ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:
പൊന്നടിക്കാൽ ജീയർ ചരിത്രത്തിൽ നിന്ന് മുതലാഴ്വാർകളുടെ ചരിത്രം കാണാൻ വരുക.
പൊയ്കൈ ആഴ്വാർ
ത്രുനക്ഷത്രം – തുലാം ഓണം
അവതാര സ്ഥലം – കാഞ്ചീപുരം
ആചാര്യൻ – സേന മുതലിയാർ
ഗ്രന്ഥങ്ങള്‍ – മുതൽ തിരുവന്താദി

പൊയ്കയാഴ്വാർ
കാഞ്ചീപുരത്തെ അടുത്ത തിരുവെ:കാവിലുള്ള യതോത്കാരി ക്ഷേത്രത്തിനു അടുത്ത കുളത്തില്‍ ജനിച്ചു. കാസാര യോഗി എന്നും സരോ മുനീന്ദ്രർ എന്നും പേർകളുണ്ടു.
തനിയന് –
കാഞ്ച്യാം സരസി ഹേമാബ്ജേ ജാതം കാസാരയോഗിനം |
കലയേ യശ്ശ്രിയ:പത്യേ രവിം ദീപമകല്പയത് ||
അര്‍ത്ഥം –
കാഞ്ചിയിലു (തമിഴ്നാട്ടിലെ ചെന്നൈയിന് അടുത്തുള്ള കാഞ്ചീപുരം) പൊയ്കയൊന്നിൽ സ്വർണ കമലത്ത്തില് ജനിച്ചു, ശ്രീമന്നാരായണനു വെയ്യുന്ന സൂര്യനെ വിളക്കായി കത്തിച്ച പൊയ്ക ആഴ്വാരെ ദ്യാനിക്കുന്നു. (മുതൽ തിരുവന്താദി മുതൽ പാസുരത്തില് സുര്യനെ വിളക്കായി ഉപയോഗിച്ചു നാരായണനെ സേവിച്ചതായി ആഴ്വാർ എഴുതിയതെ കുറിക്കുന്നു).
ഭൂതത്താഴ്വാർ
ത്രുനക്ഷത്രം – തുലാം അവിട്ടം
അവതാര സ്ഥലം – തിരുക്കടല്മല്ലൈ
ആചാര്യൻ – സേന മുതലിയാർ
ഗ്രന്ഥങ്ങൾ – രണ്ടാം തിരുവന്താദി

ഭൂതത്താഴ്വാർ
ചെന്നൈയിന് അടുത്ത മഹാബലിപുരത്ത് തിരുക്കടൽമല്ലൈ സ്ഥലസയന പെരുമാൾ ക്ഷേത്രത്തിനു സമീപത്തു കുളത്തില്‍ ജനിച്ചു. ഭൂതാഹ്വയർ എന്നും മല്ലാപുരവരാധീശർ എന്നും പേർകളുണ്ടു.
തനിയന് –
മല്ലാപുരവരാധീശം മാധവീകുസുമോദ്ഭവം |
ഭൂതം നമാമി യോ വിഷ്ണോ: ജ്ഞാനദീപമകല്പയത് ||
അര്‍ത്ഥം –
ഏതൊരു ആഴ്വാർ പരമപുരുഷനെ തൊഴാൻ ജ്ഞാനച്ചുടർ വിളക്കു കത്തിച്ചോ, കടല്മല്ലൈയുടെ (തമിഴ്നാട്ടിലെ ചെന്നൈയിന് അടുത്തുള്ള മഹാബലിപുരം) തലവരായി, കുരുക്കുത്തി പൂവില്‍ അവതരിച്ചു അരുളിയവരായ, ആ ഭൂതത്താഴ്വാരെ വണങ്ങുന്നു.
പേയാഴ്വാർ
ത്രുനക്ഷത്രം – തുലാം ചതയം
അവതാര സ്ഥലം – തിരുമയിലൈ
ആചാര്യൻ – സേന മുതലിയാർ
ഗ്രന്ഥങ്ങൾ – മൂന്നാം തിരുവന്താദി

പേയാഴ്വാർ
ചെന്നൈ നഗറിൽ തിരുമയിലൈ (മൈലാപ്പൂര്) കേശവ പെരുമാൾ ക്ഷേത്രത്തുടെ അരുകില്‍ ഒരു കിണറ്റില്‍ ജനിച്ചു. മഹതാഹ്വയർ എന്നും മയിലാപുരാധിപർ എന്നും പേർകളുണ്ടു.
