മുതലാഴ്വാന്മാർ

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

പൊന്നടിക്കാൽ ജീയർ ചരിത്രത്തിൽ നിന്ന് മുതലാഴ്വാർകളുടെ ചരിത്രം കാണാൻ വരുക.

പൊയ്കൈ ആഴ്വാർ

ത്രുനക്ഷത്രം – തുലാം ഓണം

അവതാര സ്ഥലം – കാഞ്ചീപുരം

ആചാര്യൻസേന മുതലിയാർ

ഗ്രന്ഥങ്ങള് – മുതൽ തിരുവന്താദി

poigaiazhwar

പൊയ്കയാഴ്വാർ

കാഞ്ചീപുരത്തെ അടുത്ത തിരുവെ:കാവിലുള്ള യതോത്കാരി ക്ഷേത്രത്തിനു അടുത്ത കുളത്തില് ജനിച്ചു. കാസാര യോഗി എന്നും സരോ മുനീന്ദ്രർ എന്നും പേർകളുണ്ടു.

തനിയന് –

കാഞ്ച്യാം സരസി ഹേമാബ്ജേ ജാതം കാസാരയോഗിനം |
കലയേ യശ്ശ്രിയ:പത്യേ രവിം ദീപമകല്പയത് ||

അര്ത്ഥം –

കാഞ്ചിയിലു പൊയ്കയൊന്നിൽ സ്വർണ കമലത്ത്തില് ജനിച്ചു, ശ്രീമന്നാരായണനു വേയ് കതിരോനെ വിളക്കായി കത്തിച്ച പൊയ്ക ആഴ്വാരെ ദ്യാനിക്കുന്നു. (മുതൽ തിരുവന്താദി മുതൽ പാസുരത്തില്  സുര്യനെ വിളക്കായി ഉപയോഗിച്ചു നാരായണനെ സേവിച്ചതായി ആഴ്വാർ എഴുതിയതെ കുറിക്കുന്നു).

ഭൂതത്താഴ്വാർ

ത്രുനക്ഷത്രം – തുലാം അവിട്ടം

അവതാര സ്ഥലം – തിരുക്കടല്മല്ലൈ

ആചാര്യൻസേന മുതലിയാർ

ഗ്രന്ഥങ്ങൾ – രണ്ടാം തിരുവന്താദി

bhudhatazhwar

ഭൂതത്താഴ്വാർ

ചെന്നൈയിന് അടുത്ത മഹാബലിപുരത്ത് തിരുക്കടൽമല്ലൈ സ്ഥലസയന പെരുമാൾ ക്ഷേത്രത്തിനു സമീപത്തു കുളത്തില് ജനിച്ചു. ഭൂതാഹ്വയർ എന്നും മല്ലാപുരവരാധീശർ എന്നും പേർകളുണ്ടു.

തനിയന് –

മല്ലാപുരവരാധീശം മാധവീകുസുമോദ്ഭവം  |
ഭൂതം നമാമി യോ വിഷ്ണോ: ജ്ഞാനദീപമകല്പയത് ||

അര്ത്ഥം –

യാരൊർത്തർ പരമപുരുഷനു  ജ്ഞാനച്ചുടർ വിളക്കു കത്തിച്ചോ, കടല്മല്ലൈയുടെ തലവരായി, കുറുക്കത്തി പൂവില് അവതരിച്ചു അരുളിയവരായ, ആ ഭൂതത്താഴ്വാരെ വണങ്ങുന്നു.

പേയാഴ്വാർ

ത്രുനക്ഷത്രം – തുലാം ചതയം

അവതാര സ്ഥലം – തിരുമയിലൈ

ആചാര്യൻസേന മുതലിയാർ

ഗ്രന്ഥങ്ങൾ – മൂന്നാം തിരുവന്താദി

peyazhwar

പേയാഴ്വാർ

ചെന്നൈ നഗറിൽ തിരുമയിലൈ (മൈലാപ്പൂര്) കേശവ പെരുമാൾ ക്ഷേത്രത്തുടെ അരുകില് ഒരു കിണറ്റില് ജനിച്ചു. മഹതാഹ്വയർ എന്നും മയിലാപുരാധിപർ എന്നും പേർകളുണ്ടു.

തനിയന് –

ദൃഷ്ട്വാ ഹ്രുഷ്ടം തദാ വിഷ്ണും രമയാ മയിലാധിപം |
കൂപേ രക്തോത്പലേ ജാതം മഹദാഹ്വയമാശ്രയേ ||

അര്ത്ഥം –

മയിലൈ നഗർക്കു തലവരായി, കിണറ്റിലെ രക്താമ്പലില് അവതരിച്ചവരായി, തിരുവോടെ ചേര്ന്ന നാരായണനെ കണ്ടു കളിച്ചവരായ പേയാഴ്വാരെ ആശ്രയിക്കുന്നു.

മുതലാഴ്വാർകൾ വൈഭവം

എപ്പോഴും മൂന്നു മുതലാഴ്വാർകളെയും ഒന്നിച്ചേ കീർത്തിക്കാൻ കാരണമിതാ:

 • പൊയ്കയാർ, ഭൂതത്താർ, പേയാർ മൂവരും ക്രമേണ അടുത്തടുത്ത ദിവശങ്ങളില് ജനിച്ചു. ദ്വാപര യുഗം കഴിഞ്ഞു കലി യുഗം തുടങ്ങുന്നതെ മുന്പ് ഉള്ള ഇടപ്പെട്ട കാലത്താ ഇവര് മൂന്നു പേരും പിറന്നത്‌. യുഗ സന്ധി എന്നു പറയുന്ന ഈക്കാലത്തെ കുറിച്ചു താഴെ ഒരിടത്തില് വിശതീകറിച്ചിട്ടുണ്ടു.
 • മൂന്നു പേരും ഒരു മനുഷ്യ അമ്മയുടെ വയിറ്റ്രില് ജനിക്കാത്തെ അയോനിജർകളാണു. എംബെരുമാൻടെ കരുണയാല് പൂക്കളില് ജനിച്ചു.
 • പിറന്നത്‌ തൊട്ടേ എംബെരുമാനിടത്തു ഈടുപെട്ടിരുന്നു.  എംബെരുമാൻടെ ദിവ്യ അനുഗ്രഹം പരിപൂർണമായി കിട്ടിയ ഇവര്, ജീവിത കാലം പൂരാ ഭഗവദ് അനുഭവത്തില് തിളച്ചിരുന്നു.
 • അവർകളുടെ ജിവിതത്തില് ഒരു കാല ഘട്ടത്ത് പരസ്പരം കണ്ടു മുട്ടിയ പിന്നീടു ഒന്നിച്ചേ കഴിഞ്ഞു പല ദിവ്യ ദേശങ്ങളെയും (ക്ഷേത്രങ്ങളെയും) സന്ദർശിച്ചു.  ഓടി തിരിയുന്ന യോഗികൾ എന്ന് ഇവര്ക്ക് പേരായി.

വെവ്വേരു സ്ഥലങ്ങളില് ജനിച്ചു മൂന്നു പേരും ഭഗവാനെ സുഖവായി അൻഭവിക്കുകയായിരുന്നു. “ജ്ഞാനി തു ആത്മ ഏവ മേ മതം” എന്ന് ഭഗവദ് ഗീതയിപ്പരഞ്ഞാപ്പോലേ അടിയരെ തൻടെ ജീവനായി കരുതുന്ന എംബെരുമാൻ മൂന്നു പേരെയും ഒന്നിച്ചു കാണാൻ ആവശ്യപ്പെട്ടു. എന്നിട്ട് മൂന്നു പേറെയും തിരുക്കോവലൂർ ക്ഷേത്രത്തില് ഒരു രാത്രി ദൈവാദീനമായി ഒന്ന് ചേർത്തു.

thirukovalur-perumal

ശ്രീ പുഷ്പവല്ലി തായാർ സമേത ശ്രീ ദേഹളീശ പെരുമാൾ (ആയനാർ) തിരുക്കോവലൂർ, വിഴുപ്പുരം ജില്ലാ, തമിഴ്നാട്‌

mudhal_azhwars

മുതലാഴ്വാർകൾ

നല്ല മഴ പെയ്ത്തപ്പോൾ ഒരു ചെറിയ കുടിലില് ഒർത്തർറ്റെ പിന്നിൽ പറ്റ്രൊർത്തരായി വന്നു ചേർന്നു.   ഒന്നിച്ചു മൂന്നു പേര്ക്കും നിറക്കാൻ മാത്രവേ സ്ഥലമുണ്ടായിരുന്നു. ഭഗവദ് അനുഭവത്തിൽ മുങ്ങിയ മൂവരും പരസ്പരം അന്വേഷിച്ചു പരസ്പരം വിവരങ്ങളെയൊക്കേ അറിഞ്ഞു. ഇങ്ങിനെ തങ്ങളുടെ ദിവ്യ അനുഭവങ്ങളെ ഇവര് പങ്കു വയിച്ചു കൊണ്ടിരുന്നപ്പോൾ, എംബെരുമാൻ തിരുവുടെ കൂട്ടത്തില് ആ കുടിലിക്കേറി. വന്നത് ആരാണൂവെന്നു അറിയേണ്ടേ?

 • പൊയ്കൈ ആഴ്വാർ പ്രപഞ്ചത്തെ തകഴിയാക്കി, കടലെ നെയ്യാക്കി, കതിരോനെ ദീപമാക്കി അവിടത്തെ പ്രകാശിപ്പിച്ചു എന്ന് തുടങ്ങി മുതൽ തിരുവന്താദി എന്ന പ്രഭന്ധത്തെ പാടി.
 • ഭൂതത്താഴ്വാർ തൻടെ അൻപെ വിളക്കാക്കി, ആർത്ഥിയെ നെയ്യാക്കി, ഹ്രുദയപൂർവ ചിന്തയെ വിളക്കുതിരിയാക്കി, ജ്ഞാനത്തെ ദീപ്തിയാക്കി വെളിച്ചം പ്രദാനഞ്ചെയ്തു എന്ന് തുടങ്ങി രണ്ടാം തിരുവന്താദി എന്ന പ്രഭന്ധത്തെ പാടി.
 •  പേയാഴ്വാർ ഈ രണ്ടു വിളക്കുകളെ വയിച്ചു പിരാട്ടിയെയും എംബെരുമാനെയും കണ്ട പിന്നെ “തിരുവിനെ കണ്ടേൻ” എംബെരുമാൻടെ “സ്വർണ ത്രുമേനി കണ്ടേൻ” എന്ന് തുടങ്ങി ദിവ്യ ദംപതികളുടെ ചേർത്തിയെ കുറിച്ചു മൂന്നാം തിരുവന്താദി എന്ന പ്രഭന്ധത്തെ പാടി.

ഇങ്ങിനെ തിരുക്കോവലൂര് ക്ഷേത്രത്ത് ആയൻ എംബെരുമാനെയും മറ്റും പല ദിവ്യ ദേശ എംബെരുമാങ്കളെയും ഈ ലീല വിഭൂതിയിലു ഒന്നിച്ചു ചെന്ന് നമസ്കരിച്ചു.

നമ്പിള്ളൈ തൻടെ ഈടു വ്യാഖ്യാനത്തില് തക്ക സന്ദർഭങ്ങളിലൊക്കെ മുതലാഴ്വാർകളുടെ മഹത്വത്തെ വെളിപ്പെടുത്തീട്ടുണ്ടു. അതിലെ ചില ഉദാഹരണമായി:

 • പാലേയ് തമിഴര് (തിരുവായ്മൊഴി 1-5-11 – ഒന്നാം ശതകം അഞ്ചാം ദശകം പതിനൊന്നാമത്തെ പാസുരം) – ഈ ചൊല്ല് പ്രയോഗിച്ചു, ആദ്യം എംബെരുമാൻടെ മഹത്വത്തെ തമിഴിൽ പാടിയ, മുതലാഴ്വർകളെ നമ്മാഴ്വാർ പുകഴ്ത്തുന്നു എന്ന ആളവന്താരുടെ നിർണ്ണയത്തെ നമ്പിള്ളൈ ചുണ്ടീക്കാണിക്കുന്നു.
 • ഇന്കവി പാടും പരമകവികൾ (ത്രിരുവായ്മൊഴി 7-9-6 – ഏഴാം ശതകം ഒൻപതാം ദശകം ആരാം പാസുരം) -ഈ ശൈലി  “ചെന്തമിഴ് പാടുവാർ” എന്ന മൂന്നു മുതലാഴ്വാരെ  കുറിക്കുന്നു എന്ന് ഈ പാസുര വ്യാഖ്യാനത്തില് നമ്പിള്ളൈ പറയുന്നു. മുതലാഴ്വാർക്കു ഉണ്ടായിരുന്ന തമിഴറിവെയും നമ്പിള്ളൈ വ്യാഖ്യാനിച്ചു. പൊയ്കയാരും പേയാരും, എംബെരുമാനെ സ്തുതികേണുമെന്നു ആവശ്യപ്പെട്ട അപ്പത്തന്നെ, ഭൂതത്താർ ആശു കവി പുനയുവായിരുന്നു. എങ്ങനേ? മദമ്പൊട്ടി തോന്നിയ വശം അലഞ്ഞു കൊണ്ടിരുന്ന ഒരു വേഴം തൻടെ പിടിയാനെയെക്കണ്ടു, അതിനെ കടന്നു മേൽപ്പോട്ടു ചെല്ലാൻ കഴിയാത്തെ, അതിനു മധുര ഭക്ഷണം കൊടുത്തു ത്രുപ്തിയാക്കാനായി, മുളത്തളിരെ പിടുങ്ങി തേനില് മുക്കി, അപ്പിടിയുടെ വായിൽ പിഴിഞ്ഞാപ്പോലെ. ഇതേ ഭൂതത്താഴ്വാർ തന്നെ രണ്ടാം തിരുവന്താദിയില് “പെരുകുമദവേഴം” എന്ന് തുടങ്ങുന്ന എഴുപത്താഞ്ചാം പാസുരത്തില് പരഞ്ഞീട്ടുണ്ടു.
 •  പലരടിയാർ മുൻബരുളിയ (തിരുവായ്മൊഴി 7-10-5 – ഏഴാം ശതകം പത്താം ദശകം അഞ്ചാം പാസുരം) – ശ്രീ വേദ വ്യാസ ഭഗവാൻ, ശ്രീ പരാശര ഭഗവാൻ, ഇന്കവി പാടുന്ന പരമ കവികളെന്നു അറിയപ്പെടുന്ന മുതലാഴ്വാർ ഏവരും ഉണ്ടായിട്ടും എന്നെ വിശേഷമായി കടാക്ഷിച്ചോ!”  എന്ന് നമ്മാഴ്വാർ പറയുന്നതായി നമ്പിള്ളൈ സുന്ദരമായി വ്യാഖ്യാനിക്കുന്നു.
 •  ചെഞ്ചൊർകവികാൾ – (തിരുവായ്മൊഴി 10-7-1 – പത്താം ശതകം ഏഴാം ദശകം മുതൽ പാസുരം) – പൂച്ച, താൻ ഇരിക്കുന്ന ഇരുപ്പിൽ ചിരന്നിരുന്നാലു എലി പുരത്തേക്കിരങ്ങുവില്ലാ എന്നാപ്പോലെ കവി പാടുന്നവര് കവികളാണ്. ചൊല്ലുകളെ മിടഞ്ഞു, “എന്നെയെടുക്കു, എന്നെയെടുക്കു” എന്ന് ആവശ്യപ്പെടുന്നതു പോലേ അർത്ഥപുഷ്ടിയോടെ കവി പാടുന്നവര് ചൊർകവികൾ. പ്രയോജനത്തെ ഗണിക്കാത്തെ ഭഗവദ് വിഷയത്തില് കവി പാടുന്നവര് ചെഞ്ചൊര്കവികൾ. “ഇങ്കവിപാടും പരമകവികൾ”, ചെന്തമിഴ് പാടുവാർ”, “പതിയേ പരവിത്തൊഴും തൊണ്ടർ” എന്നിങ്ങനെ കൊണ്ടാടപ്പെടുന്ന മുതലാഴ്വാരെ പോന്നവരെ തന്നെ ചെഞ്ചൊർകവികാൾ എന്ന് നമ്മാഴ്വാർ വിളിക്കുന്നതായി നമ്പിള്ളൈ വ്യാഖ്യാനിക്കുന്നു.

മുതലാഴ്വാർകൾ എന്ന പേർ ഉണ്ടാകാൻ കാരണം എന്താണൂവെന്നു മാമുനികൾ ഉപദേശരത്നമാലൈയുടെ ഏഴാമത്തെ പാസുരത്തിൽ പറയുന്നു:

പാസുരം –
മറ്റുള്ള ആഴ്വാർകളുക്കു മുന്നേ വന്തുദിത്തു
നറ്റ്രമിഴാൽ നൂൽചെയ്തു നാട്ടൈ ഉയ്ത്ത – പെറ്റ്രിമൈയോർ
എന്രു മുതലാഴ്വാർകൾ എന്നും പെയരിവര്ക്ക്
നിന്രതു ഉലകത്തേ നികഴ്ന്തു.

അർത്ഥം –

മറ്റേ ഏഴു ആഴ്വാർകളുക്കു മുന്പിൽ ഭുമിയില് വന്നവതരിച്ചു, നല്ല തമിഴ് ഭാഷകൊണ്ടു മുതൽ, രണ്ടാം മറ്റും മൂണാം തിരുവന്താദികളായ ദിവ്യ പ്രഭന്ധങ്ങളെ അരുളിച്ചെയ്തു, നാട്ടുകാരെ ഉജ്ജീവിച്ച മഹത്ത്വമുള്ളവറെന്നു, മുതലാഴ്വാർകൾ എന്നും ത്രുനാമം ഇവര്ക്ക് ലോകത്തില് വഴങ്ങപ്പെട്ടു നിലനിൽക്കുകയായി.

പിള്ളൈ ലോകം ജീയർ വ്യാഖ്യാനത്തിലെ ഭംഗിയായ നുണുക്കങ്ങളെ തെളിയിച്ചു:

 • പ്രദാനരായ ഇവര്കൾ മൂന്നു പേരും പ്രണവം പോലേ ആദ്യവായി.
 • ദ്വാപരാന്തത്തിനും കലിയുഗാദിയിനും നടുവിലുണ്ടായ സന്ധിയിലാണു ഇവര് അവതരിച്ചു. തിരുമഴിസൈ ആഴ്വാരും ഇവരൊക്കെ തോൾതീണ്ടിയ കാലത്തിലാണ്‌ അവതരിച്ചരുളിയതു. മറ്റ്ര് ഉണ്ടായവര് കലിയുഗാദിയിലു തുടങ്ങി ക്രമേണ അവതരിച്ചു.

തുലാ മാസത്തുടെ മഹത്വത്തെയും ഉപദേശരത്നമാലയില്  മാമുനികൾ പരക്കാപ്പാടീട്ടുണ്ടു:

ഐപ്പചിയിൽ ഓണം അവിട്ടം ചതയമിവൈ
ഒപ്പിലവാ നാൾകൾ ഉലകത്തീർ – എപ്പുവിയും
പേചുപുകഴ്പ് പൊയ്കയാർ പൂതത്താർ പേയാഴ്വാർ
തേചുടനേ തോൻരു ചിരപ്പാൽ

അർത്ഥം-

ലോകത്തിലുള്ളോരേ! ഏതു ലോകത്തും ചൊല്ലുന്ന വൈഭവമുള്ള, പൊയ്കയാഴ്വാരും ഭൂതത്താഴ്വാരും പേയാഴ്വാരും, തേജസ്സോടുകൂടി ഈ ലോകത്തില് തോന്നിയ അവതാരങ്ങലാല്, തുലാമാസത്തെ ഓണവും അവിട്ടവും ചതയവും അയ ഈ നക്ഷത്രങ്ങൾ സമാനമില്ലാത്ത ത്രുനക്ഷത്രങ്ങളാണ്.

മുതലാഴ്വാർകൾ  എംബെരുമാൻടെ പരത്വത്തില് താൽപ്പര്യം ഉള്ളവരാണ് എന്ന് തിരുനെടുന്താണ്ടക അവതാരികയില് പെരിയവാച്ചാൻ പിള്ളൈ അനുരൂപമാക്കി. അത് കൊണ്ടാ സദാ  ത്രുവിക്രമാവതാരത്തെ സ്തുതിക്കുന്നു. കൂടാത്തെ മറ്റേ അർചാവതാര എംബെരുമാൻകളെയും പാടീട്ടില്ലേ? അത് സ്വാഭാവികമായി എല്ലാ ആഴ്വാമ്മാർക്കുമുള്ള അർചാവതാര അഭിരുചിയാണ്. ആഴ്വാർകളുടെ അർചാവതാര അനുഭവത്തെ ഇവിടെ സംഭാഷിച്ചീട്ടുണ്ടു.

യുഗ സന്ധി –

യതീന്ദ്ര മത ദീപിക നമ്മുടെ സമ്പ്രദായത്തുടെ ശാസ്ത്രീയ സിദ്ധാന്തങ്ങളെ വരപ്പെടുത്തുന്ന പ്രമാണ ഗ്രന്ഥവാണ്. കാല തത്വത്തെയും വിവിദ യുഗങ്ങളെയും അവയുടെ സന്ധി കാലങ്ങളെയും ഈ ഗ്രന്ഥം വിവരിക്കുന്നു.

 • സ്വര്ഗ്ഗത്ത് ദേവർകളുടെ ഒരു ദിവശം = മനുഷ്യർക്ക്‌ ഒരു കൊല്ലം
 • ഒരു ചതുര്യുഗം = നാലു യുഗങ്ങൾ ചേർന്നത്‌  = ദേവർകളുടെ പന്തീരായിരം വർഷങ്ങൾ
  • കൃത യുഗം = നാലായിരം ദേവ വർഷങ്ങൾ
  • ത്രേതാ യുഗം = മൂന്നായിരം ദേവ വര്ഷങ്ങൾ
  • ദ്വാപര യുഗം = രണ്ടായിരം ദേവ വർഷങ്ങൾ
  • കലി യുഗം = ആയിരം ദേവ വർഷങ്ങൾ
  • ബ്രഹ്മാവുടെ ഒരു പകല് = ആയിരം ചതുര്യുഗങ്ങളാണ്. രാത്രിയും അത് പോലേ ആയിരം ചതുര്യുഗങ്ങൾക്കു സമവാണു. പക്ഷേ രാത്രിയില് ശ്രുഷ്ഠിയില്ലാ. ഇങ്ങിനെയുള്ള ഒരു പകലും രാത്രിയും ചേർന്നതാ ബ്രഹ്മാവുടെ ഒരു ദിവശം.  ബ്രഹ്മാവുടെ ഒരു വര്ഷത്തിനു മുന്നൂറ്റ്രി അറുപതു ദിവശങ്ങളാണ്. ബ്രഹ്മാ ഇങ്ങിനെയായ ആയിരം വര്ഷങ്ങൾ ജീവിച്ചിരിക്കുന്നു.
  • യുഗങ്ങളുക്കിടയിലുള്ള സന്ധി നീണ്ടതാണു:
   • കൃത ത്രേതാ യുഗങ്ങളുടെ മദ്യയില് – എഴുനൂരു ദേവ വര്ഷങ്ങൾ
   • ത്രേതാ ദ്വാപര യുഗങ്ങൾക്കിടയിലു – ഐഞ്ഞുരു ദേവ വര്ഷങ്ങൾ
   • ദ്വാപര കലിയുഗങ്ങൾക്കിടയിലു – മുന്നൂരു ദേവ വര്ഷങ്ങൾ
   • കലിയുഗത്തിനും അടുത്ത് വരുന്ന കൃത യുഗത്തിനും മദ്യയില് – ഐഞ്ഞുരു ദേവ വര്ഷങ്ങൾ
  • മാത്രമല്ലാ. ബ്രഹ്മാവുടെ ഒരു പകലില് പതിനാലു മനുക്കളും പതിനാലു ഇന്ദ്രങ്ങളും പതിനാലു ശപ്തഋഷികളുമാണ്. ജീവാത്മരുടെ കര്മഫലം അനുശരിച്ചു അവരിൽ നിന്നും ഈ മനുക്കളെയും ഇന്ദ്രങ്ങളെയും ശപ്തരുഷികളെയും തിരഞ്ഞെടുക്കുന്നു.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://guruparamparai.wordpress.com/2012/10/22/mudhalazhwargal/

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

 

പൊന്നടിക്കാൽ ജീയർ

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

വാനമാമലൈ ക്ഷേത്രത്തില് പൊന്നടിക്കാൽ ജീയർ

വാനമാമലൈ ക്ഷേത്രത്തില് പൊന്നടിക്കാൽ ജീയർ

ponnadikkal-jeeyar

തിരുവല്ലിക്കേണീ ക്ഷേത്രത്തില് വാനമാമലൈ ജീയർ

ത്രുനക്ഷത്രം – കന്നി പുനര്തം

അവതാര സ്ഥലം – വാനമാമലൈ

ആചാര്യൻഅഴകിയ മണവാള മമുനികൾ

പരമപദിച്ച സ്ഥലം – വാനമാമലൈ

ഗ്രന്ഥങ്ങൾ – തിരുപ്പാവൈ സ്വാപദേശം തുടങ്ങിയവ

പൊന്നടിക്കാൽ ജിയ്യർടെ പൂർവാശ്രമ (സന്യാസിയാകുന്നതിനെ മുൻപ്) നാമം അഴകിയ വരദർ. വാനമാമലൈ ജീയർ, വാനാദ്രി യോഗി, രാമാനുജ ജീയർ, രാമാനുജ മുനി എന്ന് ഇദ്യേഹത്തിനു പല പേര്കളും ഉണ്ടായിരുന്നു. അഴകിയ മ്മണവാള മാമുനികളുടെ ആദ്യത്തെ മാത്രവല്ലാ പ്രദാന ശിഷ്യരുങ്കുടിയാണു.

മാമുനികൾ ഗ്രുഹസ്തരായിരുന്ന കാലത്തില് തന്നെ അഴകിയ വരദർ അവരുടെ ശിഷ്യരായി. പെട്ടെന്ന് സന്യാസ ആശ്രമം സ്വീകരിച്ചു എപ്പോഴും മാമുനികളുടെ കുട താമസിച്ചു അവര്ക്ക് കൈങ്കര്യം ചെയ്യുവായിരുന്നു. മാമുനികളുടെ ശിഷ്യ സമ്പത്തിന് അടിസ്ഥാനവായതിനാല്, പൊന്നടിക്കാൽ ജീയരെന്നു പേരായി. ഭാരത നാട് മുഴുവനും തോതാദ്രി മഠങ്ങളെ നിർമിച്ചു നമ്മുടെ സമ്പ്രദായത്തെ വിസ്തറിച്ചു.

തിരുവേങ്കഠ (തിരുമല തിരുപതി) ക്ഷേത്രഞ്ചെല്ലാൻ ആഗ്രഹിച്ച മാമുനികൾ  പൊന്നടിക്കാൽ ജിയർടെ കൂട്ടത്തിൽ യാത്രയായി. ഇവര് രണ്ടു പേരും ഇങ്ങിനെ യാത്ര ചെയ്യുമ്പോൾ എംബെരുമാനാർ സ്ഥാപിച്ച സിംഹാസനാധിപതിയും തിരുമലവാസിയുമായ പെരിയ കേള്വി അപ്പൻ ജിയർ ഒരു സ്വപ്നങ്കണ്ടു. പെരിയ പെരുമാളെ പോൽ ഉറങ്ങുന്ന ഒരു ശ്രീവൈഷ്ണവ ഗൃഹസ്ഥരുടെ ത്രുപ്പാദങ്ങളിൽ ഒരു സന്യാസി നില്ക്കുന്നത് കണ്ടു, അവിടെ അടുത്തുള്ളോരെ ജീയർ ഇവര് രണ്ടു പേരും ആരാണുവെന്നു അന്വേഷിച്ചു. തിരുവായ്മൊഴി ഈട്ടുപ്പെരുക്കർ അഴകിയ മണവാള പെരുമാൾ നായനാർ കിടക്ക അവരുടെ പ്രാണ സുഹൃത്തായ പൊന്നടിക്കാൽ ജീയർ നില്കുന്നു എന്നും അവരെല്ലോരും  മറുപടി പറഞ്ഞു.

പല ആചാര്യമ്മാരും മാമുനികളെ ദർശിക്കാൻ പൊന്നടിക്കാൽ ജീയർ പുരുഷകാരന്നൽകി. മാമുനികളെ ദർശിക്കാൻ വന്ന പല ശ്രീവൈഷ്ണവമ്മാറെ പൊന്നടിക്കാൽ ജീയർ സഹകരിച്ചു കൈങ്കര്യവുഞ്ചെയ്തു.

കന്താടൈ അണ്ണൻ തൻടെ  സഹോദരർ സഹിതം മാമുനികൾ മഠത്തിലേക്കു പോയി, പൊന്നടിക്കാൽ ജീയർടെ പുരുഷകാരത്താല് മാമുനികളിടത്തു ശരണം പ്രാപിച്ച പിന്നെ, പൊന്നടിക്കാൽ ജീയർ തൻടെ പ്രാണ സുഹൃത്ത് എന്നും, തനിക്കു കിട്ടിയ എല്ലാ പെരുമകളും പൊന്നടിക്കാൽ ജീയർക്കും കിട്ടേണ്ടതാണു എന്നും അരുളി.

തിരുമന്ജനം അപ്പാവുടെ മകളായ ആയ്ച്ചിയാർടെ മകൻ അപ്പാച്ചിയാരണ്ണാവും മാമുനികളെ ആശ്രയിക്കാൻ വന്നു. വളര സന്തുഷ്ടരായ മാമുനികൾ, തൻടെ പ്രാണ സുഹൃത്തായ പൊന്നടിക്കാൽ ജീയരെ വിളിച്ചു, തൻടെ സ്വന്തം സിംഹാസനത്തിലെ അമർത്തി, തൻടെ സ്വന്തം തിരുവാഴിയെയും തിരുച്ചക്രത്തെയും കൊടുത്തു, പഞ്ചസംസ്കാരം ചെയ്യാൻ പറഞ്ഞു. സങ്കോചവായി ആദ്യം വിസമ്മദിച്ചാലും, ആചാര്യൻടെ ത്രുമനസ്സു തള്ളിക്കളയാനാവാത്തെ, അപ്പാച്ചിയാരണ്ണാവിനും അവരടെ കൂട വന്ന ചിലര്ക്കും പഞ്ചസംസ്കാരം ചെയ്തു. മാമുനികൾ പൊന്നടിക്കാൽ ജീയർക്കും അഷ്ടദിഗ്ഗജങ്ങളെന്ന എട്ടു ശിഷ്യമ്മാരെ നിയമിച്ചു. അവര് – ചോളസിംഹപുരം മഹാര്യർ (ദൊഡ്ഡാചാര്യർ), സമർപുന്ഗവാചാര്യർ, ശുദ്ധസത്വം അണ്ണാ, ജ്ഞാനക്കണ്ണാത്താൻ, രാമാനുജം പിള്ളൈ, പള്ളക്കാൽ സിദ്ധർ, ഘോഷ്ഠീപുരത്തൈയ്യർ മറ്റും ആപ്പാച്ചിയാരണ്ണാ.

നേരത്തേ തീരുമാനിച്ചതു പോലേ അപ്പാച്ചിയാരണ്ണാവെ കാഞ്ചീപുരത്തിലേക്കു ചെല്ലാൻ പറഞ്ഞപ്പോൾ, അദ്ഭുതവായ ഘോഷ്ഠിയെ പിരിയാൻ മനസ്സില്ലാത്തെ അവർ ദു:ഖിതനായതു കണ്ടു, പൊന്നടിക്കാൽ ജീയർ വണങ്ങി വന്ന തൻടെ സൊംബു രാമനുജമെന്ന തിർത്ത പാത്രത്തെ ഉരുക്കി, തന്നെപ്പോലെ രണ്ടു വിഗ്രഹം പണിഞ്ഞു. ഒരെണ്ണത്തെ ജിയരിടത്തും മറ്റ്രൊണ്ണെ അണ്ണാവിടത്തും സ്വയം മാമുനികൾത്തന്നെ കൊടുത്തു.

പിന്നെ വാനമാമലൈ ക്ഷേത്രത്തു ദൈവനായഗൻ എംബെരുമാൻ, പൊന്നടിക്കാൽ ജീയർ വാനമാമലൈ എഴുന്നരുളി കൈങ്കര്യഞ്ചെയ്യേണുമെന്നു, ശേനമുതലിയാർ മുഖേന മാമുനികൾക്കു ശ്രീമുഖം അയച്ചു. മാമുനികൾ ഇതേ പൊന്നടിക്കാൽ ജിയർക്ക് അപ്പത്തന്നെ അറിയിച്ചു. പിന്നീടു പൊന്നടിക്കാൽ ജീയർ ഉൾപ്പെട്ട തൻടെ മുതലികൾ ഏവരെയുങ്കൊണ്ടു ദിവശം നൂരു പാസുരം വീതം നാലായിര ദിവ്യ പ്രഭന്ദം പാരായണം പൂർത്തിയാക്കി. “അണിയാർ പൊഴിൽ ചൂഴ് അരംഗനഗരപ്പാ” (ഭംഗിയും തണുപ്പും ഉള്ള കാവിരി നദി ചൂഴ്ന്ന ത്രുവരംഗ നഗറിൽ വസിക്കും ഈശ്വരനേ) എന്ന് പെരിയ പെരുമാൾ ത്രുച്ചെവി ചാർത്ത, മാമുനികൾ തൻ സ്വന്തം ത്രുവാരാധന സന്നിധിയിൽ നിന്നും അരംഗ

നഗരപ്പനെ (ശ്രീ ലക്ഷ്മീ നാരായണ വിഗ്രഹം) പൊന്നടിക്കാൽ ജീയർക്കു വഴങ്ങിക്കൊടുത്തു വാനമാമലയിനു എഴുന്നരുളിക്കാൻ ഏൽപ്പിച്ചു. മേലും പൊന്നടിക്കാൽ ജീയർക്കു പ്രത്യേകമായി പ്രസാദവും ശ്രീശഠകോപവും(ശ്രീശഠാരി) അരുളി. മാമുനികൾ പിന്നീടു പൊന്നടിക്കാൽ ജീയരെ മഠത്തിലേക്കു കൂട്ടിക്കൊണ്ടു വന്നു വ്ശേഷ ദദീയാരാധനഞ്ചെയ്തു വാനമാമലയിലേക്കു യാത്രാമംഗളം നേർന്നു.

