തിരുമങ്കയാഴ്വാർ

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

thirumangai-azhwar

നക്ഷത്രം – തുലാ കാർത്തിക

അവതാരസ്ഥലം – ത്രുക്കുറയലൂർ

ആചാര്യമ്മാര്‍വിഷ്വക്സേനർ, ത്രുനറയൂർ നംബി, ത്രുക്കണ്ണപുരം സൗരിപ്പെരുമാൾ

ശിഷ്യന്മാർ – സ്വന്തം അളിയൻ ഇളയാഴ്വാർ, പരകാല ശിഷ്യർ, നീർമേൽ നടപ്പാൻ, താളൂതുവാൻ, തോരാ വഴക്കൻ, നിഴലിൽ മറൈവാൻ, ഉയരെ തൂങ്ങുവാൻ

പ്രബന്ധങ്ങൾ – പെരിയ തൃമൊഴി, തൃക്കുറുന്താണ്ടകം, തൃവെഴുകൂറ്റിര്ക്കൈ. ചെറിയ തൃമടൽ, പെരിയ തൃമടൽ, തൃനെടുന്താണ്ടകം

വേറെ പേരുകൾ – പരകാലൻ, കലിയൻ, നീലൻ, കലിധ്വംസൻ, കവിലോക ദിവാകരൻ, ചതുഷ്കവി ശിഖാമണി, ഷട്പ്രബന്ധക്കവി, കലിവൈരി, നാലുകവിപ്പെരുമാൾ, തൃനാവീരുടൈയ പെരുമാൻ, മങ്കൈയർകോൻ, അരുൾമാരി, മങ്കൈവേന്തൻ, ആലിനാടൻ, അരട്ടമുക്കി, അടൈയാർ ചീയം, കൊങ്കുമലർ കുഴലിയർ വേൾ, കൊറ്റ വേന്തൻ, കൊറ്റവേൽ മങ്കൈ വേന്തൻ എന്നു പല പേരായി പ്രസിദ്ധം.

പരമപദം പ്രാപിച്ച സ്ഥലം – തൃക്കുറുങ്കുടി

തന്റെ അഹൈതുക കാരുണ്യത്താല്‍ തിരുമങ്കയാഴ്വാരെ പിഴനീക്കി ശരിയാക്കിയ ഭഗവാന്‍ അദ്ദേഹത്തെകൊണ്ട്തന്നെ ജീവാത്മാക്കളെെ സംസാര സാഗരത്തിൽ നിന്നും കരകയറ്റുന്നു എന്നു്, പെരിയ വാച്ചാൻ പിള്ള, പെരിയതൃമൊഴി വ്യാഖ്യാനത്തിന് ആമുഖമായി പ്രസ്താവിച്ചു..

ആഴ്വാർ ആദ്യകാലത്ത്  ആത്മാവെ വെയിൽ കൊള്ളിച്ച്‌, ദേഹത്തിനു നീഴൽ കൊടുത്തു. ഭഗവദ്വിഷയങ്ങളിൽ ഈടുപെടാതെ കഴിയുന്നതു ആത്മാവെ വെയിലിൽ വാട്ടുന്നതിന് സമമാണു. ലൗകികവിഷയങ്ങളെ അനുഭവിച്ച് ആ സുഖം തന്നെ ലക്ഷ്യമായിക്കിയിരിക്കുന്നതു് ദേഹത്തെ നിഴലിൽ തണുപ്പിക്കിന്നത് പോലെയും ആണ്. “വാസുദേവ തരുഛായ” എന്ന് പറഞ്ഞതു പോലെ, വാസ്തവമായി നിഴൽ തരുന്ന മരം ശ്രീവാസുദേവന്‍ തന്നെയാണു്. ശ്രീകൃഷ്ണനെന്ന ഈ മരം യഥാർത്ഥത്തിൽ നല്ല നിഴൽ കൊടുത്തു് ആത്മാവെ രക്ഷിക്കുന്നു. ഒരുപാടു ശീതളമോ ഒരുപാടു ഉഷ്ണമോ ഇല്ലാതെ ഇന്ദ്രിയങ്ങൾ/ ഇന്ദ്രിയ ഭോഗങ്ങൾ ഉണ്ടാക്കുന്ന താപത്തെ തീർക്കും. ഭഗവദ്വിഷയമില്ലാത്ത ഇതര വിഷയങ്ങളിൽ ആഴ്ന്നിരുന്ന ആഴ്വാർ,  ദിവ്യദേശ എംബെരുമാങ്കളുടെ സൗന്ദര്യത്തില്‍ നിന്ന് തന്റെ കണ്ണുകളെയും മനസ്സിനെയും പിൻതിരിച്ചു. എന്നാല്‍, എംബെരുമാൻ അദ്ദേഹത്തിന് ഈ ലോകത്ത് തന്നെ നിത്യ മുക്തരുടെ അനുഭവങ്ങളെ കൊടുത്തു, പരമപദ ആശയെ വളർത്തി, പരമപദത്തെയും അനുഗ്രഹിച്ചു നല്കി.

