ഈ സൌന്ദര്യ ഉത്തരീയമേൽക്കുക” എന്നപേക്ഷിച്ചു. നവരത്നങ്ങളുമ്പതിച്ച വേറൊരു അങ്ങവസ്ത്രത്തെ  ആഴ്വാർ എളുപ്പമായുണ്ടാക്കിയപ്പോൾ അവൻ ചമ്മി. പിന്നീടു തൻടെ ഹാരത്തെ ഊരി ആഴ്വാർക്കു ആയാൾ സമർപ്പിച്ചു. ആഴ്വാർ തൻടെ തുളസി മാല അഴിച്ചു അവൻടെ കൈയിൽ തന്നപ്പോൾ അത് വൈരക്കല്ല് ഹാരമായി. ആഴ്വാർടെ യോഗശക്തിയെ നല്ലവണ്ണം മനസ്സിലാക്കിയ അവൻ ആഴ്വാരെ വീണ്ടും നമസ്കരിച്ചു യാത്രപറഞ്ഞു.

കൊങ്കണസിദ്ധൻ എന്ന രസവാദി ആഴ്വാരെ നമസ്കരിച്ചു കല്ലെപ്പൊന്നാക്കാങ്കഴിവുള്ളൊരു രസവാദക്കല്ലെ സമർപ്പിച്ചു. അതെ തിരസ്കരിച്ച ആഴ്വാർ തൻടെ ത്രുമേനി അഴുക്കു കല്ലെപ്പൊന്നാക്കുമെന്നു പറഞ്ഞു, ചെവിക്കായമുരുട്ടി അവൻടെ കൈയിക്കൊടുത്തു. പരിശോദിച്ചു ഫലിച്ചതും അവനും സന്തോഷവായി, വീണ്ടും കുപ്പി യാത്ര പറഞ്ഞു.

ആഴ്വാർ കുറച്ചു കാലങ്കൂടി തൻടെ തപസ്സെ ഒരു ഗുഹയില് തുടര്ന്നു.സദാ എവിടെക്കും യാത്രയായി എംബെരുമാനെ കിർത്തിച്ചിരുന്ന  മുതലാഴ്വാമ്മാർ (പൊയ്കയാഴ്വാർ, ഭൂതത്താഴ്വാർ, പേയാഴ്വാർ) മൂന്നു പേരും ഗുഹയിൽനിന്നും പ്രകാശിച്ച ദിവ്യ തേജസ്സെക്കണ്ടു അങ്ങോട്ട്‌ എഴുന്നരുളി. കണ്ടമാത്രം പരസ്പരം മഹത്വങൾ മനസ്സിലാക്കിയ നാലു പേരും പരസ്പരം ക്ഷേമമന്വേഷിച്ചു. കുറച്ചു സമയം ഒരുമിച്ചു ഭഗവദ് വിഷയങ്ങളെ അനുഭവിക്കുകയായിരുന്നു. നാലു പേരും അവിടെ നിന്നും ചെന്നയെയടുത്ത പേയാഴ്വാർടെ അവതാര സ്ഥലവായ മൈലാപ്പൂര് എന്നു ഇന്ന് അറിയപ്പെടുന്ന തിരുമയിലൈ ക്ഷേത്രത്തു കൈറവ പുച്കരിണി എന്ന കുളക്കരയില് കുറച്ചുകാലം കൂടി താമസിച്ചു. പിന്നീടു മുതലാഴ്വാമ്മാർ യാത്രതുടർന്നപ്പോൽ, തിരുമഴിസൈ ആഴ്വാർ തിരുമഴിസൈയിലേക്കു മടങ്ങി വന്നു.

