പൊന്നടിക്കല്‍ ജീയര്‍‌

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

വാനമാമലൈ ക്ഷേത്രത്തില് പൊന്നടിക്കാൽ ജീയർ

വാനമാമലൈ ക്ഷേത്രത്തിലെ പൊന്നടിക്കാൽ ജീയർ

ponnadikkal-jeeyar

തിരുവല്ലിക്കേണീ ക്ഷേത്രത്തിലെ വാനമാമലൈ ജീയർ

തിരുനക്ഷത്രം – കന്നി പുണര്‍തം

അവതാര സ്ഥലം – വാനമാമലൈ

ആചാര്യൻഅഴകിയ മണവാള മാമുനികൾ

പരമപദം പ്രാപിച്ച സ്ഥലം – വാനമാമലൈ

ഗ്രന്ഥങ്ങൾ – തിരുപ്പാവൈ സ്വാപദേശം തുടങ്ങിയവ

പൊന്നടിക്കൽ ജിയ്യർടെ പൂർവാശ്രമ (സന്യാസിയാകുന്നതിനെ മുൻപ്) നാമം അഴകിയ വരദര്‍ എന്നായിരുന്നു. അദ്ദേഹത്തിന് പില്‍ക്കാലത്ത് വാനമാമല ജീയർ, വാനാദ്രി യോഗി, രാമാനുജ ജീയർ, രാമാനുജ മുനി എന്നീ പേരുകളും ഉണ്ടായി.  മണവാള മാമുനികളെന്നും വരവരമുനികളെന്നും വിശ്രുതനായ അഴകിയ മണവാള മാമുനികളുടെ ആദ്യത്തെ മാത്രമല്ല, പ്രധാന ശിഷ്യരും കൂടിയാണു് ഇദ്ദേഹം.

മാമുനികൾ ഗൃഹസ്ഥരായിരുന്ന കാലത്തില്‍ തന്നെ അഴകിയ വരദർ അവിടുത്തെ ശിഷ്യരായി, താമസം വിനാ സന്യാസ ആശ്രമം സ്വീകരിച്ചു. എപ്പോഴും മാമുനികളുടെ കൂടെ താമസിച്ചു് അദ്ദേഹത്തിന് കൈങ്കര്യം അനുഷ്ഠിച്ചും പോന്നു. മാമുനികളുടെ ശിഷ്യ സമ്പത്തിന് തുടക്കമിട്ടതിനാല്‍, പൊന്നടിക്കൽ ജീയരെന്നു ഇദ്ദേഹത്തിന് പേര് ലഭിച്ചു. ഭാരത നാട് മുഴുവനും തോതാദ്രി മഠങ്ങളെ നിർമിച്ചു നമ്മുടെ സമ്പ്രദായത്തെ വികസ്വരമാക്കിയത് ഇദ്ദേഹമാണ്.

തിരുവേങ്കട (തിരുമല തിരുപതി) ക്ഷേത്രം ദര്‍ശിക്കാന്‍ ആഗ്രഹിച്ച മാമുനികൾ  പൊന്നടിക്കാൽ ജീയറെ കൂട്ടി യാത്രയായി. ഇവര്‍ രണ്ടു പേരും ഇങ്ങിനെ യാത്ര ചെയ്യുമ്പോൾ എംബെരുമാനാർ (രാമാനുജാചാര്യര്‍) സ്ഥാപിച്ച സിംഹാസനാധിപതിയും തിരുമലവാസിയുമായ പെരിയ കേള്‍വി അപ്പൻ ജിയർ ഒരു സ്വപ്നം കണ്ടു. പെരിയ പെരുമാളെ പോലെ ഉറങ്ങുന്ന ഒരു ശ്രീവൈഷ്ണവ ഗൃഹസ്ഥരുടെ തൃപ്പദങ്ങളില്‍ ഒരു സന്യാസി നില്ക്കുന്നു.  തന്റെ പരിചയക്കാരോടെല്ലാം ഈ വിശേഷം ജീയര്‍ അന്വേഷിച്ചു. ഗൃഹസ്ഥനും തിരുവായ്മൊഴി ഈട് പണ്ഡിതനുമായ അഴകിയ മണവാള പെരുമാള്‍ നായനാര്‍ ആണ് കിടക്കുന്നതെന്നും സന്യസ്ത ശിഷ്യനും പ്രാണ സുഹൃത്തുമായ പൊന്നടിക്കാൽ ജീയർ ആണ് അങ്ങനെ നില്‍ക്കുന്നത് എന്നും ഇവരെ പരിചയമുള്ളവരില്‍ നിന്ന് മറുപടി ലഭിച്ചു.

പല ആചാര്യന്മാര്‍ക്കും മാമുനികളെ ദർശിക്കാൻ പൊന്നടിക്കാൽ ജീയർ ശുപാര്‍ശ(പുരുഷകാരം) ചെയ്തു. മാമുനികളെ ദർശിക്കാൻ വന്ന പല ശ്രീവൈഷ്ണവമ്മാരെയും പൊന്നടിക്കാൽ ജീയർ സേവിക്കുകയും ചെയ്തു.

കന്താടൈ അണ്ണൻ തൻടെ  സഹോദരർ സഹിതം മാമുനികൾ മഠത്തിലേക്കു പോയി, പൊന്നടിക്കാൽ ജീയറുടെ പുരുഷകാരത്താല്‍ മാമുനികളെ ശരണം പ്രാപിച്ചു പിന്നീട്, പൊന്നടിക്കാൽ ജീയറെ തൻടെ പ്രാണ സുഹൃത്ത് എന്നും, തനിക്കു കിട്ടിയ എല്ലാ പെരുമകളും പൊന്നടിക്കാൽ ജീയർക്കും കിട്ടേണ്ടതാണു എന്നും അരുളി.