തനിയന് –
ദൃഷ്ട്വാ ഹ്രുഷ്ടം തദാ വിഷ്ണും രമയാ മയിലാധിപം |
കൂപേ രക്തോത്പലേ ജാതം മഹദാഹ്വയമാശ്രയേ ||
അര്‍ത്ഥം –
മയിലൈ (തമിഴ്നാട്ടിലെ ചെന്നൈയിലുൾപ്പെട്ട മയിലാപ്പൂർ) നഗർക്കു തലവരായി, കിണറ്റിലെ രക്താമ്പലില് അവതരിച്ചവരായി, തിരുവോടെ ചേര്‍ന്ന നാരായണനെ കണ്ടു കളിച്ചവരായ പേയാഴ്വാരെ ആശ്രയിക്കുന്നു.
മുതലാഴ്വാർകൾ വൈഭവം
എപ്പോഴും മൂന്നു മുതലാഴ്വാർകളെയും ഒന്നിച്ചേ കീർത്തിക്കാൻ കാരണമിതാ:
- പൊയ്കയാർ, ഭൂതത്താർ, പേയാർ മൂവരും ക്രമേണ അടുത്തടുത്ത ദിവശങ്ങളില് ജനിച്ചു. ദ്വാപര യുഗം കഴിഞ്ഞു കലി യുഗം തുടങ്ങുന്നതെ മുന്‍പ് ഉള്ള ഇടപ്പെട്ട കാലത്താ ഇവര്‍ മൂന്നു പേരും പിറന്നത്. യുഗ സന്ധി എന്നു പറയുന്ന ഈക്കാലത്തെ കുറിച്ചു താഴെ ഒരിടത്തില്‍ വിശതീകറിച്ചിട്ടുണ്ടു.
- മൂന്നു പേരും ഒരു മനുഷ്യ അമ്മയുടെ വയിറ്റ്രില് ജനിക്കാത്തെ അയോനിജർകളാണു. എംബെരുമാൻടെ കരുണയാല്‍ പൂക്കളില്‍ ജനിച്ചു.
- പിറന്നത് തൊട്ടേ എംബെരുമാനിടത്തു ഈടുപെട്ടിരുന്നു. എംബെരുമാൻടെ ദിവ്യ അനുഗ്രഹം പരിപൂർണമായി കിട്ടിയ ഇവര്‍, ജീവിത കാലം പൂരാ ഭഗവദ് അനുഭവത്തില്‍ തിളച്ചിരുന്നു.
- അവർകളുടെ ജിവിതത്തില്‍ ഒരു കാല ഘട്ടത്ത് പരസ്പരം കണ്ടു മുട്ടിയ പിന്നീടു ഒന്നിച്ചേ കഴിഞ്ഞു പല ദിവ്യ ദേശങ്ങളെയും (ക്ഷേത്രങ്ങളെയും) സന്ദർശിച്ചു. ഓടി തിരിയുന്ന യോഗികൾ എന്ന് ഇവര്‍ക്ക് പേരായി.
വെവ്വേരു സ്ഥലങ്ങളില്‍ ജനിച്ചു മൂന്നു പേരും ഭഗവാനെ സുഖവായി അൻഭവിക്കുകയായിരുന്നു. “ജ്ഞാനി തു ആത്മ ഏവ മേ മതം” എന്ന് ഭഗവദ് ഗീതയിപ്പരഞ്ഞാപ്പോലേ അടിയരെ തൻടെ ജീവനായി കരുതുന്ന എംബെരുമാൻ മൂന്നു പേരെയും ഒന്നിച്ചു കാണാൻ ആവശ്യപ്പെട്ടു. എന്നിട്ട് മൂന്നു പേറെയും തിരുക്കോവലൂർ ക്ഷേത്രത്തില്‍ ഒരു രാത്രി ദൈവാദീനമായി ഒന്ന് ചേർത്തു.