നെറ്റിയിൽ എഴുതുന്ന തൃമണ്ണ് കാപ്പ് (ഊർധ്വ പുണ്ട്രം) ഇല്ലാത്തായപ്പോൽ വിഷമിച്ച ആഴ്വാർറ്റെ സ്വപ്നത്തില് പ്രസന്നനായ ത്രുവേങ്കടമുടൈയാൻ ത്രുമണ്ണുള്ള സ്ഥലത്തെ സൂചിപ്പിച്ചു. സന്തോഷവായി അതെക്കണ്ടെടുത്തു പന്ത്രണ്ടു ത്രുമണ്ണ് കാപ്പ് ത്രുമേനിയിലു ധരിച്ചു വീണ്ടും ഭാഗവടനുഭവം തുടർന്നു. പുണ്യ സ്ഥലങ്ങളെല്ലാത്തിനും ഉയര്ന്നതാണ് എന്ന് കരുതപ്പെടുന്ന   പൊയ്കൈയാഴ്വാർടെ അവതാരസ്ഥലങ്കാണാൻ ആഗ്രഹിച്ചു, കാഞ്ചീപുരത്തെയടുത്ത തിരുവെ:കാവിലെത്തി. ശ്രീദേവിയും ഭൂദേവിയും ത്രുവടി പിടിയ്ക്ക ആദിശേഷൻടെ മുകളില് സൗന്ദര്യമായി നിദ്രചെയ്യുന്ന എംബെരുമാനെ തൊഴുതോണ്ടെ എഴുനൂര്  വര്ഷങ്ങൾ അവിടെ ക്കഴിഞ്ഞു.

yathokthakari-swamy

നാച്ചിമാർ സഹിതം ത്രിരുവെ:കാ ക്ഷേത്രത്തു യതോത്കാരി

ആ സമയത്ത് കണിക്കണ്ണൻ ആഴ്വാരെ തെരക്കി വന്നു ശിഷ്യനായി. വയസ്സായൊരു സ്ത്രീയും ദിവശം ആഴ്വാർക്കു ഭക്തി ശ്രദ്ധയായി സേവ ചെയ്തു. ആഴ്വാർ സന്തോഷിച്ചു, എന്തെങ്ങിലും ആഗ്രഹം ഉണ്ടെക്കില് സാദിച്ചു കൊടുക്കാമെന്നു അരുളി. ആ അമ്മ തനിക്കു യൌവനന്തിരികെ കിട്ടണുവെന്നു അപേക്ഷിച്ചു. ആഴ്വാരും അങ്ങിനെയാകട്ടെയെന്നു അനുഗ്രഹിച്ചു. അവർ ചെരുപ്പക്കാരിയായി. ആ നാട്ടിൻടെ രാജാവായ പല്ലവരായൻ, അവളെ മോഹിച്ചു, തൻടെ പ്രേമം അറിയിച്ചു, അവളുടെ സമ്മതം വാങ്ങി, കല്യാണവും കഴിച്ചു. ദമ്പതികൾ സന്തോഷവായി കഴിയുകയായി. കലഞ്ചെന്നപ്പോൽ തൻടെ വയസ്സ് കൂടിയാലും അവളുടെ  ദൈവീക യൌവനം മാരാത്തതു കണ്ടു അതിൻടെ രഹസ്യം എന്താണൂവെന്നു ചോദിച്ചു. ആഴ്വാർ തന്ന വരത്തെ കുറിച്ചു പറഞ്ഞു ആ പെണ്ണ്, ആഴ്വാർ കൈങ്കര്യത്തിനു സാധനങ്ങൾ ഏൽക്കാൻ, കണികണ്ണൻ വരുമ്പോൾ, ആഴ്വാരിടത്തു ശുപാർശ ചെയ്തു ദിവ്യ യൌവനം കിട്ടാൻ സഹായിക്കുക എന്ന് ദയവായി രാജാവെ അപേക്ഷിക്കാൻ പറഞ്ഞു.