തിരുമഞ്ജനം അപ്പാവുടെ മകളായ ആയ്ച്ചിയാർടെ മകൻ അപ്പാച്ചിയാരണ്ണാവും മാമുനികളെ ആശ്രയിക്കാൻ വന്നു. തദവസരത്തില്‍ വളര സന്തുഷ്ടരായ മാമുനികൾ, തൻടെ പ്രാണ സുഹൃത്തായ പൊന്നടിക്കാൽ ജീയരെ വിളിച്ചു, തൻടെ സ്വന്തം സിംഹാസനത്തില്‍ ഇരുത്തി,  തൻടെ സ്വന്തം തിരുവാഴിയെയും തിരുച്ചക്രത്തെയും കൊടുത്തു്, അദ്ദേഹത്തോട് ശിഷ്യന് പഞ്ചസംസ്കാരം  ചെയ്യാൻ പറഞ്ഞു. സങ്കോചമായി ആദ്യം വിസമ്മതിച്ച അദ്ദേഹം, ആചാര്യ തിരുമനസ്സ് തള്ളിക്കളയാനാവാത്തെ, അപ്പാച്ചിയാരണ്ണാവിനും അവരടെ കൂട വന്ന ചിലര്ക്കും പഞ്ചസംസ്കാരം ചെയ്തു. മാമുനികൾ തനിക്ക് ഉള്ളത് പോലെ വാനമാമല ജീയർക്കും അഷ്ടദിഗ്ഗജങ്ങളെന്ന എട്ടു ശിഷ്യരെ നിയമിച്ചു. അവര്‍ – ചോളസിംഹപുരം മഹാര്യർ (ദൊഡ്ഡാചാര്യർ), സമർപുന്ഗവാചാര്യർ, ശുദ്ധസത്വം അണ്ണാ, ജ്ഞാനക്കണ്ണാത്താൻ, രാമാനുജം പിള്ളൈ, പള്ളക്കാൽ സിദ്ധർ, ഘോഷ്ഠീപുരത്തൈയ്യർ, ആപ്പാച്ചിയാരണ്ണാ എന്നിവരത്രെ.

നേരത്തേ തീരുമാനിച്ചതു പോലേ അപ്പാച്ചിയാരണ്ണാവിന് കാഞ്ചീപുരത്തിലേക്കു പോകേണ്ടി വന്നപ്പോള്‍ പിരിയാൻ മനസ്സില്ലാത്തെ അവർ ദു:ഖിതനായതു കണ്ടു, പൊന്നടിക്കാൽ ജീയർ വണങ്ങി വന്ന തൻടെ സൊംബു രാമനുജമെന്ന തിർത്ഥ പാത്രത്തെ ഉരുക്കി, തന്നെപ്പോലെ രണ്ടു വിഗ്രഹം പണിഞ്ഞു. ഒരെണ്ണത്തെ ജിയരിടത്തും മറ്റൊന്ന് അണ്ണാവിനും സ്വയം മാമുനികൾത്തന്നെ കൊടുത്തു.

പിന്നീട് വാനമാമലൈ ക്ഷേത്രത്തിലെ ഭഗവാനായ ദൈവനായകൻ എംബെരുമാൻ, പൊന്നടിക്കാൽ ജീയർ വാനമാമലൈ എഴുന്നരുളി വന്ന് തനിക്ക് കൈങ്കര്യം ചെയ്യണമെന്ന്, സേനൈമുതലിയാർ മുഖേന മാമുനികൾക്കു അറിയിപ്പ് നല്കി. മാമുനികൾ ഇത് പൊന്നടിക്കാൽ ജിയർക്ക് അപ്പോള്‍ തന്നെ അറിയിച്ചു. പിന്നീടു പൊന്നടിക്കാൽ ജീയർ ഉൾപ്പെട്ട തൻടെ മുഖ്യ ശിഷ്യര്‍ ഏവരെയും കൊണ്ടു ദിവസം നൂറു് പാസുരം വീതം നാലായിര ദിവ്യ പ്രബന്ധ പാരായണം പൂർത്തിയാക്കി. “അണിയാർ പൊഴിൽ ചൂഴ് അരംഗനഗരപ്പാ” (ഭംഗിയും തണുപ്പും ഉള്ള കാവേരി നദി ചൂഴ്ന്ന തിരുവരംഗ നഗറിൽ വസിക്കും ഈശ്വരനേ) എന്ന് പെരിയ പെരുമാൾ തിരുച്ചെവിയോര്‍ത്ത, മാമുനികൾ  സ്വന്തം ത്രുവാരാധന സന്നിധിയിൽ നിന്നും താന്‍ പൂജിച്ച് വന്ന അരംഗനഗരപ്പനെ (ശ്രീ ലക്ഷ്മീ നാരായണ വിഗ്രഹം) പൊന്നടിക്കാൽ ജീയർക്കു നല്കിയശേഷം വാനമാമലയിലേക്ക്  അത് കൊണ്ട് പോകുവാന്‍ നിര്‍ദ്ദേശിച്ചു. കൂടാതെ, പൊന്നടിക്കാൽ ജീയർക്കു പ്രത്യേകമായി പ്രസാദവും ശ്രീശഠകോപവും(ശ്രീശഠാരി) അരുളിനല്കി. മാമുനികൾ പിന്നീടു പൊന്നടിക്കാൽ ജീയരെ മഠത്തിലേക്കു കൂട്ടിക്കൊണ്ടു വന്നു വിശേഷ പൂജ ചെയ്തു, വാനമാമലയിലേക്ക് പോകാനായി യാത്രാമംഗളം നേർന്നു.

വാനമാമാലയിൽ താമസിച്ചു അവിടെ കൈങ്കര്യങ്ങൾ ചെയ്ത പൊന്നടിക്കാൽ ജീയർ അത് കൂടാത്തെ അടുത്തുള്ള നവ തിരുപ്പതികൾ എന്ന് അറിയപ്പെടുന്ന ഒന്പത് ദിവ്യ ദേശങ്ങൾ, തിരുക്കുറുങ്ങുടി, യാത്ര ചെയ്തു പോയ ബദ്രീകാശ്രമം എന്നീ ദിവ്യ ദേശങ്ങൾക്കും നിരവതി കൈങ്കര്യങ്ങൾ ചെയ്തു. ഇവരെ ശരണം ഗമിച്ച ഒരുപാടു ശിഷ്യമ്മാർക്ക് ഭഗവദ് വിഷയ കാലക്ഷേപം നല്കി കൈങ്കര്യങ്ങളെയും പഠിപ്പിച്ചു.