ശ്രീ പുഷ്പവല്ലി തായാർ സമേത ശ്രീ ദേഹളീശ പെരുമാൾ (ആയനാർ) തിരുക്കോവലൂർ, വിഴുപ്പുരം ജില്ലാ, തമിഴ്നാട്

മുതലാഴ്വാർകൾ
നല്ല മഴ പെയ്ത്തപ്പോൾ ഒരു ചെറിയ കുടിലില്‍ ഒർത്തർറ്റെ പിന്നിൽ പറ്റ്രൊർത്തരായി വന്നു ചേർന്നു. ഒന്നിച്ചു മൂന്നു പേര്‍ക്കും നിറക്കാൻ മാത്രവേ സ്ഥലമുണ്ടായിരുന്നു. ഭഗവദ് അനുഭവത്തിൽ മുങ്ങിയ മൂവരും പരസ്പരം അന്വേഷിച്ചു പരസ്പരം വിവരങ്ങളെയൊക്കേ അറിഞ്ഞു. ഇങ്ങിനെ തങ്ങളുടെ ദിവ്യ അനുഭവങ്ങളെ ഇവര്‍ പങ്കു വയിച്ചു കൊണ്ടിരുന്നപ്പോൾ, എംബെരുമാൻ തിരുവുടെ കൂട്ടത്തില്‍ ആ കുടിലിക്കേറി. വന്നത് ആരാണൂവെന്നു അറിയേണ്ടേ?
- പൊയ്കൈ ആഴ്വാർ പ്രപഞ്ചത്തെ തകഴിയാക്കി, കടലെ നെയ്യാക്കി, കതിരോനെ ദീപമാക്കി അവിടത്തെ പ്രകാശിപ്പിച്ചു എന്ന് തുടങ്ങി മുതൽ തിരുവന്താദി എന്ന പ്രഭന്ധത്തെ പാടി.
- ഭൂതത്താഴ്വാർ തൻടെ അൻപെ വിളക്കാക്കി, ആർത്ഥിയെ നെയ്യാക്കി, ഹ്രുദയപൂർവ ചിന്തയെ വിളക്കുതിരിയാക്കി, ജ്ഞാനത്തെ ദീപ്തിയാക്കി വെളിച്ചം പ്രദാനഞ്ചെയ്തു എന്ന് തുടങ്ങി രണ്ടാം തിരുവന്താദി എന്ന പ്രഭന്ധത്തെ പാടി.
- പേയാഴ്വാർ ഈ രണ്ടു വിളക്കുകളെ വയിച്ചു പിരാട്ടിയെയും എംബെരുമാനെയും കണ്ട പിന്നെ “തിരുവിനെ കണ്ടേൻ” എംബെരുമാൻടെ “സ്വർണ ത്രുമേനി കണ്ടേൻ” എന്ന് തുടങ്ങി ദിവ്യ ദംപതികളുടെ ചേർത്തിയെ കുറിച്ചു മൂന്നാം തിരുവന്താദി എന്ന പ്രഭന്ധത്തെ പാടി.
ഇങ്ങിനെ തിരുക്കോവലൂര് ക്ഷേത്രത്ത് ആയൻ എംബെരുമാനെയും മറ്റും പല ദിവ്യ ദേശ എംബെരുമാങ്കളെയും ഈ ലീല വിഭൂതിയിലു ഒന്നിച്ചു ചെന്ന് നമസ്കരിച്ചു.
നമ്പിള്ളൈ തൻടെ ഈടു വ്യാഖ്യാനത്തില്‍ തക്ക സന്ദർഭങ്ങളിലൊക്കെ മുതലാഴ്വാർകളുടെ മഹത്വത്തെ വെളിപ്പെടുത്തീട്ടുണ്ടു. അതിലെ ചില ഉദാഹരണമായി:
- പാലേയ് തമിഴര്‍ (തിരുവായ്മൊഴി 1-5-11 – ഒന്നാം ശതകം അഞ്ചാം ദശകം പതിനൊന്നാമത്തെ പാസുരം) – ഈ ചൊല്ല് പ്രയോഗിച്ചു, ആദ്യം എംബെരുമാൻടെ മഹത്വത്തെ തമിഴിൽ പാടിയ, മുതലാഴ്വർകളെ നമ്മാഴ്വാർ പുകഴ്ത്തുന്നു എന്ന ആളവന്താരുടെ നിർണ്ണയത്തെ നമ്പിള്ളൈ ചുണ്ടീക്കാണിക്കുന്നു.