ആഴ്വാരെപ്പോലുള്ള, ലൌകികതയില്‍ ആണ്ടുപോയ ചേതനർക്കു് (ജീവാത്മാക്കള്‍ക്ക്) സാധാരണയായി ഈശ്വരനേക്കുറിച്ച് വെറുപ്പുണ്ടാകും. എന്നാല്‍, എംബെരുമാൻ ആഴ്വാരെ തൻടെ പേരിൽ അദ്വേഷനാക്കി(വെറുപ്പില്ല എന്ന നില). ലൗകിക വിഷയങ്ങളിൽ പെട്ടു പോയിരുന്ന അദ്ദേഹത്തിന്റെ ശ്രദ്ധ മെല്ലെ പിടിച്ചെടുത്തു. പിന്നീട് ഈശ്വരനേ മുഖ്യം എന്നും മറ്റ് ഇന്ദ്രിയ അനുഭവങ്ങൾ വ്യർത്ഥം എന്ന ആഭിമുഖ്യം വര്‍ദ്ധിപ്പിച്ചു. തിരുമന്ത്ര അർത്ഥത്തെ ആഴ്വാരുടെ മനസ്സിലിരുത്തി. ഈശ്വരന്റെ സ്വരൂപ- ഗുണ വിഭവങ്ങളിൽ രുചിയേകി. ഇത്തരം ജ്ഞാനമില്ലാതെ ആര്‍ക്കും തന്റെ ആത്മ സ്വരൂപം(ഭഗവദ് ദാസ്യമുള്ള ജീവാത്മാവെന്ന നില) കാണാൻ കഴിയുകില്ല, എന്നിട്ടു് എംബെരുമാൻ ആഴ്വാരുടെ മയക്കം മാറുന്ന വിധം മതിഗുണവുമരുളി. ഇതിനു നന്ദി പറഞ്ഞു് ആഴ്വാർ പാടിയതത്രെ അവിടുത്തെ എല്ലാ പ്രബന്ധങ്ങളും.

എംബെരുമാൻടെ നിര്‍ഹേതുക കൃപ(പ്രത്യേകിച്ച് യോഗ്യതയില്ലാഞ്ഞിട്ടും ചൊരിഞ്ഞ് തന്ന കാരുണ്യം) കാരണമെന്നു് സ്വയം ആഴ്വാർ തന്നെ പെരിയ തിരുമൊഴി എന്ന പ്രബന്ധത്തിൽ പാടിയ നാലാം തിരുമൊഴി ഒമ്പതാം ദശകം ആറാം  പാസുരത്തെ  പെറിയവാച്ചാന്‍ പിള്ള  തൻടെ വ്യാഖ്യാനത്തിൽ കാണിച്ചു:

തമിഴ്  –  “നുമ്മടിയാരോടും ഒക്ക എണ്ണിയിരുന്തീർ”

അർത്ഥം – അങ്ങേയുടെ അടിയമ്മാർക്ക് ഒക്കെ എന്നെക്കണക്കാക്കി

രാമാനുജ നൂറ്റന്താതി എന്ന പ്രബന്ധത്തുടെ രണ്ടാം പാസുരത്തിൽ “കുറൈയൽ പിരാനടിക്കീഴ് വിള്ളാത അൻപൻ” എന്നു എംബെരുമാനാരുടെ ഉറച്ച കലിയൻ ഭക്തിയെ തൃവരങ്ങത്തമുതനാർ പാടുന്നു. അർത്ഥം – കുറൈയലൂറിൽ അവതരിച്ച തൃമങ്കയാഴ്വാർ തൃപ്പാദങ്ങളിൽ തന്നെ മുഴുവൻ അർപ്പിച്ച ഭക്തനാണു ശ്രീരാമാനുജർ.

മണവാള മാമുനികൾ തൃവാലി തൃനഗരി ദിവ്യദേശ യാത്രയിൽ ആഴ്വാർ ദിവ്യ തൃമേനി സൗന്ദര്യത്തിൽ വളരെ ഈടുപെട്ടു. താഴേയുള്ള പടം കാണുക:

thiruvali_kaliyan

നമ്മൾ ഏവരും കൂടി കാണാൻ വേണ്ടി അപ്പോൾ തന്നെ  സമർപ്പിച്ച പാസുരങ്ങളയും മലയാള വിവർത്തനത്തെയും ഇപ്പോള് ആസ്വദിക്കാം:

തമിഴ്

അണൈത്ത വേലൂം, തൊഴുത കൈയും, അഴുന്തിയ തിുരുനാമമും,
ഓമെന്റ വായും, ഉയർന്ത മൂക്കും, കുളിർന്ത മുഖമും,
പരന്ത വിഴിയും, പതിന്ത നെറ്റിയും, നെറിത്ത പുരുവമും,
ചുരുണ്ട കുഴലും, വടിത്ത കാതും, അസൈന്ത കാതു കാപ്പും,
താഴ്ന്ത ചെവിയും, അകന്റ മാർപും, തിരണ്ട തോളും,
നെളിന്ത മുതുകും, കുവിന്ത ഇടൈയും, അല്ലിക്കയിറും,
അഴുന്തിയ ചീരാവും, തൂക്കിയ കരുങോവൈയും, തൊങ്കലും തനിമാലൈയും,
തളിരുമിളിരുമായ് നിറ്കിറ നിലൈയും, ചാറ്റിയ തിരുത്തണ്ടൈയും,
ചതിരാന വീരക്കഴലും, തഞ്ചമാന താളിണൈയും, കുന്തിയിട്ട കണൈക്കാലും,
കുളിരവൈത്ത തിരുവടി മലരും, വായ്ത്ത മണങ്കൊല്ലൈയും, വയലാലി മണവാളനും,
വാടിനേൻ വാടി(എന്റു), വാഴ്വിത്തരുളിയ, നീലക്കലികന്റി,
മരുവലർ തം ഉടൻ തുണിയ, വാൾ വീശും പരകാലൻ, മങ്കൈമന്നനാന വടിവേ