രാജാവു കണിക്കണ്ണനെ വിളിപ്പിച്ചു, താൻ ദർശിക്കാനായി ആഴ്വാരെ കൊട്ടാരത്തിലേക്ക് കൂട്ടിക്കൊണ്ടു വരാൻ അവശ്യപ്പെട്ടു. ആഴ്വാർ എംബെരുമാൻടെ ക്ഷേത്രമല്ലാത്തെ എങ്ങോട്ടും പോകാരില്ലെന്നു കണിക്കണ്ണൻ പറഞ്ഞു. കണിക്കണ്ണനെ തന്നെക്കീർത്തിക്കുകവന്നു പറഞ്ഞു. മൂത്തോര് ബോദിച്ച ശിഷ്ഠാച്ചാരം അനുസരിച്ചു ശ്രീമന്നാരായണനെയും അവർടെ ഭക്തരെയും മാത്രവേ പുകഴ്ത്തുമെന്നു കണിക്കണ്ണൻ മറുപടി പറഞ്ഞു. കുപിതനായ രാജാവ്‌ തന്നെ അവഗണിച്ച കണിക്കണ്ണനെ നാടുകടത്തി. രാജസഭ വിട്ടു ആഴ്വാരിടത്തു പോയി വിവരങ്ങളൊക്കെ അറിയിച്ചു കണിക്കണ്ണൻ യാത്രയായി. ആഴ്വാർ, “താൻ ഇവിടം വിട്ടു പോയാല് ജ്ഞാനും കൂട്ടത്തിലുണ്ടാകും. ജ്ഞാൻ പോയാല് എംബെരുമാനും എൻടെ കുടെ പോരും. എംബെരുമാൻ സ്ഥലം വിട്ടാല്  എല്ലാ ദേവതകളും കുടെച്ചെല്ലും” എന്ന് പറഞ്ഞു. “അമ്പലത്തു ചെന്ന് എംബെരുമാനെ ഉണര്ത്തി കൂട്ടിക്കൊണ്ടു വരാം” എന്ന് പറഞ്ഞു, തിരുവെ:കാ എംബെരുമാൻടെ മുന്പില് ഇങ്ങിനെ പാടി:

കണിക്കണ്ണൻ പോകിൻരാൻ
കാമരുപൂങ്കച്ചി മണിവണ്ണാ നീ കിടക്ക വേണ്ടാ
തുണിവുടൈയ ചെന്നാപ്പുലവനും പോകിൻരേൻ
നീയും ഉൻരൻ പൈന്നാകപ്പായ് ചുരുട്ടികൊൾ

അർത്ഥം-
പുക്കൾ നിറഞ്ഞ കാവുകൾ ചൂഴ്ന്ന കാഞ്ചീപുരത്തു മണിവണ്ണാ! കണീക്കണ്ണൻ പോകുന്നു. ദൈര്യമുള്ള നല്ല നാവു വന്മ കൊണ്ട പുലവനായ ജ്ഞാനും പോകുന്നു. താൻ മാത്രം ഇവിടെ കിടക്കേണ്ടാ. വിഷപ്പൈയുള്ള ആദിശേഷനെന്ന പാമ്പ് പടുക്കയെ ചുരുട്ടികൊണ്ടു പോരു!

ആഴ്വാർ പറഞ്ഞാപ്രകാരം അപ്പത്തന്നെ കണിക്കണ്ണൻടെയും ആഴ്വാർടെയും പിന്നില് യാത്രയായി. എന്നിട്ട് അവര്ക്ക് യതോക്ത കാരി എന്ന പേരുവായി. യത + ഉക്ത + കാരി = (ആഴ്വാർ)എന്ത് + പറഞ്ഞോ + (അതെ) ചെയ്തു = ചൊന്നവണ്ണഞ്ചെയ്ത പെരുമാൾ (ചൊന്ന – ചൊല്ലിയ). എല്ലാ ദേവതകളും അവർ മൂണാളൂടെ പുരകേ പോന്നു. സകല സൗഭാങ്ങ്യങ്ങളും ഒഴിഞ്ഞു കാഞ്ചീപുരി ജീവനില്ലാത്തായി. സൂര്യൻ പോലും ഉദിക്കാത്തത്തെയും കണ്ടു രാജാവും മന്ത്രിമാരും യാത്രാസംഘത്തുടെ പുരകേയോടിച്ചെന്നു കണിക്കണ്ണൻടെ താമര പദങ്ങലില് വീന്നു മാപ്പു ചോദിച്ചു. കണിക്കണ്ണൻ ആഴ്വാരിടത്തു മടങ്ങിപ്പോകാമെന്നു അപേക്ഷിച്ചു. ആഴ്വാരും എംബെരുമാനിടത്തു ദയവായി ഇങ്ങിനെ പാടി അപേക്ഷിച്ചു:

കണിക്കണ്ണൻ പോക്കൊഴിന്താൻ
കാമരുപൂങ്കച്ചി മണിവണ്ണാ നീ കിടക്ക വേണ്ടും
തുണിവുടൈയ ചെന്നാപ്പുലവനും പോക്കൊഴിന്തേൻ
നീയും ഉൻരൻ പൈന്നാകപ്പായ് പടുത്തുകൊൾ

അർത്ഥം-
പുക്കൾ നിറഞ്ഞ കാവുകൾ ചൂഴ്ന്ന കാഞ്ചീപുരത്തു മണിവണ്ണാ! കണീക്കണ്ണൻ പോകുന്നതെ നിരത്തി. ദൈര്യമുള്ള നല്ല നാവു വന്മ കൊണ്ട പുലവനായ ജ്ഞാനും പോകുന്നതെ നിരത്തി. താൻ മാത്രം ഇവിടം വിട്ടു പോക്കേണ്ടാ. വിഷപ്പൈയുള്ള ആദിശേഷനെന്ന പാമ്പ് പടുക്കയില് പഴയതുപോലേ കിടക്കു!