പൊന്നടിക്കാൽ ജീയർ വടക്കന്‍ ദിവ്യ ദേശങ്ങൾക്കു ദൂര യാത്രയായ സമയത്താണ് മാമുനികൾ ഈ സംസാരത്തിലെ തൻടെ ലീല അവസാനിച്ചു പരമപദമേറിയത്. പൊന്നടിക്കല്‍ ജീയർ തിരികെ വരുന്ന വഴിയില്‍ തിരുമല തിരുപ്പതിയില്‍ വച്ച്   ഈ വാർത്തയറിഞ്ഞു,  ജീയർ വ്യസനിച്ചു തിരുമലയിൽ തന്നെ കുറെ കാലം താമസിച്ചു. പിന്നിട് യാത്രയിൽ ശേഖരിച്ച സമ്പത്തോടെ ശ്രീരംഗത്ത് ചെന്ന് ജീയർ നായനാരെയും (മാമുനികളുടെ പൂർവാശ്രമ പൌത്രന്‍) മറ്റെല്ലാ ശ്രീവൈഷ്ണവരേയും കണ്ടു് അന്യോന്യം വിയോഗ ദുഃഖം പങ്കുവച്ചു. ആ സമയത്ത് മാമുനികൾ വിധിച്ചതു പോലേ അവരുടെ ഉപദണ്ഡം, തിരുവാഴി മോതിരം, പാദുകങ്ങള്‍ ഇവ മൂന്നും പൊന്നടിക്കാൽ ജിയരെ ഏൽപ്പിച്ചു. പൊന്നടിക്കാൽ ജിയർ അതിനു ശേഷം വാനമാമലൈ മടങ്ങി വന്നു കൈങ്കര്യങ്ങളെ തുടർന്നു. ആ ഉപദണ്ഡം ഇന്നും വാനമാമല ജീയർടെ ത്രിദണ്ഡത്തിൽ ചേര്ത്ത് കെട്ടിയിട്ടുണ്ട്. മാത്രമല്ലാ ആ മോതിരത്തെ വാനമാമല ജീയർ വിശേഷ ദിവസങ്ങളിൽ ചാർത്തുകയും ഇന്നും പതിവാണ്.

അക്കാലത്ത് വാനമാമലൈ ക്ഷേത്രത്തില്‍ ശ്രീവരമങ്കൈ നാച്ചിയാർക്കു ഉത്സവ തിരുമേനി (വിഗ്രഹം) ഇല്ലായിരുന്നു. തിരുമല ക്ഷേത്രത്തിൽ നിന്ന് ഉത്സവ തിരുമേനി കൊണ്ടു വരാൻ ദൈവനായകൻ എംബെരുമാൻ(വാനമാമലയിലെ ഭഗവാന്‍) പൊന്നടിക്കാൽ ജീയർക്കു സ്വപ്നത്തില്‍ നിര്‍ദ്ദേശം നല്കി. എംബെരുമാൻടെ ഉത്തരവ് നിരവേറ്റാന്‍ പൊന്നടിക്കാൽ ജീയർ തിരുമല തിരുപതിക്ക് യാത്രയായി. ശ്രീവരമങ്കൈ നാച്ചിയാരും “അച്ഛാ! ദയവായി എന്നെ വാനമാമല കൂട്ടിച്ചെന്നു ദൈവനായകനുമായി കല്യാണം കഴിക്കു” എന്ന് പൊന്നടിക്കാൽ ജീയർക്കു സ്വപ്നസന്ദേശമേകി. മാത്രമല്ലാ. തൻടെ വിഗ്രഹം പൊന്നടിക്കാൽ ജിയരെ ഏൽപ്പിക്കണമെന്ന് നാച്ചിയാർ തിരുമല തിരുപതി ജീയർ സ്വാമിക്കും സ്വപ്നമേകി. തിരുമല തിരുപതി ജീയരും ശ്രീവരമങ്കൈ നാച്ചിയാർടെ ഉത്സവ തിരുമേനിയെ പൊന്നടിക്കാൽ ജീയർ എഴുന്നരുളിക്കാൻ സജ്ജീകരിച്ചു. വാനമാമലൈ എത്തിയതിനു ശേഷം പൊന്നടിക്കാൽ ജീയർ വർണ്ണശബളമായ ഒരു വേദിയില്‍ സ്വയം കന്യാദാനം ചെയ്തു് വിവാഹം പൂർത്തീകരിച്ചു. അന്ന് ദൈവനായകൻ “ആണ്ടാളെ എനിക്ക് കന്നികാദാനം ചെയ്ത പെരിയാഴ്വാരെ പോലേ, ശ്രീവരമങ്കൈ നാച്ചിയാരെ കന്യാദാനം ചെയ്ത പൊന്നടിക്കാൽ ജീയരും എൻടെ അമ്മാവൻ ആയി” എന്ന് അരുളിച്ചെയ്തു അതിന്‍ പ്രകാരം ഇന്നുമീ ഐതിഹ്യം വാനമാമലൈ ദിവ്യ ക്ഷേത്രത്തില്‍ ബഹുമാനിച്ചു പാലിക്കുകയാണ് ജീയറെ അവിടെ ദേവിയുടെ പിതൃസ്ഥാനീയനായി കാണുന്നുണ്ട്.

ശ്രേഷ്ഠമായ പല പല  ഉപദേശങ്ങളേയും ശിഷ്യര്‍ക്ക് അരുളിച്ചെയ്ത്, ഒടുവില്‍ നിരവധി വർഷങ്ങൾക്കു ശേഷം പൊന്നടിക്കൽ ജീയർ ആചാര്യനായ മണവാള മാമുനികളെ ചിന്തിച്ചുകൊണ്ട് തന്റെ ചരമ തിരുമേനിയെ നീങ്ങി പരമപദമേറി. അതിനു മുന്പ് തന്റെ പിന്‍ഗാമിയായി മറ്റൊരു ജിയരെ നിയമിച്ചു, ഇങ്ങനെ അദ്ദേഹം തുടക്കം കുറിച്ച വാനമാമലൈ മഠ ഗുരു പരമ്പര ഇന്ന് വരെ ഇടവിടാതെ തുടരുന്നു.

പൊന്നടിക്കാൽ ജിയരെപ്പോലേ അചാര്യനെയും എംബെരുമാനാരെയും സ്നേഹിക്കാനാകണമേ എന്ന് അവരുടെ  പൊന്നടികളോട് തന്നെ കൂപ്പുക.

തനിയന് –

രമ്യജാമാതൃയോഗീന്ദ്ര പാദരേഖാമയം സദാ|
തദായത്താത്മസത്താദിം രാമാനുജമുനിംഭജേ||

അര്ത്ഥം –

അഴകിയ മണവാള മാമുനികളുടെ പാദരേഖാമയരായി,തന്ടെ ഉത്തമ നില, യാഥാര്ത്ഥ്യം, പ്രവര്ത്തികൾ എന്നീ എല്ലാത്തിനും മാമുനികളെത്തന്നെ ആശ്രയിച്ചിരിക്കുന്ന രാമാനുജ മുനിയെ ഭജിക്കുന്നു.