വാനമാമാലയിൽ താമസിച്ചു അവിടെ കൈങ്കര്യങ്ങൾ ചെയ്ത പൊന്നടിക്കാൽ ജീയർ അത് കൂടാത്തെ അടുത്തുള്ള നവ തൃപ്പതികൾ എന്ന് അറിയപ്പെടുന്ന ഒന്പത് ദിവ്യ ദേശങ്ങൾ മറ്റും തിരുക്കുറുങ്ങുടി, യാത്ര ചെയ്തു പോയ ബദ്രീകാശ്രമം എന്നീ ദിവ്യ ദേശങ്ങൾക്കും നിരവതി കൈങ്കര്യങ്ങൾ ചെയ്തു. ഇവരെ ശരണങ്ങമിച്ച ഒരുപാടു ശിഷ്യമ്മാർക്ക് ഭഗവദ് വിഷയ കാലക്ഷേപഞ്ചൊല്ലി കൈങ്കര്യങ്ങളെയും പഠിപ്പിച്ചു.

പൊന്നടിക്കാൽ ജീയർ വടക്കേയുള്ള ദിവ്യ ദേശങ്ങൾക്കു ദൂര യാത്രയായ സമയത്ത് മാമുനികൾ ഈ സംസാരത്തേ തൻടെ ലീല അവശാനിച്ചു പരമപദമേറി. പൊന്നടിക്കാൾ ജീയർ തിരികെ വരുന്ന വഴിയില് തിരുമല തിരുപതിയില് വയിച്ചു ഈ വാർത്ത ക്കേട്ട പൊന്നടിക്കാൽ ജീയർ വ്യസനിച്ചു തിരുമലയിൽ തന്നെ കുറെ കാലം താമസിച്ചു. പിന്നിട് യാത്രയിൽ ശേഖരിച്ച സമ്പത്തോടെ ശ്രീരംഗത്ത് ചെന്ന് ജീയർ നായനാരെയും (മാമുനികളുടെ പൂർവാശ്രമ പേരൻ) മറ്റെല്ലാ ശ്രീവൈഷ്ണവമ്മാരെയും കണ്ടു അന്യോന്യമായി വിയോഗം പങ്കുവയിച്ചു. ആ സമയത്ത് മാമുനികൾ വിധിച്ചതു പോലേ അവര്ടെ ഉപദണ്ഡം, ത്രുവാഴി മോതിരം, പാദുകകൾ മൂന്നെയും പൊന്നടിക്കാൽ ജിയരെ ഏൽപ്പിച്ചു. പൊന്നടിക്കാൽ ജിയർ അതിനു ശേഷം വാനമാമലൈ മടങ്ങി വന്നു കൈങ്കര്യങ്ങളെ തുടർന്നു. ആ ഉപദണ്ഡം ഇന്നും വാനമാമല ജീയർടെ ത്രിദണ്ഡത്തിൽ ചേര്ത്ത് കെട്ടിയീട്ടിണ്ടു. മാത്രമല്ലാ ആ മോതിരത്തെ വാനമ്മമലൈ ജീയർ വിശേഷ ദിവശങ്ങളിൽ ചാർത്തുകയും ഇന്നും പതിവാണ്.

അക്കാലത്ത് വാനമാമലൈ ക്ഷേത്രത്തു ശ്രീവരമങ്കൈ നാച്ചിയാർക്കു ഉത്സവ ത്രുമേനി (വിഗ്രഹം) ഇല്ലാ. തിരുമല ക്ഷേത്രത്തിൽ നിന്ന് ഉത്സവ ത്രുമേനി കൊണ്ടു വരാൻ ദൈവനായകൻ എംബെരുമാൻ പൊന്നടിക്കാൽ ജീയർക്കു സ്വപ്നം സാധിച്ചു. എംബെരുമാൻടെ ഉത്തരവ്’ നിരവേറ്റ്രാൻ പൊന്നടിക്കാൽ ജീയർ തിരുമല തിരുപതിയിനു യാത്രയായി. ശ്രീവരമങ്കൈ നാച്ചിയാരും “അച്ചാ! ദയവായി എന്നെ വാനമാമല കൂട്ടിച്ചെന്നു ദൈവനായകനുവായി കല്യാണം കഴിക്കു” എന്ന് പൊന്നടിക്കാൽ ജീയർക്കു സ്വപ്നം സാധിച്ചു. മാത്രമല്ലാ. തൻടെ വിഗ്രഹം പൊന്നടിക്കാൽ ജിയരെ ഏൽപ്പിക്കണുവെന്നു നാച്ചിയാർ തിരുമല തിരുപതി ജീയർ സ്വാമിക്കും സ്വപ്നം സാധിച്ചു. തിരുമല തിരുപതി ജീയരും ശ്രീവരമങ്കൈ നാച്ചിയാർടെ ഉത്സവ ത്രുമേനിയെ പൊന്നടിക്കാൽ ജീയർ എഴുന്നരുളിക്കാൻ സജ്ജീകരിച്ചു. വാനമാമലൈ എത്തിയതിനു ശേഷം പൊന്നടിക്കാൽ ജീയർ വർണ്ണശബളമായ ഒരു വേളിയില് സ്വയം കന്നികാദാനഞ്ചെയ്തു വിവാഹം പൂർത്തിച്ചു. അന്ന് ദൈവനായകൻ “ആണ്ടാളെ എനിക്ക് കന്നികാദാനം ചെയ്ത പെരിയാഴ്വാരെ പോലേ, ശ്രീവരമങ്കൈ നാച്ചിയാരെ കന്നികാദാനം ചെയ്ത പൊന്നടിക്കാൽ ജീയരും എൻടെ അമ്മാവൻ ആയി” എന്ന് പ്രകടിച്ച പ്രകാരം ഇന്നുമീ ഐതിഹ്യം വാനമാമലൈ ദിവ്യ ക്ഷേത്രത്തില് ബഹുമാനിച്ചു പാലിക്കുകയാണ്.

മണിയായി പല  ഉപദേശങ്ങളേയരുളി, നിരവതി വർഷങ്ങൾക്കു ശേഷം പൊന്നടിക്കാൽ ജീയർ ആചാര്യൻ മാമുനികളെ ചിന്തിച്ചു തൻടെ ചരമ ത്രുമേനിയെ നിങ്ങി പരമപദമേരി. അതിനു മുന്പ് മറ്റൊരു ജിയരെ നിയമിച്ചു  അവർ ഏൽപ്പെടുത്തിയ വാനമാമലൈ മഠ ഗുരു പരമ്പര ഇന്ന് വരെ ഇടവിടാത്തെ തുടരുകയാണ്.

പൊന്നടിക്കാൽ ജിയരെപ്പോലേ അചാര്യനെയും എംബെരുമാനാരെയും സ്നേഹിക്കണേ എന്ന് അവർടെ പൊന്നടികളെത്തന്നെ കൂപ്പുക.

തനിയന് –

രമ്യജാമാത്രുയോഗീന്ദ്ര പാദരേഖാമയമ്സദാ |
തതാ യത്താത്മ സത്താദിം രാമാനുജമുനിമ് ഭജേ||

അര്ത്ഥം –

അഴകിയ മണവാള മാമുനികളുടെ പാദരേഖാമയരായി,തന്ടെ ഉത്തമ നില, യാഥാര്ത്ഥ്യം, പ്രവര്ത്തികൾ എന്നീ എല്ലാത്തിനും മാമുനികളെത്തന്നെ ആശ്രയിച്ചിരിക്കുന്ന രാമാനുജ മുനിയെ ഭജിക്കുന്നു.

ഒന്നാന പൊന്നടിക്കാൽ വാനമാമലൈ ജിയര്ടെ വൈഭവത്തെ പ്രകാശിപ്പിക്കാൻ, അവർടെ അഷ്ടദിഗ്ഗജങ്ങളിൽ ഒരുവരായ ദൊഡ്ഡയ്യങ്ങാർ അപ്പൈ എന്ന മഹാചാര്യർ, പറ്റ്രിയവൊരു മംഗളാശാസനവും (പതിനാലു ശ്ലോകങ്ങൾ) വേറൊരു പ്രപത്തിയും ((പതിനാലു ശ്ലോകങ്ങൾ) സംസ്കൃത ഭാഷയില് എഴുതി. അതിനെ സമീപ കാലത്ത് എഴുന്നരുളിയിരുന്ന തിരുക്കണ്ണപുരം ശ്രീ.ഉ.വേ.ശ്രീനിവാസാചാര്യ സ്വാമി തമിഴില് വ്യാഖ്യാനിച്ചു. വിപുലമായ ആ വ്യാഖ്യാനത്തെ ശ്രീ. തെന്തിരുപ്പേരൈ അരവിന്ദലോചനൻ സ്വാമി ചുരുക്കി പൊഴിഞ്ചതെ, മലയാള ഭാഷയിൽ വിളംബാൻ ശ്രമിക്കാം.

വാനമാമലൈ ജീയർ മംഗളാശാസനം

രമ്യോപയന്ത്രുമുനിവര്യദയാനിവാസം
രാമാനുജം യതിപതിം കരുണാമ്രുതാബ്ധിം|
വന്ദേ മനോജ്ഞവരദാഹ്വയമാത്വവന്തം
ആജന്മസിദ്ധപരിപൂതചരിത്രബോധം|| 1

അഴകിയ മണവാള മാമുനികളുടെ കാരുണ്യത്തിന് പാർപ്പിടവും, കരുണയെന്ന അമൃതത്തുടെ കടലും, തൂയ മനസ്സുള്ളവരും, പരിശുദ്ധവായ ചരിത്രങ്കൊണ്ട ജ്ഞാവാനും, അഴകിയ വരദർ എന്ന ത്രുനാമം കൊണ്ടവരുവായ വാനമാമലൈ രാമാനുജ ജീയർ സ്വാമിയെ വന്ദിക്കുന്നു.

രമ്യോപയന്ത്രുമുനിവര്യദയാനുഭാവ
സംസിദ്ധഗുണഗണൗഗമഹാർണവായ|
രാമാനുജായ മുനയേ യമിനാം വരായ
നാഥായ മാമകകുലസ്യ നമോസ്തു നിത്യം|| 2

അഴകിയ മണവാള മാമുനികളുടെ കരുണയാല് കിട്ടിയ നല്ല ഗുണങ്ങളുടെ കൂട്ടത്തിന് കടലും, മുനികളുടെ തലവരും, ജ്ഞങ്ങളുടെ  കുല നാഥരുവായ രാമാനുജ ജീയർ സ്വാമി അങ്ങേയ്ക്ക് എപ്പോഴും നമസ്കാരം.

ശ്രീരമ്യജാമാത്രുമുനീന്ദ്രപാദകംജാതഭ്രുംഗം കരുണാന്തരംഗം|
രാമാനുജം നൌമി മുനിം മദീയഹ്രുച്ചന്ദ്രകാന്തോപലപൂർണചന്ദ്രം|| 3

അഴകിയ മണവാള മാമുനികളുടെ തൃപ്പാദങ്ങളില് വണ്ട് പോലേയുള്ളവരും, കരുണ നിരഞ്ഞ മനസ്സുള്ളവരും, അടിയൻടെ ചന്ദ്രകാന്തക്കല്ല് പോന്ന മനസ്സിന് മുഴു മതി പോലായവരുമായ രാമാനുജ ജീയർ സ്വാമിയെ ജ്ഞാൻ നമസ്കരിക്കുന്നു.

വന്ദേ വാത്സല്യസൗശീല്യജ്ഞാനാദിഗുണസാഗരം|
രാമാനുജമുനിം രമ്യജാമാത്രുമുനിജീവിതം|| 4

വാത്സല്യം,ശീലം,ജ്ഞാനം മുതലായ ഗുണങ്ങളുടെ  കടലായും അഴകിയ മണവാള മാമുനികളെ തനിക്കു പ്രാണനായും കൊണ്ടിരുക്കുന്ന വാനമാമലൈ രാമാനുജ ജീയർ സ്വാമിയെ വന്ദിക്കുന്നു.

വന്ദേ വാനമഹാശൈലരാമാനുജമഹാമുനിം|
യദനാദരസവ്രീഡം അന്തരാലാശ്രമദ്വയം|| 5

ആര് ഉപേക്ഷിച്ചതാല് ബ്രഹ്മചര്യ സന്യാസ ആശ്രമങ്ങൾ സലജ്ജമായോ ആ രാമാനുജ ജീയർ സ്വാമിയെ വന്ദിക്കുന്നു.

(വാനാമാമലൈ രാമാനുജ ജീയർ ആദ്യം ബ്രഹ്മചാരിയായിരുന്നു പിന്നിട് കല്യാണം കഴിക്കത്തെ നേരെ സന്യാസി ആയതാല്, കല്യാണങ്കഴിച്ചു പിന്നെ സന്യാസിയാകുമ്പോഴ് ഇടയില് സംഭവിക്കുന്ന രണ്ടു ആശ്രമങ്ങളായ ഗ്രുഹസ്ത്ഥ മറ്റും വാനപ്രസ്ത്ഥ ആശ്രമങ്ങളു നാണങ്ങുണുങ്ങി എന്നത്രെ).

രമ്യജാമാത്രുയോഗീന്ദ്രപ്രസാദപ്രഥമാസ്പദം|
രാമാനുജമുനിം വന്ദേ കാമാദിദുരിതാപഹം|| 6

അഴകിയ മണവാള മാമുനികളുടെ അരുളിന് ആദ്യ ലാക്കായവരും കാമം തുടങ്ങിയ ദോഷങ്ങളെ കളയുന്നവരുവായ രാമാനുജ ജീയർ സ്വാമിയെ വന്ദിക്കുന്നു.

രാമാനുജമുനിം വന്ദേ രമണീയഗുണാകരം|
രാഗദ്വേഷവിനിർമുക്തം രാജീവദളലോചനം|| 7

നല്ല ഗുണങ്ങൾക്കു പാർപ്പിടവും,വിരുപ്പോ വെറുപ്പോ ഇല്ലാത്തവരും, താമര ഇതഴെപ്പോലേയുള്ള കണ്ണൂള്ളവരുമായ രാമാനുജ ജീയർ സ്വാമിയെ വന്ദിക്കുന്നു.

ഉത്പത്തിം പവനാത്മജേ അലഭത യാ വൈരാഗ്യസമ്പത്പുരാ
ശാന്തേ ശാന്തനവേ നിരന്തരമാഗാദ് വൃദ്ധിം സമൃദ്ധാം തത:|
സേയം സമ്പ്രതി യം സമേത്യ ഭുവനേ വിദ്യോതതേ നൈകധാ
തം രാമാനുജയോഗിനം ഗുരുവരം പശ്യേമ ശശ്വദ് വയം|| 8

വൈരാഗ്യമെന്ന സ്വത്ത് വായു കുമാരനിടത്തിലു ജനിച്ചു പിന്നെ ശന്തനു പുത്രനായ ഭീഷ്മരിടത്തിൽ നന്നായി വർത്തിച്ചു. അത് ഇപ്പോഴ് ഈ ലോകത്ത് രാമാനുജ ജീയർ സ്വാമിയെ ചേർന്നു പല വിദവായി പ്രകാശിക്കുന്നു. ആ ജീയർ സ്വാമിയെ നമ്മുടെ കണ്ണു കൊണ്ടു എപ്പോഴും കണ്ടു കളിക്കാം.

വ്യാഖ്യാ യസ്യ വിദഗ്ധസൂരിപരിഷച്ചിത്താപഹാരക്ഷമാ
യദ്ദൈനന്ദിനസത്ക്രിയാ യതിവരാദ്യാചാരസൻമാതൃകാ:|
തം രാമാനുജയോഗിവര്യമമലം ജ്ഞാനാദിപൂർണാശ്രയം
വന്ദേ സൗമ്യവരേശയോഗിചരണദ്വന്ദ്വാരവിന്ദാശ്രയം|| 9

ആരുടെ വ്യാഖ്യാനം വിദ്വജ്ജനങ്ങളുടെ ആകർഷിക്കാൻ കഴിവുള്ളതോ,ആർ നിത്യം അനുഷ്ടിക്കുന്ന സത് ക്രിയകൾ യതിവരർക്കു സന്മാത്രുകയ്യാണോ, കുറ്റ്രമില്ലാത്തവരും, ജ്ഞാനവാനും, അഴകിയ മണവാള മാമുനികളുടെ ത്രുപ്പാദ കമലങ്ങളെ ആശ്രയിച്ചവരുമായ വാനമാമലൈ ജീയർ സ്വാമിയെ വന്ദിക്കുന്നു.

യദ്ഗോഷ്ഠീസവിദസ്ഥിതാ: ശകുനാസ്ഥത്വം പരം ശാശ്വതം
ജ്യോതിർവേദരഹസ്യസാരപഠിതം നാരായണ: ശ്രീപതി:|
കിഞ്ചാന്യേ ചതുരാനനാദിവിബുധാസ്തച്ചേഷഭൂതാ ഇതി
വ്യാകുർവന്തി പരസ്പരം യതിവരം രാമാനുജം തം ഭജേ|| 10

ആരുടെ ഘോഷ്ഠീയിനു അടുത്തുള്ള പക്ഷികൾ, “വേദാന്ത രഹസ്യ സാരവായി പഠിക്കപ്പെറ്റുന്നവൻ, പരം, ശാശ്വതം മറ്റും ജ്യോതി ശ്രിയ:പതിയായ നാരായണൻ തന്നെയാണു” എന്നും, “ബ്രഹ്മാവ് തുടങ്ങിയ മറ്റേ ദേവമ്മാരൊക്കേ നാരായണൻടെ ശേഷ ഭൂതരാണ്” എന്നും, പരസ്പരം പ്രവചിക്കുന്നോ ആ വാനമാമലൈ രാമാനുജ ജീയർ സ്വാമിയെ ഭജിക്കുന്നു.

യത്കാരുണ്യസുധാതരംഗവിലസന്നേത്രാഞ്ചലപ്രക്ഷിതാ:
യേ കേചിത് ഇമേ അർത്ഥപഞ്ചകവിദാം മുഖ്യാസ്തു സങ്ഖ്യാവതാം|
ശ്രീമദ്വ്യോമമഹാചലസ്യ മഹിതൈ: കൈങ്കര്യജാതൈർധ്രുവൈ:
ഭൂയാനാശ്രിതകല്പകോ വിജയതേ രാമാനുജോയം മുനി:|| 11

കരുണാമൃത അലകൾ കളിക്കുന്ന എവർടെ കടക്കണ്ണ് പാർവയിനു ലാക്കായോര് അർത്ഥ പഞ്ചക ജ്ഞാനികളുടെ  പ്രദാനിയാകുവോ,ആ രാമാനുജ ജീയർ സ്വാമി, ശിഷ്യമ്മാർക്കു കല്പകവൃക്ഷമായും, ശ്രീവാനമാമലൈ ക്ഷേത്രത്തിനു പല മഹത്തായ കൈങ്കര്യങ്ങളെ ചെയ്തൊണ്ടും തിളങ്ങുകയാണ്.

അസ്തിസ്നായുവസാ അസ്രമാംസനിചിതേ അനിത്യേ വികരാസ്പദേ
ദേഹേ അസ്മിന്നനഹമ്യഹമ്മതികരേ ശബ്ദാദിസേവാപരേ|
ശ്രീമദ്വൈഷ്ണവമത്പരാര്യവിമുഖേ മയ്യപ്യകാർഷീദ്ദയാം
യസ്തം വ്യോമമഹാഗിരേ: പരിപണം രാമാനുജം തം ഭജേ|| 12

എല്ല്, നരമ്പ്, കൊഴുപ്പ്,ചോര,വസ എന്നിവകൾ കൂടിയതും,വികാരമുള്ളതും, അനിത്യവുമായ, ജ്ഞാനല്ലാത്ത ഈ ദേഹത്തെ, ജ്ഞാൻ എന്ന് കരുതുന്നവനും, ശബ്ദം മുതലായ ഇന്ദ്രിയ വിഷയങ്ങളില് അകപ്പെട്ടുപോയവനും,എന്നെ നോക്കിത്തന്നെ വരുന്ന ശ്രീവൈഷ്ണവരെയും നോക്കാതിരിക്കുന്നവനുവായ അടിയനിടത്തിലും എവര് അരുളിയോ,അങ്ങനത്തെ വാനമാമലൈ ക്ഷേത്രത്തു നിദിയായ രാമാനുജ ജീയർ സ്വാമിയെ ഭജിക്കുന്നു.

വിദ്യാകേലിഗ്രുഹം വിരക്തിലതികാവിശ്രാന്തികല്പദൃമം
പ്രോന്മീലദ്ഗുണദിവ്യരത്നപടലീനിക്ഷേപമംജൂഷികാം|
ശ്രീമല്ലക്ഷ്മണയോഗിവര്യപദവീരക്ഷൈകദീക്ഷാഗുരും
ശ്രീമദ്വ്യോമമഹാചലേ ച നിരതം രാമാനുജാര്യം ശ്രയേ|| 13

വിദ്യയുടെ കളിസ്ത്ഥലവായും, വൈരാഗ്യം എന്ന വള്ളി വിശ്രമിക്കുന്ന കല്പവ്രുക്ഷവായും, ഉയര്ന്ന കാന്തിയുള്ള ഗുണങ്ങളെന്ന രത്നങ്ങളെ സൂക്ഷിക്കുന്ന പെട്ടിയായും, എംബെരുമാനാർ നിയമിച്ച ആചാര്യ പീഠത്തെ നിർവഹിക്കുന്നതില് ഉരപ്പുള്ളവരും,വാനമാമലൈ എംബെരുമാനിടത്തില് എപ്പോഴും ഈടുപെടുന്നവരുമായ രാമാനുജ ജീയർ സ്വാമിയെ ആശ്രയിക്കുന്നു.

കാന്തോപയന്ത്രുമുനിവര്യദയാനിവാസം
വൈരാഗ്യമുഖ്യമഹനീയഗുണാംബുരാശിം|
ശ്രീദേവനായകപദപ്രണയപ്രവീണം
രാമാനുജം യാതിപതിം പ്രണമാമി നിത്യം|| 14

അഴകിയ മണവാള മാമുനികളുടെ കനിവിന് വസതിയും, വൈരാഗ്യം തുടങ്ങിയ നല്ല ഗുണങളുടെ  കടലും, ശ്രീ ദൈവനായക പെരുമാളുടെ ത്രുപ്പാദങ്ങളെ തികച്ചും സ്നേഹിക്കുന്നവരുമായ രാമാനുജ ജീയർ സ്വാമിക്ക് എപ്പോഴും പ്രണതി.

വാനമാമലൈ ജീയർ പ്രപത്തി

സദ്യ: പ്രബുദ്ധസരസീരുഹതുല്യശോഭൗ
സമ്പശ്യതാം നയനയോർമുദമാദദാനൗ|
സംസാരസാഗരസമുത്തരണപ്രവീണൗ
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 1

അപ്പോൾത്തന്നേ അലർന്ന ചെന്താമരയെ ഒത്ത അഴകുള്ളവയും, കാഴ്ച്ചക്കാരുടെ കണ്ണുകളെ ആനന്ദിക്കുന്നവയും, സംസാര സാഗരത്തെ ചാടിക്കുറുക്കെ കടത്തുവിക്കാൻ കഴിവുള്ളവയുമായ വാനമാമലൈ ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

കാന്തോപയന്ത്രുമുനിവര്യദയാത്തഭൂമ്ന:
കാമാദിനിഗ്രഹകരസ്യ ഗുണാംബുരാശേ:|
വാനാദ്രിലക്ഷ്മണമുനേർനതലോകകല്പ-
വ്രുക്ഷായമാണചരണൗ ശരണം പ്രപദ്യേ|| 2

മണവാള മാമുനികളുടെ  കരുണയാല് മഹത്വം നേടിയവരും, കാമം മുദലായ ദോഷങ്ങളെ നശിക്കാൻ കഴിവുള്ളവരും, നല്ല ഗുണങ്ങളുടെ കടലുവായ രാമാനുജ ജീയർ സ്വാമികളുടെ,ശരണാഗതർക്കു കല്പവൃക്ഷമായ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

ദാരാത്മജാദിജനിതം സുഖമൈഹികം യ:
കാരാഗ്രുഹപ്രഭവദു:ഖസമം വിചാര്യ|
സൗമ്യോപയന്ത്രുമുനിപാദയുഗം ശ്രിതസ്തദ്-
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 3

ഭാര്യ മറ്റും മക്കളാല് ഉണ്ടാകുന്ന സുഖത്തെ, തടവിലാക്കിയ വേദനയിന് തുല്യമായി ഓർത്തു, അഴകിയ മണവാള മാമുനികളുടെ ത്രുപ്പാദങ്ങളെ ആശ്രയിച്ച, വാനമാമലൈ ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

ആദൗ ഹനൂമതി വിരക്തിലതാ പ്രസൂതാ
പശ്ചാദ് ഗുരുപ്രവരമേത്യ വിവ്രുദ്ധിമാപ്താ|
ശാഖാസഹസ്രരുചിരാ യമുപേത്യ താദ്രുഗ്
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 4

വിരക്തിയെന്ന വള്ളി ആദ്യം ഹനൂമനിടത്ത് ഉൽപ്പത്തിയായി. പിന്നീടു ആചാര്യ ശ്രേഷ്ഠരായ വാനമാമലൈ ജിയ്യരെ ചേർന്ന് വിളഞ്ഞു തഴച്ചു ആയിരം കിളകൾ കിളയ്ച്ചു ഭംഗിയായി തിളങ്ങുന്നു.ആ വാനമാമലൈ ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

വാനാചലസ്യ വരമണ്ടപഗോപുരാദി-
കൈങ്കര്യമാരചിതവാൻ ഫണിനാഥവദ്യ:|
പ്രീത്യൈ വരം വരവരസ്യ യതീശിതുസ്തദ്-
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 5

യതിശ്രേഷ്ഠരായ മണവാള മാമുനികളുടെ ഇഷ്ടം പോലേ വാനമാമലൈ ദിവ്യ ക്ഷേത്രത്തിന് വര മണ്ടപ ഗോപുര ആദിശേഷനെപ്പോലേ ഭംഗിയായി നിർമ്മാണിച്ച വാനമാമലൈ ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

ഭാഷാന്തരേണ പരിണാമവദാഗമാനാം
യ: ശ്രീശഠാരിവചസാം ശ്രവണാമ്രുതാനാം|
അർഥാൻ ഉപാദിശതുതാരതര: സതാം തദ്-
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 6

ചെവിക്കിനിയ അമ്രുതവായി,വേദത്തുടെ അർത്ഥത്തെ തമിഴില് വെളിയിട്ട ശഠകോപരുടെ തിരുവായ്മൊഴിയെ, ഉദാരമായി സജ്ജനങൾക്കു ഉപദേശിച്ച വാനമാമലൈ ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

യന്നാമകീർതനമനുക്ഷണമാഹൂരാര്യാ:
സംസാരഭോഗിവിഷയനിർഹരണായ മന്ത്രം|
പുംസാം പറേണ പുരുഷേണ ച സാമ്യദം തദ്=
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 7

ആരുടെ ത്രുനാമ സംകീർത്തനം, സംസാരമെന്ന പാമ്പിൻടെ വിഷത്തെ മുറിക്കുന്ന മന്ത്രമോ,ജീവാത്മരെ പരമപുരുഷനായ എംബെരുമാനിടത്തു സമീപിക്കവും സഹായിക്കുവോ,ആ വാനമാമലൈ ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

പുംസാം പുരാതനഭവാർജിതപാപരാശി:
സ്മ്രുത്യാ യയോ: സക്രുദപി പ്രളയം പ്രയാതി|
സദ്‌വന്ദിതൗ പരമപാവനതൈകവേഷൗ
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 8

എവകളെ സ്മരിച്ച അപ്പോൾത്തന്നെ, ജീവാത്മരുടെ അനാദികാല സംസാരത്താൽ ഉണ്ടായ പാവക്കൂന നശിക്കുവോ അവകളും, സാധുക്കൾ വണങുന്നവയും, പരമ പരിശുദ്ധം തന്നെ സ്വരുപമായുള്ളവകളുമായ വാനമാമലൈ ജീയർ സ്വാമിയുടെ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

യത്തീർഥവാരി കലികാലസമീരണോത്ഥ-
താപത്രയാഗ്നിശമനം വിമലം ജനാനാം|
യദ്രേണുരാന്തരരാജ:പ്രശമായ ചൈതദ്-
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 9

പുനിതമായ എതിൻടെ തീർത്ഥവായതു, കലി കാലമെന്ന വായുവാല് കിളർന്ന ജനങ്ങളുടെ താപത്രയമായ (ആധ്യാത്മികം, ആധിഭൗതികം, ആധിദൈവികം എന്ന മൂന്നിനം ദു:ഖങ്ങള്‍) തീയെ കെടുത്താൻ കഴിവുള്ളതോ,എതിൻടെ ധൂളിയായത്‌,മനസ്സിൻടെ അഴുക്കുകളെ പോക്കാൻ കഴിവുള്ളതോ,വാനമാമലൈ ജീയർ സ്വാമിയുടെ ആ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

വാധൂലവംശതിലകോ വരദാര്യവര്യോ
വാത്സല്യസിന്ധുരഖിലാത്മഗുണോപപന്ന:|
നിക്ഷിപ്തവാൻ നിജഭരം സകലം യയോസ്തദ്-
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 10

വാധൂല കുല തിലകരായി, വരദാര്യൻ എന്ന ത്രുനാമം ചാർത്തി, വാത്സല്യം തുടങ്ങിയ ഗുണങ്ങളുടെ കടലായ, എല്ലാ ആത്മഗുണങ്ങളും കൂടിയുള്ള അപ്പാച്ചിയാരണ്ണാ, ഏതു ത്രുപ്പാദങ്ങളില് തന്നെ രക്ഷിക്കുന്ന ഭാരത്തെ സമർപ്പിച്ചോ വാനമാമലൈ ജീയർ സ്വാമിയുടെ ആ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

സട്വൃത്തസംഭവഭുവാ ശമദാന്തിസീമ്നാ
സദ്വന്ദിതേന നിഗമാഞ്ചലസാരഭൂമ്നാ|
സമ്പൂജിതൗ സമരപുങ്ങവദേശികേന
വാനാദ്രിയോഗിചരണൗ ശരണം പ്രപദ്യേ|| 11

സദാചാരത്തിനു ജന്മസ്ഥലവായി,ശമ ദാന്തി തുടങ്ങിയ നല്ല ഗുണങ്ങൾക്കു സീമയായി, സജ്ജനങ്ങൾ വന്ദിക്കുന്നവരായി,വേദാന്തസാര ജ്ഞാനിയുമായ മഹനീയരായ സമര പുങ്ങവ ദേശികർ എന്ന പോരേറ്റ്രു നായനാരാല് നന്നായി പുജിക്കപ്പെട്ട, വാനമാമലൈ ജീയർ സ്വാമിയുടെ ആ ത്രുപ്പാദങ്ങളെ അഭയമായി ആശ്രയിക്കുന്നു.

വൈരാഗ്യം യദി വായുസന്തനുസുതാധിക്ഷേപദക്ഷം, പുരാ
ഭക്തിശ്ചേച്ഛഠവൈരിമുഖ്യപദവിബദ്ധാനുസാരാ, പരം|
ജ്ഞാനം യദ്യപി നാഥയാമുനയതിപ്രൗഢാദിശൈലീയുതം
തസ്മാദ് വാനമഹാദ്രിലക്ഷ്മണമുനേ: കോ വാ ജഗത്യാം സമ:|| 12

വാനമാമലൈ ജീയർ സ്വാമിയുടെ വൈരാഗ്യം വായുപുത്ര ഹനുമൻ മറ്റും സന്തനു പുത്രൻ ഭീഷ്മരെക്കാൽ കുടിയതാണ്. ഇദ്യേഹത്തുടെ ഭക്തി ശഠകോപർ തുടങ്ങിയ ഒരാണ്വശി ഗുരുപരമ്പരയെ അനുശരിക്കുന്നു. ഇദ്യേഹം യതിശ്രേഷ്ഠർകളായ നാഥമുനി യാമുന മുനികൾക്കു സമവായ ജ്ഞാനിയാണ്‌. എന്നിട്ട് ഇങ്ങനെയുള്ള വാനമാമലൈ ജീയർ സ്വാമിയെപ്പോലേ ഈ ലോകത്തില് വേറൊർത്തർ ഉണ്ടോ? ഇല്ലെന്ന്.

കൈങ്കര്യം യദി വാനശൈലകമലകാന്തസ്യ ശേഷക്രമാത്
പ്രീതിശ്ചേത് കുലശേകരസ്യ ഭജനേ തദ്ഭക്തപൂജാവിദൗ|
അച്ചായാങ്ഘ്രിസരോരുഹാർചനവിധൗ യദ്യുജ്ജ്വലാ: പ്രക്രിയാ:
താസ്താ മഞ്ജുകവേർഗുണൈകസദനം വാനാദ്രിയോഗീശ്വര:|| 13

ആദിശേഷനെപ്പോലെ വാനമാമലൈ ദൈവനായക പെരുമാളിനു കൈങ്കര്യപരരായും, ആ എംബെരുമാൻടെ അടിയരെ പൂജിക്കുനതിലു കുലശേഖര ആഴ്വാരെപ്പോലെ പ്രിയങ്കരനായും, തൻടെ ആചാര്യൻടെ ത്രുപ്പാദങ്ങളെ അര്ച്ചിക്കുന്നത്തില് മധുരകവി ആഴ്വാരെപ്പോലേ മഹനീയരായും, നല്ല ഗുണങ്ങളുടെ ഒരേയൊരു പാർപ്പിടമായും വാനമാമലൈ രാമാനുജ ജീയർ സ്വാമി എഴുന്നരുളി തിളങ്ങുകയാണ്.

ശിഷ്യാചര്യാതനുദ്വയീം നിരഭജത്പ്രായേണ ലക്ഷ്മീപതി:
ഹ്യേകോ അഭൂന്നര സംജ്ഞകസ്തദപരോ നാരായണാഖ്യ: പുരാ|
ആദ്യ ത്വേകതര: ക്രുപാമ്രുതനിധി: സൗമ്യോപയന്താ മുനി:
തച്ഛിഷ്യാഗ്രതരോ അപരോ വിജയതേ രാമാനുജാഖ്യോ മുനി:|| 14

പണ്ടൊരിക്കല് ശ്രിയ:പതിയായവർ താൻ തന്നെ ആചാര്യനായും, ശിഷ്യനായും രണ്ടു ത്രുമേനികളായി അവതരിച്ചു. അതില് ആചര്യനായതു നാരായണൻ.ശിഷ്യനാണൂ നരൻ. ഇപ്പോൾ ആ രണ്ടു പേരിൽ ഒരുവര് കാരുണ്യസിന്ധുവായ ആചാര്യർ മണവാള മാമുനികളായും,മറ്റ്രൊരുവർ അവർടെ പ്രദാന ശിഷ്യരായ വാനമാമലൈ രാമാനുജ ജീയർ സ്വാമിയും അവതരിച്ചു തിളങ്ങുന്നു.