 

ഇത്തരം സുലഭമായി പ്രാപിക്കുവാൻ കഴിയുവാനായ എളിമയാണ് ആഴ്വാരെ തിരുവെ:കാ എംബെരുമാൻടെ ഗുണ അനുഭവത്തില് ആഴ്വാരെ മുക്കി ഇങ്ങിനെ പാടവും ചെയ്തു:

വെ:കണൈക്കിടന്തതെന്ന നീർമ്മൈയേ

അർത്ഥം-
എൻടെ അപേക്ഷ പ്രകാരം തിരുവെ:കാവിൾ കിടന്ന എംബെരുമാൻ എത്രെ എളിയവനാണൂ!

പിന്നീടു ആഴ്വാർ ആശയോടു കൂടി ഇന്ന് കുംഭകോണം എന്ന് അറിയപ്പെടുന്ന തിരുക്കുടന്തൈ ക്ഷേത്രത്തു ആരാവമുദാഴ്വാർ എന്ന എംബെരുമാനെ ദർശിക്കാൻ യാത്രയായി. “ക്ഷണ നേരം കുംഭകോണത്തു നിന്നവര്ക്കും ശ്രീവൈകുണ്ഠം ഉറപ്പെന്നാല്, ഈ ലോകത്ത് സ്വത്തെ കുറിച്ചു പറയണോ?” എന്ന് തിരുക്കുടന്തൈ മാഹാത്മ്യം ഈ ദിവ്യ ദേശത്തുടെ മഹത്വത്തെ കീർത്തിക്കുന്നു. യാത്രയില് പെരുംബുലിയുർ എത്തിയപ്പോൾ ഒരു വീട്ട് മുന്പിലുള്ള ഇറയത്തു ആഴ്വാർ വിശ്രമിച്ചു. അവിടെ വേദ അധ്യയനം ചെയ്തോണ്ടിരുന്ന ബ്രാഹ്മണര്, കീരിപ്പരഞ്ഞ വേഷത്തിലുള്ള ആഴ്വാരെക്കണ്ടു,അധ്യയനത്തെ നിർത്തി.

വിനയമായി ആഴ്വാരും, അവര് തുടരാൻ ഹേതുവായി അവിടത്തിൽ നീനു മാരി.നിരത്തിയ ഇടം മറന്നു പോയതു കൊണ്ടു വീണ്ടും തുടരാൻ പറ്റ്രാത്തെ ആ ബ്രാഹ്മണമ്മാർ സ്തംബിച്ചു. ആഴ്വാർ ഒരു കറുപ്പ് നെല്ല് ധാന്യമെടുത്തു നഖങ്കൊണ്ടു കീരിയിട്ടു അവർ നിരത്തിയ ഇടത്തെ സൂചിപ്പിച്ചു. യജൂര് ഖാണ്ഡത്തുടെ ആ വരി: “ക്രുഷ്ണാനാം വ്രിഹീണാം നഖനിര്ഭിന്നം”. ആഴ്വാർടെ മഹത്വത്തെ അപ്പോൾ മനസ്സിലാക്കിയ ആ ബ്രാഹ്മണര് വേഗഞ്ചെന്നു നമസ്കരിച്ചു തങ്ങളുടെ അവമര്യാദയിനു മാപ്പു പറഞ്ഞു.