ഒന്നാന പൊന്നടിക്കാൽ വാനമാമലൈ ജിയര്ടെ വൈഭവത്തെ പ്രകാശിപ്പിക്കാൻ, അവർടെ അഷ്ടദിഗ്ഗജങ്ങളിൽ ഒരുവരായ ദൊഡ്ഡയ്യങ്ങാർ അപ്പൈ എന്ന മഹാചാര്യർ, പറ്റ്രിയവൊരു മംഗളാശാസനവും (പതിനാലു ശ്ലോകങ്ങൾ) വേറൊരു പ്രപത്തിയും ((പതിനാലു ശ്ലോകങ്ങൾ) സംസ്കൃത ഭാഷയില് എഴുതി. അതിനെ സമീപ കാലത്ത് എഴുന്നരുളിയിരുന്ന തിരുക്കണ്ണപുരം ശ്രീ.ഉ.വേ.ശ്രീനിവാസാചാര്യ സ്വാമി തമിഴില് വ്യാഖ്യാനിച്ചു. വിപുലമായ ആ വ്യാഖ്യാനത്തെ ശ്രീ. തെന്തിരുപ്പേരൈ അരവിന്ദലോചനൻ സ്വാമി ചുരുക്കി പൊഴിഞ്ചതെ, മലയാള ഭാഷയിൽ വിളംബാൻ ശ്രമിക്കാം.

വാനമാമലൈ ജീയർ മംഗളാശാസനം

രമ്യോപയന്ത്രുമുനിവര്യദയാനിവാസം
രാമാനുജം യതിപതിം കരുണാമ്രുതാബ്ധിം|
വന്ദേ മനോജ്ഞവരദാഹ്വയമാത്വവന്തം
ആജന്മസിദ്ധപരിപൂതചരിത്രബോധം|| 1

അഴകിയ മണവാള മാമുനികളുടെ കാരുണ്യത്തിന് പാർപ്പിടവും, കരുണയെന്ന അമൃതത്തുടെ കടലും, തൂയ മനസ്സുള്ളവരും, പരിശുദ്ധവായ ചരിത്രങ്കൊണ്ട ജ്ഞാവാനും, അഴകിയ വരദർ എന്ന ത്രുനാമം കൊണ്ടവരുവായ വാനമാമലൈ രാമാനുജ ജീയർ സ്വാമിയെ വന്ദിക്കുന്നു.

രമ്യോപയന്ത്രുമുനിവര്യദയാനുഭാവ
സംസിദ്ധഗുണഗണൗഗമഹാർണവായ|
രാമാനുജായ മുനയേ യമിനാം വരായ
നാഥായ മാമകകുലസ്യ നമോസ്തു നിത്യം|| 2

അഴകിയ മണവാള മാമുനികളുടെ കരുണയാല് കിട്ടിയ നല്ല ഗുണങ്ങളുടെ കൂട്ടത്തിന് കടലും, മുനികളുടെ തലവരും, ജ്ഞങ്ങളുടെ  കുല നാഥരുവായ രാമാനുജ ജീയർ സ്വാമി അങ്ങേയ്ക്ക് എപ്പോഴും നമസ്കാരം.

ശ്രീരമ്യജാമാത്രുമുനീന്ദ്രപാദകംജാതഭ്രുംഗം കരുണാന്തരംഗം|
രാമാനുജം നൌമി മുനിം മദീയഹ്രുച്ചന്ദ്രകാന്തോപലപൂർണചന്ദ്രം|| 3

അഴകിയ മണവാള മാമുനികളുടെ തൃപ്പാദങ്ങളില് വണ്ട് പോലേയുള്ളവരും, കരുണ നിരഞ്ഞ മനസ്സുള്ളവരും, അടിയൻടെ ചന്ദ്രകാന്തക്കല്ല് പോന്ന മനസ്സിന് മുഴു മതി പോലായവരുമായ രാമാനുജ ജീയർ സ്വാമിയെ ജ്ഞാൻ നമസ്കരിക്കുന്നു.

വന്ദേ വാത്സല്യസൗശീല്യജ്ഞാനാദിഗുണസാഗരം|
രാമാനുജമുനിം രമ്യജാമാത്രുമുനിജീവിതം|| 4

വാത്സല്യം,ശീലം,ജ്ഞാനം മുതലായ ഗുണങ്ങളുടെ  കടലായും അഴകിയ മണവാള മാമുനികളെ തനിക്കു പ്രാണനായും കൊണ്ടിരുക്കുന്ന വാനമാമലൈ രാമാനുജ ജീയർ സ്വാമിയെ വന്ദിക്കുന്നു.

വന്ദേ വാനമഹാശൈലരാമാനുജമഹാമുനിം|
യദനാദരസവ്രീഡം അന്തരാലാശ്രമദ്വയം|| 5

ആര് ഉപേക്ഷിച്ചതാല് ബ്രഹ്മചര്യ സന്യാസ ആശ്രമങ്ങൾ സലജ്ജമായോ ആ രാമാനുജ ജീയർ സ്വാമിയെ വന്ദിക്കുന്നു.

(വാനാമാമലൈ രാമാനുജ ജീയർ ആദ്യം ബ്രഹ്മചാരിയായിരുന്നു പിന്നിട് കല്യാണം കഴിക്കത്തെ നേരെ സന്യാസി ആയതാല്, കല്യാണങ്കഴിച്ചു പിന്നെ സന്യാസിയാകുമ്പോഴ് ഇടയില് സംഭവിക്കുന്ന രണ്ടു ആശ്രമങ്ങളായ ഗ്രുഹസ്ത്ഥ മറ്റും വാനപ്രസ്ത്ഥ ആശ്രമങ്ങളു നാണങ്ങുണുങ്ങി എന്നത്രെ).

രമ്യജാമാത്രുയോഗീന്ദ്രപ്രസാദപ്രഥമാസ്പദം|
രാമാനുജമുനിം വന്ദേ കാമാദിദുരിതാപഹം|| 6

അഴകിയ മണവാള മാമുനികളുടെ അരുളിന് ആദ്യ ലാക്കായവരും കാമം തുടങ്ങിയ ദോഷങ്ങളെ കളയുന്നവരുവായ രാമാനുജ ജീയർ സ്വാമിയെ വന്ദിക്കുന്നു.

രാമാനുജമുനിം വന്ദേ രമണീയഗുണാകരം|
രാഗദ്വേഷവിനിർമുക്തം രാജീവദളലോചനം|| 7

നല്ല ഗുണങ്ങൾക്കു പാർപ്പിടവും,വിരുപ്പോ വെറുപ്പോ ഇല്ലാത്തവരും, താമര ഇതഴെപ്പോലേയുള്ള കണ്ണൂള്ളവരുമായ രാമാനുജ ജീയർ സ്വാമിയെ വന്ദിക്കുന്നു.