ഗുരു പരമ്പരൈ ക്രമത്തെ വിട്ടു ഒന്നാന ജീയർ പിന്നാലേ ഇവിടമെത്തി. ഇനി ക്രമത്തിലേക്കു മടങ്ങി പോകാം.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://guruparamparai.wordpress.com/2012/09/30/ponnadikkal-jiyar/

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

അഴകിയ മണവാള മാമുനികള്

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

തിരുവായ്മൊഴി പിള്ളൈയുടെ ചരിത്രത്തിൽ തന്നെ നമുക്ക് മനസ്സിലായി ആരാണു അടുത്ത ആചാര്യനെന്നു. അഴകിയ മണവാള മാമുനികൾ.

mamuni-ktpt

കോയിൽ എന്ന ശ്രീരംഗം, തിരുമലൈ, പെരുമാൾ കോയിൽ എന്ന കാഞ്ചീപുരം മറ്റും തിരുനാരായണപുരം എന്ന നാലു ക്ഷേത്രങ്ങളിലും ഉള്ള മണവാള മാമുനികൾ

ത്രുനക്ഷത്രം – തുലാം തൃമൂലം (മൂല നക്ഷത്രം) 

അവതാര സ്ഥലം – ആഴ്വാർ തിരുനഗരി

ആചാര്യൻ – തിരുവായ്മൊഴി പിള്ളൈ

ശിഷ്യമ്മാർ –

അഷ്ട ദിഗ് ഗജങ്ങൾ –  പൊന്നടിക്കാൽ ജീയർ, കോയിൽ അണ്ണൻ, പതംഗി പരവസ്തു ഭാട്ടര്പിരാൻ ജീയർ, തിരുവേങ്കഠ ജീയർ, എരുംബിയപ്പാ, പ്രതിവാദി ഭയങ്കരം അണ്ണൻ, അപ്പിള്ളൈ മറ്റും അപ്പിള്ളാർ

നവ രത്നങ്ങൾ – സേനൈ മുതലിയാണ്ടാൻ നായനാർ, ശഠകോപ ദാസർ (നാലൂർ സിറ്റ്രാത്താൻ), കന്താടൈ പോരേറ്റ്രു നായൻ, യേട്ടൂർ സിംഗരാചാര്യർ, കന്താടൈ അണ്ണപ്പൻ, കന്താടൈ തിരുക്കോപുരത്തു നായനാർ, കന്താടൈ നാരണപ്പൈ, കന്താടൈ തോഴപ്പരപ്പൈ മറ്റും കന്താടൈ അഴൈത്ത് വാഴ്വിത്ത പെരുമാൾ.

ഇദ്യേഹത്തിനെ പല വേരു തിരുവംശങ്ങൾ, തിരുമാളികകൾ മറ്റും ദിവ്യ ദേശങ്ങളിൽ നിന്നും ശിഷ്യമ്മാർ ഉണ്ടായിരുന്നു.

പരമപദിച്ച സ്ഥലം – ശ്രീരംഗം

ഗ്രത്ഥങ്ങൾ –

പ്രബന്ധങ്ങൾ – ശ്രീ ദേവരാജ മംഗളം, യതിരാജ വിംശതി, ഉപദേശ രത്ന മാലൈ, തിരുവായ്മൊഴി നൂറ്റ്രന്താദി, ആർത്തി പ്രബന്ധം

വ്യാഖ്യാനങ്ങൾ – മുമുക്ഷുപ്പടി, തത്വ ത്രയം, ശ്രീവചന ഭൂഷണം, ആചാര്യ ഹൃദയം, പെരിയാഴ്വാർ തിരുമൊഴി (പെരിയവാച്ചാൻ പിള്ളയുടെ വ്യാഖ്യാനത്തിൽ വിട്ടുപ്പോയ പകുതി) മറ്റും രാമാനുജ നൂറ്റ്രന്താദി മുതലായവകൾക്കു വ്യാഖ്യാനം എഴുതി.

പ്രമാണ തിരട്ടു (ഒരു ഗ്രന്ഥത്തിൽ ഉള്ള ശ്ലോകങ്ങളുടെയും ശാസ്ത്ര വാക്യങ്ങളുടെയുമായ സങ്കലിനഗ്രന്ഥം) –   ഈടു മുപ്പത്താരായിരപ്പടി, ജ്ഞാന സാരം, പ്രമേയ സാരം, തത്വ ത്രയം മറ്റും ശ്രീവചന ഭൂഷണം.

ആദിശേഷനുടെയും, ഈ ലോകന്തന്നെ വാഴപ്പിരന്ന യതിരാജരുടെയും അവതാരമായി, തികഴ കിടന്താൻ തിരുനാവീരുടൈയ പിരാനുക്കും ശ്രീരംഗ നാച്ചിയാർക്കും മകനായി, പിറന്ന അഴകിയ മണവാള പെരുമാൾ നായനാർക്ക്  പല പേര്കൾ ഉണ്ടായിരുന്നു: അഴകിയ മണവാള മാമുനികൾ, സുന്ദര ജാമാത്രു മുനി, രമ്യ ജാമാത്രു മുനി, രമ്യ ജാമാത്രു യോഗി, വരവരമുനി, യതീന്ദ്ര പ്രവണർ, കാന്തോപയന്താ, രാമാനുജൻ പൊന്നടി, സൗമ്യ ജാമാത്രു യോഗീന്ദ്രർ മറ്റും കോയിൽ സെല്വ മണവാള മാമുനികൾ എന്ന് പല.

മാത്രമല്ല പെരിയ ജീയർ, വെള്ള ജീയർ, വിശതവാക് ശികാമണി മറ്റും കള്ളമില്ലാ മണവാള മാമുനി എന്ന് പല തലക്കെട്ടുകളും ഉണ്ടു.

ജീവചരിതച്ചുരുക്കം

mamuni-azhwarthirunagari

തൃപ്പാദത്തിൽ അഷ്ട ദിഗ് ഗജങ്ങളോടേ ആഴ്വാർ തിരുനഗരി ക്ഷേത്രത്തിൽ മാമുനികൾ

 • അമ്മയുടെ നാടായ സിക്കിൽ കിടാരത്തിൽ സാമാന്യ ശാസ്ത്രങ്ങളെ പഠിച്ചു. അച്ചാൻ വേദ അധ്യയനത്തിനു വഴികാട്ടി.
 • തിരുവായ്മൊഴി പിള്ളൈയുടെ വൈഭവം കേട്ടു, ആഴ്വാർ തിരുനഗരിക്ക് തിരിക വന്നു അവരെ ആശ്രയിച്ചു.

ഇതൊക്കെ തിരുവായ്മൊഴി പിള്ളൈ ചരിതത്തിൽ നേരത്തെ പറഞ്ഞതു ഒര്ക്കുന്നുണ്ടാകും.

 • ഇദ്യേഹത്തുടെ ഭാര്യ മകനെ പ്രശവിച്ചപ്പോൽ തിരുവായ്മൊഴി പിള്ളയിടത്തു ചെന്ന് പേർ വയിക്കാൻ അപേക്ഷിച്ചു. രാമാനുജൻ എന്ന പേർ രാമാനുജ നൂറ്റ്രന്താദിയിലു നൂറ്റ്രെട്ടു തവണ ആവർത്തിക്കിന്നതാല്, അതാ ശരിയായ പേരെന്ന് തിരുവായ്മൊഴി പിള്ളൈ പറഞ്ഞു. എന്നിട്ട്, മകനെ “എമ്മയ്യൻ രാമാനുജൻ” എന്ന നാമം കൊടുത്തു. എൻടെ പ്രഭു രാമാനുജൻ എന്നാ അർത്ഥം.
 • തിരുവായ്മൊഴി പിള്ളൈ പരപദിച്ച പിന്നേ ദർശന പ്രവർത്തകരായി ചുമതല ഏറ്റെടുത്തു.
 • അരുളിച്ചെയൽകളിൽ, പ്രത്യേകിച്ചു തിരുവായ്മൊഴിയിലും ഈടു മുപ്പതാരായിര വ്യാഖ്യാനത്തിലും, വൈദഗ്ദ്ധ്യനായിരുന്നു. അത് കൂടാത്തെ ഈടു വ്യാഖ്യാനത്തെ ബലപ്പെടുത്തുന്ന പ്രമാണങ്ങളെയും ശേഖരിച്ചു രേഖപ്പെടുത്തി.
 • ഇവരുടെ നേട്ടങ്ങൾ കേട്ടു, അഴകിയ വരദർ ഇവരുടെ ആദ്യത്തെ ശിഷ്യരായി. മാത്രമല്ല ഇടവിടാത്തെ ആചാര്യ ശേവനഞ്ചെയ്യാൻ സന്യാസ ആശ്രമവും ശ്വീകരിച്ചു. വാനമാമലൈ നാട്ടുകാരനായതാൽ അഴകിയ വരദർക്കു വാനമാമലൈ ജീയരെന്നു പേർ കിട്ടി. ആദ്യത്തെ ശിഷ്യരായതു കൊണ്ടും മാമുനികൾക്കു ഇവരെത്തുടര്ന്നു പല ശിഷ്യമ്മാർ വന്നു ചേരുന്നതിനു നൽ തുടക്കമായി അടിസ്ഥാനം ഇട്ടതിനാലും പൊന്നടിക്കാൽ ജീയരെന്ന പേരുമായി.
 • തിരുവായ്മൊഴി പിള്ളൈ ശ്രീരംഗത്തു താമസിച്ചു സമ്പ്രദായ പ്രവർത്തി ചെയ്യാൻ നിർദേശിച്ചതെ ഓര്ത്ത് നമ്മാഴ്വാരിടത്തു ഉത്തരവ് വാങ്ങി  ശ്രീരംഗത്തിലേക്കു യാത്രയായി.
 • ഇടയില് ശ്രീവില്ലിപുത്തൂർ ക്ഷേത്രത്തിൽ ആണ്ടാൾ മറ്റും രംഗമന്നാർക്കും തിരുമാലിരുഞ്ചോലൈ ക്ഷേത്രത്തില് അഴകര്ക്കും മങ്ങളാശാസനം ചെയ്തു.
 • ശ്രീരംഗം എത്തി കാവേരി നദിയില് നിത്യകർമാക്കളെ അനുഷ്ഠിച്ചു. എല്ലാ ശ്രീവൈഷ്ണവമ്മാരും വന്നു സ്വാഗതം ചെയ്തു. നാട്ടുകാരായ ശ്രീവൈഷ്ണവരുടെ പുരുഷകാരത്താലു എംബെരുമാനാർ, നമ്മാഴ്വാർ, പെരിയ പിരാട്ടിയാർ, സേന മുതലിയാർ, പെരിയ പെരുമാൾ മറ്റും ഉഭയനാച്ചിമാർ സമേത നമ്പെരുമാൾ എന്നിവരെ ക്രമേണ മാമുനികൾ മങ്ങളാശാസനം ചെയ്തു. എംബെരുമാനാരെ ശ്വീകരിച്ചതു പോലെ ഇവരെയും പെരുമാൾ ശ്വീകരിച്ചു പ്രത്യേകമായി പ്രസാദവും ശ്രീ ശഠകോപവും അനുഗ്രഹിച്ചു.
 • പിന്നീടു പിള്ളൈ ലോകാചാര്യർ തിരുമാളികൈക്ക് ചെന്ന് പിള്ളൈ ലോകാചാര്യരും അവരുടെ അനുജൻ അഴകിയ മണവാള പെരുമാൾ നായനാരും നമ്മുടെ സമ്പ്രദായത്തിനെ സഹായിച്ചതെല്ലാം പറഞ്ഞു കീർത്തിച്ചു.
 • സ്ഥിരവായി ശ്രീരംഗത്തു വസിക്കുകവെന്നും സമ്പ്രദായത്തുടെ ആഴ്ന്ന പൊരുളെല്ലാം ഉപദേശിക്കാണുവെന്നും നമ്പെരുമാൾ നിയമിച്ചു. സന്തോഷവായി സമ്മദിച്ചു എന്ന് പറയണോ? പിന്നീടു മുസ്ലിം ആക്രമണത്തിൽ കാണാതുപോയ ഗ്രന്ഥങ്ങളെ ശേകരിക്കാൻ തുടങ്ങി.
 • ഒരിക്കൽ പൊന്നടിക്കാൽ ജീയർ ഉത്തമ നംബി എന്ന ശിഷ്യര്യുടെ കൈങ്കര്യ ദോഷങ്ങളെ സ്രദ്ധയില്പ്പെടുത്തിയപ്പോൾ, ഉത്തമ നംബിയെ സംസ്കരിച്ചു ശരിയായി എംബെരുമാനുടെ സേവനത്തിലേക്കു അവർടെ ശ്രദ്ധയെ ആകർഷിക്കാൻ ജീയരെത്തന്നെ നിർദേശിച്ചു.
 • തിരുവേങ്കഠ (തിരുമല തിരുപതി) ക്ഷേത്രഞ്ചെല്ലാൻ ആഗ്രഹിച്ചു പൊന്നടിക്കാൽ ജിയർടെ കൂട്ടത്തിൽ യാത്രയായി. പോകുന്ന വഴിയില് തിരുക്കോവലൂർ മറ്റും തിരുക്കടികൈ ക്ഷേത്രങ്ങളിൽ മങ്ങളാശാസനം ചെയ്തു.
 • ഇവര് രണ്ടു പേരും ഇങ്ങിനെ യാത്ര ചെയ്യുമ്പോൾ എംബെരുമാനാർ സ്ഥാപിച്ച സിംഹാസനാധിപതിയും തിരുമലവാസിയുമായ പെരിയ കേള്വി അപ്പൻ ജിയർ ഒരു സ്വപ്നങ്കണ്ടു. പെരിയ പെരുമാളെ പോൽ ഉറങ്ങുന്ന ഒരു ശ്രീവൈഷ്ണവ ഗൃഹസ്ഥരുടെ ത്രുപ്പാദങ്ങളിൽ ഒരു സന്യാസി നില്ക്കുന്നത് കണ്ടു, അവിടെ അടുത്തുള്ളോരെ ജീയർ ഇവര് രണ്ടു പേരും ആരാണുവെന്നു അന്വേഷിച്ചു. തിരുവായ്മൊഴി ഈട്ടുപ്പെരുക്കർ അഴകിയ മണവാള പെരുമാൾ നായനാർ കിടക്ക അവരുടെ പ്രാണ സുഹൃത്തായ പൊന്നടിക്കാൽ ജീയർ നില്കുന്നു എന്നും അവരെല്ലോരും  മറുപടി പറഞ്ഞു. ഈ ശുഭ സ്വപ്നത്തെ ചിന്തിച്ചുകൊണ്ടേ അപ്പൻ ജീയർ ഉണർന്നപ്പോൾ അവര് രണ്ടു പേരും തിരുമലയെ സമീപിച്ചെന്ന വാർത്ഥ കേട്ടു. കീഴ്ത്തിരുപതിയിലെത്തിയ അവര് തിരുവേങ്കഠ മലൈ, ഗോവിന്ദരാജ പെരുമാൾ, മലയടിവാരാത്തു നൃസിംഹ പെരുമാൾ എല്ലാവരെയും തൊഴുതു ഒടിവില് തിരുമലയിലെത്തി. പെരിയ കേള്വി അപ്പൻ ജീയർ ഗംഭീരമായ വരവേൽപ്പ് ചെയ്തു രണ്ടു പേരെയും തിരുവേങ്കഠമുടയോനിടത്തു മങ്ങളശാസനം ചെയ്യാൻ കുട്ടിക്കൊണ്ടു പോയി. സന്തുഷ്ടരായ തിരുവേങ്കഠമുടയോൻ അവര്ക്ക് പ്രസാദവും ശ്രീ ശഠകോപവും അനുഗ്രഹിച്ചു. രണ്ടു പേരും അങ്ങെയിടത്തു യാത്ര പറഞ്ഞു.
 • മടക്കു യാത്രയിൽ കാഞ്ചീപുരം ക്ഷേത്രത്തിൽ ദേവരാജ പെരുമാളെ മങ്ങളാശാസനം ചെയ്തു. നായനാർ (മാമുനികൾ) എംബെരുമാനാർ തന്നേയാണ് എന്ന് ദേവപ്പെരുമാൾ അറിയിച്ചു പ്രസാദവും ശ്രീ ശഠകോപവും അനുഗ്രഹിച്ചു.