ആ ഗ്രാമത്തു അമ്പലത്തിലുള്ള എംബെരുമാൻ, ത്രുവാരാധനത്തിനു സാദനങളെ തെരക്കി ആഴ്വാർ പോയ ദിഗ്ഗുകളിലൊക്കെ തിരിയുകയായി. ഇതെക്കണ്ടു അതിശയിച്ച അർച്ചകരു നാട്ടുകാരായ ബ്രാഹ്മണരെ വിളിച്ചു കാണിച്ചു. അവര് അവിടത്തു യാഗഞ്ചെയ്തോണ്ടിരുന്ന പെരുമ്പുലിയൂർ അടികൾക്കു ഇതേ അറിയിച്ചു ആഴ്വാർടെ മഹത്വത്തെയും ബോദിപ്പിച്ചു. അടികളും അപ്പത്തന്നെ യാഗശാല വിട്ടു ആഴ്വാരിടത്തു ചെന്ന്. ആഴ്വാർടെ പ്രാക്രുത സൃഷ്ടിക്ക് മുന്പുള്ളതായ ത്രുമേനി കണ്ടു നമസ്കരിച്ചു യാഗ ശാലയിലേക്കു ക്ഷണിച്ചു ശ്വീകരിച്ചു അഗ്ര പൂജ ചെയ്തു ബഹുമാനിച്ചു. ധര്മാപുത്രൻ രാജസൂയ യാഗത്തില് ശ്രീക്രുഷ്ണനു അഗ്ര പൂജ ചെയ്തതെ തടഞ്ഞ ശിശുബാലനെപ്പോലേ ചില അർച്ചകരും ആഴ്വാർക്കു ചെയ്ത അഗ്ര പൂജയെ തടഞ്ഞു. അടികൾക്കു വല്ലാണ്ടായി. ആഴ്വാരിടത്തു മനസ്സ് തുരന്തു കാണിച്ചു. തൻടെ ഹൃദയത്തിലുള്ള അന്തര്യാമിയായ എംബെരുമാനെ ഏവര്ക്കും പ്രത്യക്ഷമാകുക എന്ന് പാടിയ ഉടന്തന്നെ എംബെരുമാനും ദിവ്യ മഹിഷിമാർ, ആദിശേഷൻ, ഗരുഢൻ എന്നിവർ സഹിതം ആഴ്വാർടെ ഹൃദയത്തിൽ നിന്ന് തന്നെ ഏവര്ക്കും ദർശനം നല്കി. അവഗണിച്ച അർച്ചകന്മാരൊക്കെ സാഷ്ഠാങ്ങവായി നമസ്കരിച്ചു മാപ്പു വേണ്ടി. ആഴ്വാരെ പല്ലക്കിലെ ച്ചുംമാക്കുന്ന ബ്രഹ്മ രഥമെന്ന വൈഭവന്ചെയ്തു അവറ് ആഴ്വാരുടെ കൃപ നേടി. അതിനു ശേഷം ആഴ്വാർ അവര്ക്കെല്ലാം ശാസ്ത്രാർത്ഥങളെ വിശതികരിച്ചു. പിന്നീട് ആരാവമുദൻ എംബെരുമാനെ ദർശിക്കാൻ കുഭകോണത്തിനു യാത്രയായി.

തിരുക്കുടന്തൈ എത്തിയതും താൻ അരുളിയ ഗ്രന്ഥങ്ങളുടെ ഓലച്ചുവടികളൊക്കേ കാവേരി നദിയില് വീശി. ഭഗവദ് കൃപയാല് രണ്ടു ഗ്രന്ഥങ്ങൾ മാത്രം – നാന്മുകൻ തിരുവന്താതി മറ്റും തിരുച്ചന്തവിരുത്തം – വെള്ളപ്പോക്കെ അതിർത്തു കരചേർന്ന ഇവകളെ കൈയില് കൊണ്ടു ആരാവമുദൻ എംബെരുമാനെ ത്രുപ്പാദാദികേശം തൊഴുതു. പ്രിയമായി “കാവിരിക്കരൈ കുടന്തൈയുൾ കിടന്തവാരെഴുന്തിരുന്തു പേച്ചു” എന്ന് പാട്ടു പാടി. അർഥാത് “കാവേരി നദി തീരത്തുള്ള തിരുകുടന്തൈ ക്ഷേത്രത്തു ശയനീച്ചിരുക്കുന്ന കോലത്തിൽ നിന്നും എഴുന്നു നിന്ന് സംസാരിക്കു”. ഇതെക്കേട്ട എംബെരുമാനും ഉടന്തന്നെ എഴുന്നേല്ക്കാൻ ശ്രമിച്ചു. പരവശനായ ആഴ്വാരും “വാഴി കേശനേ!” എന്ന് പാടി. അർത്ഥാത് “ബംഗിയായ കേശമുള്ളവനേ! നിന്നെ വാഴ്ത്തുന്നു!”. രണ്ടായിരത്തു മുന്നൂരു വര്ഷങ്ങൾ, പാല് തവിര വേറൊന്നും കഴിക്കാത്തെ, തിരുക്കുടന്തൈയിൽ, ആരാവമുദൻ രൂപത്തെ ധ്യാനിച്ചു കഴിയുകയായിരുന്നു. ആകകൂടി നാലായിരത്തു എഴുനൂരു വര്ഷങ്ങൾ ഈ ലോകത്തിൽ ജീവിച്ചു, തൻടെ പരമ കൃപയാല്, ഈ ലോകത്തുള്ള എല്ലോരുടെ അഭിവൃദ്ധിക്കായി, തൻടെ പ്രഭന്ദങ്ങൾ വഴിയായി ശാസ്ത്രങ്ങളുടെ അതിമുഖ്യ ശാരാംശങ്ങളെയരുളി.