മലയാളം

തഴുകിയ വേലും, തൊഴുത കൈയും, അമർത്തിയ തൃനാമവും,
ഓമെന്ന വായും, ഉയർന്ന മൂക്കും,കുളിർന്ന മുഖവും,
പരന്ന മിഴിയും,പതിയ്ച്ച നെറ്റിയും,ഞെരിഞ്ഞ പൂരികവും,
ചുരുണ്ട കുഴലും,വടിച്ച കാതും,അനങ്ങിയ കുണ്ടലമും,
താഴ്ന്ന ചെവിയും, വിരിഞ്ഞ മാറും, ഉരുണ്ട തോളും,
ഞെളിഞ്ഞ മുതുകും,കൂംബിയ ഇടുപ്പും,അല്ലി മാലയും,
അമർത്തിയ ചീരാവും,പൊക്കിയ കരുങോവൈയും, തൂങ്ങലും തനിമാലയും,
തളിരുമിളിരുമായ് നിൽക്കുന്ന നിൽപ്പും,ചാറ്റിയ കാൽത്തളയും,
ചതുരായ വീരക്കഴലും,തഞ്ചമായ തൃപ്പാദങ്ങളും,കുത്തിയിരുന്ന കണക്കാലും,
തണുപ്പേറിയ തൃവടി മലരും, കിട്ടിയ മണങ്ങൊല്ലയും, വയലാലി മണവാളനും,
ശതൃക്കൾ ദേഹം മുറിയ, വാൾ വീശും പരകാലൻ, മങ്കൈമന്നൻടെ വടിവുതന്നേ

തമിഴ്

ഉറൈകഴിത്ത വാളൈയൊത്ത വിഴിമടന്തൈ മാതർമേൽ,
ഉരുകവൈത്ത മനമൊഴിത്തിവ്വുലകളന്ത നംബിമേൽ,
കുറൈയൈവൈത്തു മടലെടുത്ത കുറൈയലാളി തിരുമണങ്
കൊല്ലൈതന്നിൽ വഴിപറിത്ത കുറ്റമറ്റ ചെങ്കൈയാൻ,
മറൈയുറൈത്ത മന്തിരത്തൈ മാലുരൈക്ക, അവൻമുനേ
മടിയൊടുക്കി മനമടക്കി വായ്പുതൈത്തു, ഒന്നലാർ
കറൈകുളിത്ത വേലണൈത്തു നിന്റവിന്ത നിലൈമൈ, എൻ
കണ്ണൈവിട്ടകന്റിടാതു കലിയനാണൈ ആണൈയേ!

മലയാളം

ഉറയഴിച്ച വാളയൊത്ത മിഴി മടന്ത മാതർമാർ
ഉരുക്കിവിട്ട മനസ്സെവിട്ടു  ഈജകമളന്ന വാമനർക്കു,
കുറയെച്ചൊല്ലി മടലെടുത്ത കുറയലൂരാൻ, തൃമണങ്
കൊല്ലയിൽ പിടിച്ചുപറിച്ച നിഷ്കളങ്കൻ നൻകൈയാൻ,
വേദഞ്ചൊന്ന മന്ത്രത്തെ മാലുഞ്ചൊല്ല, അവൻ മുൻപ്
മടിയൊടുക്കി മനസ്സടക്കി വായ്മൂടി, ഒത്തുച്ചേരാർ
ചോരകുളിച്ച വേൽ തഴുകി നിന്ന നിൽപ്പു, എൻടെ
കണ്ണുവിട്ടു നീങ്ങുവില്ലാ, കലിയൻ ആണ ആണയേ!

തമിഴ്

കാതും ചൊരിമുത്തും കൈയും കതിർവേലും,
താതുപുനൈ താളിണൈയും തനിച്ചിലംബും
നീതുപുനൈ തെന്നാലി നാടൻ തിരുവഴകൈപ്പോല
എന്നാണൈ ഒപ്പാരില്ലൈയേ

മലയാളം

ചെവിയും ചൊരിമുത്തും കൈയും കതിർവേലും,
പൂപ്പൊടിയണിഞ്ഞ താളിണയും തനിച്ചിലംബും,
ധ്യാനിക്കും തെന്നാലിനാടൻ തിരുവഴകിനു
സമാനൻ ആരുമില്ലാ! എന്നാണ!

തമിഴ്

വേലണൈത്ത മാർപും, വിളങ്കു തിരുവെട്ടെഴുത്തൈ
മാലുരൈക്കത്താഴ്ന്ത വലച്ചെവിയും,
താളിണൈത്തണ്ടൈയും, താർക്കലിയൻ കൊണ്ട നൻമുഖമും
കണ്ടു കളിക്കുമെൻകണ്

മലയാളം

വേൽചാർത്തിയ മാർപും, അഷ്ടാക്ഷരത്തെ
മാൽപരയ കേഴ്ക്കാൻ താഴ്ത്തിയ വലച്ചെവിയും,
താളിണയിൽ തണ്ടയും, മാലയണിഞ്ഞ ക്കലിയൻ കൊണ്ട നൻമുഖവും
കണ്ടു കളിക്കുമെൻകണ്

തമിഴ്

ഇതുവോ തിരുവരചു ഇതുവോ തിരുമണങ്കൊല്ലൈ
ഇതുവോ എഴിലാലി എന്നുമൂർ
ഇതുവോ താൻവെട്ടും കലിയൻ വെരുട്ടി നെടുമാലൈ
എട്ടെഴുത്തും പറിത്തവിടം

മലയാളം

ഇതാണോ തിരുവരച് ഇതാണോ തിരുമണങ്കൊല്ലൈ
ഇതാണോ എഴിലാലി എന്ന ഊർ
ഇതു തന്നെയാണോ വെട്ടും കലിയൻ നെടുമാലൈ വിരട്ടി
എട്ടെഴുത്തും പറിച്ച ഇടം