mamunigal-kanchi

കാഞ്ചീപുരം ക്ഷേത്രത്തില് മാമുനികൾ

 • അടുത്ത് ശ്രീപെരുമ്പുദൂർ ക്ഷേത്രത്തില് എംബെരുമാനാരെ അനുഭവിച്ചു മയങ്ങി മങ്ങളാശാസനം ചെയ്തു.
 • കാഞ്ചീപുരത്തു തിരിക വന്നു കിടാംബി ആച്ചാൻടെ വംശ വഴിയിലായ കിടാംബി നായനാരിടത്തു ശ്രീഭാഷ്യം കേഴ്ക്കാൻ തുടങ്ങി. ശ്രീവൈഷ്ണവർ തര്ക്കിക്കാൻ വന്നപ്പോൾ ആദ്യം, ആചാര്യൻ ഭഗവദ് വിഷയത്തിൽ മാത്രം ശ്രദ്ധിക്കണുവെന്നു പറഞ്ഞതെക്കാട്ടി, അവരെ ഒഴിവാക്കി. സുഹൃതർ ബോദ്ധ്യപ്പെടുത്തിയ പിന്നീടു, വാദികൾകു തക്ക മറുപടി കൊടുത്തു. വാദികളെല്ലാം ഇവരുടെ പത്മപാദങ്ങളെ നമിച്ചു കുറെയേറെ കീർത്തിച്ചു.
 • അഴകിയ മണവാള പെരുമാൾ നായനാര്ടെ ബുദ്ധിചാതുര്യം കണ്ടു അതിശയിച്ച കിടാംബി നായനാർ അവരുടെ നിജ സ്വരൂപം കാണാൻ അപേക്ഷിച്ചു. ശ്രീഭാഷ്യം ബോദിക്കിന്ന ആചാര്യൻ കേട്ടാൽ ഉപേക്ഷിക്കാൻ പറ്റ്രുവോ? തൻടെ ആദിശേഷ സ്വരൂപത്തെ കാണിച്ചു. അത് മുതലായി ഹർഷോന്മത്തനായ ആചാര്യൻ ശിഷ്യനിടത്ത് കൂടുതൽ വാത്സല്യങ്കാണിച്ചു. ശ്രീഭാഷ്യ കാലക്ഷേപം കഴിഞ്ഞ പിന്നെ യാത്ര പറഞ്ഞു ശ്രീരംഗം തിരിച്ചെത്തി.
 • തിരിക വന്നവരെക്കണ്ടു ആനന്ദം നിറഞ്ഞ പെരിയ പെരുമാൾ ഇനി യാത്രയൊന്നും പോകാത്തെ ശ്രീരംഗത്തിൽ സ്ഥിരവാസം ചെയ്യുകവെന്നു നിയോഗിച്ചു.
 • സദാസമയം അവർടെ ബന്ധുക്കൾ ഏതാനും അശൗചം കുറിച്ചു പറഞ്ഞതു അവർടെ കൈങ്കര്യത്തെ തടസ്സപ്പെടുത്തി. ഇനി ഇങ്ങിനെയുള്ള കൈങ്കര്യ വിഘ്നങ്ങളെ ഒഴിവാക്കാനായി തിരുവായ്മൊഴി പിള്ളയുടെ ശിഷ്യനും സഹപാഠിയുമായ ശഠകോപ ജീയരിടത്തിൽ നിന്നും സന്യാസ ദീക്ഷ യേറ്റ്രുവാങ്ങി. ഉടന്തന്നെ പെരിയ പെരുമാളെ കണ്ടു തെര്യപ്പെടുത്തി. അവരെ സ്വാഗതം ചെയ്ത പെരിയ പെരുമാൾ പഴയ ത്രുനാമം തന്നെ തുടരാൻ അവശ്യപ്പെട്ടു. (കാരണം ഭാവിയില് തനിക്ക് ആചാര്യനാകാൻ പോകുന്നവവർടെ പേർ മാറ്റാൻ ത്രുമനസ്സില്ലാന്നിട്ടാ). താമസിക്കാനും കാലക്ഷേപങ്ങൾ ചെയ്യാനും പല്ലവ രായൻ മഠത്തെയും കൊടുത്തു. ഇങ്ങിനെ അഴകിയ മണവാള പെരുമാൾ നായനാർ, അഴകിയ മണവാള മാമുനികളായി. എല്ലാ ശ്രീവൈഷ്ണവമ്മാരും ഉത്തമ നംബിയുടെ കൂട മാമുനികളുടെ മഠത്തിലേക്കു ച്ചെന്നു, “മണവാള മാമുനിയേ ഇന്നുമൊരു നൂറ്റ്രാണ്ടിരും” എന്ന് സമാപിക്കുന്ന വാഴി തൃനാമപ്പാട്ടെ സന്തോഷവായിപ്പാടി.
 • പൊന്നടിക്കാൽ ജീയർ തുടങ്ങിയ ശിഷ്യമ്മാരെക്കൊണ്ടു മഠത്തെ പുതുക്കിപ്പണിയിച്ചു. പിള്ളൈ ലോകാചാര്യർ തിരുമാളികയിൽ നിന്നും മണ്ണ് കൊണ്ടു വന്നു ഒരു സുന്ദര മണ്ഠപം നിർമ്മാണിച്ചു അതിൽ പതിവായി പ്രഭാഷണം ചെയ്തു. ശിഷ്യമ്മാർക്കും അഭിമാനികൾക്കും തിരുവായ്മൊഴി (ഈടു) മറ്റയ പ്രബന്ധങ്ങൾ, എംബെരുമാനാർടെ മഹിമകൾ മറ്റും ശ്രീവചന ഭൂഷണ ദിവ്യ ശാസ്ത്രം എന്നിവകളെ എല്ലാ ദിവസവും ഉപന്യസിച്ചു.
 • അവർടെ കീർത്തി കാട്ടുത്തീ പോലെ പരക്കേ വ്യാപിച്ചു. പല ശ്രീവൈഷ്ണവമ്മാർ മാമുനികളെ ആശ്രയിച്ചു. പെരിയ പെരുമാളുടെ നിത്യ കൈങ്കര്യ പരനായ തിരുമന്ജനം അപ്പാ, അവർടെ മകൾ ആയ്ച്ചിയാർ മറ്റും ഭട്ടർപിരാൻ ജീയർ ശിഷ്യരായി.
 • അരികെയുണ്ടായിരുന്ന വള്ളുവ രാജെന്ദ്രം ഗ്രാമവാസിയായ സിംഗരയ്യർ മാമുനികൾ മഠത്തിനെ ചില പച്ചക്കറികളെ എത്തിച്ചു കൊടുത്തിരുന്നു. അവരിടത്തു ഇഷ്ടപ്പെട്ട പെരിയ പെരുമാൾ മാമുനികൾ സാക്ഷാത് ആദിശേഷൻടെ അംശവാണുവെന്നും അവരെ ആശ്രയിക്കണുവെന്നും സ്വപ്നത്തിൽ സാദിച്ചു. എന്നിട്ട് ശ്രീരംഗമെത്തി കോയിൽ കന്താടൈ അണ്ണൻ തിരുമാളികയിൽ തങ്ങിയപ്പോൽ അണ്ണനിടത്തും പറഞ്ഞു.
 • ഇതെച്ചിന്തിച്ചു ഉറങ്ങിയ അണ്ണൻടെ സ്വപ്നത്തിൽ തോന്നിയ എംബെരുമാനാരും മുതലിയാണ്ടാനും മാമുനികൾ താൻ തന്നെയാണുവെന്നു എംബെരുമാനാർ പറഞ്ഞു. അതേ സ്വപ്നത്തിൽ മുതലിയാണ്ടാനും കോയിൽ അണ്ണനെയും ഉത്തമ നംബിയെയും മാമുനികളെ ആശ്രയിക്കാൻ പറഞ്ഞു. ഉണർന്നപിന്നെ അണ്ണൻ തൻടെ  സഹോദരർ സഹിതം മാമുനികൾ മഠത്തിലേക്കു പോയി, പൊന്നടിക്കാൽ ജീയർടെ പുരുഷകാരത്താല് മാമുനികളിടത്തു ശരണം പ്രാപിച്ചു. മാമുനികൾ അവരെ സന്തോഷവായി സ്വീകരിച്ചു പഞ്ച്സംസ്കാരം ചെയ്തു.
 • തിരുമന്ജനം അപ്പാവുടെ മകളായ ആയ്ച്ചിയാർടെ മകൻ അപ്പാച്ചിയാരണ്ണാവും മാമുനികളെ ആശ്രയിക്കാൻ വന്നു. വളര സന്തുഷ്ടരായ മാമുനികൾ, തൻടെ പ്രാണ സുഹൃത്തായ പൊന്നടിക്കാൽ ജീയരെ വിളിച്ചു, തൻടെ സ്വന്തം സിംഹാസനത്തിലെ അമർത്തി, തൻടെ സ്വന്തം തിരുവാഴിയെയും തിരുച്ചക്രത്തെയും കൊടുത്തു, പഞ്ചസംസ്കാരം ചെയ്യാൻ പറഞ്ഞു. ആദ്യം വിസമ്മദിച്ചാലും, ആചാര്യൻടെ ത്രുമനസ്സു തള്ളിക്കളയാനാവാത്തെ, അപ്പാച്ചിയാരണ്ണാവിനെ പഞ്ചസംസ്കാരം ചെയ്തു.
 • ആഴ്വാർ തിരുനഗരിയില് വാഴ്ന്ന മാമുനികളുടെ പൂർവാശ്രമ മകനായ എമ്മയ്യൻ രാമാനുജൻ കല്യാണം കഴിച്ചു രണ്ടു ആൺ മക്കൾകു ജന്മങ്കൊടുത്തു. മുതൽ മകൻടെ പേർ മാമുനികളുടെ പൂർവാശ്രമ പേർതന്നെ – അഴകിയ മണവാള പെരുമാൾ നായനാർ. പിന്കാലത്ത്, മാമുനികളിടത്തു കൊണ്ടിരുന്ന അഭിമാനവും അവർക്കുച്ചെയ്ത കൈങ്കര്യവും കാരണം ജീയർ നായനാർ എന്ന് പ്രസിദ്ധമായി. രണ്ടാം മകൻടെ പേർ പെരിയാഴ്വാർ അയ്യൻ.
 • നമ്മാഴ്വാർക്കു മങ്ങളാശാസന ചെയ്യാൻ ആഴ്വാർ തിരുനഗരി ചെല്ലാൻ പെരിയ പെരുമാളിടത്തു അനുമതി വാങ്ങി. അവിടെ എത്തിയ പിന്നെ താമ്രബരണി തീരത്തു നിത്യ കർമാക്കളെ അനുഷ്ടിച്ചു, ഭവിഷ്യദാചാര്യൻ (എംബെരുമാനാർ), തിരുവായ്മൊഴി പിള്ളൈ, അവരുടെ ത്രുവാരാധന പെരുമാളായ ഇനവായർ തലൈവൻ, നമ്മാഴ്വാർ മറ്റും പൊലിഞ്ഞു നിന്ന പിരാൻ എന്നേവർക്കും മങ്ങളാശാസനഞ്ചെയ്തു.
 • ആചാര്യ ഹൃദയമെന്ന ഗ്രന്ഥത്തിലൊരു ചൂർണക മനസ്സിലാകാത്തപ്പോൾ തിരുവായ്മൊഴി പിള്ളയുടെ സഹതീർത്ഥനായ തിരുനാരായണപുരത്ത് ആയിയ ചോദിക്കാമെന്നിട്ട് മാമുനികൾ യാത്രയായി. ആഴ്വാർ തിരുനഗരി തൊട്ടു പുറമേ യദൃച്ഛയായി തിരുനാരായണപുരത്തിൽനിന്നും തന്നെക്കാണാൻ വരുന്ന ആയിയെ കണ്ടു. രണ്ടു പേരും സന്തോഷവായി പരസ്പരം കെട്ടിപ്പിടിച്ചു വാഴ്ത്തി. മാമുനികൾ അയിയക്കുരിച്ചു ഒരു തനിയൻ (വന്ദന കവിത) എഴുതി. പകരം ആയി മാമുനികളെക്കുറിച്ചോർ പാസുരമെഴുതി (മാമുനികൾ എംബെരുമാനാരോ? നമ്മാഴ്വാരോ? അഥവാ എംബെരുമാൻ തന്നെയാണോ? എന്ന് ചോദിക്കിന്നു ഈ പാസുരത്തിൽ). ആയി മടങ്ങിപ്പോയ ശേഷം മാമുനികൾ ആഴ്വാർ തിരുനഗരിവാസം തുടര്ന്നു.
 • മാമുനികളുടെ മഹത്വം താങ്ങാത്തെ, അസൂയക്കാർ, അവർ അകത്തുണ്ടായിരുന്നപ്പോൽ തന്നെ അവരുടെ ആഴ്വാർ തിരുനഗരി മഠത്തെ കത്തിയ്ച്ചു. ആദിശേഷ രുപവായി പുറത്തേക്ക് വന്നു പിന്നു തൻടെ സ്വരുപത്തിലേക്കു തിരിക വന്നു. ഇതെക്കേട്ട രാജാവു വിഷമികളെ ദണ്ഡിക്കാൻ തീരുമാനിച്ചു. മാമുനികൾ അവര്ക്ക് മാപ്പു തരാൻ അപേക്ഷിച്ചു. ഈ കാരുണ്യം കണ്ടു അവരും മാമുനികളെ ആശ്രയിച്ചു. മാത്രമല്ലാ രാജാവും മാമുനികളിടത്തു പഞ്ച സംസ്കാരം ശ്വീകരിച്ചു, ആഴ്വാർ തിരുനഗരി മറ്റും തിരുക്കുറുങ്ങുടി ദിവ്യ ദേശങ്ങളിലുള്ള ക്ഷേത്രങ്ങലക്ക് പല കൈങ്കര്യങ്ങളെ ചെയ്തു.
 • ശ്രീരംഗത്ത് മടങ്ങി വന്ന മാമുനികൾ തൻടെ കൈങ്കര്യങ്ങളെ തുടര്ന്നു. അവരെക്കുരിച്ചു കേട്ട എരുംബി എന്ന ഗ്രാമീയനായ എരുംബിയപ്പാ അവരെ ദർശിച്ചു. പ്രസാദങ്കഴിക്കാത്തെ തിരിച്ചു പോയി. സ്വന്തം നാട്ടിലെത്തിയപ്പോൾ, സ്വന്തം എംബെരുമാൻ ചക്രവർത്തി തിരുമകൻടെ സന്നിധി വാതില് തുരക്കാൻ കഴിയുന്നില്ലാ. പ്രസാദങ്കഴിക്കാത്തെ ആദിശേഷാവതാരമായ മാമുനികളുടെ തൃപ്പാദങ്ങളിൽ അപചാരിയായി എന്നും, അവര്ക്ക് സേവനഞ്ചെയ്തു പ്രസാദം ശ്വീകരിച്ചാലെ കതക് തുരക്കുമെന്നും അശരീരി വാക്കുകേട്ടു. ശ്രീരംഗം തിരികെ വന്ന എരുംബിയപ്പാ മ്മമുനികളുടെ ത്രുപ്പാദങ്ങളെ ആശ്രയിച്ചു. രണ്ടു ഭാഗമുള്ള അദ്ഭുത ഗ്രന്ഥമൊന്നു എഴുതി. പുര്വ ദിനചര്യൈ എന്ന ഭാഗം മാമുനികളുടെ രാവിലെത്തെ പരിപാടികളെയും ഉത്തര ദിനചര്യൈ സായങ്കാല പരിപാടികളെയും വിസ്തരികുന്നതാണ്.
 • വളരെ ചെറുപ്പത്തിൽ തന്നെ വിതുരനെന്നു നിരൂപിച്ച കന്താടൈ നായനെ ജീയർ അഭിനന്ദിച്ചു.
 •  അപ്പിള്ളയും അപ്പിള്ളാരും പൊന്നടിക്കാൽ ജീയരുടെ പുരുഷകാരങ്കൊണ്ടു മാമുനികളെ ആശ്രയിച്ചു. എരുംബിയപ്പാവും മാമുനികളിടത്തു വിട വാങ്ങി സ്വന്തം നാട്ടിൽ ചെന്ന് അവരുടെ മഹത്വത്തെ പ്രചരിപ്പിച്ചു.
 • ഒരിക്കൽ, മുഖ്യ ശ്രീവൈഷ്ണവരായ ഉത്തമ നംബി, പെരിയ പെരുമാളിന് അന്തരംഗവായി താലവ്രുന്തം വീശുന്ന വേളയില് മാമുനികൾ മങ്ങളാശാസനഞ്ചെയ്യാൻ അകത്തേയ്ക്കേറി. ഉത്തമ നംബി തക്ഷണന്തന്നെ പുറത്തേയ്ക്ക് പോകാൻ പറഞ്ഞു. മാമുനികളും സമ്മദിച്ചു പെട്ടെന്ന് സ്ഥലം വിട്ടു. തളർന്നുപോയ ഉത്തമ നംബി പെരിയ പെരുമാളെയടുത്തു തന്നെ  അല്പം വിശ്രമിച്ചു. നംബിയുടെ സ്വപ്നത്തിൽ തോന്നിയ പെരിയ പെരുമാൾ ആദിശേഷനെ ചുണ്ടിക്കാണിച്ചു, മാമുനികൾ സാക്ഷാത് അടിശേഷൻ തന്നെയാണ് എന്ന് പറഞ്ഞു. ഉണര്ന്നതും, തൻടെ അപചാരം മനസ്സിലാക്കിയ നംബി, മാമുനികളുടെ മഠത്തിലേക്കു ഓടിച്ചെന്നു അപരാധ ക്ഷമ ചോദിച്ചു. അതിന് പിന്നീടു, അവർക്ക്‌ പ്രിയത്തോടെ ശേവനഞ്ചെയ്തു.
 • ശഠകോപ കൊട്ട്രി എന്ന ശ്രീവൈഷ്ണവ അമ്മ തിരുനാരായണപുരത്തു ആയ്ച്ചിയാരിടം അരുളിചെയൽ പഠിച്ചു. ഉച്ചവേള മാമുനികൾ  ഏകാന്തമായി വിശ്രമിച്ചപ്പോൾ താക്കോൽദ്വാര വഴിയായി ഒളിഞ്ഞുനോക്കി മാമുനികളുടെ ആദിശേഷ സ്വരുപത്തെ കണ്ടു. ഒച്ച കേട്ടു പുറത്ത് വന്ന മാമുനികൾ കണ്ടതെന്താണുവെന്നു ആ അമ്മയിടത്തു അന്വേഷിച്ചു. അമ്മ സത്യമ്പരഞ്ഞു. കണ്ടതെ രഹസ്യവായി സൂക്ഷിക്കുകവെന്നു മാമുനികൾ പുഞ്ചിരിയോടു പറഞ്ഞു.
 • രഹസ്യ ഗ്രന്ഥങ്ങൾക്കു വ്യാഖ്യാനമെഴുതാൻ തീരുമാനിച്ച മമുനികൾ, ആദ്യം വേദ വേദാന്ത ഇതിഹാസ ഉപനിഷത്ത് മറ്റും അരുളിച്ചെയൽകളെ അടിസ്ഥനവാക്കി  മുമുക്ഷുപ്പടി, തത്വത്രയം മറ്റും ശ്രീവചന ഭുഷണം എന്ന് തുടങ്ങിയവകൾക്കു വൈദഗ്ദ്ധ്യമുള്ള വ്യാഖ്യാനമെഴുതാൻ തുടങ്ങി. പിന്നീടു ആചാര്യനെ മനസ്സിലാക്കുന്നതൊണ്ണെ സർവവും എന്ന് ഭോദിക്കും ചരമോപായ നിഷ്ടയെ ഉപ്ദേശിക്കുന്ന രാമാനുജ നൂറ്റ്രന്താതി, ജ്ഞാന സാരം മറ്റും പ്രമേയ ശാരത്തിന് വ്യാഖ്യാനങളയെഴുതി.
 • ശ്രീവൈഷ്ണവമ്മാർ തിരുവായ്മൊഴിയുടെ രത്നച്ചുരുക്കം ചോദിച്ചപ്പോൾ മാമുനികൾ തിരുവായ്മൊഴി നൂറ്റ്രന്താതി രചിച്ചു. അദ്വിതീയമായ ഈ ഗ്രന്ഥത്തുടെ മഹത്വങ്ങൾ-
  • കാനാപ്പഠിക്കാൻ എളുപ്പവും, പക്ഷേ കവി പുനയാൻ കഠിനവായ വെൺപാ രീതിയിലായതു.
  • തിരുവയ്മൊഴിയുടെ ഓരോ ദശകത്തിനും ഒരു പാസുരം (വെൺപാ) വീതം.
  • പാസുരത്തുടെ ആദ്യത്തെ എഴുത്തും ഒടിവിൽ ഉള്ള എഴുത്തും പതികത്തുടെ പ്പോലത്തന്നെ.
  • വെൺപാവായ ഒരു പാസുരത്തിനു മൊത്തം നാലടികളാണ്. മുതൽ രണ്ടിൽ ഒരു ദശകത്തെ ചുരുക്കിപ്പറയും. പിൻ രണ്ടിൽ നമ്മാഴ്വാരുടെ മഹത്വംത്തെ ചുരുക്കിപ്പറയും.
 • പൂരുവർകളുടെ ഉപദേശങ്ങളെ രേഖപ്പെടുത്താൻ ശ്രീവൈഷ്ണവമ്മാർ അപേക്ഷിച്ചതു കൊണ്ടു ഉപദേശരത്നമാലൈ എഴുതി. ഇതിനംശങ്ങളായവ –
  • ആഴ്വാമ്മാർ ജന്മ നക്ഷത്രങ്ങൾ, അവതാര സ്ത്ഹലങ്ങൾ, മഹത്വം.
  • എംബെരുമാനാരുടെ അതിരില്ലാത്ത കാരുണ്യം
  • തിരുവായ്മൊഴിയുടെ ഈടു വ്യാഖ്യാനങൾ സൃഷ്ടിച്ചു പ്രചരിപ്പിച്ച വിവരങൾ
  • പിള്ളൈ ലോകാചാര്യർടെ അവതാരവും അവർടെ പ്രകൃഷ്ട കൃതിയായ ശ്രീവചന ഭുഷണ മാഹാത്മ്യം.
  • ഒടിവില്, ശ്രീവചന ഭൂഷണത്തുടെ അർഥം പറഞ്ഞു തിരുവായ്മൊഴിയുടെ ശാരമെന്നും സ്ഥാപിച്ചു.
 • മായവാദിയര് വാദത്തിന് വിളിച്ചപ്പോൾ പതിവുപോലെ വാദത്തിന് തയ്യാരല്ലാവെന്നു പറഞ്ഞു, പകരം ശിഷ്യൻ വേദലപ്പയെ അയച്ചു. വേദലപ്പൈ അവരെ എളുപ്പം തോൽപ്പിച്ചു വിജയം നേടി. പക്ഷേ അത് കഴിഞ്ഞു ഉടനേ വേദലപ്പൈ നാട്ടിലേക്കു യാത്രയായി.
 • അതേ സമയത്ത് കാഞ്ചിപുരത്തുകാരനും മഹാ വിദ്വാനുവായ പ്രതിവാദി ഭയങ്കരം അണ്ണാ, തിരുവേങ്കഠമുടയാനിടത്തു ഉള്ള പ്രേമയാല്,  തൻ ഭാര്യയോടു തിരുമല തിരുപതിയില് താമസിച്ചു, തിരുമംജന തീർത്ത കൈങ്കര്യ ചെയ്യുവായിരുന്നു. ഒരിക്കിൽ ശ്രീരംഗത്തിൽ നിന്ന് വന്ന ഒരു ശ്രീവൈഷ്ണവൻ അവരിടത്തു മാമുനികളുടെ മഹത്വത്തെ വിശതമായി അറിയിച്ചു. ഇതെകേട്ടു മാമുനികളെ കാണാൻ അന്നാവിന് കൊതിയായി. എന്നിട്ട് അശ്രദ്ധനായി ഏലം മതലായവയുള്ള തീർത്ത പരിമളം ചേർക്കാത്ത തിരുമംജന തീർത്തത്തെ അർച്ചകരിടങ്കൊടുത്ത്. പിന്നിട് ഓർത്തു വേഗഞ്ചെന്നു ക്ഷമ ചോദിച്ചു. പക്ഷേ തിർത്തം എന്നുമില്ലാത്ത പരിമളമായിരുന്നുവെന്നു അർച്ചകർ പറഞ്ഞു. വെറുതെ മാമുനികളുടെ പേർ കേട്ട മാത്രം തീർത്തം പരിമളിച്ചതു ഉണര്ന്നു അവരെക്കാണാൻ ശ്രീരംഗം പോയി. മാമുനികളുടെ മഠത്തിലെത്തിയപ്പോൽ, മാമുനികൾ തിരുവായ്മൊഴി നാലാന്ദശകത്തിൽ “ഒന്രും തേവും” എന്ന് തുടങ്ങും പത്താവതു പാട്ട് സ്ഥാപിക്കുന്ന എംബെരുമാൻടെ പരത്വത്തെ കാണിക്കുക്കുകയായിരുന്ന്. പുഴ പോലേ സകല ശാസ്ത്രാർഥങ്ങളെയും പ്രമാണീകരിച്ചു പാസുരങ്ങളെ വ്യാഖ്യാനിച്ച മാമുനികളുടെ ജ്ഞാനവും അവതരണവും നോക്കി അണ്ണാ സ്ഥംഭിച്ചു. മൂന്നാം പാസുരത്തിലേ നിർത്തിയ മാമുനികൾ, ഓരാൺ വഴി ആചാര്യ പരംപര വഴിയായി ആഴ്വാരുടൻ സംബന്ധപ്പെട്ടാലെ അണ്ണാ ഇതേ കേഴ്ക്കാം എന്ന് മാമുനികൾ പറഞ്ഞു. ഉടൻ അണ്ണാ പെരിയ പെരുമാളെ മങ്ങളാശാസനഞ്ചെയ്യാൻ പോയി. ഈ വിലക്ഷണ സംബന്ധം കിട്ടാൻ മാമുനികളെ അണ്ണാ ആശ്രയിക്കണുവെന്നു പെരിയ പെരുമാൾ അർച്ചകമുഖേന അറിയിച്ചു. അണ്ണാവും പൊന്നടിക്കാൽ ജീയർടെ പുരുഷകാരത്താല് മാമുനികളെ ആശ്രയിച്ചു, അവിടെ കുറെ കാലം താമസിച്ചു.
 • ഒരിക്കൽ കൂടി മാമുനികൾ തിരുമലൈക്കു യാത്രയായി. പോകുന്ന വഴിയില് കാഞ്ചിപുരം ക്ഷേത്രത്തിലേ കാഞ്ചി പേരരുളാളനെ മംഗളാശാസനഞ്ചെയ്തു കുറെ കാലം അവിടെ താമസിച്ചു പല ശ്രീവൈഷ്ണവമ്മാരെ നല്വഴിപ്പെടുത്തി. തൻടെ പ്രതിനിധിയായി അപ്പാച്ചിയാരണ്ണാവെ അവിടെ പാർപ്പിച്ചു തിരുക്കടികൈ, എരുംബി, തിരുപ്പുട്കുഴി ക്ഷേത്രങ്ങൾ വഴിയേ തിരുമലൈയ എത്തി.  അവിടെയും മംഗളാശാസനഞ്ചെയ്തു, ചെറിയ കേള്വി അപ്പൻ ജിയരെ, എംബെരുമാനാർ തന്നേ നിയമിച്ച പെരിയ കേള്വി അപ്പൻ ജീയരുടെ കൈങ്കര്യങ്കൾക്കു ഒത്താശയായി നിയമിച്ചു. മടങ്ങി വരുന്ന വഴിയില് തിരുവേവ്വ്ള് ക്ഷേത്രത്തു വീരരാഘവര്ക്കും തിരുവല്ലിക്കേണി ക്ഷേത്രത്തു വേങ്കഠകൃഷ്ണനുക്കും വേര് പല ദിവ്യദേശ എംബെരുമാൻകളുക്കും മങ്ങളാശാസനഞ്ചെയ്തു. മധുരാന്തകം ചെന്ന് പെരിയ നംബി രാമനുജർക്കു പഞ്ച സംസ്കാരം ചെയ്ത ഇടത്തില് തൊഴുതു. പിന്നീടു തിരുവാലി തിരുനഗരി ക്ഷേത്രത്തേ തിരുമങ്കൈ ആഴ്വാരെ ദർശിച്ചു, അവർടെ രൂപ സൗന്ദര്യങ്കുറിച്ച വടിവഴകു പാശുരത്തെ അർപ്പിച്ചു, ചുറ്റുപാടുകളിൽ ഉണ്ടായിരുന്ന ദിവ്യ ദേശങ്ങളിലെയൊക്കെ മംഗളാശാസനഞ്ചെയ്തു. പിന്നും പല ദിവ്യ ദേശങ്ങളേ വന്ദിച്ചു ഒടിവില് ശ്രീരംഗത്ത് ചെന്ന് താമസിക്കാരായി.
 • നേരത്തേ തീരുമാനിച്ചതു പോലേ അപ്പാച്ചിയാരണ്ണാവെ കാഞ്ചീപുരത്തിലേക്കു ചെല്ലാൻ പറഞ്ഞപ്പോൾ, അദ്ഭുതവായ ഘോഷ്ഠിയെ പിരിയാൻ മനസ്സില്ലാത്തെ അവർ ദു:ഖിതനായതു കണ്ടു, പൊന്നടിക്കാൽ ജീയർ വണങ്ങി വന്ന തൻടെ സൊംബു രാമനുജമെന്ന തിർത്ത പാത്രത്തെ ഉരുക്കി, തന്നെപ്പോലെ രണ്ടു വിഗ്രഹം പണിഞ്ഞു. ഒരെണ്ണത്തെ ജിയരിടത്തും മറ്റ്രൊണ്ണെ അണ്ണാവിടത്തും സ്വയം മാമുനികൾത്തന്നെ കൊടുത്തു. ജീയ്യരിടം കൊടുത്തത് വാനമാമലൈ ക്ഷേത്രത്തിലുള്ള വാനമാമലൈ മഠത്തിലും, അണ്ണാവിടം കൊടുത്തത് സിങ്ങപ്പെരുമാൾ കോവിൽ ക്ഷേത്രത്തിലുള്ള മുതലിയാണ്ടാൻ സ്വാമി തിരുമാളീകയിലും ഇന്നും പുജിക്കുന്നത് നമുക്ക് കാണാം. മാമുനികൾ അണ്ണാവിനെ കൊടുത്ത “എന്നൈ തീമനം കെടുത്തായ്” എന്ന തിരുനാമമുള്ള മറ്റൊരു തിരുവാരാധന വിഗ്രഹവും സിങ്ങപ്പെരുമാൾ കോവിലിൽ ഉള്ള മുദലിയാണ്ടാൻ തിരുമാളികയിലു ഇന്നും ദർശിക്കാം.
 • പ്രതിവാദി ഭയങ്കരം അണ്ണനെ ശ്രീഭാഷ്യ ആചാര്യരായും, കന്താടൈ അണ്ണനെയും ശുദ്ധ സത്വം അണ്ണനെയും ഭഗവദ് വിഷയ ആചാര്യർകളായും പ്രധാനസ്ഥാനം നല്കി. കന്താടൈ നായനെയും ഈടു മുപ്പത്താരായിരപ്പടിയിനെ അരുമ്പദം എഴുതാൻ നിർദേശിച്ചു.
 • മാമുനികളിടത്തു ഭഗവദ്വിഷയ കാലക്ഷേപം ഇടവിടാത്തെ കേഴ്ക്കാനും അവരെത്തന്നെ ആചാര്യനായി വരിക്കാനും പെരിയ പെരുമാളിനെ കൊതിയായി. പവിത്രോൽസവ ആരാട്ടിനെ ഒരിക്കൽ ത്രുപ്പവിത്രോൽസവ മണ്ഠപത്തിലേ പെരിയ പെരുമാൾ എഴുന്നരുളി. മാമുനികളും അങ്ങെയേ മംഗളാശാസനഞ്ചെയ്യാൻ അവിടെ വന്നു. എല്ലാ കൈങ്കര്യക്കാർ, ആചാര്യപുരുഷ്മ്മാർ, ജിയർമ്മാർ, ശ്രീവൈഷ്ണവമ്മാർ മുൻബിൽ വയ്ച്ചു, എന്തൊരു മുടക്കവോ തടസ്സമോ കാരണം നിർത്താത്തെ, ഈടു മുപ്പത്താരായിരപ്പടി വ്യാഖ്യാനത്തോടെ തിരുവായ്മൊഴി പ്രഭാഷണം ചെയ്തു തിർക്കണൂവെന്നു സാക്ഷാത് നമ്പെരുമാൾ തന്നെ ഉത്തരവിട്ടു. എംബെരുമാൻ തന്നെത്തിരഞ്ഞെടുത്തതു ഓർത്തു സന്തുഷ്ടിയോടും വിനയത്തോടും മാമുനികൾ സമ്മതിച്ചു.
 • മരുദിവശം, പെരിയ പെരുമാൾ സന്നിധിയുടെ ദ്വാര ബാലകർക്ക് പുറത്തുള്ള വലിയ ത്രുമണ്ഠപത്തില് (ഇന്നും ഉണ്ടു) പ്രഭാഷണത്തിന് മാമുനികൾ എത്തിയപ്പോൽ, ഉബയ നാച്ചിമാരോടെ കുടി നംബെരുമാളും ത്രുവനന്താഴ്വാനും പെരിയ തിരുവടിയും സേന മുതലിയാരും എല്ലാ ആഴ്വാമ്മാരും എല്ലാ ആചാര്യമ്മാരും കാലക്ഷേപ ശ്രുംഖല തുടങ്ങാനായി കാത്തു നിൽക്കുകയായിരുന്നു. ധന്യനായി എന്നോർത്തു മാമുനികളും ഈടു മുപ്പത്താരായിരപ്പടി വ്യാഖ്യാനത്തെ ആരായിരപ്പടി, ഓൻപതിനായിരപ്പടി, പന്തീരായിരപ്പടി മറ്റും ഇരുപത്തിനാലായിരപ്പടി എല്ലാത്തിനോടും ചേർത്ത് കാലക്ഷേപഞ്ചൊല്ലാൻ തുടങ്ങി. ശ്രുതി, ശ്രീഭാഷ്യം, ശ്രുതപ്രകാശികാ, ശ്രീ ഗീതാ ഭാഷ്യം, ശ്രീ പാഞ്ചരാത്രം, ശ്രീ രാമായണം, ശ്രീ വിഷ്ണു പുരാണം എന്ന് പല പരിപ്രേക്ഷ്യങ്ങളിൽ നിന്നും ആഴ്ന്ന പൊരുളെ തെളിയിച്ചു. മാത്രമല്ലാ. പദം പദമായിട്ടുള്ള അരുമ്പൊരുൾ, രഹസ്യാർത്ഥങ്ങൾ എന്ന് പലതും വിശതീകരിച്ചു.
 • ഇങ്ങിനെ പത്തു മാസങ്കഴിഞ്ഞു ഒടിവില് മിഥുന മൂലം ആറാട്ടു ദിവശവുമെത്തി. ആരാട്ടിൻടെ അവശാന പരിപാടിയായ ചാറ്റ്രുമുരൈ കഴിഞ്ഞതും, നംബെരുമാൾ അരംഗനായകമെന്ന കൊച്ചു കുട്ടൻ രൂപത്തില്, പലരും തടഞ്ഞീട്ടും കേഴ്ക്കാത്തെ, ഘോഷ്ഠി മുൻവരിശയിലെത്തി. കൈകൂപ്പി “ശ്രീശൈലേശ ദയാപാത്രം” എന്ന് തുടങീട്ടൂ നിർത്തി. തുടരാൻ പറഞ്ഞപ്പോൾ “ദീഭക്ത്യാദി ഗുണാർണവം” എന്നിട്ട് പിന്നും നിർത്തി. ഒരിക്കിൽ കൂടി ഉൽസാഹിപ്പിച്ചപ്പോൽ “യതീന്ദ്ര പ്രവണം വന്ദേ രമ്യ ജാമാതരം മുനിം” എന്നിട്ടു സ്ഥലം വിട്ടു. ശിഷ്യമ്മാർ ആ സ്ലോകത്തെ ഓലയില് രേഖപ്പെടുത്തി, ആ കൊച്ചനെ കണ്ടെത്തി ഘോഷ്ഠിയിലേക്കു തിരികെ കൊണ്ടു വന്നു, അവനെ  കൈയിൽ വായിച്ചു കാണിക്കാൻ പറഞ്ഞപ്പോൾ, വായിക്കാൻ കഴിയാത്തെ അവിടെ നിന്നും പിന്നും ഓടിപ്പോയി. അരംഗനായകൻ എന്നാ കുട്ടൻ വേരാരുമല്ലാ. സ്വന്തം ആചാര്യനെ സ്ലോകം സമർപ്പിക്കാൻ വന്ന സാക്ഷാത് നമ്പെരുമാൾ തന്നെയാണു എന്ന് ഏവരും മനസ്സിലാക്കി. തക്ഷണന്തന്നെ ആ തനിയനെ എംബെരുമാൻ മറ്റെല്ലാ ദിവ്യ ദേശങ്ങൾക്കും അയക്കുകയും അത് കാട്ടു തീയായി വ്യാപിക്കുകയുമായി. അത് കുടാത്തെ, ശ്രീവൈഷ്ണവമ്മാർ ആജ്ഞ പ്രകാരം അപ്പിള്ളൈ എന്ന ശിരോമണി മാമുനികളെ കിർത്തിച്ചു ഒരു വാഴി തൃനാമ പാട്ടും എഴുതി. (വാഴി ത്രുവായ്മൊഴിപ്പിള്ളൈ മാതകവാൽ വാഴും മണവാള മാമുനിവൻ എന്ന് തുടങ്ങുന്നതാണ്).

മിഥുന മൂല ആറാട്ട് ദിവശ ഘോഷ്ഠിയിലു ശ്രീശൈലേശ തനിയൻ

മിഥുന മൂല ആറാട്ട് ദിവശ ഘോഷ്ഠിയിലു ശ്രീശൈലേശ തനിയൻ

 • തിരുവേങ്കഠമുടൈയാനും തിരുമാലിരുഞ്ചോലൈ അഴകരും ഈ തനിയൻ അരുളിച്ചെയൽ പാരായണത്തിനു മുന്നും പിന്നും അനുസന്ദിക്കാൻ ഉത്തരവ് കൊടുത്തു. ഭദ്രികാശ്രമം മുതലായ മറ്റു ദിവ്യ ദേശങ്ങളിലും മാമുനികളെ ഇങ്ങിനെ ബഹുമാനിക്കാൻ എംബെരുമാൻ നിയമിച്ചു.
 • മാമുനികൾ വടക്കേ ദിഗ്ഗിലുള്ള ദിവ്യദേശങ്ങളെ താൽപ്പര്യങ്കാണിക്ക ശിഷ്യമ്മാർ വട ദേശ യാത്രയായി.
 • മാമുനികൾ എരുംബിയപ്പാവിന് തൻടെ ദിവ്യ പാദുകകളെ പൂജിക്കാൻ കൊടുത്തു.
 • തൻടെ ത്രുവാരാധന പെരുമാളായ ആറംഗനഗരപ്പനെ പൊന്നടിക്കാൽ ജീയർക്കു കൊടുത്തു, വാനമാമലൈ ക്ഷേത്രത്തിൽ ഒരു മഠം സ്ഥാപിച്ചു, ദെയ്വനായഗ പെരുമാളിനെ ഇടവിടാത്തെ സേവ ചെയ്യാൻ നിർദേശിച്ചു.
 • ഒരിക്കൽ കുടി മാമുനികൾ പാണ്ട്യദേശ യാത്ര ചെയ്തപ്പോൾ, ആ പ്രദേശത്തു രാജാവായ മഹാബലി വന നാഥ രായൻ, അവർടെ ശിഷ്യനായി. അവർടെ ത്രുമനസ്സു പ്രകാരം പല ദിവ്യ ദേശങ്ങൾക്കും കൈങ്കര്യങ്ങളെ നിർവഹിച്ചു.
 • യാത്രയിനിടൈക്കു മധുരയ്ക്ക് സമീപം ഒരു പുളിയ മരത്തടിയില് വിശ്രമിച്ചു. ആ മരത്തെ സ്പർശിച്ചു മോക്ഷങ്കൊടുത്തു യാത്ര തുടര്ന്നു. പല ദിവ്യ ദേശങ്ങളീലും മങ്ങളാശാസനഞ്ചെയ്തു ഒടിവില് ശ്രീരംഗമെത്തി.
 • ശിഷ്യമ്മാരെക്കൊണ്ടു പല കൈങ്കര്യങ്ങളെയും നിർവഹിച്ചു. തിരുമാലിരുഞ്ചോലൈ ക്ഷേത്രത്തിലുള്ള അഴകർ എംബെരുമാനെ ശേവനഞ്ചെയ്യാൻ ഒരു ജീയരെ അങ്ങോട്ടു അയച്ചു.
 • പെരിയാഴ്വാർ തിരുമൊഴിക്കു പെരിയവാച്ചാൻ പിള്ളൈ വ്യാഖ്യാനം എഴുതിയിരുന്നു. അതിലെ ചില പകുതികളെ കാണാനില്ലാ. കാണാതു പോയ പകുതി വരെ, കൃത്യമായി ചൊല്ല് പര്യന്തം മാത്രം, എഴുതി പൂരിപ്പിച്ചു.
 • സുഖക്കേടിനിടൈക്കും ലേഖന കൈങ്കര്യം മുടക്കാത്തെ തുടരുകയായിരുന്നു. ആചാര്യ ഹൃദയ വ്യാഖ്യാനം എഴുതുന്ന സമയത്ത്, സുഖമില്ലാത്തപ്പോൾ ആര്ക്ക് വേണ്ടിയാ ഈ ബുദ്ധിമട്ടെന്നു ചോദിച്ച ശിഷ്യമ്മാരിടത്തു, അവർടെ മക്കൾക്കും പേരമക്കൾക്കുമെന്ന് മറുപടി കൊടുത്തു.
 • സ്വന്തം ത്രുമേനി വിട്ടു പരപദം ചെല്ലാൻ മാമുനികൾ വളര ഇഷ്ടപ്പെട്ടു. തന്നെ ചരമ ത്രുമേനിയിൽ നിന്നും മോചിപ്പിക്ക് എന്ന് ആർത്തി പ്രബന്ധം എഴുതി എംബെരുമാനാരെ കരഞ്ഞു പ്രാർത്ഥിച്ചു. മാമുനികൾ എംബെരുമാനാർറ്റെ മറു അവതാരമല്ലേയോ? എന്തിനീ പ്രാർത്ഥന? നമുക്ക് ഒരു മാതൃക എന്നത്രെ.
 • അവശാനം ലീല വിഭൂതിയിൽ എല്ലാ വ്യവഹാരങ്ങളെയും നിർത്തി നിത്യവും എംബെരുമാനെ ശേവനഞ്ചെയ്യാൻ പരമപദം മടങ്ങിപ്പോകാൻ തീരുമാനിച്ചു.  ഒരിക്കൽ അരുളിച്ചെയൽകൾ എല്ലാത്തെയും കേഴ്ക്കാൻ അവര് ആഗ്രഹിച്ചതു പോലേ, ശിഷ്യമ്മാർ വളരെ പ്രീതിയോടെയും ശ്രദ്ധയോടെയും സംവിദാനം ചെയ്തു. തൃപ്തിയായ മാമുനികൾ ഗംബീരവായൊരു സദ്യ നടത്തി ഏവരിടത്തും ക്ഷമ ചോദിച്ചു. കളങ്കമില്ലാത്ത അവർ ക്ഷമ ചോദിക്കാൻ ആവശ്യമില്ലാ എന്ന് എല്ലാരും മറുപടി പറഞ്ഞു. അതു കഴിഞ്ഞു എല്ലാരും മുഴു സ്നേഹത്തോടെ പെരിയ പെരുമാളുക്കും നംബെരുമാളുക്കും, അവരെ മാത്രം ശ്രദ്ധിച്ചു ശേവനഞ്ചെയ്യണുവെന്നു അപേക്ഷിച്ചു.
 • ഇതിന് പിൻബു “പിള്ളൈ തിരുവടികളേ ശരണം”, “വാഴി ലോകാചാർയൻ” മറ്റും “എംബെരുമാനാർ തിരുവടികളേ ശരണം” എന്ന് ഉച്ചരിച്ചു. അകലേ തുറന്ന മിഴികളോടെ എംബെരുമാനെ കാണാൻ ആഗ്രഹിച്ചു. ഉടൻ തന്നെ ഗരുഡാരൂഡനായി പ്രത്യക്ഷവായി എംബെരുമാൻ അവരെ കൂട്ടിക്കൊണ്ടു പോയി. ഇങ്ങിനെ അതിശ്രേഷ്ഠമായി  ഈ വിഭുതിയിൽ അവർടെ ലീലയെ അവശാനിച്ചു. ശ്രീവൈഷ്ണവമ്മാരെല്ലാരും ഒരു പാടു കരഞ്ഞു. ഉണ്ടായ ശൂന്യത താങ്ങാത്തെ പെരിയ പെരുമാളും ഒരു ഭോഗവും ശ്വീകരിച്ചില്ലാ. ഒരുപോലെ തമ്മിൽ സമാദാനിപ്പിച്ചു കൊണ്ട ശ്രീവൈഷ്ണവമ്മാർ അന്തിമ കൈങ്കര്യങ്ങളെ തുടങ്ങി. പെരിയ പെരുമാളുടെ ഉത്തരവുപ്പടി, അവർടെ ബ്രഹ്മോത്സവത്തേക്കാൾ ഗാംഭീര്യവായി, മാമുനികളുടെ ത്രുവാരാധന മഹോത്സവത്തെ ആഘോഷിച്ചു.
 • വട നാട്ടിലേക്കുള്ള യാത്രയിൽ നിന്ന് മടങ്ങി വന്ന പൊന്നടിക്കാൽ ജീയരും മാമുനികളുടെ ചരമ കൈങ്കര്യങ്ങളെ പൂർത്തിയാക്കി.

മാമുനികളുടെ നിർദേശങ്ങൾ (ജ്ഞാന / അനുഷ്ടാന പൂർത്തി)

 • ഒരിക്കൽ രണ്ടു ശ്രീവൈഷ്ണവമ്മാർ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടായി. അവര് രണ്ടു പേർടെ മുൻബിൽ അപ്പോൾ രണ്ടു തെരുപ്പട്ടികൾ തമ്മിൽ ഏറ്റുമുട്ടി. പട്ടികൾക്കു പറയുന്നത് പോലെ മാമുനികൾ “ഇത്തരെയും അഹങ്കാരം എന്താണു? ഈ രണ്ടു ശ്രീവൈഷ്ണവമ്മാരെപ്പോലേ ശ്രീവചനഭുഷണം ഇത്യാതി പഠിച്ചോ?” എന്ന് പറഞ്ഞു. പെട്ടെന്ന് തമ്മുടെ തെറ്റു ഉണര്ന്ന രണ്ടു പേരും അത് കഴിഞ്ഞു ശുദ്ധരായി.
 • ഒരു വട ദേശക്കാരൻ കുറെ സമ്പത്ത് സമ്മാനിച്ചു, അത് ശ്വീകരിച്ച പിന്നെ, നേർ വഴിയിൽ സമ്പാദിച്ചതല്ലാ എന്ന് മനസ്സിലാക്കിയ അപ്പത്തന്നെ മാമുനികൾ അതേ തിരിച്ചു വിട്ടു. ഐശ്വര്യത്തിൽ ഒട്ടും താല്പ്പര്യമില്ലത്ത്തവരാണ്. കൈങ്കര്യം എന്നാലും, അതിന് സ്വികരിക്കുന്ന പണമോ പൊരുളോ ശ്രീവൈഷ്ണവമ്മാരിടത്തിൽ നിന്ന് മാത്രവേ ശ്വീകരിക്കുവായിരുന്നു.
 • ഒരു പ്രായഞ്ചെന്ന സ്ത്രീ മഠത്തിൽ താമസിക്കാൻ അനുമതി ചോദിച്ചു. അതിനെ സമ്മദിച്ചില്ലാ; വയസായ അണ്ണാനും മരം കേറും എന്ന് പറഞ്ഞു. എന്ന് വച്ചാല്, വയസായ അമ്മച്ചി മഠത്തിൽ താമസിച്ചാലും യരെങ്ങിലും ഒരാൾ മാമുനികളുടെ വൈരഗ്യത്തിനെ കുറിച്ചു അപവാദം പരയുവല്ലോ? എന്നിട്ട് ഒരുത്തർടെ മനസ്സിലും സംശയം തോന്നിപ്പിക്കുന്ന ഏതയും ഒഴിവാക്കുവായിരുന്നു.
 • പച്ചക്കറി തുരുക്കുന്ന ഒരു ശ്രീവൈഷ്ണവമ്മാ ശരിയായ ഭക്തി ഭാവത്തോടു ചെയ്തില്ലെന്നു, മാമുനികൾ അവരെ ആരു മാസത്തിനെ വരേണ്ടാമെന്ന് വയ്ച്ചു. കൈങ്കര്യക്കാരിടത്തു മാമുനികൾ പൂർണ്ണമായ ഭഗവദ് മറ്റും ഭാഗവത നിഷ്ടൈയെ പ്രദേക്ഷിച്ചു.
 • ഒരിക്കൽ വരം തരും പിള്ളൈ എന്ന ശ്രീവൈഷ്ണവർ തന്നെ കാണാൻ ഒറ്റയ്ക്ക് വന്നപ്പോൾ എംബെരുമാനേയോ ആചാര്യനേയോ ശ്രീവൈഷ്ണവമ്മാർ ഘോഷ്ഠിയായി മാത്രവേ ദർശിക്കണു എന്നത്രെ.
 • ഭാഗവത അപചാരത്തുടെ മഹാക്രൂരതയെ പലപ്പോഴും തെളിയിച്ചു. മാത്രമല്ലാ. ശ്രീവൈഷ്ണവമ്മാർ തമ്മിൽ പരസ്പരം ബഹുമാനിക്കുന്നതെ കരുതിയിരുന്നു.
 • മാമുനികളുടെ ശിഷ്യമ്മാർ തന്നെ ശരിയായി ബഹുമാനിക്കുന്നില്ലാ എന്നൊരു കീഴ്ശാന്തി അവരിടത്ത് പരാതിപ്പെട്ടു. പെരുമാളും പിരാട്ടിയും കീഴ്ഴാന്തിയിനകത്തേ വാസഞ്ചെയ്യുകയാണു എന്നോർത്ത് അവരെ ശരിയായി ബഹുമാനിക്കണുവെന്നു നിർബന്ധിച്ചു.
 • വടക്കോട്ടുള്ള ദിവ്യ ദേശത്തിൽനിന്നു വന്ന അമ്പന്നനായ ഒരു ശ്രീവൈഷ്ണവർ, ശ്രീവൈഷ്ണവ ലക്ഷണം ഏതാണുവെന്നു ചോദിച്ചു. മാമുനികൾ പറഞ്ഞത്:  “അശലായ ഒരു ശ്രീവൈഷ്ണവനെ എംബെരുമാനെ ആശ്രയിക്കുക, ശങ്ക ചക്ര ലാഞ്ചനമുഖേന എംബെരുമാൻടെ സംഭന്ധം സ്വികരിക്കുക, എംബെരുമാൻടെ ത്രുവാരാധനം ചെയ്യുക, ആചാര്യൻടെ പരതന്ത്രനാവുക (പൂർണ്ണ അടിമ ചെയ്യുക), ഭാഗവതർക്ക് കൈങ്കര്യം ചെയ്യുക എന്നിവ മാത്രം മതിയാകുവില്ലാ. ഇവകൾക്കും മേലായി എംബെരുമാനെ ഇഷ്ടവായ കൈങ്കര്യങ്ങളെ തക്ക സമയത്ത് ചെയ്യുക, ശ്രീവൈഷ്ണവമ്മാർ തനിക്കു തോന്നിയ സമയത്ത് തൻടെ വീട്ടിനകത്തുകേറി തോന്നിയതൊക്കെ ചെയ്യാൻ അനുമതിക്കുക, “എന്തമ്മൈ വിര്കവും പെരുവാർകളേ” എന്ന് പെരിയാഴ്വാർ പരഞ്ഞാപ്പോലേ തന്നെ അടിമയായി വിലക്കാനും സമ്മതിക്കുക എന്നിവകളേയും പതിവാക്കേണും.
 • ഭാഗവത ശേഷത്വം മനസ്സിലാക്കിയാ പിന്നെ സകല സമ്പ്രദായ അർത്ഥങ്ങളും എംബെരുമാൻ, ആഴ്വാമ്മാർ മറ്റും ആചാര്യമ്മാർ കൃപയാല് തന്നെ എലുപ്പവായി പ്രാപിക്കും. ഈ നിഷ്ഠയുള്ള ശ്രീവൈഷ്ണവമ്മാർക്ക് പ്രത്യേകിച്ചൊരു ആദ്യയനവും വേണ്ടാ. കാരണം അവർ ഒന്നും പഠിക്കാത്തതന്നെ ആ ചരമ നിഷ്ഠൈ  അനുശരിക്കുകയല്ലേ?
 • നമ്മൾ പ്രവര്ത്തിക്കാത്ത ഒന്നേ ഉപദേശിക്കുന്നതു, ഒരു വേശി പതിവ്രതാത്വത്തെ ഉപദേശിക്കുന്നതു പോലെ വ്യർത്ഥമാണു.
 • ശ്രീവൈഷ്ണവമ്മാരെ ഉപചരിക്കുന്നതേക്കാൾ മഹാ കൈങ്കര്യമില്ലാ. അവരെ അപചരിക്കുന്നതേക്കാൾ മഹാ അപരാധമില്ലാ”.