ഉത്പത്തിം പവനാത്മജേ അലഭത യാ വൈരാഗ്യസമ്പത്പുരാ
ശാന്തേ ശാന്തനവേ നിരന്തരമാഗാദ് വൃദ്ധിം സമൃദ്ധാം തത:|
സേയം സമ്പ്രതി യം സമേത്യ ഭുവനേ വിദ്യോതതേ നൈകധാ
തം രാമാനുജയോഗിനം ഗുരുവരം പശ്യേമ ശശ്വദ് വയം|| 8

വൈരാഗ്യമെന്ന സ്വത്ത് വായു കുമാരനിടത്തിലു ജനിച്ചു പിന്നെ ശന്തനു പുത്രനായ ഭീഷ്മരിടത്തിൽ നന്നായി വർത്തിച്ചു. അത് ഇപ്പോഴ് ഈ ലോകത്ത് രാമാനുജ ജീയർ സ്വാമിയെ ചേർന്നു പല വിദവായി പ്രകാശിക്കുന്നു. ആ ജീയർ സ്വാമിയെ നമ്മുടെ കണ്ണു കൊണ്ടു എപ്പോഴും കണ്ടു കളിക്കാം.

വ്യാഖ്യാ യസ്യ വിദഗ്ധസൂരിപരിഷച്ചിത്താപഹാരക്ഷമാ
യദ്ദൈനന്ദിനസത്ക്രിയാ യതിവരാദ്യാചാരസൻമാതൃകാ:|
തം രാമാനുജയോഗിവര്യമമലം ജ്ഞാനാദിപൂർണാശ്രയം
വന്ദേ സൗമ്യവരേശയോഗിചരണദ്വന്ദ്വാരവിന്ദാശ്രയം|| 9

ആരുടെ വ്യാഖ്യാനം വിദ്വജ്ജനങ്ങളുടെ ആകർഷിക്കാൻ കഴിവുള്ളതോ,ആർ നിത്യം അനുഷ്ടിക്കുന്ന സത് ക്രിയകൾ യതിവരർക്കു സന്മാത്രുകയ്യാണോ, കുറ്റ്രമില്ലാത്തവരും, ജ്ഞാനവാനും, അഴകിയ മണവാള മാമുനികളുടെ ത്രുപ്പാദ കമലങ്ങളെ ആശ്രയിച്ചവരുമായ വാനമാമലൈ ജീയർ സ്വാമിയെ വന്ദിക്കുന്നു.

യദ്ഗോഷ്ഠീസവിദസ്ഥിതാ: ശകുനാസ്ഥത്വം പരം ശാശ്വതം
ജ്യോതിർവേദരഹസ്യസാരപഠിതം നാരായണ: ശ്രീപതി:|
കിഞ്ചാന്യേ ചതുരാനനാദിവിബുധാസ്തച്ചേഷഭൂതാ ഇതി
വ്യാകുർവന്തി പരസ്പരം യതിവരം രാമാനുജം തം ഭജേ|| 10

ആരുടെ ഘോഷ്ഠീയിനു അടുത്തുള്ള പക്ഷികൾ, “വേദാന്ത രഹസ്യ സാരവായി പഠിക്കപ്പെറ്റുന്നവൻ, പരം, ശാശ്വതം മറ്റും ജ്യോതി ശ്രിയ:പതിയായ നാരായണൻ തന്നെയാണു” എന്നും, “ബ്രഹ്മാവ് തുടങ്ങിയ മറ്റേ ദേവമ്മാരൊക്കേ നാരായണൻടെ ശേഷ ഭൂതരാണ്” എന്നും, പരസ്പരം പ്രവചിക്കുന്നോ ആ വാനമാമലൈ രാമാനുജ ജീയർ സ്വാമിയെ ഭജിക്കുന്നു.

യത്കാരുണ്യസുധാതരംഗവിലസന്നേത്രാഞ്ചലപ്രക്ഷിതാ:
യേ കേചിത് ഇമേ അർത്ഥപഞ്ചകവിദാം മുഖ്യാസ്തു സങ്ഖ്യാവതാം|
ശ്രീമദ്വ്യോമമഹാചലസ്യ മഹിതൈ: കൈങ്കര്യജാതൈർധ്രുവൈ:
ഭൂയാനാശ്രിതകല്പകോ വിജയതേ രാമാനുജോയം മുനി:|| 11

കരുണാമൃത അലകൾ കളിക്കുന്ന എവർടെ കടക്കണ്ണ് പാർവയിനു ലാക്കായോര് അർത്ഥ പഞ്ചക ജ്ഞാനികളുടെ  പ്രദാനിയാകുവോ,ആ രാമാനുജ ജീയർ സ്വാമി, ശിഷ്യമ്മാർക്കു കല്പകവൃക്ഷമായും, ശ്രീവാനമാമലൈ ക്ഷേത്രത്തിനു പല മഹത്തായ കൈങ്കര്യങ്ങളെ ചെയ്തൊണ്ടും തിളങ്ങുകയാണ്.

അസ്തിസ്നായുവസാ അസ്രമാംസനിചിതേ അനിത്യേ വികരാസ്പദേ
ദേഹേ അസ്മിന്നനഹമ്യഹമ്മതികരേ ശബ്ദാദിസേവാപരേ|
ശ്രീമദ്വൈഷ്ണവമത്പരാര്യവിമുഖേ മയ്യപ്യകാർഷീദ്ദയാം
യസ്തം വ്യോമമഹാഗിരേ: പരിപണം രാമാനുജം തം ഭജേ|| 12

എല്ല്, നരമ്പ്, കൊഴുപ്പ്,ചോര,വസ എന്നിവകൾ കൂടിയതും,വികാരമുള്ളതും, അനിത്യവുമായ, ജ്ഞാനല്ലാത്ത ഈ ദേഹത്തെ, ജ്ഞാൻ എന്ന് കരുതുന്നവനും, ശബ്ദം മുതലായ ഇന്ദ്രിയ വിഷയങ്ങളില് അകപ്പെട്ടുപോയവനും,എന്നെ നോക്കിത്തന്നെ വരുന്ന ശ്രീവൈഷ്ണവരെയും നോക്കാതിരിക്കുന്നവനുവായ അടിയനിടത്തിലും എവര് അരുളിയോ,അങ്ങനത്തെ വാനമാമലൈ ക്ഷേത്രത്തു നിദിയായ രാമാനുജ ജീയർ സ്വാമിയെ ഭജിക്കുന്നു.