- ഇന്കവി പാടും പരമകവികൾ (ത്രിരുവായ്മൊഴി 7-9-6 – ഏഴാം ശതകം ഒൻപതാം ദശകം ആരാം പാസുരം) -ഈ ശൈലി “ചെന്തമിഴ് പാടുവാർ” എന്ന മൂന്നു മുതലാഴ്വാരെ കുറിക്കുന്നു എന്ന് ഈ പാസുര വ്യാഖ്യാനത്തില്‍ നമ്പിള്ളൈ പറയുന്നു. മുതലാഴ്വാർക്കു ഉണ്ടായിരുന്ന തമിഴറിവെയും നമ്പിള്ളൈ വ്യാഖ്യാനിച്ചു. പൊയ്കയാരും പേയാരും, എംബെരുമാനെ സ്തുതികേണുമെന്നു ആവശ്യപ്പെട്ട അപ്പത്തന്നെ, ഭൂതത്താർ ആശു കവി പുനയുവായിരുന്നു. എങ്ങനേ? മദമ്പൊട്ടി തോന്നിയ വശം അലഞ്ഞു കൊണ്ടിരുന്ന ഒരു വേഴം തൻടെ പിടിയാനെയെക്കണ്ടു, അതിനെ കടന്നു മേൽപ്പോട്ടു ചെല്ലാൻ കഴിയാത്തെ, അതിനു മധുര ഭക്ഷണം കൊടുത്തു ത്രുപ്തിയാക്കാനായി, മുളത്തളിരെ പിടുങ്ങി തേനില്‍ മുക്കി, അപ്പിടിയുടെ വായിൽ പിഴിഞ്ഞാപ്പോലെ. ഇതേ ഭൂതത്താഴ്വാർ തന്നെ രണ്ടാം തിരുവന്താദിയില് “പെരുകുമദവേഴം” എന്ന് തുടങ്ങുന്ന എഴുപത്താഞ്ചാം പാസുരത്തില് പരഞ്ഞീട്ടുണ്ടു.
- പലരടിയാർ മുൻബരുളിയ (തിരുവായ്മൊഴി 7-10-5 – ഏഴാം ശതകം പത്താം ദശകം അഞ്ചാം പാസുരം) – ശ്രീ വേദ വ്യാസ ഭഗവാൻ, ശ്രീ പരാശര ഭഗവാൻ, ഇന്കവി പാടുന്ന പരമ കവികളെന്നു അറിയപ്പെടുന്ന മുതലാഴ്വാർ ഏവരും ഉണ്ടായിട്ടും എന്നെ വിശേഷമായി കടാക്ഷിച്ചോ!” എന്ന് നമ്മാഴ്വാർ പറയുന്നതായി നമ്പിള്ളൈ സുന്ദരമായി വ്യാഖ്യാനിക്കുന്നു.
- ചെഞ്ചൊർകവികാൾ – (തിരുവായ്മൊഴി 10-7-1 – പത്താം ശതകം ഏഴാം ദശകം മുതൽ പാസുരം) – പൂച്ച, താൻ ഇരിക്കുന്ന ഇരുപ്പിൽ ചിരന്നിരുന്നാലു എലി പുരത്തേക്കിരങ്ങുവില്ലാ എന്നാപ്പോലെ കവി പാടുന്നവര്‍ കവികളാണ്. ചൊല്ലുകളെ മിടഞ്ഞു, “എന്നെയെടുക്കു, എന്നെയെടുക്കു” എന്ന് ആവശ്യപ്പെടുന്നതു പോലേ അർത്ഥപുഷ്ടിയോടെ കവി പാടുന്നവര്‍ ചൊർകവികൾ. പ്രയോജനത്തെ ഗണിക്കാത്തെ ഭഗവദ് വിഷയത്തില്‍ കവി പാടുന്നവര്‍ ചെഞ്ചൊര്കവികൾ. “ഇങ്കവിപാടും പരമകവികൾ”, ചെന്തമിഴ് പാടുവാർ”, “പതിയേ പരവിത്തൊഴും തൊണ്ടർ” എന്നിങ്ങനെ കൊണ്ടാടപ്പെടുന്ന മുതലാഴ്വാരെ പോന്നവരെ തന്നെ ചെഞ്ചൊർകവികാൾ എന്ന് നമ്മാഴ്വാർ വിളിക്കുന്നതായി നമ്പിള്ളൈ വ്യാഖ്യാനിക്കുന്നു.
മുതലാഴ്വാർകൾ എന്ന പേർ ഉണ്ടാകാൻ കാരണം എന്താണൂവെന്നു മാമുനികൾ ഉപദേശരത്നമാലൈയുടെ ഏഴാമത്തെ പാസുരത്തിൽ പറയുന്നു:
പാസുരം –
മറ്റുള്ള ആഴ്വാർകളുക്കു മുന്നേ വന്തുദിത്തു
നറ്റ്രമിഴാൽ നൂൽചെയ്തു നാട്ടൈ ഉയ്ത്ത – പെറ്റ്രിമൈയോർ
എന്രു മുതലാഴ്വാർകൾ എന്നും പെയരിവര്ക്ക്
നിന്രതു ഉലകത്തേ നികഴ്ന്തു.