ഇതെ കേട്ട ആ വടനാട്ടു ശ്രീവൈഷ്ണവർകു, മാമുനികളിടത്തു കുടുതൽ ഭക്തി എല്പ്പെട്ടു. നാട്ടിലേക്കു മടങ്ങിയ പിന്നും അവരെ സദാ ധ്യാനിക്കുകയായി.

നമ്മുടെ സമ്പ്രദായത്തിലെ മാമുനികളുടെ  പ്രത്യേക സ്ഥാനം

പൊതുവേ ഒരു ആചാര്യർടെ ചരിത്രത്തെ  വിശ്തരിച്ചു പറഞ്ഞു പിന്നെ ചുരുക്കാൻ എലുപ്പവാണും. പക്ഷേ മാമുനികളുടെ  ചരിത്രം അതിരുകവിഞ്ഞതാ. സ്വയം ആദിശേഷനായ അദ്യേഹന്തന്നെ, തൻടെ ആയിരം നാവു കൊണ്ടും പറയാൻ കഴിയാത്തെ, അവർടെ വൈഭവത്തെ, നമ്മൾ പറഞ്ഞു  തൃപ്തിപ്പെടാൻ ഒക്കുവോ? ഏതോ അവരെക്കുറിച്ചു ഇന്ന് വായിച്ചു, ഒരുപാടു ഭാഗ്യന്നേടി എന്ന് തന്നെത്താനെ തൃപ്തിപ്പെടാനല്ലാത്തെ, വേറെന്തു ചെയ്യാനാ?

 • സ്വയം പെരിയ പെരുമാൾ തന്നെ അവരെ ആചാര്യനായി ശ്വീകരിച്ചതാലു ആചാര്യ രത്ന ഹാരത്തെയും ഓരാൺ വഴി ഗുരു പരംപരയെയും മാമുനികൾ പൂർത്തിയാക്കി.
 •  പെരിയ പെരുമാൾ സ്വന്തം ആചാര്യനായ മാമുനികൾക്കു തൻടെ ശേഷ പര്യങ്കത്തെ കൊടുത്തു. മാമുനികൾ അല്ലാത്തെ വേരോ ആഴ്വാർക്കോ ആചാര്യർക്കോ ഇങ്ങിനെ ഒരു പാമ്പ് വീരാസനം ഇല്ലാത്തതേ ഇന്നും നമ്മൾ കാണാം.
 • പെരിയ പെരുമാൾ, ഒരു തനിയൻ രചിച്ചു, തൻടെ സ്വന്തം ആചാര്യനായ മാമുനികൾക്കു സമപ്ർപ്പിച്ചു. മാത്രമല്ലാ. ക്ഷേത്രങ്ങളിലോ, മഠങളിലോ, ത്രുമാളീക എന്ന ശ്രീവൈഷ്ണവർറ്റെ വീടുകളിലോ, എവിടെയായാലും, അരുളിച്ചെയൽ പാരായണത്തിൻടെ തുടക്കത്തിലും ഒടിവിലും ആ തനിയനെ പാരായണം ചെയ്യാൻ ഉത്തരവിട്ടു.
 • മാമുനികളുടെ ഓരോ പിറന്നാളന്നു (തുലാ മൂലം), ആഴ്വാർ തിരുനഗരി ക്ഷേത്രത്തില്, ആഴ്വാർ ത്രുമജ്ജനം കഴിഞ്ഞു, ത്രുമൺ കാപ്പു (നെറ്റ്രിയിലു ഊർധ്വ പുൺദ്രം) പോലും ധരിക്കാത്തെ, തൻടെ സ്വന്തം പല്ലക്ക്, കുട, ചാമരം, വാദ്യം മുതലിയവ സഹിതം മാമുനികളെ തൻടെ സന്നിധിയ്ക്ക് കൂട്ടിക്കൊണ്ടു വരുന്നതൊരു പതിവാണ്. മാമുനികൾ എത്തിയ പിന്നീടാണു ആഴ്വാർ നെതൃയില് ത്രുമൺ കാപ്പു ധരിച്ചു അവര്ക്ക് പ്രസാദം കൊടുക്കുന്നതു.
 • നമ്മുടെ എല്ലാ പൂർവാചാര്യമ്മാർ ത്രുവധ്യയനങളില് ഏവരും ആഘോഷിക്ക്ന്നതു  മാമുനികളുടെ  ത്രുവധ്യധനം മാത്രവാണു. പൊതുവേ ശിഷ്യമ്മാരും മക്കൾമാരും ത്രുവധ്യയനത്തെ ആഘോഷിക്കും. ശ്രീരംഗനാഥനും ഒരു ശിഷ്യനല്ലേ? അവരും തൻടെ ആചാര്യൻടെ തീർത്ഥത്തേ ഇന്ന് പര്യന്തം ഗംബീരവായി ആഘോഷിക്കുകയാണ്. സ്വന്തം അർച്ചകര്, പരിചാരകര്, വട്ടിൽ, കുട, ചാമരം ഇത്യാദി രാജചിഹ്നങ്ങളെ ഈ മഹോൽസവത്തിലേക്കു അയക്കുന്നത് പതിവാണു.
 • തനിക്കെന്നു ഐശ്വര്യങ്ങളോ / ആഘോഷങളോ ഒട്ടും വേണ്ടെന്നു വയിച്ചു മാമുനികൾ. ശ്രീരംഗം, ആഴ്വാർ തിരുനഗരി രണ്ടു ക്ഷേത്രത്തും, തൻടെ ത്രുമേനികൾ ചെരുതായാൽ മതിയെന്നും പുറപ്പാടു മുതലിയവ വേണ്ടെന്നു വായിച്ചു. കാരണം രണ്ടു ക്ഷേത്രത്തും ക്രമേണ നമ്പെരുമാളും ആഴ്വാരുമാ പ്രധാനം. എന്നിട്ടാണ് ഈ രണ്ടു ദിവ്യ ദേശത്തും സൗന്ദര്യമുള്ള തന്നെചെറിയ ത്രുമേനികളായി.
 • വിനയമും യോഗ്യവും നിറഞ്ഞ മാമുനികൾ എവരെക്കുറിച്ചും ദ്വേഷ്യം എഴുതുവില്ലാ. പുരുവർടെ വ്യാഖ്യാനങ്ങളില് വിരുദ്ധമായ വാക്ക്കൾ ഉണ്ടായാലും അതൊഴിഞ്ഞ്‌ മാറി ഒരു പക്ഷത്തും കുറ്റം പരയുവില്ലാ.
 • ആരുളിച്ചെയലെ കേന്ദ്രീകരിച്ചു അരുളിച്ചെയൽ പാസുരങ്ങൾ ഉപയോഗിച്ചു വേദാന്തത്തെ വിളക്കുവായിരുന്നു അദ്യേഹം. അവർ അവതരിച്ചില്ലെങ്കില് തിരുവായ്മൊഴിയും അതിൻടെ അർത്ഥങ്ങളും പുഴയിലേ ക്ഷയിച്ച പുളി പോലേ മായ്ഞു പോയ്ക്കാണും.
 • എല്ലാ ഗ്രന്ഥങ്ങളെയും ശേഖരിച്ചു താൻ തന്നെ എഴുതി വയിച്ചതു കൊണ്ടല്ലേ ഇത്തരയും തലമുര കഴിഞീട്ടും ഇന്നും നമ്മൾപോലും വായിക്കുന്നു.
 • അപാര കരുണാ സാഗരനായിരുന്ന അദ്യേഹം, തന്നെ ഉപദ്രവിച്ചവരെ, അവഗണിച്ചവരെ പ്പോലും ബഹുമാനിച്ചു സൌമ്യമായി സത്കരിച്ചിരുന്നു.
 • മാമുനികളുടെ  ത്രുപ്പാദങൾ ജീവർടെ തലയെ സ്പർശിച്ചാൽ മതി. അവര് ഈ മൃദദേഹം വിട്ട പിന്നെ, അമാനവൻ എന്ന ദൈവ പുരുഷൻ തൻടെ കൈ കൊണ്ടു അവരെ പിടിച്ചു, അവരെ ഈ സംസാരത്തിൽ നിന്നും രക്ഷപ്പെടുത്തി, വ്രജാ നദി അക്കരയിലെ കാത്തിരിക്കുന്ന, അവർടെ മൂത്തോരോടെ ചേര്ക്കും. (എരുംബിയപ്പാ എഴുതിയ മാമുനികളുടെ  ത്രുപ്പാദ മഹിമ പാസുരത്തുടെ അർത്ഥം. ഉപദേശരത്നമാലൈ പാരയണത്തിൻ ശേഷം ഇന്നു പര്യന്തം പാരായണം ചെയ്യപ്പെടുന്നു).
 •  എംബെരുമാനാര്ടെ അതിരില്ലാത്ത ഒരു ഭക്തനായി ജീവിച്ചു നമുക്കെല്ലാം ഒരു നല് മാതൃകരായി മാമുനികൾ.
 • ശ്രീവൈഷ്ണവമ്മാർടെ പെരുമാറ്റ്ര ചട്ടമായി പൂരുവർ രേഖപ്പെടുത്തിയതൊക്കെ അദ്യേഹത്തുടെ ജീവിത രീതിയായി. സാരതി തോതാദ്രി സ്വാമികൾ ശ്രീവൈഷ്ണവ ലക്ഷണം എന്ന പുസ്തകത്തിൽ ഇതേ വിശതമായി രേഖപ്പെറ്റുതിട്ടുണ്ടു.

മാമുനികളുടെ തനിയൻ- 

ശ്രീശൈലേശദയാപാത്രം ധീഭക്ത്യാദിഗുണാർണവം |
യതീന്ദ്രപ്രവണം വന്ദേ രമ്യജാമാതരം മുനിം ||

അർത്ഥം-

തിരുമലൈ ആഴ്വാർ എന്ന തിരുവായ്മൊഴി പിള്ളയുടെ കൃപയ്ക്ക് പാത്രമായവരും ജ്ഞാനം ഭക്തി മുതലായ സത് ഗുണങ്ങളുടെ സമുദ്രവും എംബെരുമാനാരിടത്തു പ്രാവീണ്യം ഉള്ളവരുമായ അഴകിയ മണവാള മാമുനികളെ എപ്പോഴും വണങ്ങുകയാണു.

ഓരാൺ വഴി ആചാര്യ പരമ്പര ഇവിടെ പുർത്തിയായി. ഈലോകത്തിലും (ലീല വിഭൂതി) പരലോകത്തിലും (നിത്യ വിഭൂതി) ഏറ്റ്രുവും മധുരവായ മാമുനികളുടെ ചരിത്രത്തോടു ഓരാൺ വഴി പരമ്പര ആനന്ദവായി സമാപിക്കുകയാണ്.

ആഴ്വാർ തിരുനഗരി, ശ്രീരംഗം, കാഞ്ചീപുരം, ശ്രീവില്ലിപുത്തൂർ, തിരുവഹീന്ദ്രപുരം, വാനമാമലൈ, തിരുനാരായണപുരം മുതലായ പല ദിവ്യ ദേശങ്ങളിലു മാമുനികളുടെ ത്രുനക്ഷത്ര മഹോത്സവം പതിവായി ആഘോഷിക്കുകയാണ്. നമ്മളും ഈ മഹോൽസവങ്ങളിൽ പങ്കെടുത്തു, സ്വയം ശ്രീരംഗനാഥൻടെ പ്രിയങ്കരനായ ആചാര്യനായ, നമ്മുടെ ആചാര്യൻടെ മുൻബിൽ നമ്മെ പരിശുദ്ധിക്കാം.

അടുത്തു വരുന്ന ലേഖനങ്ങൾ മറ്റേ മഹാചാര്യമ്മാരെ കുറിച്ചായിരിക്കും. അതിനു മുൻപ് മാമുനികളുടെ തൃപ്പാദ പീഠവും പ്രാണ സുഹൃത്തുവായ പൊന്നടിക്കാൽ ജീയർ വൈഭവത്തെ ആസ്വദിക്കാം.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://guruparamparai.wordpress.com/2012/09/23/azhagiya-manavala-mamunigal/

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://guruparamparai.wordpress.com
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

തിരുവായ്മൊഴി പിള്ളൈ

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

ഓരാൺ വഴി ഗുരു പരമ്പരയിലു പിള്ളൈ ലോകാചാര്യരെ തുടർന്നു വന്ന അടുത്ത ആചാര്യരുടെ ചരിത്രം ഇപ്പോൽ കാണാം.

കുന്തീനഗരമെന്ന കൊന്തകൈ ക്ഷേത്രത്തിൽ തിരുവായ്മൊഴി പിള്ളൈ

കുന്തീനഗരമെന്ന കൊന്തകൈ ക്ഷേത്രത്തിൽ തിരുവായ്മൊഴി പിള്ളൈ

ത്രുനക്ഷത്രം – ഇടവം വിശാഖം

അവതാര സ്ഥലം – കുന്തീനഗരം എന്ന കൊന്തകൈ

ആചാര്യൻ –  പിള്ളൈ ലോകാചാര്യർ

ശിഷ്യമ്മാർ – അഴകിയ മണവാള മാമുനികൾ, ശഠകോപ ജീയർ (ഭവിഷ്യദാചാര്യൻ സന്നിധി), തത്വേശ ജീയർ മുതലായവര്

പരപദിച്ച സ്ഥലം – ആഴ്വാർ തിരുനഗരി

ഗ്രന്ഥങ്ങൾ – പെരിയാഴ്വാർ തിരുമൊഴി ശ്വാപദേശം

തിരുമലൈ ആഴ്വാരായി ജനിച്ചു, ശ്രീശൈലേശർ എന്നും ശഠകോപ ദാസർ എന്നും ആദ്യം അറിയപ്പെട്ട ഈ ആചാര്യൻ, പിന്നീടു, ആഴ്വാരുടെ തിരുവായ്മൊഴിയെ പ്രതിപത്തിയോടു  പ്രചാരണം ചെയ്തതു കൊണ്ടു, തിരുവായ്മൊഴി പിള്ളൈ എന്ന് പ്രസിദ്ധിയായി.

ചെരുപ്പത്തിൽ തന്നെ പിള്ളൈ ലോകാചാര്യരുടെ താമര ത്രുപ്പാദങ്ങളെ നമിച്ചു, തിരുമലൈ ആഴ്വാർ പഞ്ച സംസ്കാരം ശ്വീകരിച്ചു. ഇദ്യേഹത്തിനെ തമിഴ് മൊഴിയില് മഹാ പാണ്ഡിത്യവും നല്ല നിർവാഹ കഴിവും ഉണ്ടായിരുന്നു. മധുര രാജ്യത്തുടെ രാജാവു തൻടെ കുട്ടികളെ തിരുമലൈ ആഴ്വാരിടത്തു ഏൽപ്പിച്ചു മരിച്ചതാലു, തിരുമലൈ ആഴ്വാർ സമ്പ്രദായത്തിൽ നിന്നും വേര്പിരിഞ്ഞു മധുര രാജാവീൻടെ ഉപദേശകനായി. പിള്ളൈ ലോകാചാര്യർ, തൻടെ അന്തിമ കാലത്തില്, തിരുമലൈ ആഴ്വാരിടത്തു പരമ കരുണ കാണിച്ചു, കൂര കുലോത്തമ ദാസർ തുടങ്ങിയ ശിഷ്യമ്മാരെ വിളിച്ചു തിരുമലൈ ആഴ്വാരെ തിരുത്തി സമ്പ്രദായത്തുടെ മാർഗദർശകനായി വീട്ടെടുക്കാൻ നിർദേശിച്ചു. കൂര കുലോത്തമ ദാസരും ഇക്കാര്യമായി യാത്രയായി.

ഇവിടെ വേറൊ സംഭവം കേട്ടു ഓർമ്മയിൽ സൂക്ഷിക്കുക. കുറെ കഴിഞ്ഞു ഉപയോഗിക്കാം. കൂര ക്കുലോത്തമ ദാസർ യാത്രയായ അതേ സമയത്ത് നമ്മാഴ്വാരുടെ അർച്ചാ രൂപവും ആഴ്വാർ തിരുനഗരിയിൽ നിന്നും നീങ്ങി കോഴിക്കോട്ടിൽ നമ്പെരുമാളുടെ അർച്ചാ രൂപത്തുടൻ താമസിക്കാൻ തുടങ്ങി. ഇതിനെ തൊട്ടടുത്ത കാലത്തുണ്ടായ മുസ്ലിം ആക്രമണത്തിൽ അർച്ചാ രൂപങ്ങൾ കളവു പോകാതിരുക്കാൻ വേണ്ടിയാണു ഈ ഏർപ്പാട് എന്ന് പിള്ളൈ ലോകാചാര്യരുടെ ചരിത്രത്തിൽ വായിച്ചത് ഓർക്കുന്നുണ്ടോ?

കോഴിക്കോട്ടിൽ നിന്നും നമ്പെരുമാൾ മടക്കു യാത്രയിരങ്ങിയപ്പോൽ, നാട്ടുകാരിടത്തു ഉണ്ടായ അഭിപ്രായ വ്യത്യാസത്താലു, നമ്മാഴ്വാർ കൂട്ടത്തിൽ ഇരങ്ങിയില്ലാ. നമ്മാഴ്വാരെ ഒരു പെട്ടിക്കകത്താക്കി തെന്മേർക്കു ദിഗ്ഗിലുണ്ടായിരുന്ന മലപ്രദേശത്തിൽ ഒരു കുന്നിൻടെ താഴെ സൂക്ഷിച്ചു വയിച്ചു. കുറേ കാലത്തിനു ശേഷം നമ്മാഴ്വാരിടത്തു പ്രിയങ്കൊണ്ടിരുന്ന തോഴപ്പർ എന്ന ശ്രീവൈഷ്ണവർ, അവരെ വീട്ടെടുക്കാൻ സൈന്യകരെ അയച്ചു സഹായിക്കണുവെന്ന് മധുര രാജ്യത്തിൽ ഉണ്ടായിരുന്ന തിരുമലൈ ആഴ്വാരിടത്തു ആപേക്ഷിച്ചു. സന്തോഷവായി സമ്മദിച്ച തിരുമലൈ ആഴ്വാർ ശൈന്യകരോടു തോഴപ്പരുടെ കൂട്ടത്തിൽ പോയി. തോഴപ്പർ മുൻകൈയെടുത്ത അപ്പത്തന്നെ ആഴ്വാർ തിരുനഗരി ശ്രീവൈഷ്ണവരെല്ലാം അവരെ അഭിനന്ദിച്ചു അന്ന് മുതല് അവര്ക്ക് വിശേഷ മര്യാദയും പ്രസാദങ്ങളും ഉറപ്പിച്ചു. യന്ത്രപ്പിടി പോലൊരു സാദനമുണ്ടാക്കി, തോഴപ്പർതന്നെ അതിലേക്കേറി ആ കുന്നിന്റെ അടിവാരത്തിലേക്കിറങ്ങിപ്പോയി, നമ്മാഴ്വാരെക്കേറ്റ്രി അയച്ചു. പിന്നീടു രണ്ടാം തവണ തോഴപ്പർ മേലേക്കേരുമ്പോൽ എങ്ങിനെയോ തെറ്റിപ്പോയി താഴേ വിന്നു അപ്പത്തന്നെ പരമപദിച്ചു. നമ്മാഴ്വാരും പെട്ടെന്ന് തോഴപ്പരുടെ മകനെ അശ്വാസിപ്പിച്ചു, താൻ തന്നെ ഇനി അവര്ക്ക് അച്ചനായിരിക്കുവെന്നു ഉറപ്പിച്ചു. ഇങ്ങിനേ തോഴപ്പരുടെ മുന്കൈയെടുപ്പും, തിരുമലൈ ആഴ്വാരുടെ സഹായവും കാരണം വീണ്ടു വന്ന നമ്മാഴ്വാരെ തിരുക്കണാംബി എന്ന ക്ഷേത്രത്തിൽ തൽക്കാലത്തേയ്ക്കായി പാർപ്പിച്ചു.

ഇനി  മധുരയിലുള്ള തിരുമലൈ ആഴ്വാരുടെ ചരിത്രത്തിലേക്കു തിരികെ. പതിവ് പോലെ തിരുമലൈ ആഴ്വാർ ഒരു ദിവസം ആൾതോളിലേക്കേറി വലഞ്ചെയ്യുകയായിരുന്നു. ആഴ്വാരുടെ തിരുവിരുത്തം പാരായണം ചെയ്തു നില്കുന്ന കൂര കുലോത്തമ ദാസരെ കണ്ടു. പിള്ളൈ ലോകാചാര്യരുടെ പരിപൂർണ കഠാക്ഷം കിട്ടിയ കാരണം, ദാസരുടെ മഹത്വത്തെ പെട്ടെന്ന് തിരുമലൈ ആഴ്വാർ മനസ്സിലാക്കി. പല്ലക്കിൽ നിന്നും താഴേയിറങ്ങി തിരുവിരുത്തത്തുടെ അർത്ഥം പഠിപ്പിക്കണുമെന്നു ദാസരിടത്തു അവശ്യപ്പെട്ടു. ഇനിയും താൻ തയ്യാറല്ലാവെന്ന് മറുപടി പറഞ്ഞ ദാസർ തിരുമലൈ ആഴ്വാരുടെ മുകത്ത് തുപ്പി. സാത്വിക സ്വഭാവം നിറഞ്ഞ തിരുമലൈ ആഴ്വാർ, ദാസരെ ദണ്ഡിക്കാൻ തയ്യാറായ തൻ സേവകരെ തടഞ്ഞു നിർത്തി, അവിടം വിട്ടു നീങ്ങി. വളർത്ത അമ്മയിടത്തു ഈ വൃത്താന്തം അറിയിച്ചപ്പോൾ അവർക്ക് പിള്ളൈ ലോകാചാര്യയരിടത്തു ഉണ്ടായിരുന്ന ബന്ദത്തെ അമ്മ ഓർക്കാമ്പരഞ്ഞു. താൻ അതുവരെ ഇഴന്നതു എന്താണുവെന്നു പെട്ടെന്ന് ഉണര്ന്നു വിഷമിച്ചു.

വേറൊരിക്കല് ആനപ്പുറത്ത് യാത്രയായിരുന്നപ്പോൽ ദാസരെ പിന്നും കണ്ടു. ഇത്തവണ പെട്ടെന്ന് താഴെയിറങ്ങി ദാസരുടെ പദ്മപാദങ്ങളിൽ നിഷ്ഫലമായി. ദാസരും അവരെ ശ്വീകരിച്ചു എല്ലാ അർത്ഥങ്ങളെയും പഠിപ്പിക്കാൻ സമ്മദിച്ചു. തൃവാരാദനം മുതലായവ ചെയ്യാൻ പറ്റിയ ഒരു അഗ്രഹാരം പണിഞ്ഞു ദാസരെ അവിടെ പാർപ്പിച്ചു. രാജ്യ കാര്യ തെരെക്കിൽ പെട്ട് പോയതുകൊണ്ടു, താൻ ദിവസം തിരുമൺ കാപ്പിടുന്ന സമയം ദാസർ വന്നു ഉപദേശിക്കാൻ തിരുമലൈ ആഴ്വാർ അപേക്ഷിച്ചു. ദാസരും സമ്മദിച്ചു. അങ്ങിനെ ആദ്യമായിട്ടുള്ള വരവില്, പിള്ളൈ ലോകാചാര്യരുടെ തനിയൻ ഉച്ചരിച്ചു കൊണ്ടേ തിരുമലൈ ആഴ്വാർ തിരുമൺ കാപ്പിടുന്നതു കണ്ടു ദാസർ വളരെ സന്തോഷിച്ചു. അത് മുതലായി പിള്ളൈ ലോകാചാര്യരിടത്തു താൻ പഠിച്ചതെല്ലാം തിരുമലൈ ആഴ്വാർക്കു ഇടവിടാത്തെ പഠിപ്പിക്കാരായി.

ഒരിക്കൽ ജോലിത്തെരക്ക് കാരണം തിരുമലൈ ആഴ്വാർ വകുപ്പെ മറന്നു. അത് കൊണ്ടു  ദാസർ പിറ്റ്രയ ദിവസങ്ങളില് വരാത്തെ നിർത്തി. ദാസരിടത്തിൽ വന്നു ക്ഷമ ചോദിച്ച തിരുമലൈ ആഴ്വാർക്കു ദാസർ ശേഷ പ്രസാദം നല്കി. അന്ന് തൊട്ടു, ലൌകിക കാര്യങ്ങളെ പൂർണമായും ഒഴിവാക്കി, രാജ്യഭാരത്തെ യുവരാജനെ ഏൽപ്പിച്ചു, രാജ്യം വിട്ട തിരുമലൈ ആഴ്വാർ, സദാ സർവ കാലവും ദാസർടെ കൂട്ടത്തിൽ താമസിക്കാൻ തുടങ്ങി.

തൻടെ അന്തിമ ദശയിലു, തിരുമലൈ ആഴ്വാരെ, തിരുക്കണ്ണംകുടി പിള്ളയിടത്തു വിശതമായി തിരുവായ്മൊഴിയും, വിളാഞ്ചോലൈ പിള്ളയിടത്തു എല്ലാ രഹസ്യ അർത്ഥങ്ങളെയും പഠിക്കാൻ ദാസർ നിർദേശിച്ചു. പിള്ളൈ ലോകാചാര്യരെ ദ്യാനിച്ചപടിത്തന്നെ ദാസർ പരപദിച്ച പിന്നെ,  അവരുടെ ചരമ കൈങ്കര്യങ്ങളെ ഗംബീരമായ രീതിയിലു ചെയ്തു.

തിരുമലൈ ആഴ്വാർ  തിരുക്കണ്ണംകുടി പിള്ളയിടത്തു ചെന്ന് തിരുവായ്മൊഴി പഠിക്കാൻ തുടങ്ങി. പിള്ളൈ ശാരത്തെ പഠിപ്പിച്ചു. അതുകൂടാത്തെ അറിയാൻ ആവശ്യപ്പെട്ടു. അതെ പഠിക്കാനായി പിള്ളൈ അവരെ തിരുപ്പുട്കുഴി ജീയരിടത്തു അയച്ചു. തിരുമലൈ ആഴ്വാരും കാഞ്ചീപുരത്തെ അടുത്ത തിരുപ്പുട്കുഴിക്കുപ്പോയി. പക്ഷേ ഭാഗ്യദോഷത്താലു അവിടെ എത്തുന്നതിനു മുൻബേതന്നെ ജീയർ പരമപദിച്ചു. തിരുമലൈ ആഴ്വാർ കാഞ്ചീപുരത്തു ദേവപ്പെരുമാളെ മംഗളാശാസനം ചെയ്യാൻ തീരുമാനിച്ചു. അവിടം എത്തിയ അവരെ ഏവരും സ്വാഗതംപറഞ്ഞു. ദേവപ്പെരുമാൾ ശഠകോപം, മാലൈ മറ്റും ചാറ്റ്രുപ്പടി (ഉടുത്തു കളഞ്ഞ പീതാംബരം) എന്നിവ പ്രസാദിച്ചു. ആ സമയത്ത് നാലൂർ പിള്ളയും അവിടമുണ്ടായിരുന്നു.

ഇവിടെ നമ്പിള്ളൈ ചരിത്രത്തെ ഓര്ക്കുക. നമ്പിള്ളൈവടക്കു തിരുവീതി പിള്ളൈ രേഖപ്പെടുത്തിയ ഈടു വ്യാഖ്യാനത്തെ ഈയുണ്ണി മാധവ പെരുമാളിടത്തു കൊടുത്തു. അവർ തൻടെ മകൻ ഈയുണ്ണി പദ്മനാഭ പെരുമാളെ പഠിപ്പിച്ചു. അവരിടത്തിൽ നിന്നും അവർടെ സ്വന്തം ശിഷ്യരായ നാലൂർ പിള്ളൈ പഠിച്ചു തൻടെ മകൻ നാലൂർ ആച്ചാൻ പിള്ളയ്ക്കും പഠിപ്പിച്ചു.

ഇവിടെ പിള്ളൈ ലോകാചാര്യരുടെ ചരിത്രത്തെയും ഓര്ക്കുക. ജ്ഞാൻ ജ്യോതിഷ്കുടിയില് (പിള്ളൈ ലോകാചാര്യരായി) പരഞ്ഞാപ്പോലെ, തിരുപ്പുട്കുഴി ജീയരിടത്തു തിരുമലൈ ആഴ്വാർ പഠിക്കാത്തെ അരുളിച്ചെയൽകളുടെ എല്ലാ അർത്ഥങ്ങളെയും, താങ്ങൾ പഠിപ്പിക്കണുമെന്നു, ദേവപ്പെരുമാള് നാലൂർ പിള്ളയിടത്തു നേരിട്ടു പറഞ്ഞു. ഇതെക്കേട്ട നാലൂർ പിള്ളൈ അതിനെ താൻ ഭാഗ്യം ചെയ്തവനാണു എന്നു മറുപടി പറഞ്ഞു. എന്നാലും തൻടെ മുതിര്ന്ന വയസു അതിനു സഹായിക്കുവോ എന്നും സംശയിച്ചു. തങ്ങൾടെ മകൻ നാലൂർ ആച്ചാൻ പിള്ളൈ പഠിപ്പിച്ചാൽ അത് താങ്ങൾ തന്നെ പഠിപീച്ചത്തിനു സമവാണു എന്ന് ദേവപ്പെരുമാൾ ഉത്തരം നല്കി. നാലൂർ പിള്ളൈ, ഈ ദൈവ നിയമനം കേട്ടു, സന്തോഷവായി തിരുമലൈ ആഴ്വാരെ ശ്വീകരിച്ചു, നാലൂർ ആചാൻ പിള്ളൈയിടത്തു കൂട്ടിച്ചെന്നു, ഈടും അതുകൂടാത്തെ മറ്റു അരുളിചെയൽകളുടെ അർത്ഥങ്ങളെയും പഠിപ്പിക്കാമ്പരഞ്ഞു.

ദേവരാജർ എന്നും അറിയപ്പെട്ട നാലൂർ ആച്ചാൻ പിള്ളൈ അദ്യാപകം തുടങ്ങി. ഇതെക്കേട്ട തിരുനാരായണപുരത്ത് ആയി, തിരുനാരായണപുറത്ത് പിള്ളൈ ഇന്നും ഇതരര്, അവർകളും വിശതമായി വായ്‌ക്കാൻ ഹേതുവായി, നാലൂർ ആച്ചാൻ പിള്ളയും തിരുമലൈ ആഴ്വാരും തിരുണരായണപുരത്തിൽ താമസിച്ചു ഈ കാലക്ഷേപം ചെയ്യാൻ പ്രാർത്തിച്ചു. ഈ അഭ്യർത്ഥന ശ്വീകരിച്ചു, അവര് രണ്ടു പേരും ത്രുനാരായണപുരത്ത് എത്തി, എംബെരുമാനാർ, യതുഗിരി നാച്ചിയാർ, സെല്വ പിള്ളൈ മറ്റും തിരുനാരണൻ എന്നെല്ലോർക്കും മങ്ങളാശാസനം ചെയ്തു, അവിടത്തന്നെ കാലക്ഷേപം മുഴുവനും പൂർത്തിയാക്കി. ഈടു മുഴുവനും സംശയമോ കുഴപ്പമോ ഇല്ലാത്തെ പഠിച്ച തിരുമലൈ ആഴ്വാരുടെ കൈങ്കര്യ മനോഭാവം കണ്ടു സന്തോഷിച്ചു, താൻ തിരുവാരാധനം ചെയ്തിരുന്ന ഇനവായർ തലൈവൻ എന്ന പെരുമാളെത്തന്നെ സമ്മാനിച്ചു. ഇങ്ങിനെ നാലൂർ ആച്ചാൻ പിള്ളയിടത്തിൽ നിന്നും തിരുമലൈ ആഴ്വാർ, തിരുനാരായണപുറത്ത് ആയി മറ്റും തിരുനാരായണപുറത്ത് പിള്ളൈ എന്നീ മുന്ന് മഹാ വിദ്വാൻമാര് ഈടു മുപ്പത്താരായിരത്തെ പ്രചരിപ്പിച്ചു.