മാമുനികളുടെ വർണന ചുരുക്കമിതാ: പരകാലനുടെ ഈ ദിവ്യമങ്കള വിഗ്രഹം എപ്പോഴും എൻടെ നെൻഞ്ചിലുണ്ടാവും. വേൽ താങ്കിയ തൃത്തോളും, എംബെരുമാനെ കൂപ്പിയ കൈകളും, ഭംഗിയായ ശ്രീവൈഷ്ണവ തൃനാമവും, ഔമെന്നും തൃപ്പവളും, ചെരിതായിട്ടു ഉയർന്ന കൂർത്ത മൂക്കും, കുളിര നോക്കും മിഴികളും, ചുരുണ്ടു ഇരുണ്ടു കരുത്ത കുഴലും, എംബെരുമാനിടത്തു തൃമന്ത്രം കേട്ട ഭംഗിയായ ചെവി മടൽകളും, വട്ടമായ കഴുത്തും, അകന്ന തൃമാർപും, വലിയ തൃത്തോൾകളും, ലക്ഷണമുള്ള മേൽമുതുകും, ചുരുങ്കിയ ഇടുപ്പും, എഴിൽചേർന്ന മാലകളും, വശീകരിക്കും കൈവളകളും, വീരം നിരഞ്ഞ തൃപ്പദങ്കളും, വീര്യം ചേര്ന്ന കണക്കാൽകളും, ശതൃക്കളെ നശിച്ചു ഒഴിക്കും വളുവളക്കുംവാളും എന്നിങ്കനെ.

ഇനി ആഴ്വാരുടെ ചരിത്രം.

തമിഴ് നാട്ടില് നാകപ്പട്ടിനം താലുക്കാ  തിരുവാലി-തിരുനഗരിയെ  അടുത്തുള്ള തിരുക്കുറൈയലൂരിൽ, നാലാമത്തെ ജാതിയിൽ, പുരുഷോത്തമൻടെ ശാര്ങ്കം (കാർമുഖം) എന്ന വില്ലിനുടെ  അംശമായി, തൻടെ നിറത്തിനെ പറ്റിയതായ നീലൻ എന്ന പേരിൽ, ആഴ്വാർ അവതരിച്ചു എന്നു ഗരുഡവാഹന പണ്ഡിതർ  ദിവ്യസൂരി ചരിത്രത്തിൽ പറയുന്നു. ബാല്യത്തിൽ ഭഗവദ്വിഷയ രുചിയറിയാത്തെ വളർന്നു. പ്രഥമവയസ്സില് വലിയ തൃമേനിയും, ധനം സംപാദിക്കാൻ താൽപ്പര്യവും, യുദ്ധവിദ്യയിൽ ചമൽക്കാരിയും ആയിരുന്നു. ഇവരുടെ കഴിവു മനസ്സിലാക്കിയ ചോഴ ഭൂപതി ഇവരെ തൻടെയൊരു സേനാപതിയാക്കി.

അപ്പോഴ് തിരുമാമകൾ എന്ന അപ്സരസ്സ് സഖിമാരോടെ കളിക്കാൻ തിരുവാലിയിലേക്കു വന്നു. കളി കഴിഞ്ഞു മടങുംപോൾ തിരുമാമകളെ മരന്നു അവിടെ വിട്ടു പോയി. മനുഷ്യ രൂപവും കുമുദവല്ലി എന്ന പേരും കൊണ്ടവളെ ഒരു ശ്രീവൈഷ്ണവ വൈദ്യർ കണ്ടു അവളെ പരിവായി കാത്തു. അവളുടെ സൗന്ദര്യങ്കുരിച്ചു കേട്ടറിഞ്ഞ നീലൻ അവളെ കല്യാണങ്കഴിക്കാൻ ആഗ്രഹിച്ചു. ഒരു ആചാര്യനിടത്ത് പഞ്ച സംസ്കാരം എന്ന ശരണാഗതി ചെയ്ത ശ്രീവൈഷ്ണവനെത്തന്നേ കല്യാണങ്കഴിക്കുമെന്നു പറഞ്ഞു. നീലനും പെട്ടെന്നു തൃനറൈയൂർ ക്ഷേത്രത്തു നംബി എംബെരുമാനെ തൊഴുതു പഞ്ച സംസ്കാരം ചെയ്യാനിരന്നു. എംബെരുമാനും, ശങ്ക ചക്ര മുദ്ര പതിയ്ച്ചൂ തൃമന്ത്രം ഉപദേശിച്ചു. പാദ്മ പുരാണം സംസ്കൃതത്തിൽ പറഞ്ഞതു ഇതാ:

ശര്വൈശ്ശ്വേതമൃതാധാര്യം  ഊര്ധ്വപുണ്ഡ്രം യഥാവിധി
ഋജുനി സാന്തരാളാനി ഹ്യങ്കേഷു ദ്വാദശസ്വപി

അർത്ഥം –

പഞ്ച സംസ്കാരം കഴിഞ്ഞു പന്ത്രണ്ട് ശ്രീവൈഷ്ണവ തൃനാമങ്കൾ ധരിച്ചു വന്ന നീലൻ, വീണ്ടും കുമുദവല്ലിയെ വിവാഹം ചെയ്യാൻ അപേക്ഷിച്ച്. ഒരു കൊല്ലം ആയിരത്തെട്ടു ശ്രീവൈഷ്ണവമ്മാര്ക്കു ഊട്ടു നടത്തുന്ന ഓരാളെത്തന്നെ വിവാഹം ചെയ്യുമെന്നു കുമുദവല്ലി പറഞ്ഞു. ഇതുവും കൂടിചെയ്ത പിന്നീടാണു വിവാഹം നടന്നത്.