അർത്ഥം –
മറ്റേ ഏഴു ആഴ്വാർകളുക്കു മുന്പിൽ ഭുമിയില്‍ വന്നവതരിച്ചു, നല്ല തമിഴ് ഭാഷകൊണ്ടു മുതൽ, രണ്ടാം മറ്റും മൂണാം തിരുവന്താദികളായ ദിവ്യ പ്രഭന്ധങ്ങളെ അരുളിച്ചെയ്തു, നാട്ടുകാരെ ഉജ്ജീവിച്ച മഹത്ത്വമുള്ളവറെന്നു, മുതലാഴ്വാർകൾ എന്നും ത്രുനാമം ഇവര്‍ക്ക് ലോകത്തില്‍ വഴങ്ങപ്പെട്ടു നിലനിൽക്കുകയായി.
പിള്ളൈ ലോകം ജീയർ വ്യാഖ്യാനത്തിലെ ഭംഗിയായ നുണുക്കങ്ങളെ തെളിയിച്ചു:
- പ്രദാനരായ ഇവര്കൾ മൂന്നു പേരും പ്രണവം പോലേ ആദ്യവായി.
- ദ്വാപരാന്തത്തിനും കലിയുഗാദിയിനും നടുവിലുണ്ടായ സന്ധിയിലാണു ഇവര്‍ അവതരിച്ചു. തിരുമഴിസൈ ആഴ്വാരും ഇവരൊക്കെ തോൾതീണ്ടിയ കാലത്തിലാണ് അവതരിച്ചരുളിയതു. മറ്റ്ര് ഉണ്ടായവര്‍ കലിയുഗാദിയിലു തുടങ്ങി ക്രമേണ അവതരിച്ചു.
തുലാ മാസത്തുടെ മഹത്വത്തെയും ഉപദേശരത്നമാലയില് മാമുനികൾ പരക്കാപ്പാടീട്ടുണ്ടു:
ഐപ്പചിയിൽ ഓണം അവിട്ടം ചതയമിവൈ
ഒപ്പിലവാ നാൾകൾ ഉലകത്തീർ – എപ്പുവിയും
പേചുപുകഴ്പ് പൊയ്കയാർ പൂതത്താർ പേയാഴ്വാർ
തേചുടനേ തോൻരു ചിരപ്പാൽ
അർത്ഥം-
ലോകത്തിലുള്ളോരേ! ഏതു ലോകത്തും ചൊല്ലുന്ന വൈഭവമുള്ള, പൊയ്കയാഴ്വാരും ഭൂതത്താഴ്വാരും പേയാഴ്വാരും, തേജസ്സോടുകൂടി ഈ ലോകത്തില്‍ തോന്നിയ അവതാരങ്ങലാല്, തുലാമാസത്തെ ഓണവും അവിട്ടവും ചതയവും അയ ഈ നക്ഷത്രങ്ങൾ സമാനമില്ലാത്ത ത്രുനക്ഷത്രങ്ങളാണ്.
മുതലാഴ്വാർകൾ എംബെരുമാൻടെ പരത്വത്തില് താൽപ്പര്യം ഉള്ളവരാണ് എന്ന് തിരുനെടുന്താണ്ടക അവതാരികയില്‍ പെരിയവാച്ചാൻ പിള്ളൈ അനുരൂപമാക്കി. അത് കൊണ്ടാ സദാ ത്രുവിക്രമാവതാരത്തെ സ്തുതിക്കുന്നു. കൂടാത്തെ മറ്റേ അർചാവതാര എംബെരുമാൻകളെയും പാടീട്ടില്ലേ? അത് സ്വാഭാവികമായി എല്ലാ ആഴ്വാമ്മാർക്കുമുള്ള അർചാവതാര അഭിരുചിയാണ്. ആഴ്വാർകളുടെ അർചാവതാര അനുഭവത്തെ ഇവിടെ സംഭാഷിച്ചീട്ടുണ്ടു.
യുഗ സന്ധി –
യതീന്ദ്ര മത ദീപിക നമ്മുടെ സമ്പ്രദായത്തുടെ ശാസ്ത്രീയ സിദ്ധാന്തങ്ങളെ വരപ്പെടുത്തുന്ന പ്രമാണ ഗ്രന്ഥവാണ്. കാല തത്വത്തെയും വിവിദ യുഗങ്ങളെയും അവയുടെ സന്ധി കാലങ്ങളെയും ഈ ഗ്രന്ഥം വിവരിക്കുന്നു.