വിദ്യാകേലിഗ്രുഹം വിരക്തിലതികാവിശ്രാന്തികല്പദൃമം
പ്രോന്മീലദ്ഗുണദിവ്യരത്നപടലീനിക്ഷേപമംജൂഷികാം|
ശ്രീമല്ലക്ഷ്മണയോഗിവര്യപദവീരക്ഷൈകദീക്ഷാഗുരും
ശ്രീമദ്വ്യോമമഹാചലേ ച നിരതം രാമാനുജാര്യം ശ്രയേ|| 13

വിദ്യയുടെ കളിസ്ത്ഥലവായും, വൈരാഗ്യം എന്ന വള്ളി വിശ്രമിക്കുന്ന കല്പവ്രുക്ഷവായും, ഉയര്ന്ന കാന്തിയുള്ള ഗുണങ്ങളെന്ന രത്നങ്ങളെ സൂക്ഷിക്കുന്ന പെട്ടിയായും, എംബെരുമാനാർ നിയമിച്ച ആചാര്യ പീഠത്തെ നിർവഹിക്കുന്നതില് ഉരപ്പുള്ളവരും,വാനമാമലൈ എംബെരുമാനിടത്തില് എപ്പോഴും ഈടുപെടുന്നവരുമായ രാമാനുജ ജീയർ സ്വാമിയെ ആശ്രയിക്കുന്നു.

കാന്തോപയന്ത്രുമുനിവര്യദയാനിവാസം
വൈരാഗ്യമുഖ്യമഹനീയഗുണാംബുരാശിം|
ശ്രീദേവനായകപദപ്രണയപ്രവീണം
രാമാനുജം യാതിപതിം പ്രണമാമി നിത്യം|| 14

അഴകിയ മണവാള മാമുനികളുടെ കനിവിന് വസതിയും, വൈരാഗ്യം തുടങ്ങിയ നല്ല ഗുണങളുടെ  കടലും, ശ്രീ ദൈവനായക പെരുമാളുടെ ത്രുപ്പാദങ്ങളെ തികച്ചും സ്നേഹിക്കുന്നവരുമായ രാമാനുജ ജീയർ സ്വാമിക്ക് എപ്പോഴും പ്രണതി.

വാനമാമലൈ ജീയർ പ്രപത്തി

സദ്യ: പ്രബുദ്ധസരസീരുഹതുല്യശോഭൗ
സമ്പശ്യതാം നയനയോർമുദമാദദാനൗ|
സംസാരസാഗരസമുത്തരണപ്രവീണൗ
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 1

അപ്പോൾത്തന്നേ അലർന്ന ചെന്താമരയെ ഒത്ത അഴകുള്ളവയും, കാഴ്ച്ചക്കാരുടെ കണ്ണുകളെ ആനന്ദിക്കുന്നവയും, സംസാര സാഗരത്തെ ചാടിക്കുറുക്കെ കടത്തുവിക്കാൻ കഴിവുള്ളവയുമായ വാനമാമലൈ ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

കാന്തോപയന്ത്രുമുനിവര്യദയാത്തഭൂമ്ന:
കാമാദിനിഗ്രഹകരസ്യ ഗുണാംബുരാശേ:|
വാനാദ്രിലക്ഷ്മണമുനേർനതലോകകല്പ-
വ്രുക്ഷായമാണചരണൗ ശരണം പ്രപദ്യേ|| 2

മണവാള മാമുനികളുടെ  കരുണയാല് മഹത്വം നേടിയവരും, കാമം മുദലായ ദോഷങ്ങളെ നശിക്കാൻ കഴിവുള്ളവരും, നല്ല ഗുണങ്ങളുടെ കടലുവായ രാമാനുജ ജീയർ സ്വാമികളുടെ,ശരണാഗതർക്കു കല്പവൃക്ഷമായ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

ദാരാത്മജാദിജനിതം സുഖമൈഹികം യ:
കാരാഗ്രുഹപ്രഭവദു:ഖസമം വിചാര്യ|
സൗമ്യോപയന്ത്രുമുനിപാദയുഗം ശ്രിതസ്തദ്-
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 3

ഭാര്യ മറ്റും മക്കളാല് ഉണ്ടാകുന്ന സുഖത്തെ, തടവിലാക്കിയ വേദനയിന് തുല്യമായി ഓർത്തു, അഴകിയ മണവാള മാമുനികളുടെ ത്രുപ്പാദങ്ങളെ ആശ്രയിച്ച, വാനമാമലൈ ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

ആദൗ ഹനൂമതി വിരക്തിലതാ പ്രസൂതാ
പശ്ചാദ് ഗുരുപ്രവരമേത്യ വിവ്രുദ്ധിമാപ്താ|
ശാഖാസഹസ്രരുചിരാ യമുപേത്യ താദ്രുഗ്
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 4

വിരക്തിയെന്ന വള്ളി ആദ്യം ഹനൂമനിടത്ത് ഉൽപ്പത്തിയായി. പിന്നീടു ആചാര്യ ശ്രേഷ്ഠരായ വാനമാമലൈ ജിയ്യരെ ചേർന്ന് വിളഞ്ഞു തഴച്ചു ആയിരം കിളകൾ കിളയ്ച്ചു ഭംഗിയായി തിളങ്ങുന്നു.ആ വാനമാമലൈ ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

വാനാചലസ്യ വരമണ്ടപഗോപുരാദി-
കൈങ്കര്യമാരചിതവാൻ ഫണിനാഥവദ്യ:|
പ്രീത്യൈ വരം വരവരസ്യ യതീശിതുസ്തദ്-
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 5

യതിശ്രേഷ്ഠരായ മണവാള മാമുനികളുടെ ഇഷ്ടം പോലേ വാനമാമലൈ ദിവ്യ ക്ഷേത്രത്തിന് വര മണ്ടപ ഗോപുര ആദിശേഷനെപ്പോലേ ഭംഗിയായി നിർമ്മാണിച്ച വാനമാമലൈ ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

ഭാഷാന്തരേണ പരിണാമവദാഗമാനാം
യ: ശ്രീശഠാരിവചസാം ശ്രവണാമ്രുതാനാം|
അർഥാൻ ഉപാദിശതുതാരതര: സതാം തദ്-
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 6

ചെവിക്കിനിയ അമ്രുതവായി,വേദത്തുടെ അർത്ഥത്തെ തമിഴില് വെളിയിട്ട ശഠകോപരുടെ തിരുവായ്മൊഴിയെ, ഉദാരമായി സജ്ജനങൾക്കു ഉപദേശിച്ച വാനമാമലൈ ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

യന്നാമകീർതനമനുക്ഷണമാഹൂരാര്യാ:
സംസാരഭോഗിവിഷയനിർഹരണായ മന്ത്രം|
പുംസാം പറേണ പുരുഷേണ ച സാമ്യദം തദ്=
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 7