ആരാധാനാം സര്വേഷാം വിഷ്ണോർ ആരാധനം പരം
തസ്മാത് പരതരം പ്രോക്തം ദധീയാരാധനം നൃപ

എന്നാ പാദ്മ പുരാണ ശ്ലോകം. അർത്ഥം:

ഹേ! രാജൻ! വിഷ്ണു ഭഗവാൻ ആരാധനത്തെക്കാൾ വിഷ്ണു ഭകതർക്ക് ഊട്ടുകൊടുക്കുന്നതു (സംസ്‌കൃതത്തിൽ ദധീയാരാധനം)  കെങ്കേമം എന്നു മനസ്സിലാക്കി അതിൽ ഉറചു നിന്നു തൻടെ സ്വത്തു പൂരാവും അതിനായിത്തന്നെ ചെലവാക്കി.

ഇതു കണ്ടു ചിലർ ആഴ്വാർ രാജ്യത്തുടെ സ്വത്തു മുഴുവൻ ഭക്തമ്മാര്ക്കു ഊട്ടുനടത്തി ഒഴിച്ചെന്നു പരാതി വയിച്ചു. രാജാവും ആഴ്വാരെ കൊണ്ടു വരാൻ ആളുകളെ പറഞ്ഞു വിട്ടു. ആഴ്വാർ അവരിടം ഹിതമായിപ്പെരുമാറി. എന്നിട്ടും അവർ ആഴ്വാരിടം ധനം ചോദിച്ചു വലിയ സേനയെക്കൂട്ടി യുദ്ധം ചെയ്തു. കോപിച്ച ആഴ്വാർ അവരെ വിരട്ടിയടിച്ചു. രാജാവ് വീണ്ടും പറഞ്ഞു അയച്ച വലിയ സേനയേയും ആഴ്വാർ വിജയിച്ചു. രാജാവ് സ്വയം വന്നപ്പോൾ, തന്നോടു സമാധാനം ചെയ്യാൻ വന്നതായി കരുതി, ആഴ്വാർ രാജാവിടത്തു പോയി. രാജാവ് ആഴ്വാരെപ്പിടിച്ചു ഒരു കോയിലിൽ തടവിലാക്കി. മൂന്നു ദിവസം അന്നാകാരമില്ലാത്തെ തിരുമല തൃപ്പതി ക്ഷേത്രത്തിലെ തൃവേങ്കഠമുടയാനെയും ശ്രീരംഗ ക്ഷേത്രത്തിലെ പെരിയ പെരുമാളെയും തൊഴുതു ഒരിക്കൽ കൂടി അവരെ വിജയിച്ചു.

കാഞ്ചീപുര ക്ഷേത്രത്തിലെ ദേവപ്പെരുമാള്, കാഞ്ചീപുരത്തു ഒരുപാട് നിധിയുണ്ടെന്നു ആഴ്വാർക്കു സ്വപ്നം സാധിച്ചു. ആഴ്വാർ രാജാവേ അറിയിച്ചു. രാജാവ് കുറേ ആളുകളുടെ കൂട്ടത്തിൽ ആഴ്വാരേ കാഞ്ചീപുര ക്ഷേത്രത്തിലേക്കയച്ചു. അവിടെ നിധിയൊന്നുമില്ലാതിരുന്നു. അടിയാരെ കൈവിടാത്തെ ദേവപ്പെരുമാൾ വീണ്ടും വേഗവതി നദി തീരത്തു കുഴിച്ചു നോക്കാൻ സ്വപ്നം സാധിച്ചു. പറഞ്ഞതെപ്പോലെ ചെയ്തു. ആഴ്വാർ കുഴിച്ചു എടുത്തത് വെരും ആറ്റു മണലെങ്കിലും സൈനികർ അതെ വാങ്കിയപ്പോൾ നെല്ലായി. അവർ ഈ അതിശയത്തെ രാജാവിടത്തു അറിയിച്ചു. എന്നിട്ടു ആഴ്വാരുടെ പെരുമയുണർന്നു, സ്വയം തെറ്റും മനസ്സിലാക്കി, ആഴ്വാരിടം മാപ്പു ചോദിച്ചു. സ്വയം ധർമഞ്ചെയ്യാനും തുടങ്ങി. ആഴ്വാർ ദേവപ്പെരുമാൾ ഉത്തരവനുസറിച്ചു വേഗവതി നദിയിൽ കുഴിച്ചപ്പോൾ വലിയ സമ്പത്തും കണ്ടെത്തി. രാജാവിനെ കപ്പം അടയ്ച്ചു, കുറൈയലൂർ തിരിച്ചെത്തി തൻടെ കൈങ്കര്യത്തെയും തുടർന്നു.

തുടർന്ന്  ഊട്ടുനടത്തിയപ്പോൾ വീണ്ടും ധനം തീർന്നു. മോഷ്ടിച്ചു സ്വത്ത് ചേർക്കാൻ തീരുമാനീച്ചു ധനികരെ വഴിയിൽപ്പറിച്ചു. എംബെരുമാൻ തൃമനസ്സു  ഇത്രയും മതിയെന്നു നിശ്ചയിച്ചു. ഏറ്റുവും ഉയർന്ന കൈങ്കര്യം ചെയ്യുന്ന ആഴ്വാരുടെ വിഷയത്തിൽ ഒരു ലീലയിനു തയ്യാരായി. തൃനഗരിൽ വിവാഹം കഴിഞ്ഞ നവ ദമ്പതികളായി എംബെരുമാനും പിരാട്ടിയും പ്രത്യക്ഷപ്പെട്ടു. ഐശ്വര്യവുമായി ഇവർ വരുന്നതെ ശിഷ്യമ്മാര് അറിവിക്കവും, അവരെ തൃമണങ്കൊല്ലയിൽ വയിച്ചു വഴിമറിച്ചു. എല്ലാമ്പറിച്ചപിന്നെ എംബെരുമാനുടെ തൃവടി മോതിരത്തെ ഉത്തേശിച്ചു അവരുടെ കാലെപ്പിടിച്ചു. തൽക്ഷണന്തന്നെ പ്രജ്ഞാനം കിട്ടി “താങ്ങൾ ആരാണു?” എന്നു ആഴ്വാർ ചോദിച്ചു. “താങ്ങൾ നമ്മുടെ കലിയൻ ആണോ?” എന്നു എംബെരുമാൻ ചോദിച്ചു. കലിയൻ എന്നാൽ വീരൻ എന്നാ അര്‍ത്ഥം. എന്നാലും ആഴ്വാരുടെ വീരം തോറ്റു പ്രേമമായി.