പിന്നീടു തിരുമലൈ ആഴ്വാർ, ആഴ്വാർ തിരുനഗരിയില് സ്ഥിരവാസഞ്ചെയ്യാൻ പോയി. നമ്മാഴ്വാർ കോഴിക്കോടു പോയ പിന്നെ ആഴ്വാർ തിരുനഗരി കാടു പോലായി. തിരുമലൈ ആഴ്വാർ അവിടം വന്നതും മരങ്ങളെയും കുട്ടികാടുകളെയും കളഞ്ഞു വൃത്തിയാക്കി. അത് കൊണ്ടു അവര്ക്ക് കാടുവെട്ടി ഗുരു എന്ന പേറായി. ഇതിനു ശേഷം കേരളത്തു ത്രുക്കണാംബിയിൽ നിന്ന് നമ്മാഴ്വാരെ തിരികക്കൊണ്ടുവന്നു ആലയ വഴിപാട് പുനര് നിർമ്മാണിച്ചു. അത് കൂടാത്തെ, ആഴ്വാർ തിരുനഗരിയുടെ പടിഞ്ഞാറോട്ട് എംബെരുമാനാർക്കു ഒരു അമ്പലം പണിഞ്ഞു അതില് ഭവിഷ്യദാചാര്യൻ തിരുമേനിയെ സ്ഥാപിച്ചു. നമ്മാഴ്വാർ പറഞ്ഞത് അനുശരിച്ചു താമ്രപരണി നദി നിരെ  കായ്ച്ചിയപ്പോൽ ഉണ്ടായി പിന്നെ നാഥമുനികൾ വഴിയായി വന്നതാണു ഈ ഭവിഷ്യദാചാര്യൻ തിരുമേനി എന്ന് മധുരകവി ആഴ്വാർ ചരിത്രത്തിലേ വായിച്ചതു ഓർക്കുക. അംബലത്തെ ചുറ്റി ചതുര്വേദിമംഗലം എന്ന നാലു തെരുക്കളെയും നിർമ്മാണിച്ചു. അവിടെ പത്തു കുടുംബങ്ങളെയും അംബലത്തുടെ കൈങ്കര്യപരയായി വിധവയായ ഒരു ശ്രീവൈഷ്ണവ അമ്മയെയും പാർപ്പിച്ചു. എപ്പോഴും നമ്മാഴ്വാരെ ആരാദിച്ചും തിരുവായ്മൊഴിയെ പഠിപ്പിച്ചും കഴിഞ്ഞതിനാല് ഇദ്യേഹം തിരുവായ്മൊഴി പിള്ളൈ എന്നുതന്നെ പ്രസിദ്ധവായി.

കുറെ കാലങ്കഴിഞ്ഞു, എല്ലാ രഹസ്യ അർഥങളെയും പഠിക്കാനായി പിള്ളൈ ലോകാചാര്യരുടെ പ്രിയ ശിഷ്യരിലൊരുവരായ വിളാഞ്ചോലൈ പിള്ളയെ കാണാൻ തിരുവനന്തപുരം പോയി. എപ്പോഴും പിള്ളൈ ലോകാചാര്യരെത്തന്നെ ദ്യാനിച്ചിരുന്ന വിളാഞ്ചോലൈ പിള്ളയും സന്തോഷവായി തിരുവായ്മൊഴി പിള്ളയെ ശ്വീകരിച്ചു. എല്ലാ ആഴ്ന്ന പൊരുളെയും പഠിപ്പിച്ചു അനുഗ്രകഹിച്ചു. തിരുവായ്മൊഴി പിള്ളൈ ആഴ്വാർ തിരുനഗരിയിലേക്കു മദങി വന്നു. പിന്നീടു വിളാഞ്ചോലൈ പിള്ളൈ നിത്യ വിഭൂതിയിലു തൻടെ ആചാര്യനെ ശേവ ചെയ്യാൻ തീരുമാനിച്ചു ചരമ തിരുമേനിയെ വിട്ടു നീങി. ഇതെ കേട്ട തിരുവായ്മൊഴി പിള്ളൈ അവർക്കു എല്ലാ ചരമ കൈങ്കര്യങളെയും ചെയ്തു.

ഇനിയും കുരെ കാലത്തിനു ശേഷം പല ജീവന്മാരെ പരമപദത്തിലേക്കു കൊണ്ടു വരാനായി ആദിശേഷനെ ഈ സംസാരത്തിൽ എംബെരുമാൻ ഒരിക്കൽ കൂടി അവതരിപ്പിച്ചു. തുലാ മൂലത്തിലെ, ആഴ്വാർ തിരുനഗരിയിലേ, തിരുവനന്താഴ്വാൻ അഴകിയ മണവാള പെരുമാൾ നായനാരായി അവതരിച്ചു പിന്നീടു അഴകിയ മണവാള മാമുനികളായി. അച്ചൻ തികഴ കിടന്താൻ തിരുനാവീരുടയ പിരാൻ, എംബെരുമാനാരുടെ എഴുപത്തിനാലു സിംഹാസനാധിപതികളീൽ ഒരുവരായ ഗോമടത്താഴ്വാൻ വംശവഴിയിൽ വന്നവരാണു. അമ്മ പേർ ശ്രീരംഗ നാച്ചിയാർ. സിക്കിൽ കിടാരം എന്ന അമ്മയുടെ നാട്ടിലെ ചില കാലം സാമാന്യ ശാസ്ത്രം വായിച്ചു അച്ചനിടത്തു വേദ അധ്യയനവും ചെയ്തു.

തിരുവായ്മൊഴി പിള്ളയെ കുറിച്ചു കേട്ട അഴകിയ മനവാള പെരുമാൾ നായനാർ, ആഴ്വാർ തിരുനഗരിയിലെത്തി, അവരുടെ ശിഷ്യരായി, അവർക്കു കൈങ്കര്യഞ്ചെയ്തു, അരുളിച്ചെയൽകളെയും അവകളുടെ അർത്ഥങളെയും പഠിക്കാൻ തുടങി. തിരുവായ്മൊഴി പിള്ളൈ കാണീച്ചതെപ്പോലേ മികച്ച പ്രീതിയോടും ശ്രദ്ധയോടും ഭവിഷ്യദാചാര്യനെ (എംബെരുമാനാരെ) തിരുവാരാധനം ചെയ്തിരുന്നു. എംബെരുമാനാരെ സ്തുതിച്ചു യതിരാജ വിംശതിയും എഴുതി. അഴകിയ മണവാള പെരുമാൾ നായനാരിടത്തു ആചാര്യൻ ഇത്തരയും പ്രത്യേക വാത്സല്യം കാണിക്കിന്നതെന്താണു എന്നു മറ്റ്രുള്ള ശിഷ്യമ്മാർ അതിശയിച്ചപ്പോൽ, അവർ വേരാരുമല്ലാ സാക്ഷാത് ആദിസശേഷൻ തന്നെയാണു എന്നു തിരുവായ്മൊഴി പിള്ളൈ തെളിയിച്ചു.

അന്തിമ കാലത്തിലു, തനിക്കു പിന്നീടു സമ്പ്രദായത്തെ പ്രവർത്തിക്കാൻ പിൻഗാമി യാരാണോവെന്നു തിരുവയ്മൊഴി പിള്ളൈ വ്യാകുലരായപ്പോൽ, താൻ ചെയത് അവരുടെ ആശകളെ നിരവേറ്റ്രാമെന്നു അഴകിയ മണവാള പെരുമാൾ നായനാർ വാക്കു കൊടുത്തു. സന്തോഷിച്ച തിരുവായ്മൊഴി പിള്ളൈ അവർ ഒരിക്കൽ മാത്രം ശ്രീഭാഷ്യം വായിച്ചു ശേഷ ജീവിതത്തെ തിരുവായ്മൊഴി മറ്റും അതിൻടെ വ്യാഖ്യാനങ്ങളിൽ മാത്രം കഴിച്ചു ശ്രീരംഗത്തു പെരിയ പെരുമാളെ മംഗളാശാസന ചെയ്യുന്നതേ കുറിയായിരിക്കണുവെന്നു നിർദേശിച്ചു.

തൻടെ ശിഷ്യരെല്ലാം അഴകിയ മനവാള പെരുമാൾ നായനാരെ വളരെ ബഹുമാനിക്കണുമെന്നും അവരെ അസാദാരണമായ അവതാരമായി കാണണുവെന്നും പറഞ്ഞു. പിന്നെ പിള്ളൈ ലോകാചാര്യർ ത്രുപ്പാദങ്ങളെ ദ്യാനിച്ചുകൊണ്ടേ ചരമ തിരുമേനി നീങ്ങി പരപദമേറി. അഴകിയ മണവാള പെരുമാൾ നായനാരും മറ്റു ശിഷ്യമ്മാരും ചരമ കൈങ്കര്യങ്ങളെ ഗംബീരമായി നടത്തി. പരാങ്കുശ ദാസർ എന്ന പെരിയ നംബിയിടത്തു ശരണം ഗമിച്ച എംബെരുമാനാരെപ്പോൽ, അഴകിയ മണവാള പെരുമാൾ നായനാർ ശഠകോപ ദാസർ എന്ന തിരുവായ്മൊഴി പിള്ളയെ ആശ്രയിച്ചു.

ഇന്ന് നാം കാണുന്ന ആഴ്വാർ തിരുനഗരി ക്ഷേത്രവും, ആതിനാഥർ ആഴ്വാർ കോയിലും, ഭവിഷ്യദാചാര്യർ (എംബെരുമാനാർ) കോയിലും തിരുവായ്മൊഴി പിള്ളൈ അധ്വാനിച്ചു ഉണ്ടാക്കിയതാ. ജീവനെത്തന്നെ നമ്മാഴ്വാർക്കും തിരുവായ്മൊഴിക്കും സമർപ്പിച്ചു, പിള്ളൈ ലോകാചാര്യർ പറഞ്ഞത് പോലേ ഒരുപാടു സ്ഥലങ്ങൾക്കും ചെന്ന് പല ആചാര്യമ്മാരിടത്തും പഠിച്ചു, ഒടിവില് അതൊക്കെ അഴകിയ മണവാള മാമുനികൾ എന്ന് പ്രസിദ്ധമാകാനുള്ള അഴകിയ മണവാള പെരുമാൾ നായനാരെ പഠിപ്പിച്ചു. മാത്രമല്ല, അഴകിയ മണവാള മാമുനികൾ പ്രാപിച്ചു പിന്നും ഉയര്ത്തിച്ച ഈടു മുപ്പത്താരായിരപ്പടി, തിരുവായ്മൊഴി പിള്ളയുടെ പരിശ്രമം കൊണ്ടാ നമുക്കുക്കിട്ടി.

നമുക്കും അങ്ങെയെപ്പോലെ എംബെരുമാനാരിടത്തും നമ്മുടെ ആചാര്യരനിടത്തും അഭിമാനം ഉണ്ടാകേണുമേ!

തനിയൻ-

നമ: ശ്രീശൈലനാഥായ കുന്തീനഗരജന്മനേ| 

പ്രസാദലബ്ദപരമപ്രാപ്യകൈങ്കര്യശാലിനേ ||

അർത്ഥം-

കുന്തീ നഗരത്തു അവതരിച്ചു, തിരുമലൈ ആഴ്വാരെന്ന നാമന്ധരിച്ചു, കാടുപിടിച്ചിരുന്ന ആഴ്വാർ തിരുനഗരി എന്ന തിരുക്കുറുകൂരെ മരങ്ങളെയും കുട്ടികാടുകളെയും കളഞ്ഞു നാടാക്കി, അവിടെ കുടിയേറി, നമ്മാഴ്വാരെയും പാർപ്പിച്ചു, സകല കൈങ്കര്യങ്ങളെ ചെയ്തവരുവായ തിരുവായ്മൊഴി പിള്ളയെ കൂപ്പുന്നു.

അഴകിയ മണവാള മാമുനികളുടെ ചരിത്രം അടുത്ത് വരുന്നു.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://guruparamparai.wordpress.com/2012/09/19/thiruvaimozhi-pillai/

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://guruparamparai.wordpress.com
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

പിള്ളൈ ലോകാചാര്യർ

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

ഓരാൺ വഴി ഗുരു പരമ്പരയിലു വടക്കു തിരുവീതി പിള്ളയെ തുടർന്നു വന്ന അടുത്ത ആചാര്യരുടെ ചരിത്രം ഇപ്പോൽ കാണാം.

ശ്രീരംഗം ക്ഷേത്രത്തില് പിള്ളൈ ലോകാചാര്യർ

ത്രുനക്ഷത്രം – തുലാ ത്രുവോണം

അവതാര സ്ഥലം – ശ്രീരംഗം

ആചാര്യൻ – വടക്കു തിരുവീതി പിള്ളൈ

ശിഷ്യമ്മാർ – കൂര കുലോത്തമ ദാസർ, വിളാഞ്ചോലൈ പിള്ളൈ, തിരുവായ്മൊഴി പിള്ളൈ, മണപ്പാക്കത്തു നംബി, കോട്ടൂര് അന്നാർ, തിരുപ്പുട്കുഴി ജീയർ, തിരുക്കണ്ണങ്ങുടി പിള്ളൈ, കൊല്ലി കാവല ദാസർ

പരപദിച്ച സ്ഥലം – മടുരയെ അടുത്ത ജ്യോതിഷ്കുടി

ഗ്രന്ഥങ്ങൾ – യാത്രിചികപ്പടി, മുമുക്ഷുപ്പടി, ശ്രിയപ്പതിപ്പടി, പരന്തപ്പടി തനി പ്രണവം, തനി ദ്വയം, തനി ചരമം, അർഥ പഞ്ചകം, തത്വ ത്രയം, തത്വ ശേകരം, സാര സംഗ്രഹം, അർചിരാദി, പമേയ ശേകരം, സംസാര സാമ്രാജ്യം, പ്രപന്ന പരിത്രാണം, നവരത്ന മാലൈ, നവ വിദ സംബന്ധം, ശ്രീ വചന ഭൂഷണം എന്നു പല

നമ്പിള്ളയുടെ അനുഗ്രഹത്തൽ വടക്കു തിരുവീതി പിള്ളയ്ക്കു മകനായി ജനിച്ചതെ ഇതിനെ മുന്ബേ വടക്കു തിരുവീതി പിള്ളൈ ചരിത്രത്തില് പറഞ്ഞതെ ഓർക്കുന്നുണ്ടോ? അയ്യോദ്യയിലു ശ്രീ രാമ ലക്ഷ്മണരും (പെരുമാളും ഇളയ പെരുമാളും എന്നാ നം സമ്പ്രദായ പരിഭാഷയിപ്പരയുക) ഗോകുലത്തിലു ശ്രീ കൃഷ്ണ ബലരാമരും (കണ്ണൻ എംബെരുമാനും നംബി മൂത്ത പിരാനും എന്നാ നം സമ്പ്രദായ പരിഭാഷയിപ്പരയുക) വളർന്നന്തെപ്പോലെ ഇവരും ഇവരുടെ അനുജൻ അഴകിയ മണവാള പെരുമാൾ നായനാരും  വലിതായി.

നമ്മുടെ സമ്പ്രദായത്തിൻടെ മഹാചാര്യരായ നമ്പിള്ളൈ, പെരിയവാച്ചാൻ പിള്ളൈ, വടക്കു തിരുവീതി പിള്ളൈ എന്നീ പലരുടെ മാർഗോപദേശം ഒന്നിച്ചു രണ്ടു പേര്ക്കും കിട്ടുവാൻ ഭാഗ്യവല്ലേ? രണ്ടു പേരും നമ്മുടെ സമ്പ്രദായത്തെ പഠിച്ചതു അച്ചൻ വടക്കു തിരുവീതി പിള്ളയിടത്താണു.രണ്ടു പേരും ജീവിത കാലം മുഴുവനും നൈഷ്ഠിക ബ്രഹ്മചര്യ വ്രതം അനുഴ്ഠിച്ചു.

ചുഴന്നീടുന്ന സംസാരച്ചക്രത്തിലുഴന്നീടും നമുക്കരിഞ്ഞീടുവാനും, പെരിയ പെരുമാൾ സ്വപ്നത്തിൽ നിയമിച്ച പ്രകാരവും, അതുവരെ ഓരാണ്വഴി ഗുരു പരമ്പരയില് മാത്രമേ ഉപദേശിച്ചിരുന്ന പരമാർത്ഥങ്ങളെ, തൻടെ അപരിമിതമായ കാരുണ്യത്തല്, പിള്ളൈ ലോകാചാര്യർ പല ഗ്രന്ഥങ്ങളായി അരുൾ ചെയ്തിരിക്കിന്നു.

മണപ്പാക്കതു നംബിയെന്ന ശ്രീവൈഷ്ണവൻ കാഞ്ചീപുരം ക്ഷേത്രത്തിലുള്ള ദേവപ്പെരുമാളെ തൊഴാൻ പോയിരുന്നു. ദേവപ്പെരുമാൾ മഹാർഹമായ ഉപദേശങ്ങൾ പറയാൻ തുടങ്ങി. പൂർത്തിയാക്കാത്തെ നിർത്തി ശ്രീരംഗത്തിലു തുടരാമെന്ന് പറഞ്ഞു. ശ്രീരംഗത്തേ കാട്ടു അഴകിയ സിംഗർ സന്നിധിയിലെത്തിയപ്പോൽ പിള്ളൈ ലോകാചാര്യരുടെ പ്രഭാഷണ ഘോഷ്ഠിയെ കണ്ടു. സമ്പ്രദായ നേതൃത്വം ഏറ്റെടുത്ത പിള്ളൈ ലോകാചാര്യർ ശ്രീരംഗത്തിലു പതിവായി ശിഷ്യരെ പഠിപ്പിക്കുവായിരുന്നു. നംബി ഒരു തൂണിൻടെ പുറകില് ഒളിച്ചിരുന്നു നോക്കി. പിള്ളൈ ലോകാചാര്യർ ദേവപ്പെരുമാൾ പറഞ്ഞ വിഷയന്തന്നെ പറഞ്ഞത് മാത്രമല്ലാ പറയാത്തെ വിട്ടതെയും പൂരിപ്പിച്ചു.

അതിശയിച്ച നംബി “അവരോ നീർ” (താങ്ങൾ ദേവപ്പെരുമാളാണോ?) എന്ന് ചോദിച്ചു സാഷ്ഠാങ്ങവായി നമസ്കരിച്ചു. “ആവതു ഏതു?” (അതേ! ഇപ്പോൾ എന്ത് ചെയ്യാം?) എന്ന് പിള്ളൈ ലോകാചാര്യർ മറുപടി പറഞ്ഞു. ഇതിൽ നിന്നും ദേവപ്പെരുമാൾ തന്നേ പിള്ളൈ ലോകാചാര്യരായി അവതരിച്ചെന്ന് മനസ്സിലാക്കാം.

ഘോഷ്ഠീ സഹിതം ശ്രീരംഗത്ത് പിള്ളൈ ലോകാചാര്യർ

യതീന്ദ്ര പ്രവണ പ്രഭാവം എന്ന ഗ്രന്ഥത്തിൽ പറഞ്ഞ വേറൊരു സംഭവം കുടി പിള്ളൈ ലോകാചാര്യർ ദേവപ്പെരുമാൾ തന്നെയാണ് എന്ന് സാക്ഷ്യംപ്പെടുത്തുന്നു. പിള്ളൈ ലോകാചാര്യർ തൻടെ അന്തിമ ദശയിലു ജ്യോതിഷ്കുടിയിൽ താമസിച്ചിരുന്നപ്പോൾ നാലുർ പിള്ളൈ എന്ന ശിഷ്യരെ തിരുമലൈ ആഴ്വാർ (തിരുവായ്മൊഴി പിള്ളൈ എന്ന് പ്രസിദ്ധം) എന്ന മറ്റൊരു ശിഷ്യർക്കു വ്യാഖ്യാനങ്ങളെ പഠിപ്പിക്കാമ്പരഞ്ഞു. പിന്നീടു തിരുമലൈ ആഴ്വാർ ദേവപ്പെരുമാളെ മംഗളാസാസനം ചെയ്യാൻ കാഞ്ചീപുരത്തേക്കു പോയി. നാലൂർ പിള്ളയെ ദേവപ്പെരുമാളുടെ മുന്പേ കണ്ടു. “ജനാൻ നേരത്തെ ജ്യോതിഷ്കുടിയിലു പരഞ്ഞതെപ്പോലേ അരുളിച്ചെയൽകളുടെ (നാലായിര ദിവ്യ പ്രബന്ധത്തുടെ) എല്ലാ അർഥങ്ങളെയും തിരുമലൈ ആഴ്വാനെ പഠിപ്പിക്കുക” എന്ന് നേരിട്ടു ദേവപ്പെരുമാൾ നാലൂര് പിള്ളയെ ഓർമിച്ചു. ഇതിൽ നിന്നും രണ്ടു പേരും ഒന്നാണു എന്ന് തെളിയുക.

മുമുക്ഷുക്കളുടെ (ഭഗവദ് കൈങ്കര്യ മോക്ഷം കിട്ടാൻ കൊതിയുള്ളവർ) ഉജ്ജീവനത്തിനായി പിള്ളൈ ലോകാചാര്യർ പല ഗ്രന്ഥങ്ങളെ എഴുതിയെന്നു നേരത്തേ പറഞ്ഞത് ഒന്ന് കുടി ഓർക്കുക.  രഹസ്യ ത്രയം, തത്വ ത്രയം, അർഥ പഞ്ചകം മുതലായ മുഖ്യ സമ്പ്രദായ പരമാർഥങ്ങളെ തിരുവായ്മൊഴി ഉപയോഗിച്ചു വ്യാഖ്യാനിക്കുന്ന പതിനെട്ടു ഗ്രന്ഥങ്ങളെ അവർ എഴുതി. അവകളില് മുഖ്യമായവ:

 • മുമുക്ഷുപ്പടി – അതിശ്രേഷ്ഠവായ രഹസ്യ ത്രയ വ്യാഖ്യാനം. മണവാള മാമുനികൾ ഇതിനെയൊരു വിശതവായ അർത്ഥ വിവരണം ചെയ്തിട്ടുണ്ട്. ഏതു ശ്രീവൈഷ്ണവനുക്കും പ്രാഥമീകമായ ഈ ഗ്രന്ഥമില്ലാത്തെ ത്രുമന്ത്രം, ദ്വയം മറ്റും ചരമ ശ്ലോകത്തെ മനസ്സിലാക്കാൻ കഴിയുവില്ലാ.
 • തത്വ ത്രയം – കുട്ടി ഭാഷ്യം എന്നും പേരുണ്ട്. ചിത്, അചിത് പിന്നേ ഈശ്വരൻ എന്നീ മുന്നു തത്വങ്ങളെ ശ്രീഭാഷ്യതിനെ ചേരുന്നതായ വിളക്കങ്ങളെ പിള്ളൈ ലോകാചാര്യർ നൈപുണ്യത്തോടു ഭംഗിയായി പറയുന്നു. മണവാള മാമുനികൾ  ഈ ഗ്രന്ഥത്തിനെ എഴുതിയ വ്യാഖ്യാനമില്ലാത്തെ നമുക്കിതു മനസ്സിലാകുവില്ലാ.
 • ശ്രീവചന ഭൂഷണ ദിവ്യ ശാസ്ത്രം – ഈ ഗ്രന്ഥം മുഴുവനും ആഴ്വാർ അചാര്യന്മാരുടെ വാക്കു ഉപയോഗിച്ചു എഴുതിയതാണു. സത് സമ്പ്രദായ അർഥങളെ വിവരിക്കിന്ന ഈ ഗ്രന്ഥം പിള്ളൈ ലോകാചാര്യരുടെ പ്രകൃഷ്ട കൃതിയാണ്‌. നമ്മുടെ സമ്പ്രദായത്തുടെ ആന്തരാർത്ഥങ്ങളെ വെളിക്കൊണരും ഈ ഗ്രന്ഥത്തിനെ മണവാള മാമുനികൾ പ്രൗഢിയുള്ളൊരു വ്യാഖ്യാനം എഴുതിട്ടുണ്ട്. തിരുനാരായണപുരത്ത് ആയി കുടി ഒരു വ്യാഖ്യാനം എഴുതിട്ടുണ്ട്.
 • ജീവിത കാലത്തു ഒരിക്കിലെങ്ങിലും ശ്രീവൈഷ്ണവർ ഈ ഗ്രന്ഥം വായിച്ചു നമ്മുടെ സമ്പ്രദായത്തെ നന്നായി മനസ്സിലാക്കുക എന്നത്രെ.

ആഗ്രഹമുള്ള എവരും വായിക്കാനായി, ഈ ഗ്രന്ഥത്തെ പിള്ളൈ ലോകാചാര്യർ എളുപ്പവായ മണിപ്രവാള ഭാഷയിലെഴുതി. തൻടെ ആചാര്യമ്മാരിടം കേട്ട സമ്പ്രദായ ദിവ്യാർത്ഥങ്ങളെ ഗ്രഹിക്കാൻ മുമുക്ഷു ജനങ്ങൾ പെടാപ്പാടുപെടുന്നത് കണ്ടു, അവരോടു ദയകൊണ്ടു കേട്ടതൊക്കെ അദ്യേഹം രേഖപ്പെടുത്തി. ഇവരുടെ ഗ്രന്ഥങ്ങളിൽ പരഞ്ഞിട്ടുള്ളതൊക്കെ ഈടു മുപ്പത്താരായിരപ്പടി പോലെയുള്ള വ്യാഖ്യാനങ്ങളിലും അവർക്ക് മുന്പിൽ ഉണ്ടായിരുന്ന പുർവാചാര്യ ഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളിലും നമുക്ക് കാണാം. ദയയോടെ ഇതെല്ലാം കൂട്ടിച്ചേർത്തു എലുപ്പ ഭാഷ കൃതികളായി രത്നമ്പോൾ  ചുരുക്കിപ്പറഞ്ഞു. ഇത് കൊണ്ടു, ഇദ്യേഹം, പ്രമാണ രക്ഷണം (ജ്ഞാന രക്ഷണം മറ്റും പോഷണം)  ചെയ്ത പ്രദാന ആചാര്യരെന്നു മനസ്സിലാക്കാം.

ഇതു മാത്രമല്ലാത്തെ ഇദ്യേഹം പ്രമേയ രക്ഷണവും (എംബെരുമാനെ രക്ഷിക്കുക അഥവാ പോഷിക്കുക) ചെയ്തു. ശ്രീരംഗത്തു എല്ലാം നന്നായിരുന്നപ്പോൽ മുസ്ലിം ആക്രമണത്തെ കുറിച്ച വാർഥ കാട്ടു തീയായി വ്യാപിച്ചു. അംബലങ്ങളിലുള്ള തികച്ച ഐശ്വര്യത്തിനു കൊള്ളയടിക്കാൻ മുസ്ലിം രാജാക്കമ്മാാർ അമ്പലങ്ങളിൽ കടന്നുകയരുവെന്നു അറിയാവുന്ന ഏവരും വിഷമിച്ചു. അക്കാലത്തേ മൂപ്പരായ പിള്ളൈ ലോകാചാര്യർ താമസിക്കാത്തെ നേതൃത്വം ഏറ്റെടുത്തു. മൂലവരായ പെരിയ പെരുമാളുടെ ഒളിക്കാനായി അവരുടെ മുന്പിൽ ഒരു ചുവർ എഴുപ്പി. പിന്നിടു ഉൽസവരായ നമ്പെരുമാളെയും ഉബയ നാച്ചിമാരെയും തെക്കോട്ടു കൊണ്ടു പോയി. വയോ വൃദ്ധനായിട്ടും നംമ്പെരുമാളുടെ കുടത്തന്നെ യാത്രയായി.

കാട്ടു വഴിയിൽ വയിച്ചു കള്ളമ്മാർ നംപെരുമാളുടെ ത്രുവാഭരണം മുഴുവനും കൊള്ളയടിച്ചു. മുന്നോട്ടു നീങ്ങിയിരുന്ന പിള്ളൈ ലോകാചാര്യർ ഇതെയറിഞ്ഞു അവരിടം സംസാരിച്ചു മനമാറ്റ്രമുണ്ടാക്കി. അവരെല്ലാവരും പിള്ളൈ ലോകാചാര്യർ കീഴടങ്ങി ത്രുവാഭരണങ്ങളെ തിരികെനൽകി.

പിന്നീടു മധുരയ്ക്ക് പുറമേയുള്ള ആനമല പ്രദേശത്തുള്ള ജ്യോതിഷ്കുടി എന്ന സ്ഥലത്തെത്തി. അസുഖം ബാദിച്ചതാലു വയസനായ പിള്ളൈ ലോകാചാര്യർ പരമപദതിലേക്കു പോകാൻ തീരുമാനിച്ചു. തിരുമലൈ ആഴ്വാർ (തിരുവായ്മൊഴി പിള്ളൈ) എന്ന തന്നുടെ ശിഷ്യരെ അടുത്ത ദർശന പ്രവർത്തകരാക്കേണും എന്നു ചിന്തിച്ചു. തൻടെ ശിഷ്യമ്മാരിടത്തു, പ്രത്യേകിച്ചും കൂര കുലോത്തമ ദാസരിടത്തു, തിരുവായ്മൊഴി പിള്ളയെ നിർവാക കാര്യങ്ങളിൽ നിന്നും വിടുവിച്ചു അടുത്ത ആചാര്യനായി മാറ്റ്രിപ്പണിയുക എന്നത്രെ. ഒടിവില് ചരമ തിരുമേനി വിട്ടു അവിടത്തിൽ നിന്ന് തന്നെ പരപദമേറി.

പിള്ളൈ ലോകാചാര്യർ പരപദിച്ച ജ്യോതിഷ്കുടി ക്ഷേത്രം

പിള്ളൈ ലോകാചാര്യരെയും അവരെഴുതിയ ശ്രീവചന ഭൂഷണത്തെയും വാഴ്ത്താനായി മണവാള മാമുനികൾ ഉപദേശ രത്ന മാലൈ രചിച്ചു.

ആഴ്വാർകൾ അവതാരം, ആചാര്യമ്മാർ അവതാരം, ആശയുള്ളോരേവരെയും സമ്പ്രദായത്തിലേക്കു വിളിച്ചു കൂട്ടിയ എംബെരുമാനാരുടെ കൃപ, തിരുവായ്മൊഴിക്കു വ്യാഖ്യാനങ്ങൾ ഉണ്ടായതെങ്ങനെ എന്നിവകളെ ക്രമേണ പറഞ്ഞു. പിന്നീടു പിള്ളൈ ലോകാചാര്യാർ അവതാരം, അവരെഴുതിയ ശ്രീവചന ഭൂഷണ ശാസ്ത്രത്തുടെ മഹത്വം, അതില് പൊതിഞ്ഞിട്ടുള്ള പൊരുൾകൾ എല്ലാം വിവരിച്ചു അത് പോലേ പ്രവർത്തിച്ചാലു വേഗത്തിൽ എംബെരുമാനാരുടെ ദയയ്ക്കു പാത്രമാകാം എന്ന് അവശാനം പറയുന്നു.

മാമുനികൾ ഇതുവും കുടി പറഞ്ഞു: മൂർക്കമ്മാർ, പുർവാചാര്യമ്മാർ മൊഴിഞ്ഞ ക്രമങ്ങളെ ഗുരുജനങളിടത്തു തെറ്റ്രാത്തെ കേട്ടു, പിന്നിടു ഓര്ത്ത് അതെ ആാരായ്ഞു, അത് കഴിഞ്ഞു അവര് ആ ക്രമത്തെ മറ്റ്രാളുകൾക്കു പറയാത്തെ, സ്വംമനസ്സിൽ തോന്നിയവശം പരഞ്ഞു, ഇങ്ങിനെ അവര് പരഞ്ഞതു ശുദ്ധമായ ഉപദേശപരമായി വന്ന വാക്കെന്നും പറയും. അപവാദം എവിടെയും പ്രയോഗിക്കാത്ത തീരെ ഒഴിച്ച മാമുനികൾ മൂർക്കമ്മാർ എന്ന ചീത്തവാക്ക്‌ ഉപയോഗിക്കിന്നതു കണ്ടോ? പൂർവാചാര്യമ്മാരെ വിശ്വസിക്കാത്തെ പറച്ചിലും പ്രവർതിയുവായ ക്രൂരത കണ്ടാ മൂർക്കരെന്നു വിളിച്ചതു. ഇതാണു മാമുനികളുടെ അദ്ഭുതവായ ഉപദേശ രത്ന മാലൈയിൽ പരഞ്ഞീട്ടുള്ള ശ്രീവചന ഭൂഷണ ശാസ്ത്ര സാരം.

നിഗമാന്ത മഹാ ദേശികനെന്നും ശ്രീമാൻ വേങ്കഠനാഥാര്യർ പ്രശിദ്ധവായ ശ്രീ വേദാന്താചാര്യർ പിള്ളൈ ലോകാചാര്യർ വിഷയവായി ലോകാചാര്യ പഞ്ചാസത് എന്നും സംസ്കൃത കൃതി രചിച്ചീട്ടുണ്ടു. പിള്ളൈ ലോകാചാര്യരെക്കാൾ അമ്പതു വയസെങ്ങിലും ഇളയവരായ സ്വാമി ദേശികനുക്ക് എത്ര മാത്രം അവരിടത്ത് പ്രശംസ ഉണ്ടായിരിന്നുവെന്നു, ഇന്നും ത്രുനാരായണപുര ക്ഷേത്രത്തു പാരായണം ചെയ്യപ്പെടുന്ന  ഈ ഗ്രന്ഥത്തിൽ നിന്നും മനസ്സിലാക്കാം. ശ്രീ ഉഭയ വേദാന്തി വീ.വീ.റാമാനുജൻ സ്വാമി തമിഴില് ഇതിനെയൊരു വ്യാഖ്യാനം രേഖപ്പെറ്റുത്തീട്ടുണ്ടു. അതെ അടിസ്ഥാനവാക്കി ശ്രീ.ഉബയ വേദാന്തി തി.ചു.അ.വ്വെങ്കഠേശൻ സ്വാമി ലഘുവായ ആംഗലഭാഷാ മൊഴിമാറ്റം ചെയ്തീട്ടുണ്ടു.

ഇങ്ങിനെ ജീവിതത്തെ പ്രമാണ പ്രമേയ രക്ഷണത്തിനായി അർപ്പണിച്ച പിള്ളൈ ലോകാചാര്യരുടെ അപരിമിതവായ കീർത്തി നമുക്ക് മനസ്സിലാകി. ശ്രീവൈഷ്ണവൻ എന്ന് അവകാശം പറയുന്ന ഓരോ വ്യക്തിയും പിള്ളൈ ലോകാചാര്യർക്കു എപ്പോഴും നന്നിയോടിരിക്കണു. കാരണം? അവരില്ലാത്തെ ശ്രീരംഗ ക്ഷേത്രത്തു നമ്പെരുമാളെ ഇന്ന് നാം ദർശിക്കാൻ പട്രുവില്ലാ. എംബെരുമാനാർ ദർശനത്തുടെ ആന്തരാർത്തവും മനസ്സിലാകാൻ കഴിയുവില്ലാ.