ആരുടെ ത്രുനാമ സംകീർത്തനം, സംസാരമെന്ന പാമ്പിൻടെ വിഷത്തെ മുറിക്കുന്ന മന്ത്രമോ,ജീവാത്മരെ പരമപുരുഷനായ എംബെരുമാനിടത്തു സമീപിക്കവും സഹായിക്കുവോ,ആ വാനമാമലൈ ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

പുംസാം പുരാതനഭവാർജിതപാപരാശി:
സ്മ്രുത്യാ യയോ: സക്രുദപി പ്രളയം പ്രയാതി|
സദ്‌വന്ദിതൗ പരമപാവനതൈകവേഷൗ
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 8

എവകളെ സ്മരിച്ച അപ്പോൾത്തന്നെ, ജീവാത്മരുടെ അനാദികാല സംസാരത്താൽ ഉണ്ടായ പാവക്കൂന നശിക്കുവോ അവകളും, സാധുക്കൾ വണങുന്നവയും, പരമ പരിശുദ്ധം തന്നെ സ്വരുപമായുള്ളവകളുമായ വാനമാമലൈ ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

യത്തീർഥവാരി കലികാലസമീരണോത്ഥ-
താപത്രയാഗ്നിശമനം വിമലം ജനാനാം|
യദ്രേണുരാന്തരരാജ:പ്രശമായ ചൈതദ്-
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 9

പുനിതമായ എതിൻടെ തീർത്ഥവായതു, കലി കാലമെന്ന വായുവാല് കിളർന്ന ജനങ്ങളുടെ താപത്രയമായ (ആധ്യാത്മികം, ആധിഭൗതികം, ആധിദൈവികം എന്ന മൂന്നിനം ദു:ഖങ്ങള്‍) തീയെ കെടുത്താൻ കഴിവുള്ളതോ,എതിൻടെ ധൂളിയായത്‌,മനസ്സിൻടെ അഴുക്കുകളെ പോക്കാൻ കഴിവുള്ളതോ,വാനമാമലൈ ജീയർ സ്വാമിയുടെ ആ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

വാധൂലവംശതിലകോ വരദാര്യവര്യോ
വാത്സല്യസിന്ധുരഖിലാത്മഗുണോപപന്ന:|
നിക്ഷിപ്തവാൻ നിജഭരം സകലം യയോസ്തദ്-
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 10

വാധൂല കുല തിലകരായി, വരദാര്യൻ എന്ന ത്രുനാമം ചാർത്തി, വാത്സല്യം തുടങ്ങിയ ഗുണങ്ങളുടെ കടലായ, എല്ലാ ആത്മഗുണങ്ങളും കൂടിയുള്ള അപ്പാച്ചിയാരണ്ണാ, ഏതു ത്രുപ്പാദങ്ങളില് തന്നെ രക്ഷിക്കുന്ന ഭാരത്തെ സമർപ്പിച്ചോ വാനമാമലൈ ജീയർ സ്വാമിയുടെ ആ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

സട്വൃത്തസംഭവഭുവാ ശമദാന്തിസീമ്നാ
സദ്വന്ദിതേന നിഗമാഞ്ചലസാരഭൂമ്നാ|
സമ്പൂജിതൗ സമരപുങ്ങവദേശികേന
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 11

സദാചാരത്തിനു ജന്മസ്ഥലവായി,ശമ ദാന്തി തുടങ്ങിയ നല്ല ഗുണങ്ങൾക്കു സീമയായി, സജ്ജനങ്ങൾ വന്ദിക്കുന്നവരായി,വേദാന്തസാര ജ്ഞാനിയുമായ മഹനീയരായ സമര പുങ്ങവ ദേശികർ എന്ന പോരേറ്റ്രു നായനാരാല് നന്നായി പുജിക്കപ്പെട്ട, വാനമാമലൈ ജീയർ സ്വാമിയുടെ ആ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

വൈരാഗ്യം യദി വായുസന്തനുസുതാധിക്ഷേപദക്ഷം, പുരാ
ഭക്തിശ്ചേച്ഛഠവൈരിമുഖ്യപദവിബദ്ധാനുസാരാ, പരം|
ജ്ഞാനം യദ്യപി നാഥയാമുനയതിപ്രൗഢാദിശൈലീയുതം
തസ്മാദ് വാനമഹാദ്രിലക്ഷ്മണമുനേ: കോ വാ ജഗത്യാം സമ:|| 12

വാനമാമലൈ ജീയർ സ്വാമിയുടെ വൈരാഗ്യം വായുപുത്ര ഹനുമൻ മറ്റും സന്തനു പുത്രൻ ഭീഷ്മരെക്കാൽ കുടിയതാണ്. ഇദ്യേഹത്തുടെ ഭക്തി ശഠകോപർ തുടങ്ങിയ ഒരാണ്വശി ഗുരുപരമ്പരയെ അനുശരിക്കുന്നു. ഇദ്യേഹം യതിശ്രേഷ്ഠർകളായ നാഥമുനി യാമുന മുനികൾക്കു സമവായ ജ്ഞാനിയാണ്‌. എന്നിട്ട് ഇങ്ങനെയുള്ള വാനമാമലൈ ജീയർ സ്വാമിയെപ്പോലേ ഈ ലോകത്തില് വേറൊർത്തർ ഉണ്ടോ? ഇല്ലെന്ന്.

കൈങ്കര്യം യദി വാനശൈലകമലകാന്തസ്യ ശേഷക്രമാത്
പ്രീതിശ്ചേത് കുലശേകരസ്യ ഭജനേ തദ്ഭക്തപൂജാവിദൗ|
അച്ചായാങ്ഘ്രിസരോരുഹാർചനവിധൗ യദ്യുജ്ജ്വലാ: പ്രക്രിയാ:
താസ്താ മഞ്ജുകവേർഗുണൈകസദനം വാനാദ്രിയോഗീശ്വര:|| 13

ആദിശേഷനെപ്പോലെ വാനമാമലൈ ദൈവനായക പെരുമാളിനു കൈങ്കര്യപരരായും, ആ എംബെരുമാൻടെ അടിയരെ പൂജിക്കുനതിലു കുലശേഖര ആഴ്വാരെപ്പോലെ പ്രിയങ്കരനായും, തൻടെ ആചാര്യൻടെ ത്രുപ്പാദങ്ങളെ അര്ച്ചിക്കുന്നത്തില് മധുരകവി ആഴ്വാരെപ്പോലേ മഹനീയരായും, നല്ല ഗുണങ്ങളുടെ ഒരേയൊരു പാർപ്പിടമായും വാനമാമലൈ രാമാനുജ ജീയർ സ്വാമി എഴുന്നരുളി തിളങ്ങുകയാണ്.