thirumangai-adalma

ആഭരണങ്ങളെക്കെട്ടിയവരാലു പൊക്കാമ്പറ്റിയില്ലാതായി. ആഴ്വാർ താങ്ങൾ മന്ത്രിച്ചോ എന്ന, എംബെരുമാൻ അവരുടെ ചെവിയിലു തൃമന്ത്രം എന്ന ആഷ്ടാക്ഷരം ഉപദേശിച്ചു. എന്നിട്ടു മിച്ചമുണ്ടായിരുന്ന പ്രകൃതി മായകളും മാറി മയക്കമൊഴിഞ്ഞ നല്ലറിവ് കിട്ടിയവരായി. ഇങ്ങിനെ എല്ലാം ഇൻബമയമായപ്പോൾ, “വാടിനേൻ വാടി വരുന്തിനേൻ” എന്നു അവിടത്തെ തന്നെ പെട്ടെന്നു പാടിത്തുടങ്ങി എംബെരുമാനിനു നന്ദി വെളിയിട്ടു.

വൃദ്ധ ഹാറീത ശ്രുതി,

രുശോ  യജുംഷി സാമാനി തദൈവ  അഥര്‍വ്വണാനി ച
സർവം അഷ്ടാക്ഷരാന്തസ്‌ത്ഥം യച്ചാന്യാദപി വാങ്മയം

എന്നാപ്പോലേ, എല്ലാ വേദങ്ങളും കൂടി അഷ്ടാക്ഷര മന്ത്രതതുടെ അർത്ഥം എന്ന തത്വത്തെ ആഴ്വാരുണർത്തി.

നാരദീയ പുരാണം,

സർവവേദാന്ത സാരാർത്ഥസ് സംസാറാർണവ താരക:
ഗതിർ അഷ്ടാക്ഷരോ നൃണാം അപുനർഭവകാങ്ക്ഷിണാം

എന്നു പറഞഞ്ഞാപ്പോലേ, മോക്ഷം അഭ്യർത്ഥിച്ചവർക്ക് വേദാന്ത സാരം അഷ്ടാക്ഷര മന്ത്രം തന്നെയാണ് എന്നു അറുതിയിട്ടു.

നാരായണ ഉപനിഷദ്,

ഒമിത്യഗ്രേ വ്യാഹരേത്, നമ ഇതി പശ്ചാത്, നാരായണായേത്യുപരിഷ്ടാത്,
ഓമിത്യേകാക്ഷരം,നമ ഇതി ദ്വേ അക്ഷരേ, നാരായണായേതി പഞ്ചാക്ഷരാണി

എന്നാപ്പോലേ,”ഓം” എന്ന ഓരെഴുത്തിൽ തുടങ്ങി, “നമഃ” എന്ന രണ്ടെഴുത്തു നടുവിലും,”നാരായണായ” എന്ന അഞ്ചെഴുത്തു ഒടിവിലുമായി അഷ്ടാക്ഷരത്തുടെ വടിവെ ശാസ്ത്രം വർണിക്കിന്നു.

നാരദീയ പുരാണം,

മന്ത്രാണാം പരമോ മന്ത്രോ ഗുഹ്യനാം ഗുഹ്യമുത്തമം
പവിത്രഞ്ച പവിത്രാണാം മൂലമന്ത്രസ് സനാതന:

എന്നാപ്പോലേ, മന്ത്രങ്ങളില് പരമ പവിത്രവും, രഹസ്യങ്ങളിൽ പരമ രഹസ്യവും, ഏറ്റ്‌വും പഴമയാനതും മൂല മന്ത്രവുമായതാ അഷ്ടാക്ഷര മന്ത്രം.

തൃനാമ മഹിമയെകുറിച്ചു, “പേരാളൻ പേരോതും പെരിയോർ” എന്നും, “പെറ്റ തായിനും ആയിന ചെയ്യും” എന്നും ആഴ്വാർ പാടി. ദിവ്യ മഹിഷികളോടെ ഗരുടാറൂടനായി  പ്രത്യക്ഷപ്പെട്ട എംബെരുമാൻ ഒരു കാരണവുമില്ലാതെ ആഴ്വാർക്കരുളി. തൻടെ ഭാവനാ പ്രകർഷത്തെ പെരിയ തൃമൊഴി, തൃക്കുറുന്താണ്ടകം, തൃവെഴുകൂറ്റിരുക്കൈ, ചെറിയ തൃമടൽ, പെരിയ തൃമടൽ, തൃനെടുന്താണ്ടകം എന്ന ആറു പ്രബന്ധങ്ങളായി നമക്കും പങ്കിട്ടു. പിരാട്ടിയുടെ ശിപാർശയാലു താൻ പെറ്റ പേറു നമക്കും കിട്ടാനായി ആഴ്വാർ ഈ പ്രബന്ധങ്ങളെയരുളി.