- സ്വര്‍ഗ്ഗത്ത് ദേവർകളുടെ ഒരു ദിവശം = മനുഷ്യർക്ക് ഒരു കൊല്ലം
- ഒരു ചതുര്യുഗം = നാലു യുഗങ്ങൾ ചേർന്നത് = ദേവർകളുടെ പന്തീരായിരം വർഷങ്ങൾ
- കൃത യുഗം = നാലായിരം ദേവ വർഷങ്ങൾ
- ത്രേതാ യുഗം = മൂന്നായിരം ദേവ വര്‍ഷങ്ങൾ
- ദ്വാപര യുഗം = രണ്ടായിരം ദേവ വർഷങ്ങൾ
- കലി യുഗം = ആയിരം ദേവ വർഷങ്ങൾ
- ബ്രഹ്മാവുടെ ഒരു പകല്‍ = ആയിരം ചതുര്യുഗങ്ങളാണ്. രാത്രിയും അത് പോലേ ആയിരം ചതുര്യുഗങ്ങൾക്കു സമവാണു. പക്ഷേ രാത്രിയില്‍ ശ്രുഷ്ഠിയില്ലാ. ഇങ്ങിനെയുള്ള ഒരു പകലും രാത്രിയും ചേർന്നതാ ബ്രഹ്മാവുടെ ഒരു ദിവശം. ബ്രഹ്മാവുടെ ഒരു വര്‍ഷത്തിനു മുന്നൂറ്റ്രി അറുപതു ദിവശങ്ങളാണ്. ബ്രഹ്മാ ഇങ്ങിനെയായ ആയിരം വര്‍ഷങ്ങൾ ജീവിച്ചിരിക്കുന്നു.
- യുഗങ്ങളുക്കിടയിലുള്ള സന്ധി നീണ്ടതാണു:
- കൃത ത്രേതാ യുഗങ്ങളുടെ മദ്യയില് – എഴുനൂരു ദേവ വര്‍ഷങ്ങൾ
- ത്രേതാ ദ്വാപര യുഗങ്ങൾക്കിടയിലു – ഐഞ്ഞുരു ദേവ വര്‍ഷങ്ങൾ
- ദ്വാപര കലിയുഗങ്ങൾക്കിടയിലു – മുന്നൂരു ദേവ വര്‍ഷങ്ങൾ
- കലിയുഗത്തിനും അടുത്ത് വരുന്ന കൃത യുഗത്തിനും മദ്യയില് – ഐഞ്ഞുരു ദേവ വര്‍ഷങ്ങൾ
- മാത്രമല്ലാ. ബ്രഹ്മാവുടെ ഒരു പകലില്‍ പതിനാലു മനുക്കളും പതിനാലു ഇന്ദ്രങ്ങളും പതിനാലു ശപ്തഋഷികളുമാണ്. ജീവാത്മരുടെ കര്‍മഫലം അനുശരിച്ചു അവരിൽ നിന്നും ഈ മനുക്കളെയും ഇന്ദ്രങ്ങളെയും ശപ്തരുഷികളെയും തിരഞ്ഞെടുക്കുന്നു.
അടിയൻ സൗരിരാജൻ രാമാനുജ ദാസൻ
ഉറവിടം: http://guruparamparai.wordpress.com/2012/10/22/mudhalazhwargal/
പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org
പിങ്ബാക്ക് sarO yOgi (poigai AzhwAr) | guruparamparai – AzhwArs/AchAryas Portal
പിങ്ബാക്ക് bhUtha yOgi (bhUthaththAzhwAr) | guruparamparai – AzhwArs/AchAryas Portal
പിങ്ബാക്ക് 2016 – March – Week 2 | kOyil – SrIvaishNava Portal for Temples, Literature, etc
പിങ്ബാക്ക് തിരുമഴിസൈ ആഴ്വാർ | ശ്രീവൈഷ്ണവ ഗുരുപരമ്പര
പിങ്ബാക്ക് തൃപ്പാണാഴ്വാര്‍ | ശ്രീവൈഷ്ണവ ഗുരുപരമ്പര
പിങ്ബാക്ക് എല്ലാം താമരപ്പൂവ് | അരുളിച്ചെയൽ അമൃതം