തനിയൻ-

ലോകാചാര്യായ ഗുരവേ കൃഷ്ണപാദസ്യ സൂനവേ |
സംസാരഭോഗിസന്ദഷ്ടജീവജീവാതവേ നമ: ||

അർത്ഥം-

സംസാരമായ പാമ്പുകടിച്ചീട്ടുള്ള ചേതനരെ ഉജ്ജീവിപ്പിക്കിന്നവരും വടക്കു തിരുവീതി പിള്ളയുടെ കുമാരരുവായ ലോകാചാര്യരെ നമസ്കരിക്കിന്നു.

എംബെരുമാനാരിടത്തും നമ്മുടെ ആചാര്യനിടത്തും പിള്ളൈ ലോകാചാര്യരെ പോലേ ബന്ധം വളര്ത്തിയെടുക്കാൻ സാദിക്കേണുവെന്നു അവരുടെ താമരപ്പദങ്ങളെത്തന്നെ കൂപ്പാം.

പിള്ളൈ ലോകാചാര്യർക്കും അവരുടെ ഘോഷ്ഠിക്കുമായ മങ്ങളാശാസനം 

വാഴി ഉലകാസിരിയൻ വാഴി അവൻ മന്നു കുലം
വാഴി മുടുംബൈ എന്നു മാനകരം
വാഴി മണം ചൂഴ്ന്ത പേരിൻബ മൽകുമികു നല്ലാർ
ഇനം ചൂഴ്ന്തു ഇരുക്കും ഇരുപ്പു

ലഘുവായ മൊഴിമാറ്റം-

വാഴി ലോകാചാര്യാൻ വാഴി അവൻ വലിയ കുലം
വാഴി മുടുംബൈ എന്ന മഹാനഗരം
വാഴി മണം ചൂഴ്ന്ന പരമാനന്ദം നൽകും നൽമനുഴ്യർ
ഇനം ചൂഴ്ന്നു ഇരിക്കും പരിസ്ഥിതി.

ഇനി അടുത്തത് തിരുവായ്മൊഴി പിള്ളയുടെ വൈഭവം.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://guruparamparai.wordpress.com/2012/09/18/pillai-lokacharyar/

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://guruparamparai.wordpress.com
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

വടക്കു തിരുവീതി പിള്ളൈ

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

ഓരാൺ വഴി ഗുരു പരമ്പരയിലു നമ്പിള്ളയെ തുടർന്നു വന്ന അടുത്ത ആചാര്യരുടെ ചരിത്രം ഇപ്പോൽ കാണാം.

ക്കഞ്ചീപുരം ക്ഷേത്രത്തിലു വടക്കു തിരുവീതി പിള്ളൈ

ക്കഞ്ചീപുരം ക്ഷേത്രത്തിലു വടക്കു തിരുവീതി പിള്ളൈ

ത്രുനക്ഷത്രം – മിതുനം ചോതി 

അവതാര സ്ഥലം – ശ്രീരംഗം

ആചാര്യൻ – നമ്പിള്ളൈ

ശിഷ്യമ്മാർ – പിള്ളൈ ലോകാചര്യർ, അഴകിയ മണവാള പെരുമാൾ നായനാർ ആദിയായോര്

പരമപദിച്ച സ്ഥലം – ശ്രീരംഗം

ഗ്രന്ഥങ്ങൾ – ഈടു മുപ്പത്താരായിരപ്പടി

ശ്രീ കൃഷ്ണ പാദർ എന്നാ ജനിച്ചപ്പോൾ കിട്ടിയ ത്രുനാമം. പിന്നീടു വടക്കു തിരുവീതി പിള്ളൈ എന്ന് പരസിദ്ധിയായി.  നമ്പിള്ളയുടെ മുഖ്യ ശിഷ്യർകളിലെ ഒരുത്തരായിരുന്നു.

ആചാര്യ നിഷ്ഠയിലു മുങ്ങിയിരുന്ന വടക്കു തിരുവീതി പിള്ളൈ ഗൃഹസ്ഥനയിട്ടും സന്താന പ്രാപ്തിയിലു താല്പര്യം കാണിച്ചില്ലാ. അവരുടെ അമ്മ നമ്പിള്ളയിടത്തു ഈ സങ്കടം പറഞ്ഞു. നമ്പിള്ളൈ ദമ്പതി സമേതരെ വിളിച്ചു വരുത്തി ബുദ്ധി പറഞ്ഞു , തൻടെ പുരണ അനുഗ്രഹവും നൽകി. ഒരു കുഞ്ഞുണ്ടായി. ളോകാചാര്യർ എന്ന് പ്രസസ്ഥനായ നമ്പിള്ളയുടെ അനുഗ്രഹത്താൽ ജനിച്ചതിനായി, ആ കുഞ്ഞിനെ പിള്ളൈ ലോകാചാര്യൻ എന്ന നാമമ് വടക്കു തിരുവീതി പിള്ളൈ കൊടുത്തു. ഇതെക്കേട്ട നംബെരുമാൾ വടക്കു തിരുവീതി പിള്ളയ്ക്കു ഇന്നൊരു കുഞ്ഞിനെ അനുഗ്രഹിച്ചു. അഴകിയ മണവാളൻ എന്ന് പ്രസസ്ഥനായ നംബെരുമാൾ അനുഗ്രഹിത്താൽ പിറന്ന രണ്ടാം കുഞ്ഞിനെ അഴകിയ മണവാള പെരുമാൾ നായനാർ എന്ന നാമങ്കൊടുത്തു. ഇങ്ങിനെ രണ്ടു മഹരത്നങ്ങളെ നമ്മുടെ സമ്പ്രദായത്തിനെ തന്ന നമ്പിള്ളയെ പെരിയാഴ്വാർക്കു ഒപ്പിടാം:

 • രണ്ടു പേരും അവതരിച്ചതു ആനി ചോതിയിലാ.
 • എംബെരുമാൻടെ കാരുണ്യങ്കൊണ്ടു പെരിയാഴ്വാർ ത്രുപ്പല്ലാണ്ടും പെരിയാഴ്വാർ തിരുമൊഴിയും രചിച്ചു. നമ്പിള്ളയുടെ അനുഗ്രഹത്താലു വടക്കു തിരുവീതി പിള്ളൈ ഈടു മുപ്പത്താരായിരപ്പടി എഴുതി.
 • നമ്മുടെ സമ്പ്രദായത്തിനു വേണ്ടി പെരിയാഴ്വാർ ക്രുഷ്ണാനുഭവം ഊട്ടി ആണ്ടാളെ വളർത്തി. വടക്കു തിരുവീതി പിള്ളൈ പിള്ളൈ ലോകാചാര്യരെയും അഴകിയ മണവാള പെരുമാൾ നായനാരെയും ഭഗവദനുഭവം ഊട്ടി വളർത്തി നമ്മുടെ സമ്പ്രദായത്തില് ചേർത്തു.

നമ്പിള്ളയുടെ തിരുവായ്മൊഴി ഉപന്യാസങ്ങളെ പകലിൽ കേട്ടു രാത്രി ഓലച്ചുവടികളിലു രേഖപ്പെടുത്തുന്നതു വടക്കു തിരുവീതി പിള്ളയ്ക്കു പതിവായിരുന്നു. ഇങ്ങിനെയാ ഈടു മുപ്പത്താരായിരപ്പടി വ്യാഖ്യാനം നമ്പിള്ളൈ അറിയാത്ത തന്നെ തയ്യാരായതു.

ഒരിക്കിൽ വടക്കു തിരുവീതി പിള്ളൈ നമ്പിള്ളയെ തൻ തിരുമാളികയ്ക്കു ത്രുവാരാധനത്തിനു ക്ഷണിച്ചു. ആ വരവേല്പ്‌ ഏറ്റു വന്ന നമ്പിള്ളൈ, വടക്കു തിരുവീതി പിള്ളൈ ത്രുമാളികയിലു സ്വയം ത്രുവാരാധനം തുടങ്ങി. കോയിലാഴ്വാരിൽ (പൂജ അലമാരയിൽ) ഒരു കെട്ട് ഓലച്ചുവടികൾ ഇരുന്നത് കണ്ടൂ. എടുത്തു വായ്ച്ചു നോക്കി. എന്താണുവെന്നു വടക്കു തിരുവീതി പിള്ളയെ അന്വേഷിച്ചു. വിവരം അറിഞ്ഞപ്പോൾ വടക്കു തിരുവീതി പിള്ളയെ ത്രുവാരാധനം തുടരാൻ പറഞ്ഞു ഒലച്ചുവടികളെ വായ്ക്കാൻ തുടങ്ങി. പെരിയവാച്ചാൻ പിള്ളയയും ഈയുന്നി മാധവ പെരുമാളെയും ആ ചുവടികളെ വയ്ക്കാൻ പറഞ്ഞു. അവരും അതെ വായ്ച്ചു വളരെ പുകഴ്ത്തി.

തൻടെ അനുവാദമില്ലാത്തെ ചെയ്തതു എന്തിനാ എന്നും പെരിയവാച്ചാൻ പിള്ളൈ എഴുതുന്ന വ്യഖ്യാനമുവായി സാമർത്ഥ്യങ്കാണിക്കാനോ എന്നും നമ്പിള്ളൈ ചോദിച്ചു. നെട്ടിപ്പോയ വടക്കു തിരുവീതി പിള്ളൈ സാഷ്ഠാങ്ങവായി നമ്പിള്ളയുടെ താമര പദങ്ങളെ നമസ്കരിച്ചു പിൽകാലത്തു വേണ്ടിവന്നാൽ നോക്കാൻ ഒരു കുറിപ്പായി ചെയ്തു എന്ന് തെളിയിച്ചു.

ഈ വിളക്കങ്കൊണ്ടു ത്രുപ്തനായി, ഇങ്ങിനെ തൻടെ ഉപന്യാസങ്ങളിൽ പറഞ്ഞത് ഒരെണ്ണം പോലും വിടാത്തെ ഒരു കുറിപ്പെടുത്ത വടക്കു തിരുവീതി പിള്ളൈ ഒരു അവതാര വിശേഷവാണു എന്നു നമ്പിള്ളൈ ശ്ലാഘിച്ചു. മാധവർ എന്നാ നംജീയരുടെ പൂർവാശ്രമ പേരു കൊണ്ട ഈയുണ്ണീ മാധവ പെരുമാളിടത്ത് അവരുടെ പരമ്പരയ്ക്കു പഠിപ്പിക്കാൻ ഈ ഗ്രന്ഥത്തെ കൊടുത്തു. എംബെരുമാൻടെ അനുഗ്രഹത്താല് മണവാള മാമുനികൾ അവതാരത്തെ നമ്പിള്ളൈ മുന്കൂട്ടിയറിഞ്ഞു.  ഈയുണ്ണി മാധവ പെരുമളിടത്തു, അവരുടെ സന്തതികൾ വഴിയായി ഇതേ പഠിച്ചു മണവാള മാമുനികൾ ശരിയായ സമയത്ത്‌ ലോകത്തിൽ ഏവര്ക്കും വെളിയിടുവെന്നു, നമ്പിള്ളൈ  പറഞ്ഞു.

നമ്പിള്ളൈ പരപദിച്ച പിന്നീടു വടക്കു തിരുവീതി പിള്ളൈ നം സമ്പ്രദായത്തുടെ തലവനായി. പിള്ളൈ ലോകാചാര്യർ മറ്റും അഴകിയ മണവാള പെരുമാൾ നായനാർ രണ്ടു പേര്ക്കും എല്ലാ സമ്പ്രദായ അർത്ഥങ്ങളെയും പഠിപ്പിച്ചു. പിള്ളൈ ലോകാചാര്യർ ശ്രീവചന ഭൂഷണത്തിൽ ചില ഇടങ്ങളിൽ വടക്കു തിരുവീതി പിള്ളയുടെ ഉപദേശങ്ങളെ പരാമർശിക്കുകയാണു:

 • എഴുപത്തിയേഴാം സൂത്രം – അഹങ്കാരം വിട്ടൊഴിച്ചാൽ പിന്നേ അടിയൻ എന്നാൽ ആത്മാവു തന്നെയാണു. ഈ നിർദേശത്തെ വടക്കു തിരുവീതി പിള്ളൈ വിളക്കിയതായി യതീന്ദ്ര പ്രവണ പ്രഭാവത്തിൽ കാണാം.
 • നാനുറ്റ്രിനാല്പത്തുമൂണാം സൂത്രം – സ്വ സ്വാതന്ത്ര്യം കാരണം അനാദി കാലവായി ഈ സംസാരത്തിൽ തന്നെ കഴിയുന്ന ജീവാത്മാക്കളിനെ, സദാചാര്യനെ ശരണങ്ങമിക്കിന്നതു മാത്രവാണും മുക്തി മാര്ഗം.  ഇതേ വടക്കു തിരുവീതി പിള്ളൈ പറഞ്ഞതായി പിള്ളൈ ലോകാചാര്യർ രേഖപ്പെടുത്തിട്ടുണ്ടു.

കുറെ കാലം കഴിഞ്ചു തൻടെ ആചാര്യൻ നമ്പിള്ളയെ ധ്യാനിച്ചു വടക്കു തിരുവീതി പിള്ളൈ ചരമ തിരുമേനി വിട്ടു പരമപദത്തിലേക്കേറി.

വടക്കു തിരുവീതി പിള്ളയെപ്പോലെ എംബെരുമാനാരെയും നമ്മുടെ ആചാര്യനെയും ഭക്തിയോടു പറ്റ്രിനിൽകേണുമേ എന്ന് അവരുടെ ത്രുപ്പാദങ്ങളെത്തന്നെ ധ്യാനിക്കാം.

തനിയൻ

ശ്രീ കൃഷ്ണ പാദ പാദാബ്ജേ നമാമി ശിരസാ സദാ|

യത് പ്രസാദ പ്രഭാവേന സർവ സിദ്ധിരഭൂന്മമ|| 

അർത്ഥം

ശ്രീ കൃഷ്ണ പാദർ എന്ന വടക്കു തിരുവീതി പിള്ളയുടെ അതികമായ ദയ  എനിക്കി എല്ലാ പുരുഷാർത്ഥവും കൊടുത്തു. അവരുടെ ത്രുപ്പാദങ്ങളെ എപ്പോഴും തലയാൽ വണങ്ങുകയാണു.

പിള്ളൈ ലോകാചാര്യർ ചരിത്രം കാണാൻ തയ്യാറാണോ?

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://guruparamparai.wordpress.com/2012/09/17/vadakku-thiruveedhi-pillai/

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://guruparamparai.wordpress.com
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

നമ്പിള്ളൈ

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

ഓരാണ്‍വഴി ആചാര്യ പരമ്പരയിലു  നംജീയരെ അടുത്തു വന്നവർ നമ്പിള്ളൈ.

nampillai

ചെന്നൈ തിരുവല്ലിക്കേണി ക്ഷേത്രത്തിലു നമ്പിള്ളൈ

ത്രുനക്ഷത്രം – വൃശ്ചികം, കാര്ത്തിക 

അവതാര സ്ഥലം – നംബൂർ 

ആചാര്യൻ  – നംജീയർ

ശിഷ്യമ്മാർ  – വടക്കു തിരുവീതി പിള്ളൈ, പെരിയവാച്ചാൻ പിള്ളൈ, പെരിയവാച്ചാൻ പിള്ളൈ, പിൻബഴകിയ പെരുമാൾ ജീയർ, ഈയുണ്ണി മാധവ പെരുമാൾ, നടുവിൽ തിരുവീതി പിള്ളൈ ഭട്ടർ മുതലായവർ

പരമപദിച്ച സ്ഥലം – ശ്രീരംഗം

ഗ്രന്ഥങ്ങൾ – തിരുവായ്മൊഴി മുപ്പത്തി ആരായിരപ്പടി ഈടു വ്യാഖ്യാനം, കണ്ണിനുണ്‍ ചിരുത്താംബു വ്യാഖ്യാനം, തിരുവന്താദികൾക്കു വ്യാഖ്യാനങൾ, തിരുവിരുത്തം വ്യാഖ്യാനം.

വേരു പേർകൾ – വരദരാജൻ, തിരുക്കലികന്റി ദാസർ, കലിവൈരി ദാസർ, ലോകാചാര്യർ, സൂക്തി മഹാർണവർ, ജഗതാചാര്യർ മറ്റും ഉലഗാസിരിയർ

¨കന്നംകങ്കയുൾ കണ്ടുകൊണ്ടേൻ¨ എന്ന് തുടങ്ങും പെരിയ തിരുമൊഴിയിൽ (ഏഴാം പത്തു പത്താം തിരുമൊഴി പത്താം പാസുരം) പറഞ്ഞതു പോലേ തിരുക്കണ്ണമംഗൈ എംബെരുമാൻ തിരുമംഗൈയഴ്വാരിടത്ത് അവരുടെ പാസുരങ്ങളെ പഠിക്കാൻ ആശിച്ചു. അതുകൊണ്ട് കലിയൻ എന്ന തിരുമംഗൈയാഴ്വാർ നമ്പിള്ളയായും എംബെരുമാൻ പെരിയവാച്ചാൻ പിള്ളയായും അവതരിച്ചു താൻ ആഗ്രഹിച്ചതു പോലേ അരുളിച്ചെയൽകളുടെ അർത്ഥങ്ങളെ പഠിച്ചു.

തൻടെ ഒൻബതിനായിരപ്പടി വ്യാഖ്യാനത്തിനെ ഒരു നല്ല കൈയെഴുത്തു പ്രതി ഉണ്ടാക്കാൻ നംജീയർ അവശ്യപ്പെട്ടു. ശ്രീവൈഷ്ണവ ഘോഷ്ഠിയിലു ചോദിച്ചപ്പോൾ നംബൂർ വരദരാജർടെ പേരെയവര് പ്രസ്ഥാവിച്ചു. വരദരാജർ താൻ എഴുതി നംജീയരുടെ ത്രുമനസ്സു ത്രുപ്തിപ്പെടുത്തുവെന്നു നംജീയറിടത്തു പറഞ്ഞു. ആദ്യം ഒൻപതിനായിരപ്പടിയെ വരദരാജർക്കു കാലക്ഷേപഞ്ചൊല്ലി പിന്നെ അതിൻടെ ഒരേയൊരു കൈയെഴുത്തു പ്രതിയെയും നംജീയർ കൊടുത്തു. ഏകാഗ്രതയോടു വേഗം എഴുതി തീര്ക്കാൻ കാവേരി നദിയിന് അക്കരയിലുള്ള തൻ നാട്ടിലേക്കു വരദരാജർ പോയി. കാവേരിയാറ്റ്രെ കടക്കുമ്പോൾ പെട്ടെന്ന് വെള്ളപ്പൊക്കം വന്നതാലു വരദരാജർ നീന്തി അക്കരെ പോയി. അപ്പോൾ നംജീയരുടെ ഗ്രന്ഥം വെള്ളത്തിൽ വീന്നു. വരദരാജർ തകര്ന്നു പോയി. തൻടെ നാട്ടിലെത്തിയ പിന്നെ സ്വാചാര്യനായ നംജീയരെ ധ്യാനിച്ചു അവര് പറഞ്ഞ കഥാ കാലക്ഷേപത്തെ ഓർത്തു ഒൻപതിനായിരപ്പടി വ്യാഖ്യാനത്തെ വീണ്ടുമെഴുതാൻ തുടങ്ങി. സ്വയം തമിഴ്പ്പണ്ഡിതൻ ആകയാലു ബംഗിയായ അർഥങ്ങളെ പൊരുത്തമായി ചേർത്തു ഒടിവില് നംജീയരിടത്തു സമർപ്പിച്ചു. വ്യാഖ്യാനത്തെ വായിച്ച നംജീയർ മാറ്റങ്ങളുണ്ടെന്നു മനസ്സില്ലാക്കി എന്താ സംഭവിച്ചെന്നു അന്വേഷിച്ചു. വരദരാജർ പറഞ്ഞ വ്രുത്താന്തത്തെ കേട്ടു നംജീയർ അതിപ്രസന്നരായി. വരദരാജരുടെ വാസ്തവമായ മേന്മയെ അറിഞ്ഞു നമ്പിള്ളൈ എന്നും തിരുക്കലികൻറി ദാസർ എന്നും നാമങ്ങൾ ചാർത്തി.

ഭട്ടർ നംജീയർ തമ്മിലുണ്ടായിരുന്ന അടുപ്പവും, സ്വാരസ്യമായ വിവാദങ്ങളും നംജീയർ നമ്പിള്ളൈ തമ്മിലുമുണ്ടായിരുന്നു. അതില് ചില –

 • “ഉപായാന്തരമെന്നു അറിയപ്പെടുന്ന കർമ, ജ്ഞാന ഭക്തി വൈരാഗ്യങ്ങലക്ക് ഇത്രയും തെളിവുകൾ ഉണ്ടായിട്ടും ശരണാഗതിക്കത്രെ തെളിവുകൾ ഇല്ലാത്തതെന്താ?” എന്ന് നമ്പിള്ളൈ ചോദിച്ചു. പ്രത്യക്ഷവായി മനസ്സിലാക്കാൻ കഴിയുന്നതിനെ പ്രമാണം വേണോവെന്നു നംജീയർ ആദ്യം ചോദിച്ചു. വെള്ളത്തിൽ മുങ്ങുന്നവൻ കരയിലുള്ളവനെ പറ്റുന്നത്‌ പോലേ സംസാര ബന്ധത്തിൽ മുങ്ങിയവർ അങ്ങിനെ മുങ്ങാത്ത എംബെരുമാനെ ശരണാഗമിക്കിന്നതു ഉചിതമല്ലേ എന്നു നംജീയർ വിളക്കി. പിന്നിട് ശരണാഗതിയെ ഉറപ്പിക്കുന്ന ശാസ്ത്ര പ്രമാണങ്ങളെയും അനുരൂപിച്ചു. പ്രമാണങ്ങളുടെ എണ്ണം വയിച്ചു ഒരു പ്രമാണത്തിൻടെ സാധുതയെ നിശ്ചയിക്കാമ്പറ്റ്രിയില്ലാ. ഉദാഹരണത്തിനു, മനുഷ്യരിൽ ഒരുപാടു സംസാരികളും ഒരുചില സന്യാസികളുവേ ഉള്ളതു കൊണ്ടു സംസാരം കൂടുതൽ നല്ലതാണൂവെന്നു തീരുമാനിക്കാൻ പറ്റ്രുവില്ലാ എന്ന് നംജീയർ വിളക്കി. ഇതൊക്കെ കേട്ട നമ്പിള്ളൈ തൃപ്തിയായി.
 • “തനിക്കു ശ്രീവൈഷ്ണവത്വം ഉണ്ടെന്നു എങ്ങിനെ ഒരുവൻ മനസ്സിലാക്കും?” എന്ന് നമ്പിള്ളൈ അന്വേഷിച്ചു. എവൻ അർചാവതാരത്തിലു പരത്വത്തെ മനസ്സിലാകുന്നോ, എവൻ മറ്റ്ര ശ്രീവൈഷ്ണവരെ സ്വന്തം ഭാര്യ മറ്റും കുട്ടികളെപ്പോൾ കാണുന്നോ, എവൻ മറ്റു ശ്രീവൈഷ്ണവർ തന്നെ അവഗണിക്കുന്നതെ സന്തോഷവായി ഏൽക്കുന്നോ അവൻ തനിക്ക് ശ്രീവൈഷ്ണവത്വം ഉണ്ടെന്നു കരുതാമെന്ന് നംജീയർ പറഞ്ഞു.
 • തന്നിടത്തു  നമ്പിള്ളൈ ശ്രീഭാഷ്യം വായിച്ചിരുന്ന കാലത്തു നംജീയർ തൻടെ എംബെരുമാനുക്കു തിരുവാരാധനഞ്ചെയ്യാൻ നമ്പിള്ളയിടത്ത് പറഞ്ഞു. നമ്പിള്ളൈ എങ്ങിനെ ചെയ്യണുവെന്നു അറില്ലാവെന്നു മരുപടി പരഞ്ഞു. നംജീയർ ഇങ്ങിനെ പഠിപ്പിച്ചു: ദ്വയ മഹാ മന്ത്രത്തിനു രണ്ടു പകുതികളാണു. ആദ്യത്തെ പകുതിയെ ചൊല്ലി പിന്നെ “സർവ മംഗള വിഗ്രഹായ” എന്ന് ചൊല്ലി അതു കഴിഞ്ഞു ദ്വയത്തിടെ രണ്ടാമത്തെ പകുതിയെ ചൊല്ലി ഭോഗത്തെ എംബെരുമാനുക്കു അര്പ്പിക്കുക. എവിടെയും നിറഞ്ഞ എംബെരുമാൻടെ സൌലഭ്യത്തെ സൂചിപ്പിച്ചു അഭിനന്ദിക്കാൻ വേണ്ടിയാ “സർവ മംഗള വിഗ്രഹായ” എന്ന പദം ചേർത്തതു. ഇതിൽ നീനും നമ്മുടെ പുര്വാചാര്യർകൾ എല്ലാത്തിനെയും ദ്വയ മഹാ മന്ത്രത്തെ ആശ്രയിച്ചിരുന്നു എന്ന് ബോദ്യപ്പെടാം.
 • എംബെരുമാൻടെ അവതാരങ്ങൾടെ ലക്ഷ്യം ഏതാണ്?” എന്നു നമ്പിള്ളൈ ചോദിച്ചു. ഭാഗവതർക്ക് അപചാരഞ്ചെയ്തോരെ തക്കതായെ ശിക്ഷ കൊടുക്കാൻ എന്നു നംജീയർ പറഞ്ഞു. ഉദാഹരണത്തിനു ശ്രീകൃഷ്ണനായി അവതരിച്ചു തൻ ഭക്തരായ പഞ്ച പാണ്ടവരെ പലവായി ഉപദ്രവിച്ച ദുര്യോദനനെ കൂടുത്തൽ ശ്രദ്ധയെടുത്ത് ധ്വംസിച്ചു.
 • “ഏതാണും ഭാഗവത അപചാരം?” എന്ന് നമ്പിള്ളൈ ചോദിച്ചു. “മറ്റേ ശ്രീവൈഷ്ണവരെ നമുക്കു സമമായി കരുതുന്നതാ” എന്ന് നംജീയർ ഉത്തരം നല്കി. അവർ, മഹാ ഭാഗവതർടെ ശീലങ്കുരിച്ച പല ആഴ്വാർ പാസുരങ്ങളെ മേര്കോൾ കാണിച്ചു, നമ്മൾ എപ്പോഴും ഓരോരോ ഭാഗവതരെ, അവരുടെ കുലം, ജ്ഞാനം ഇതൊന്നും നോക്കാത്ത, നമ്മെക്കാൾ ഉയര്വായി കാണേണും എന്ന് പറഞ്ഞു. ആഴ്വാർകളെയും പൂർവാചാര്യർകളെയും പോൽ നാമും ഭാഗവതരെ സദാ പ്രകീര്ത്തിക്കുക എന്നു നംജീയർ പറഞ്ഞു.
 • ഭഗവദ് വിഷയത്തില് ആഴ്ന്നു പോയപിന്നെ ഐശ്വര്യം, അർത്ഥം, കാമം മുതലായ മറ്റേ ലോക വിഷയാനുഭവങ്ങളെ പൂർണമായി ത്യാഗഞ്ചെയ്യണുവെന്നു നംജീയർ വിളക്കി. പല ആഴ്വാർ പാസുരങ്ങളെ മേര്ക്കോൾ കാണിച്ചു. എംബെരുമാനെ മനസ്സിലാക്കിയ അപ്പത്തന്നെ എങ്ങിനെ തിരുമങ്കൈയാഴ്വാർ ഭന്ധങ്ങളെ ഉപേക്ഷിച്ചു “വാടിനേൻ വാടി” എന്ന പാസുരത്തോടു (എംബെരുമാൻടെ ത്രുനാമത്തെ കണ്ടെത്തുന്ന വരെ സംസാരത്തിൽ അകപ്പെട്ടു പാടുപെടുകയായിരുന്നു എന്ന പെരിയ തിരുമൊഴി മുദൽ പത്തു ഒന്നാന്തിരുമൊഴി മുദൽ പാസുരം ) തൻ പ്രബന്ധത്തെ തുടങ്ങിയതെ നംജീയർ മാതൃകയാക്കി. ഇതെക്കേട്ട് സന്തോഷവായ നമ്പിള്ളൈ അന്നു തുടങ്ങി നംജീയരോടു കൂടെത്താമസിച്ചു, സദാസർവകാലവും അവർക്ക് സേവനഞ്ചെയ്തു അവരുടെ കാലക്ഷേപങ്ങളെ കേഴ്ക്കുകയായി.
 • നംജീയർ ചെയ്ത  നൂറോളം തിരുവായ്മൊഴി കാലക്ഷേപങ്ങളെയും കേട്ടു എല്ലാ പുർവാചാര്യ ഉപദേശങ്ങളെയും ഗ്രഹിച്ച നമ്പിള്ളൈ, നംജീയരുടെ ശതാഭിഷേക മഹോത്സവത്തെയും നടത്തി ആഘോഷിച്ചു.

നിരവദി പ്രത്യേക ഗുണങൾ തികഞ്ഞിരുന്ന നമ്പിള്ളൈയുടെ മഹത്വത്തെ അളക്കാനാവില്ലാ. തമിഴ് മറ്റ്രും സംസ്ക്രുത ഭാഷകളിലും സാഹിത്യങളിലും അവർക്കു നല്ല പാണ്ഡിത്യമുണ്ടായിരുന്നു. തമിഴ് സാഹിത്യങളായ തിരുക്കുരൾ, നന്നൂൽ, കംബ രാമായണം മുതലായതിൽ നിന്നും, സംസ്ക്രുത വാങ്മയങളായ വേദാന്തം, വിഷ്ണു പുരാണം, ശ്രീ വാല്മീകി  രാമായണം  മുതലിയവറ്റ്രിൽ  നിന്നും ഉദാഹരണങളെ  എളുപ്പവായി തൻ കഥാപ്രസങങളിൽ എടുത്തുപ്പരയുകയായിരുന്നു അദ്യേഹം. ആഴ്വാർകളെയും ആരുളിച്ചെയൽകളെയും കുറിച്ചുള്ള സംസയങളെയും ചോദ്യങളെയും എല്ലാ വൈദീഹർകളും സമ്മതിച്ചിട്ടുള്ള വാല്മീകി രാമായണത്തെക്കൊണ്ടു ത്രുപ്തികരമായി തെളിയിക്കുന്നതിൽ നിപുണനായിരുന്നു. അവരുടെ മഹത്വത്തെയും വിനയത്തെയും കാണിക്കുന്ന ചില സംഭവങൾ –

 • ശ്രീരംഗ ക്ഷേത്രത്തു പെരിയ കോയിലിൽ പെരിയ പെരുമാൾ ത്രുപ്പാതമുള്ള ദിശയിൽ, നാലംബലത്തുടെ കിഴക്കു പ്രാകാരത്തിൽ, നമ്പിള്ളൈ പതിവായി പ്രസങിച്ചിരുന്നു.  ഇതുകൊണ്ടാ,  സന്നിധിയിൽ നീനും പുരത്തെ വരുമ്പോൽ, നാം ഇന്നും അവിടത്തിൽ  നമസ്കരിക്കിന്നു. ഒരിക്കിൽ, നമ്പിള്ളൈയുടെ ഉപന്യാസത്തെ കാണാൻ, പെരിയ പെരുമാൾ തൻടെ അർച്ചാവതാരശീലവായ   അർചാ സമാധി നിർത്തി,   എഴുന്തേൽകാൻ ശ്രമിച്ചു. എന്നാലും, സന്നിധിയിൽ ദീപ കൈങ്കരുയഞ്ചെയ്യുന്ന ത്രുവിളക്കു പിച്ചൻ എന്ന കൈങ്കര്യപരൻ, പെരിയ പെരുമാളെ വേകം കിടക്കയിൽ തള്ളീ, ന്തട ചെയ്തു.

nampillai-goshti1

 • നമ്പിള്ളയുടെ പ്രസങത്തെ കേഴ്ക്കാൻ വന്ന നിറഞ്ഞ സദസ്സ്‌  കണ്ടു ഇതു നമ്പെരുമാളെ കാണാൻ വന്ന ഘോഷ്ടിയാണോവെന്നു സകലരും സംശയിച്ചു. ഇത്രയും ജനംഗളെ തൻ പുരപ്പാടു മുതലായ വൈഭവങൾക്കു പെരിയ പെരുമാൾ ആകർഷിച്ചാപ്പോലേ നമ്പിള്ളയും തൻ ഉപന്യാസങൾക്കു ആകർഷിച്ചു.
 • നമ്പിള്ളൈയുടെ വിനയം നിസ്തുലമായിരുന്നു. നംജീയരിടത്തിൽ നിന്നു പഠിച്ച ശ്രീവൈഷ്ണവത്വത്തുടെ മാത്രുകയായിരുന്നു അദ്യേഹം. ഒരിക്കിൽ, നമ്പിള്ളയുടെ പെരുമയറിയാത്ത മുതലിയാണ്ടാൻ വംശാവഴിയിൽ വന്ന കന്താടൈ തോഴപ്പർ നമ്പെരുമാളുടെ ത്രുമുൻബിലേയേ, നമ്പിള്ളയിടത്തു ക്രൂരമായ വാക്കുകള് പ്രയോഗിച്ചു. നമ്പിള്ളൈ മിണ്ടാതു അവഗണിപ്പേറ്റ്രു അവിടനിന്നും തൻ ത്രുമാളീകയ്ക്കു നീങി. പിന്നീടു തോഴപ്പർ നമ്പിള്ളയുടെ ത്രുമാളികയിലേക്കു ചെന്നപ്പോൽ, കേട്ടുകേള്വി വഴിയായി ഇതൊക്കെയരിഞ്ഞ നമ്പിള്ളയുടെ ഭാര്യ, തോഴപ്പർടെ ദുർനടവടി പാടില്ലാവെന്നു ശക്തമായി ഉപദേശിച്ചു, നമ്പിള്ളയുടെ മഹത്വത്തെ വിശതീകരിച്ചു. നമ്പിള്ളയെക്കണ്ടു തോഴപ്പർ മാപ്പു ചോദിക്കണുമെന്നു പരഞ്ഞു. തോഴപ്പർ അവശാനം രാത്രിയായപ്പോഴ് മാപ്പു ചോദിച്ചു തൻടെ തെറ്റ്രെത്തിരുത്താൻ തീരുമാനിച്ചു, നമ്പിള്ളയുടെ ത്രുമാളികയിലേക്കു പോക്കാൻ തൻടെ വാതിൽ  തുരന്നപോഴ്, അവിടെ ഒരുത്തർ നിൽപ്പുണ്ടായി. വേരാരുമല്ലാ. നമ്പിള്ള അദ്യേഹന്തന്നെ. തോഴപ്പരെ കണ്ട അപ്പോഴ്തന്നെ സാഷ്ഠാങവായി നമസ്കരിച്ചു പരുക്കൻ വാക്കുകൾ പ്രയോകിക്കാൻ തൂണ്ടിയ തൻ തെറ്റ്രു പൊരുക്കുക എന്നു ദയവായി ചോദിച്ചു. തോഴപ്പരുടെ തെറ്റ്രെങിലും, മഹാമനസ്‌കതയാല്‍ മാപ്പുനല്‍കിയ നമ്പിള്ളയുടെ മഹനീയതയ ഉണർന്ന തോഴപ്പർ സ്തംഭിച്ചു. പെട്ടെന്നു സാഷ്ടാങവായി പ്രതിനമസ്കരിച്ച തോഴപ്പർ ഇത്ത്രെയും വമ്പിച്ച വിനയമുള്ളതാലു ലോകാചാര്യർ എന്നു തന്നെ അന്നു മുതലു നമ്പിള്ളൈ അരിയപ്പെടുമെന്നത്രെ. ഒരുപാടു നിലയും വിലയും ഉണ്ടായിട്ടും ഇത്രെ വിനയമുള്ളവർക്കേ ഈ പേർ ചേരുവെന്നും അതുകൊണ്ടു നമ്പിള്ളൈയേ ഈ  സ്ഥാനത്തിനെ അർഹനാണൂ എന്നും പരഞ്ഞു. നമ്പിള്ളയിടത്തു ദ്വേഷ്യത്തെയൊഴിച്ച തോഴപ്പർ, തൻ ഭാര്യ സഹിതം അവർക്കു സേവനഞ്ചെയ്തു സകല ശാസ്ത്രാർഥങളെയുങ്കൂടി അവരിടത്തിൽനിന്നും പഠിച്ചു. ഈ വ്രുത്താന്തം അഴഗിയ മണവാള മാമുനികൾ തന്നുടെ ഉപദേശരത്നമാലൈ അംബത്തിയൊണ്ണാം പാസുരത്തിൽ  രേഖപ്പെട്ടുത്തി –