ആശുകവി, വിസ്താരകവി,  മധുരകവി, ചിത്രകവി എന്ന നാലു വിദ കവി പുനയാൻ വല്ലവരായതാൽ നാലുകവിപ്പെരുമാൾ എന്നു ആഴ്വാരുടെ ശിഷ്യന്മാർ ഘോഷിക്കുവായിരുന്നു. ശൈവ നായമ്മാര് തൃജ്ഞാനസംബന്ധരുടെ ശിഷ്യന്മാർ ഇതെ ആക്ഷേപിച്ചു. സംബന്ധരുടെ ഇഷ്ടപ്രകാരം “ഒരു കുറളായ് ഈരടിയാൽ” എന്നു തുടങ്ങിയ പാസുരങ്ങളെ ആഴ്വാർ പാടി. ആഴ്വാരുടെ കവിത്തെ ശ്ലാഗിച്ച സംബന്ധർ, “നാലുകവിപ്പെരുമാൾ താങ്ങൾ തന്നെ” എന്നു സമ്മദിച്ചു തൻടെ കൈ വേലിനെയും സമ്മാനമായികൊടുത്തു. ആഴ്വാരും എല്ലാ ദിവ്യ ദേശങ്ങൾക്കും പോയി തീരാത്ത പ്രേമത്തോടെ എംബെരുമാനെ മങ്ങളാശാസനം ചെയ്തു കൊണ്ടിരുന്നു.

ആഴ്വാർ ശ്രീരംഗം ചെല്ല ആഗ്രഹിച്ചു.

വിമാനം പ്രണവാകാരം വേദശ്രുങം മഹാത്ഭുതം
ശ്രീരംഗശായീ ഭഗവാൻ പ്രണവാര്തഥ പ്രകാശക:

എന്നു സംസ്കൃതത്തിൽ പ്രസിദ്ധമായ ശ്രീരംഗത്ത് തൊഴാനും കൈങ്കര്യഞ്ചെയ്യാനും ആഴ്വാർ ആഗ്രഹിച്ചു. മേൽപ്പറഞ്ഞ ശ്ലോകത്തുടെ അർത്ഥം: “പ്രണവത്തുടെയും വേദതതുടെയും സ്വറൂപമായതും മഹാ ആശ്ചര്യമായതും ആണ് ശ്രീരംഗ ക്ഷേത്രത്തിൽ വിമാനം. അവിടത്തെ ശ്രീരംഗനാഥൻ തന്നെയാണ് പ്രണവത്തുടെ അർത്ഥം.”

ആഴ്വാർ ശ്രീരംഗനാഥന്‍ സന്നിധിയെച്ചുറ്റി മതിൽ കെട്ടാൻ ആഗ്രഹിച്ചു. വലിയ തുക വേണ്ടി വരുവില്ലേ. അതിനു നാഗപ്പട്ടിന ബൌദ്ധ വിഹാരത്തിൽ ഉള്ള സ്വർണ വിഗ്രഹത്തെ മോഷ്ടിക്കാൻ ശിഷ്യന്മാരോടു ഗൂഢാലോചിച്ചു. ആ വിഹാരത്തെ നിർമ്മിച്ച ശില്പ്പിയേക്കിട്ടിയാ  അവിടെ വിഗ്രഹം എങ്ങനെ സൂക്ഷിക്കുന്നു എന്നറിയാം. അവൻ ഉള്ള ദ്വീപിലേക്കു പോയി. ആഹാരാദികൾ കഴിഞ്ഞു വന്നവനിടത്തു “നാഗപ്പട്ടിന ബൌദ്ധ വിഹാരത്തിൽ കളവു പോയി” എന്ന് പൊയ്യായി ദുഃഖപ്പെട്ടു. “ഈ കുറുമ്പു ചെയ്തതാരാ? ഞാൻ അവിടത്തെ ഉപ്പ്രിക്കയുടല്ലേ വഴി ചെയ്തു? ഇതാ ഇങ്ങിനെ അടച്ചു പൂട്ടവുഞ്ചെയ്തല്ലോ?” എന്ന് തന്നെയറിയാതെ രഹസ്യം പറഞ്ഞു. ഈ വിവരം ഗ്രഹിച്ചു ആ ദ്വീപു വിടാൻ തയ്യാരായ ഒരു പാക്കപ്പൽടെ മാലിമിയിടത്തുച്ചെന്നു.

അവനിടം ഒരു പകുതി അടയ്ക്കായെ കൊടുത്തു, “ഇതേ വച്ചോണ്ട് ഒരു റശീത് കൊടുക്ക്. യാത്ര തീരുമ്പോൾ തിരിച്ചു കിട്ടിയാമതി” എന്നു പറഞ്ഞു. അവനും “ആഴ്വാരിടം ഈ കപ്പലിൽ അരപ്പാക്കു പെറ്റേന്‍” എന്നു റശീത് കൊടുത്തു. പാക്കപ്പൽ  നാഗപ്പട്ടിനം  എത്തിയവുടൻ പാക്കപ്പലിൽ ഉള്ള ചരക്കുകളിൽ പക്കുതിയെ അവകാശപ്പെട്ടു. മാലിമി സമ്മദിക്കുവോ? ഇല്ലാ! മദ്യസ്തരായി വന്ന അവിടെത്തെ വ്യാപാരികളിടത്തു റശീതെ കാണിച്ചൂ. ഈ കപ്പലിൽ അരപ്പാക്കു – ഒരു പാക്കപ്പൽടെ അരപ്പാക്കു – എന്ന് വായിച്ചു. ആഴ്വാർക്കു സാദകമായി തീർപ്പായി! പിന്നെന്താ? ചരക്കുകളെയെല്ലാം വിറ്റു ഊട്ടു കൈങ്കർയം തുടർന്നു.