 

aaravamuthan

തിരുക്കുടന്തൈ ക്ഷേത്രത്തു കോമളവല്ലി തായാർ സമേത ആരാവമുദൻ

ആഴ്വാർക്കു തിരുമഴിസൈ പിരാൻ എന്ന് പേരുവായി. പിരാൻ എന്നാല് മഹാ ഉപകാരങ്ങളെ ചെയ്തവർ എന്നാ. പൊതുവേ ഈ വിളി എംബെരുമാനുക്കുള്ളതാണൂ. എംബെരുമാൻടെ പ്രഭുത്വത്തെ തെളിയിച്ചു കാണീച്ചു മഹാ ഉപകാരം ചെയ്തവരായ തിരുമഴിസൈ ആഴ്വാരും ഈ വിളിക്ക് അര്ഹനാണ്.

അത് പോലേ ആരാവമുദൻ എംബെരുമാൻ ആഴ്വാർ എന്ന പെരേറ്റ്രു. പൊതുവേ എംബെരുമാൻടെ നാമ, രൂപ, ഗുണ വൈഭവങ്ങളിലു മുങ്ങി അനുഭവിക്കുന്ന മഹാ ഭക്തരെ ആഴ്വാർ എന്ന് വിളിക്കും. ആരാവമുദൻ തിരുമഴിസൈ ആഴ്വാർടെ നാമ, രൂപ, ഗുണ വൈഭാവങ്ങളില് ആഴ്ന്നതാല് ആരാവമുദാഴ്വാർ എന്ന പേര് നേടി.

ആഴ്വാരെപ്പോലേ എംബെരുമാനിടത്തും അടിയരിടത്തും സംഭന്ധമുണ്ടാകാൻ ആഴ്വാർടെ പരമ കരുണയല്ലാത്തെ വേറെന്താ വേണ്ടേ?

തനിയന് –
ശക്തി പഞ്ചമയ വിഗ്രഹാത്മനേ സൂക്തികാരജത ചിത്ത ഹാരിണേ|
മുക്തി ദായക മുരാരി പാദയോർ ഭക്തിശാര മുനയേ നമോ നമ:||

അര്ത്ഥം –
പഞ്ച ഉപനിഷത്തുക്കൾ ഉള്ളടക്കിയ എംബെരുമാൻടെ ദിവ്യ സ്വരൂപത്തെ തൻടെ ഹൃദയത്തിൽ കൊണ്ടു എല്ലോരുടെ മനശ്ശെയും കവരുന്നവരും, മോക്ഷത്തെ നല്കും മുരനെ വദിച്ച മുരാരിയുടെ താമരപ്പദളെ കുറിച്ച ഭക്തിയുടെ ശാരരുമായ തിരുമഴിസൈ ആഴ്വാരെ നമസ്കരിക്കുന്നു.

ആഴ്വാർടെ അർച്ചാവതാര അനുഭവം വായിക്കാൻ താഴെയുള്ള തുടര് പിന് പോകുക:
http://ponnadi.blogspot.in/2012/10/archavathara-anubhavam-thirumazhisai-azhwar.html

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://guruparamparai.wordpress.com/2013/01/16/thirumazhisai-azhwar/

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org