തുന്നുപുകഴ്ക്കന്താടൈത്തോഴപ്പർ തമ്മുകപ്പാൽ

എന്ന ഉലകാരിയനോ എന്രുരൈക്ക – പിന്നൈ

ഉലകാരിയൻ എന്നും പേർ നമ്പിള്ളൈക്കു ഓങി

വിലകാമൽ നിന്രതു എന്രും മേൽ

 • ഈമേൽപ്പരഞ്ഞ പാസുരത്തിൽ നമ്പിള്ളയെയും തോഴപ്പരെയും കീർത്തിച്ചതു കൊണ്ടുതന്നെ നമ്പിള്ളയുടെ വിശുദ്ധി മനസ്സിലാക്കാം. ഈ സംഭവത്തിനു ശേഷം നമ്പിള്ളൈയുടെ സംഘം കൊണ്ടു തോഴപ്പരും പരിശുദ്ധനായി എന്നു അറിയാം.
 • പരാശര ഭട്ടർ വംശാവഴിയിൽ വന്ന നടുവിൽ തിരുവീദി പിള്ളൈ ഭട്ടർക്കു നമ്പിള്ളയിടത്തു അസൂയയുണ്ടായിരുന്നു. ഒരിക്കിൽ അവർ രാജസഭയ്ക്കു പിൻബഴകിയ പെരുമാൾ ജീയരെയും കൂട്ടിക്കൊണ്ടു പോയി. രാജാവു രണ്ടു പേരെയും സ്വീകരിച്ചു സംഭാവനയും തക്ക ആസനവും കൊടുത്തു. ഭട്ടരിടത്തു ശ്രീരാമായണത്തിൽ സംശയഞ്ചോദിച്ചു. ശ്രീരാമാവതാരത്തിൽ തൻടെ പരത്വം കാട്ടുവില്ലാവെന്നു പ്രകടിപ്പിച്ച പെരുമാൾ ജടായുവെ ഉച്ച സ്ഥാനവായ പരമപദത്തിലേക്കു പോകാൻ (ഗച്ച ലോകാൻ ഉത്തമാൻ) അശീർവദിച്ചതു എന്തു കൊണ്ടെന്നു രാജാവു ചോദിച്ചു. മരുപടി ഉരപ്പിച്ചു പരയാൻ കഴിയാത്തെ ഭട്ടർ തന്നുടെ യശസ്സു നഷ്ഠപ്പെടുവോ എന്നു അസ്വസ്ഥമായപ്പോൽ രാജാവുടെ ശ്രദ്ധ വേരേ ചില കാര്യങളിൽ തിരിഞ്ഞു. ഈ സന്ദർഭം ഉപയോഗിച്ചു നമ്പിള്ളൈ ഈ ചോദ്യത്തിനു എങിനെ സമാധാനം പരയുവെന്നു ജീയരെ കേട്ടു. സത്യങ്കൊണ്ടു എല്ലാ ലോകങളെയും വിജയിക്കും (സത്യേന ലോകാൻ ജയതി) എന്ന സ്ലോകത്തെ അടിസ്ഥാനവാക്കി നമ്പിള്ളൈ മരുപടി പരയുവെന്നു ജീയർ ഉത്തരം നൽകി. ഭട്ടർ ആ സ്ലോകത്തെ ദ്യാനിച്ചു അർത്ഥം മനസ്സിലാക്കി. സത്യം നിരഞ്ഞ ശ്രീരാമൻ ആ സത്യത്വത്തെ ഉപയോഗിച്ചു എവരെയും എവിടെ വേണെങിലും അയ്ക്കും എന്നു രാജാവിനെ പ്രത്യുത്തരം കൊടുത്തു. ഈ വിളക്കങ്കേട്ടു സന്തോഷിച്ച രാജാവു ഒരുപാടു ഐശ്വര്യങ്കൊടുത്തു അവരുടെ അറിവേ പുകഴ്ത്തി. ഇതൊക്കെ നമ്പിള്ളയുടെ ഒറ്റ്ര വാകു കൊണ്ടു നേടിയതാണുവെന്നു പെട്ടെന്നു മനസ്സിലാക്കിയ ഭട്ടർ എല്ലാ ധനത്തെയും നമ്പിള്ളയ്ക്കു സമർപ്പിച്ചു. നമ്പിള്ളയിടം ശരണടഞ്ഞു ശിഷ്യനായി പിന്നീടു എന്നെന്നേക്കുമായി നമ്പിള്ളയ്ക്കു സേവനഞ്ചെയ്തിരുന്നു.

നമ്പിള്ളൈ തൻടെ ജീവിതത്തിൽ ശിഷ്യമ്മാർക്കു മഹാർഹമായ പാഠങളും നിർദേശങളും കൊടുത്ത ഒരുപാടു സംഭവങളിൽ ചില ഇപ്പോൽ നമുക്കു കാണാം –

 • ഒരിക്കിൽ നമ്പിള്ളൈ ശിഷ്യരോടുകൂടി തിരുവെള്ളരയിൽ നിന്നു വള്ളത്തിൽ തിരിച്ചു പോരുവായിരുന്നു. വള്ളം പൊങിക്കിടക്കണുവെങിൽ യാരെങിലും ഒരു ആൾ പുരത്തുച്ചാടിയാലേ നമ്പിള്ളയെ രക്ഷിക്കാമ്പറ്റ്രുവെന്നു തോണിക്കാരൻ പരഞ്ഞു. ഇതെക്കേട്ട ഒരു പ്രായഞ്ചെന്ന സ്ത്രീ പുരത്തേയ്ക്കു ചാടി. നമ്പിള്ളൈ ദു:ഖത്തിലാഴ്ന്നു. പക്ഷെ അവരെല്ലാവരും കര ചേർന്നപ്പോൽ അടുത്തുണ്ടായിരുന്ന ഒരു ദ്വീപത്തിൽ നിന്നും ആ അമ്മയുടെ കുരൽ കേട്ടു. നമ്പിള്ളൈ അവരുടെ മുൻബു പ്രസന്നവായി രക്ഷിച്ചതായി ആ അമ്മ പരഞ്ഞു. സ്വന്തം ജീവനെ കൊടുത്തെങിലും ആചാര്യനെ രക്ഷിക്കണുവെന്നു ആ അമ്മയും, ഏതു ദുരന്തത്തിൽ പെട്ടാലും ശിഷ്യനെ മോചിപ്പിക്കണുവെന്നു നമ്പിള്ളയും നമുക്കു കാണിച്ചു.
 • നമ്പിള്ളയുടെ ത്രുമാളികയെ തൊട്ടടുത്ത അയൽവാസിയായിരുന്ന സ്ത്രീയിടത്തു അവരുടെ വീട്ടെ നമ്പിള്ളയ്ക്കു വിട്ടുത്തന്തു  വലുത്ത ശ്രീവൈഷ്ണവ ഘോഷ്ഠീ കുടാൻ സഹായിക്കണുവെന്നു ചില ശ്രീവൈഷ്ണവർ അവശ്യപ്പെട്ടു. ആദ്യം മടിച്ചാലും, പിന്നീടു ആ സ്ത്രീ നമ്പിള്ളയിടത്തു നേരിട്ടു ചെന്നു, പരമപദത്തിലേക്കു അനുമതി ചീട്ടിനു പകരവായി മാത്രം വീട്ടെ കൊടുക്കാൻ തയ്യാരാണുവെന്നു തെരിയിച്ചു. നമ്പിള്ളൈയും സന്തോഷവായി എഴുതിക്കൊടുത്തു.  ഏതാനും ദിവശങളിൽ ആ സ്ത്രീ തൻടെ ചരമ ശരീരം വിട്ടു ആ ചീട്ടുപയോകിച്ചു പരമപദത്തിലേക്കു പോയി.
 • നമ്പിള്ളയ്ക്കു രണ്ടു ഭാര്യമാർ. ഒണ്ണാം ഭര്യയയെ വിളിച്ചു തന്നെ എങിനെ കരുതുന്നുവെന്നു നമ്പിള്ളൈ ചോദിച്ചു. എംബെരുമാണ്ടെ അവതാരവായും തണ്ടെ ആചാര്യനായും കാണുന്നതായി പരഞ്ഞ അവരെ തന്നെ സന്ദർശിക്കാൻ വരുന്ന ശ്രീവൈഷ്ണവർക്കു തദീയാരാധനം ചെയ്യാൻ (ചോരുണ്ടാക്കി വിളംബുതൽ) നിർദേശിച്ചു. രണ്ടാമത്തെ ഭാര്യ നമ്പിള്ളയെ പ്രിയ ഭർതാവായി ക്കരുതുന്നുവെന്നു പരഞ്ഞു. രണ്ടാം ഭാര്യയയെ മുതൽ ഭാര്യക്കു സഹായഞ്ചെയ്തു ശ്രീവൈഷ്ണവർടെ പ്രസാദം കഴിക്കുകവെന്നു പരഞ്ഞു. ശ്രീവൈഷ്ണവ ശേഷം അവരെ ശുദ്ധികരിച്ചു ശരീര സംഭന്ദവായ കാഴ്ച്ചപ്പാടു മാറ്റ്രി അദ്യാത്മികവായ നിഷ്ഠയെ കൂടുതലാക്കുവെന്നിട്ടാ.
 • എംബെരുമാൻടെ ചൈതന്യം മനസ്സിലാക്കിയ ശ്രീവൈഷ്ണവൻ അതിനു ശേഷം ചിന്തികേണ്ടതു ഏതാണുവെന്നു മഹാഭാഷ്യ ഭട്ടർ നമ്പിള്ളയിടഞ്ചോദിച്ചു. അത്തരം ശ്രീവൈഷ്ണവർ നിരന്തരം എംബെരുമാനെ ഉപായവായും ഉപേയവായും ചിന്തിച്ചിരിക്കണുവെന്നും,  അനാദികാലന്തൊട്ടേയുള്ള സംസാരമെന്ന വ്യാദിയെ സ്വസ്ഥ്യമാക്കിയ ആചര്യനുക്കു നന്നിയുടനിരിക്കണുവെന്നും, ശ്രീഭാഷ്യത്തിൽ സ്ഥാപിച്ച എംമ്പെരുമാനാർ സിദ്ധാന്തത്തെ സത്യവായി കരുതണുവെന്നും, ശ്രീരാമായണ മുഖേന ഭഗവദ് ഗുണ അനുസന്ദാനം ചെയ്യണുവെന്നും, ആഴ്വാർ അരുളിച്ചെയൽകളിലേ നമ്മുടെ എല്ലാ സമയവും കഴിക്കണുവെന്നും, ഈ ജീവൻ പോയപ്പിന്നെ തീർച്ചയായി പരമപദം ചെല്ലുവെന്ന ദ്രുഡ വിസ്വാസിയായിരിക്കണുവെന്നും നമ്പിള്ളൈ പരഞ്ഞു.
 • പാണ്ഡ്യ ദേശത്തു ശ്രീവൈഷ്ണവർ ചിലർ നമ്മുടെ സമ്പ്രദായത്തുടെ ശാരാംശം എന്താണുവെന്നു അന്വേഷിച്ചു. കടപ്പുരത്തെ ഓർക്കുക വെന്നു നമ്പിള്ളൈ മരുപടി പരഞ്ഞപ്പോൽ കുഴങിയ  അവരു എന്തിനാണുവെന്നു കേട്ടു. നമ്പിള്ളൈ വിശതമായി പരഞ്ഞു. ചക്രവർത്തി ത്രുമകനായ ശ്രീരാമൻ കടൽത്തീരത്തു വിരാമിച്ചപ്പോൽ അവരെ സംരക്ഷിക്കാനായി കുരങൻമ്മാർ കാവൽജോലി ചെയ്തു. ക്ഷീണിച്ച വാനരൻമ്മാർ ഉരങിപ്പോയ സമയത്തു ശ്രീരമനായ എംബെരുമാൻ തന്നേ നോട്ടം ചെയ്തു കാവൽ കാക്കുകയായി. ഉരക്കത്തിലാഴ്ന്ന നമ്മെ ക്കാക്കും എംബെരുമാൻ തന്നേ ഉണർന്നിരുക്കുമ്പോഴും നമ്മെ സൂക്ഷിക്കുമെന്ന പൂർണമായ വിശ്വാസം ഉണ്ടായിരിക്കണുവെന്നു നമ്പിള്ളൈ പരഞ്ഞു. നമ്മ നാമേ പരിപാലിക്കുക എന്ന മനോ ഭാവം  (സ്വ രക്ഷണേ സ്വ അന്വയം) നിർത്തണുവെന്നു നമ്പിള്ളൈ വിളക്കി.
 •  ദേവതാന്തര ഭജനത്തിനു നമ്പിള്ളൈ കൊടുത്ത അത്യദ്ഭുതവായ വിളക്കത്തെ കാണാം. “നിത്യ കർമങളുടെ ഭാഗവായി ഇന്ദ്രൻ, വരുണൻ, അഗ്നി, സൂര്യൻ മുതലായ മറ്റ്രയ ദേവതകളെ ഉപാസിക്കുന്ന താങൾ അവരുടെ അംബലങളിലു പൂജിക്കാത്തതെന്താ?” എന്നു ഓരാൾ നമ്പിള്ളയിടത്തു ചെന്നു ചോദിച്ചു. തത്ക്ഷണന്തന്നേ നമ്പിള്ളൈ നൽകിയ ഭാസുരമായ മരുപടി – “യജ്ഞത്തിൽ അഗ്നിയെ ആരാധിക്കുന്ന താങ്ങൾ ശ്മശാനത്തിൽ അകന്നു നിൽക്കുന്നതെന്താ?  അതുപോലേ ദേവതാന്തരങ്ങളിലും എംബെരുമാൻ അന്തര്യാമിയായ് ഉള്ളതാലും, ഭഗവദ് ആരാധനത്തെപ്പോലേ നിത്യ കർമാക്കളെ ചെയ്യണുവെന്നു ശാസ്ത്രം പരയുന്നതാലും നാം നിത്യ കർമാക്കളെ  ചെയ്യുകയാണു. ആ ശാസ്ത്രന്തന്നേ എംബെരുമാൻ അല്ലാത്ത വേര് ഒരുത്തരെയും വന്ദിക്കല്ലെ എന്നു പരയുന്നതാലു മറ്റേ ദേവതകളുടെ അംബലത്തിലേക്ക് പോകുന്നില്ലാ. പുറമേ അംബല പ്രതിഷ്ഠയ്ക്കു ശേഷം അന്യ ദേവതകൾ രജോ ഗുണങ്കൂടി തന്നെത്താനെ പരമോന്നതമായി കരുതുന്നു. ആകയാൽ സത്വ ഗുണമുള്ള ശ്രീവൈഷ്ണവമ്മാർ രജോ ഗുണമുള്ള ദേവതകളെ അര്ച്ചിക്കുന്നില്ലാ”. ദേവതാന്തര ഭജനം നിർത്താൻ ഇതു മതിയാകുവില്ലേ?
 • നമ്പിള്ളൈ മുന്നെക്കാൾ മെലിഞ്ഞതായി ഒരു ശ്രീവൈഷ്ണവർ പറഞ്ഞു. ആത്മാ വർദ്ധിക്കുമ്പോൾ ദേഹം തന്നേ മെലിയുമെന്നു നമ്പിള്ളൈ പ്രതികരിച്ചു.
 • വേരോ ശ്രീവൈഷ്ണവർ നമ്പിള്ളൈ അത്രയ്ക്കും ബലവാനായി കാണുന്നില്ലാ എന്നു പറഞ്ഞു. എംബെരുമാനെ ഭജിക്കാനുള്ള  ബലം മതി. യുദ്ധത്തിനെ പോകാനത്രെ ബലം വേണ്ടെന്നു പറഞ്ഞു.  ഒരു ശ്രീവൈഷ്ണവനെ ശരീര ബലങ്കൂടുതൽ അവശ്യമില്ലാ എന്നു ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം.
 • നമ്പിള്ളൈ സുഖമില്ലാതായപ്പോൽ ഒരു ശ്രീവൈഷ്ണവർ ആകുലപ്പെട്ടു. “എംബെരുമാനെ ശരണടഞ്ഞവർ മൃത്യു ദേവനുടെ വരവെ സന്തോഷവായി കാത്തിരിക്കും” എന്ന ശാസ്ത്ര വാക്കു അനുസരിച്ചു പീഡാനുഭവം നല്ലതാണുവെന്നു ഓർത്തിരിക്കണു എന്നു  നമ്പിള്ളൈ പറഞ്ഞു. എങ്ങലഴ്വാൻ നിർദേശ പ്രകാരവും സ്വാഭിമാനങ്കൊണ്ടും ചില ശ്രീവൈഷ്ണവമ്മാർ നമ്പിള്ളയ്ക്കു ഒരു രക്ഷ ഘടിപ്പിക്കുവാൻ ശ്രമിച്ചു. നമ്പിള്ളൈ സമ്മദിച്ചില്ലാ. “ഒരു ശ്രീവൈഷ്ണവൻ തന്നെ നോക്കാത്തതു സരിയെന്നാലും മറ്റൊരു ശ്രീവൈഷ്ണവനെ നോക്കുന്നതിൽ തെറ്റ്രുണ്ടോ?” എന്നു എങളാഴ്വാൻ ചോദിച്ചു. തന്നത്താനെ ചികിത്സിക്കിന്നത് നാം എംബെരുമാനെ പറ്റ്രി നിൽകുന്നവരാണു എന്ന സ്വരൂപം മനസ്സിലാക്കാത്തതു കൊണ്ടാ. മറ്റവരെ ചികിത്സിക്കിന്നതും എംബെരുമാൻടെ ജ്ഞാനത്തെയും ശക്തിയയും നന്നായി മനസ്സിലാക്കാത്തതു കൊണ്ടാ. മറ്റേ ഭക്തമ്മാരെ ഭേദമാക്കാനും എംബെരുമാനെത്തന്നേ  ആശ്രയിക്കുക” എന്നു നമ്പിള്ളൈ ബോദിപ്പിച്ചു.
 • നമ്പിള്ളയ്ക്കു പല പൂർവാചാര്യ വംശ വഴിവന്നവരും ശിഷ്യരായിരുന്നു. അവർ ശ്രീരംഗത്തു ജീവിച്ചിരുന്ന കാലം നല്ലടിക്കാലം (ഏറ്റ്രുവും നല്ലതായ കാലം) എന്നു ശ്ലാഘിക്കപ്പെടുന്നു. അവരുടെ ശിഷ്യരായ നടുവിൽ തിരുവീതി പിള്ളൈ ഭട്ടരും വടക്കു തിരുവീതി പിള്ളൈയും തിരുവായ്മൊഴിക്ക് വ്യാഖ്യാനമെഴുതി. അവകൾ ക്രമേണ നൂറ്റി ഇരുപത്തഞ്ഞായിരപ്പടി മറ്റും ഈടു മുപ്പത്തി ആരായിരപ്പടി എന്ന ഗ്രന്ഥങ്ങളാണു. കൂടുതൽ വലിതായും വിശതമായും ഇരുന്ന ആദ്യം പറഞ്ഞ നൂറ്റി ഇരുപത്തി  അഞായിരപ്പടിയെ നമ്പിള്ളൈ നശിപ്പിച്ചു. രണ്ടാവതായ ഈടു മുപ്പത്തി ആരായിരപ്പടിയെ വടക്കു തിരുവീതി പിള്ളയിടത്തിൽ നിന്നും എടുത്തു, സാക്ഷാത് നമ്മുടെ അഴകിയ മണവാള മാമുനികൾ മുഖേന പിങ്കാലത്തിൽ ഏവര്ക്കും പ്രകാശിപ്പിക്കാൻ,    ഈയുണ്ണി മാധവർക്കു കൈമാറ്റ്രിച്ചു. പെരിയവാച്ചാൻ പിള്ളയയും തിരുവായ്മൊഴിക്കു വ്യാഖ്യാനം എഴുതാൻ പറഞ്ഞു. പെരിയവാചാൻ പിള്ളൈ നേരം കളയാത്തെ സ്വാചാര്യ ഇച്ഛയെ നിരവേറ്റ്രാൻ  എഴുതിയ ഇരുപത്തി നാലായിരപ്പടി വ്യാഖ്യാനത്തെ നമ്പിള്ളയും പ്രശംസിച്ചു.
 • തിരുമങ്കൈയാഴ്വാർ പാസുരത്തിൽ ഉള്ള “കുലം തരും” എന്ന പദത്തിനെ പെരിയ കോയിൽ വള്ളലാരിടത്തു നമ്പിള്ളൈ അർത്ഥം ചോദിച്ചു. “ജ്ഞാൻ ജനിച്ച കുലത്തിൽ നിന്നും നമ്പിള്ളയുടെ ജനന കുലവായ നംബൂർ കുലത്തിലേക്കു  ജ്ഞാൻ മാറുന്നതാ കുലം തരും എന്ന പദത്തുടെ പൊരുൾ”  എന്നു വള്ളലാർ പറഞ്ഞു. പെരിയാഴ്വാർ ത്രുപ്പല്ലാണ്ടു എന്ന ശ്രീസൂക്തിയുടെ അഞ്ചാം   പാസുരത്തിൽ പറഞ്ഞത്  പോലാണു ഇത് –

“തൊണ്ടർ കുലത്തിൽ ഉള്ളീർ വന്തു അടി തൊഴുതു ആയിര നാമം ചൊല്ലി പണ്ടൈക്കുലത്തൈ തവിര്ന്തു”

തമിഴ് പദം അർത്ഥം
തൊണ്ടർ കുലത്തിൽ ഉള്ളീർ അടിയർകളായിരിക്കിന്നവരുടെ ഘോഷ്ഠിയിൽ ചേർന്നവർകളേ! ആചാര്യ സംബന്ദവും കൈങ്കര്യശ്രീയുമായ ഐശ്വര്യങ്ങൾ നിരഞ്ഞവരേ!
വന്തു അടിയർകളായ ജ്ഞങ്ങളോടു ചേർന്നു
അടി തൊഴുതു ഭഗവാനുടെ ത്രുപ്പാദങ്ങളെ വന്ദിച്ചു
ആയിര നാമം ചൊല്ലി എല്ലാ ത്രുനാമങ്ങളേയും അനുസന്ദിച്ചു
പണ്ടൈക്കുലത്തൈ തവിര്ന്തു പ്രയോജനാന്തരത്തെ ഇഷ്ടപ്പെട്ടിരുക്കിന്ന പഴയ ശീലത്തെ കളഞ്ഞു

ഇതാ നമ്പിള്ളയുടെ മഹത്വം.

ഒടുവായി, പെരിയവാച്ചാൻ പിള്ളൈ നമ്പിള്ളൈയെ കുറിച്ചു പറഞ്ഞതു എന്താണുവെന്നു നോക്കാം.  പെരിയാഴ്വരുടെ പെരിയ തിരുമൊഴിയിലു അഞ്ചാം പത്തിൽ “ഏഴൈ ഏതലൻ” എന്നു തുടങ്ങും എട്ടാം പതിഗത്തിലു  “ഓതു വായ്മൈയും” എന്നു തുടങ്ങും ഏഴാം പാസുരത്തിൽ “അന്തണൻ ഒരുവൻ” എന്നുള്ള പദത്തിനു  പെരിയവാച്ചാൻ പിള്ളൈ എഴുതിയ വ്യാഖ്യാനത്തെ തൻടെ ആചാര്യനായ നമ്പിള്ളയെ പ്രകീര്ത്തിക്കാൻ ഉപയോഗിച്ചതു കാണുക:

“മുർപട ദ്വയത്തൈക്കേട്ടു, ഇതിഹാസ പുരാണങ്ങളെയും അതികരിത്ത്, പരപക്ഷ പ്രത്ക്ഷേപത്തുക്കുടലാക ന്യായമീമാമ്സൈകളും അതികരിത്ത്, പോതുപോക്കും അരുളിച്ചെയലിലേയാമ്പടി പിള്ളൈയൈപ്പോലേ അതികരിപ്പിക്ക വല്ലവനൈയിരേ ഒരുവൻ എൻപതു”

ലളിത മലയാള ബാഷയിപ്പരഞ്ഞാൽ:

“ആദ്യം ദ്വയത്തെക്കേട്ടു, പിന്നെ ഇതിഹാസ പുരാണങ്ങളെപ്പഠിച്ചു, മറ്റ്രു മദ വിശ്വാസികളെയും (ബാഹ്യർ) ശിദ്ധാന്തത്തിനെ ശരിയായ അർഥം ഒഴിച്ചു തനിക്കുത്ത്തോന്നിയ തെറ്റ്രു വിളക്കം പരയുന്നവരെയും (കുദൃഷ്ഠികൾ) നേരിടാനായി ന്യായം മറ്റും മീമാംസ ശാസ്ത്രങ്ങളെയും വായിച്ചു, സദാ സർവ കാലവും അരുളിച്ചെയൾ എന്നു അറിയപ്പെടുന്ന ആഴ്വാർകളുടെ നാലായിര ദിവ്യ പ്രഭന്ദത്തിലെ നേരമ്പോക്കാനും കഴിയുന്ന നമ്പിള്ളയെപ്പോലെ ഒരുവൻ  എന്നാണു അർത്ഥം”

നമ്പിള്ളൈ ഏറെക്കുറെ സാന്ദീപനി മുനി പോലാണുവെന്നു ഇവിടെ പെരിയവാച്ചാൻ പിള്ളൈ ഒത്തുനോക്കുകയാണു. കണ്ണൻ എംബെരുമാൻ മോക്ഷങ്കൊടുക്കാൻ വല്ലവനാണു എന്നു അറിഞ്ഞിട്ടും സാന്ദീപനി മുനിവർ അവനിടത്ത് തൻടെ മറിച്ച കുഞ്ഞെത്തിരിയക്കൊണ്ടു തരിക എന്നു അപേക്ഷിച്ചു. നമ്പിള്ളൈ അങ്ങിനേയില്ലാത്തെ, ഭഗവദ് വിഷയത്തില് സദാ മുങ്ങിക്കിടന്നു. അതു കൊണ്ട് സാന്ദീപനി മുനിയെക്കാൾ ഉയർന്നവരായി.

നമ്പിള്ളൈ തൻടെ ആഴ്ന്ന തമിഴ് മറ്റും സംസ്കൃത ജ്ഞാനങ്കൊണ്ടു ഉപന്യാസ സദസ്യരെ വശീകരിക്കുവായിരുന്നു. തിരുവായ്മൊഴിയെ ഏറ്റ്രുവും പ്രസിദ്ധമാക്കി അരുളിച്ചെയല്കളെ ഏവരും മനസ്സിലാക്കാൻ സഹായിച്ചതും ഇദ്യേഹന്തന്നെ.

ആരായിരപ്പടി വ്യാഖ്യാനം ഒഴിച്ചു മറ്റേ എല്ലാ തിരുവായ്മൊഴി വ്യാഖ്യാനങ്ങളും നമ്പിള്ളൈയുവായി ഭന്ദപ്പെട്ടവയാണു:

 • ഒൻബതായിരപ്പടി – നംജീയർ ആദ്യം എഴുതിയാലും, നംബിള്ളൈ വീണ്ടുമെഴുതിയെന്നു നേരത്തെ നാം നംജീയർ ചരിത്രത്തിൽ കണ്ടതെ ഇവിടെ ഓര്ക്കുക.
 • ഇരുപത്തിനാലായിരപ്പടി – നമ്പിള്ളൈയുടെ ഉപദേശങ്ങൾ മറ്റും നിർദേശ പ്രകാരം പെരിയവാച്ചാൻ പിള്ളൈ എഴുതി.
 • മുപ്പത്താരായിരപ്പടി – നമ്പിള്ളൈയുടെ പ്രവചനങ്ങളുടെ അടിസ്ഥനത്തിലു വടക്കുത്തിരുവീതി പിള്ളൈ എഴുതി.
 • പന്ത്രണ്ടായിരപ്പടി – ഇതെ എഴുതിയ വാദികേശരി അഴകിയ മണവാള ജീയർ അവതരിപ്പിച്ചിട്ടുള്ള അർഥങ്ങളെ നോക്കിയാൽ മുപ്പത്താരായിരപ്പടിയെ വളരെയദികം പിന്തുടരുന്നത് മനസിലാക്കാം.

അത് മാത്രമല്ലാ. തൻടെ അപരിമിതവായ കാരുന്യങ്കൊണ്ടു, നമ്പിള്ളൈ നമ്മുടെ സമ്പ്രദായത്തുടെ പ്രശസ്തിയുള്ള രണ്ടു തൂണ്‍കളെ സ്ഥാപിക്കാൻ അസ്ഥിവാരം ഉണ്ടാക്കി. പുർവാചാര്യർകളുടെ വിഷയ ജ്ഞാനത്തിൽ നിന്നും ശ്രീ വചന ഭൂഷണം മറ്റും ആചാര്യ ഹൃദയം എന്ന ഗ്രന്ഥങ്ങളെ ക്രമേണ എഴുതിയ പിള്ളൈ ലോകാചാര്യരും അഴകിയ മണവാള പെരുമാൾ നായനാരുവാണു ആ രണ്ടു തൂണ്‍കൾ. അടുത്തു വരുന്ന വടക്കുത്തിരുവീതി പിള്ളയുടെ ചരിത്രത്തിൽ ഇതിനെ നമുക്ക് കാണാം.

nampillai-pinbhazakiya-perumal-jeer-srirangam

ശ്രീരംഗ ക്ഷേത്രത്തിലു പിൻബഴകരാം പെരുമാൾ ജീയരോടെ നമ്പിള്ളൈ

തൻടെ ചരമ തിരുമേനിയെ ത്യാഗഞ്ചെയ്തു നമ്പിള്ളൈ പരമപദമെത്തി. അച്ചനോ അഥവാ ആചാര്യനോ പരപദഞ്ചെന്നാൽ ക്രമേണ മകനോ ശിഷ്യനോ തലയെപ്പറ്റ്രെവടിക്കുവായിരുന്നു. അതുപോല നടുവിൽ തിരുവീതിപ്പിള്ളൈ ഭട്ടർ ചെയ്തു. ഇതെ ഇഷ്ടപ്പെടാത്ത അവരുടെ സഹോദരൻ നമ്പെരുമാളിടത്ത് കൂരെശരുടെ വംശത്തിൽ അവതരിച്ചും ഇങ്ങിനെ ചെയ്തല്ലോ എന്നു പരാതി വായിച്ചു.  നമ്പെരുമാളും ഭട്ടരിടത്തു അന്വേഷിച്ചു. തൻടെ ഇല്ലത്തേക്കാൾ നമ്പിള്ളൈയുവായ ഭന്ദത്തെയാ കുടുതൽ അഭിമാനിക്കുന്നു എന്നു ഭട്ടർ പറഞ്ഞതെ കേട്ട നമ്പെരുമാൾ അതി സന്തുഷ്ടരായി.

നമുക്കും എംബെരുമാനിടത്തും അചാര്യനിടത്തും അങ്ങിനെ ഒരു സ്നേഹം ഉണ്ടാക്കനുവെന്നു നമ്പിള്ളയുടെ പത്മ പദങ്ങളെ പൂജിക്കാം.

നമ്പിള്ളൈയുടെ തനിയൻ – 

വേദാന്ത വേദ്യ അമൃത വാരിരാസേ:
വേദാർത്ഥ സാര അമൃത പൂരമഗ്ര്യം |
അദായ വര്ഷന്തം അഹം പ്രപദ്യേ
കാരുണ്യ പൂർണം കലിവൈരിദാസം ||

അർത്ഥം –

വേദാന്തി നംജീയർ എന്ന അമൃത സാഗരത്തിൽ നിന്നും, വേദ സാരാർത്ഥവായ തിരുവായ്മൊഴിയെ  ഏറ്റുവാങ്ങി, ലോകത്തിലുള്ള ഏവരും ഉജ്ജീവിക്കാൻ വർഷിക്കിന്ന, കൃപാപൂർണരും, ത്രുക്കലികൻറി ദാസർ എന്ന ദാസ്യ നാമങ്കൊണ്ടവരുവായ, നമ്പിള്ളയെ ജ്ഞാൻ പറ്റ്രിനിൽകുകയാണു.

അടുത്തതായി വടക്കു തിരുവീതി പിള്ളയുടെ ചരിത്രം എന്ന് ഒരിക്കിൽ കൂടി ഓര്മിപ്പിക്കിയാണു.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://guruparamparai.wordpress.com/2012/09/16/nampillai/

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://guruparamparai.wordpress.com
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org