ശിഷ്യാചര്യാതനുദ്വയീം നിരഭജത്പ്രായേണ ലക്ഷ്മീപതി:
ഹ്യേകോ അഭൂന്നര സംജ്ഞകസ്തദപരോ നാരായണാഖ്യ: പുരാ|
ആദ്യ ത്വേകതര: ക്രുപാമ്രുതനിധി: സൗമ്യോപയന്താ മുനി:
തച്ഛിഷ്യാഗ്രതരോ അപരോ വിജയതേ രാമാനുജാഖ്യോ മുനി:|| 14

പണ്ടൊരിക്കല് ശ്രിയ:പതിയായവർ താൻ തന്നെ ആചാര്യനായും, ശിഷ്യനായും രണ്ടു ത്രുമേനികളായി അവതരിച്ചു. അതില് ആചര്യനായതു നാരായണൻ.ശിഷ്യനാണൂ നരൻ. ഇപ്പോൾ ആ രണ്ടു പേരിൽ ഒരുവര് കാരുണ്യസിന്ധുവായ ആചാര്യർ മണവാള മാമുനികളായും,മറ്റ്രൊരുവർ അവർടെ പ്രദാന ശിഷ്യരായ വാനമാമലൈ രാമാനുജ ജീയർ സ്വാമിയും അവതരിച്ചു തിളങ്ങുന്നു.

ഗുരു പരമ്പരൈ ക്രമത്തെ വിട്ടു ഒന്നാന ജീയർ പിന്നാലേ ഇവിടമെത്തി. ഇനി ക്രമത്തിലേക്കു മടങ്ങി പോകാം.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://guruparamparai.wordpress.com/2012/09/30/ponnadikkal-jiyar/

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

41 thoughts on “പൊന്നടിക്കല്‍ ജീയര്‍‌

  1. പിങ്ബാക്ക് മുഖവുര (തുടര്‍ച്ച) | ശ്രീവൈഷ്ണവ ഗുരുപരമ്പര

  2. പിങ്ബാക്ക് vAnamAmalai/thOthAdhri jIyar (ponnadikkAl jIyar) | guruparamparai – AzhwArs/AchAryas Portal

  3. പിങ്ബാക്ക് ദിവ്യ ദംപതി | ശ്രീവൈഷ്ണവ ഗുരുപരമ്പര

  4. പിങ്ബാക്ക് സേന മുതലിയാർ (വിഷ്വക്സേനർ) | ശ്രീവൈഷ്ണവ ഗുരുപരമ്പര

  5. പിങ്ബാക്ക് നമ്മാഴ്വാർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  6. പിങ്ബാക്ക് മധുരകവി ആഴ്വാർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  7. പിങ്ബാക്ക് നാഥമുനികള് | ശ്രീവൈഷ്ണവ ഗുരുപരമ്പര

  8. പിങ്ബാക്ക് ഉയ്യക്കൊണ്ടാർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  9. പിങ്ബാക്ക് മണക്കാൽ നംബി | ശ്രീവൈഷ്ണവ ഗുരുപരമ്പര

  10. പിങ്ബാക്ക് ആളവന്താർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  11. പിങ്ബാക്ക് പെരിയ നംബി | ശ്രീവൈഷ്ണവ ഗുരുപരമ്പര

  12. പിങ്ബാക്ക് എംബെരുമാനാര്‍ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  13. പിങ്ബാക്ക് എംബാർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  14. പിങ്ബാക്ക് പരാശര ഭട്ടർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  15. പിങ്ബാക്ക് നംജീയർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  16. പിങ്ബാക്ക് നമ്പിള്ളൈ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  17. പിങ്ബാക്ക് വടക്കു തിരുവീതി പിള്ളൈ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  18. പിങ്ബാക്ക് പിള്ളൈ ലോകാചാര്യർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  19. പിങ്ബാക്ക് അഴകിയ മണവാള മാമുനികള് | ശ്രീവൈഷ്ണവ ഗുരുപരമ്പര

  20. പിങ്ബാക്ക് മുഖവുര | ശ്രീവൈഷ്ണവ ഗുരുപരമ്പര

  21. പിങ്ബാക്ക് 2016 – March – Week 1 | kOyil – SrIvaishNava Portal for Temples, Literature, etc

  22. പിങ്ബാക്ക് മുതലാഴ്വാർകള് | ശ്രീവൈഷ്ണവ ഗുരുപരമ്പര

  23. പിങ്ബാക്ക് തിരുമഴിസൈ ആഴ്വാർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  24. പിങ്ബാക്ക് കുലശേഖര ആഴ്വാർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  25. പിങ്ബാക്ക് പെരിയാഴ്വാർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  26. പിങ്ബാക്ക് ആണ്ഡാള് | ശ്രീവൈഷ്ണവ ഗുരുപരമ്പര

  27. പിങ്ബാക്ക് തൊണ്ടരടിപ്പൊടി ആഴ്വാര്‍ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  28. പിങ്ബാക്ക് തൃപ്പാണാഴ്വാര്‍ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  29. പിങ്ബാക്ക് ത്രുമങ്കയാഴ്വാർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  30. പിങ്ബാക്ക് ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – വായന സൂചിക | SrIvaishNava granthams in malayALam

  31. പിങ്ബാക്ക് ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – ആമുഖം | SrIvaishNava granthams in malayALam

  32. പിങ്ബാക്ക് ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – പഞ്ച സംസ്കാരം | SrIvaishNava granthams in malayALam

  33. പിങ്ബാക്ക് ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – ആചാര്യ ശിഷ്യ സംബന്ധം | SrIvaishNava granthams in malayALam

  34. പിങ്ബാക്ക് ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – ഗുരു പരമ്പര | SrIvaishNava granthams in malayALam

  35. പിങ്ബാക്ക് ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – ദിവ്യ പ്രബന്ധവും ദിവ്യ ദേശങ്ങളും | SrIvaishNava granthams in malayALam

  36. പിങ്ബാക്ക് ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – രഹസ്യത്രയം | SrIvaishNava granthams in malayALam

  37. പിങ്ബാക്ക് ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – തത്വത്രയം | SrIvaishNava granthams in malayALam

  38. പിങ്ബാക്ക് ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – അർത്ഥ പഞ്ചകം | SrIvaishNava granthams in malayALam

  39. പിങ്ബാക്ക് ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – ചെയ്യരുത് | SrIvaishNava granthams in malayALam

  40. പിങ്ബാക്ക് ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – നിത്യ കർമങ്ങൾ | SrIvaishNava granthams in malayALam

  41. പിങ്ബാക്ക് ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – സംഗ്രഹം | SrIvaishNava granthams in malayALam

ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.