പിന്നീട് ശിഷ്യന്മാരെയും കൂട്ടി സ്വർണ വിഗ്രഹത്തിനെ അടുത്തു. “ഈയത്താൽ ആകാതോ, ഇരുമ്പ് കൊണ്ടുമാകാതോ, ഭൂയസ്സാൽ തികഞ്ഞ ഭൂതത്താൽ ആകാതോ, തേയ്ച്ചാല്‍ തേയുന്ന പിത്തള  നല്ച്ചെമ്പു കൊണ്ടുമാകാതോ, മായപ്പൊൻ വേണുമോ?  മതിയ്ച്ചു, പിന്നെ എന്നെ പണിയാനോ (വിൽക്കാനോ)?” എന്നു ആ സ്വർണ വിഗ്രഹം ആഴ്വാരെ ചോദിച്ചു. എന്നാലും ആഴ്വാർ തൻടെ മൈത്തുനൻ ഇളയാഴ്വാരെക്കൊണ്ട് അതെയെടുത്തു. അടുത്തുണ്ടായിരുന്ന ഓരൂരിൽ ഉഴുതിളക്കിയ ഒരു പാടത്തിൽ കുഴിച്ചിട്ടു മൂടി സൂക്ഷിച്ചു. പിറ്റേ ദിവസം ചെന്നു എടുത്തപ്പോൾ അവിടത്തെ നാട്ടുകാർ “ഞങ്ങളുടെ നിലത്തിൽ നിങ്ങൾക്ക് എന്താ കാര്യം?” എന്ന് കോപിച്ചു. ആഴ്വാർ, “നിലം എൻടെയാണു. നാളെ തെളിവുരേഖ കാണിക്കാം” എന്ന് പറഞ്ഞു, വിഗ്രഹത്തെ കളവു കൊടുത്ത നാട്ടുകാർ ആറിയാതെ പെട്ടെന്നു ഉത്തമർകോയിൽ എന്ന സ്ഥലത്തിലെത്തിച്ചു (തമിഴ് നാട്ടിലേ തൃച്ചിരാപ്പള്ളി ജില്ലാ മണച്ചനല്ലൂര്‍ താലുക്കാ).

പിന്നീട് വിഗ്രഹത്തെ കളവു കൊടുത്ത നാട്ടുകാർ വന്നു ചോദിച്ചു. ആഴ്വാർ ആദ്യം തനിക്കു  അറിയില്ലെന്നു പറഞ്ഞു. പിന്നീട്, മീന മാസം മഴ നിന്നതിന് ശേഷം വിരലായം തരാമെന്നു രേഖപ്പെടുത്തികൊടുത്തു. ഉടൻതന്നെ സ്വർണ വിഗ്രഹത്തെ ഉരുക്കി, വിറ്റു വന്ന തുക കൊണ്ട്, ശ്രീരംഗ ക്ഷേത്രത്തു വലിയ മതിലെക്കെട്ടിത്തുടങ്ങി. തൊണ്ടരടിപ്പൊടിയാഴ്വാർ തൃപ്പൂന്തോട്ടം ഇടവഴിയിലായി. ആഴ്വാർ മതിലെ വളയ്ച്ചു തൃനന്ദവനത്തെ അകപ്പെടുത്തി. തൊണ്ടരടിപ്പൊടിയാഴ്വാരെ ആദരിച്ചു തൻടെ പൂക്കൂടയ്ക്കു അരുള്മാരി എന്നു പേരിട്ടു നന്ദി കാണിച്ചു.

വർഷ ഋതു കഴിഞ്ഞു. നാഗപ്പട്ടിനം നാട്ടുകാർ രേഖയും കൊണ്ട് തിരിച്ചു വന്നു. വാഗ്വാദം മൂത്തു അവർ ന്യായാധിപരിടത്തു പരാതി കൊടുത്തു. വിരലായം എന്നെഴുതികൊടുത്തപടി തൻടെ വിരലെ വെട്ടിത്തരാമെന്നു ആഴ്വാർ പറഞ്ഞു. ന്യായാധിപർ അതെ അംഗീകരിച്ചു. ആഴ്വാരുടെ സാമർത്യത്തെ വാദികളും മനസ്സിലാക്കി. ആഴ്വാർ അവരെ പ്രത്യേകമായി വിളിച്ചു, ഒരു ദ്വീപിൽ കുറെ സ്വത്തുണ്ടെന്നും, ഓടക്കാരനോടു പോയാൽ അവർക്ക് കിട്ടുമെന്നും പറഞ്ഞു അവരും പറഞ്ഞതനുശരിച്ചു. വഞ്ചിയാത്രയിൽ അവരെ വെള്ളത്തിൽ മുക്കിക്കൊല ചെയ്യിച്ചു.

വെള്ളത്തിൽ പോയവരെ അന്വേഷിച്ചു അവരുടെ പേരൻമാരെത്തി. ആഴ്വാരെയും സംശയിച്ചു തുടങ്ങി. വിഷമിച്ച ആഴ്വാർ പെരിയ പെരുമാളെ ധ്യാനിച്ചു. അങ്ങേയുടെ നിർദേശപ്പടി പേരൻമാരെ കാവേരി നദിയിൽ കുളിച്ചു, വൈഷ്ണവ തൃനാമം ധരിച്ചു, ശ്രീരംഗനാഥനെ തൊഴാമ്പറഞ്ഞു. അവരും അങ്ങനെ വന്നപ്പോൾ, അവനവൻടെ മുത്തച്ഛൻ പേരെ വിളിക്കുവെന്നു പെരുമാൾ പറഞ്ഞു. ഓരോരുത്തരും എംബെരുമാൻടെ പിന്നിൽ നിന്നും പുറത്തു വന്നു, “ആഴ്വാർ സംബന്ധത്താലു ഞങ്ങൾക്കു മോക്ഷം കിട്ടി. നിങ്ങളും അതു പോലെ ചെയ്യു” എന്നു പറഞ്ഞ പ്രകരം പേരൻമാരും ആഴ്വാരുടെ ശിഷ്യന്മാരായി നാട്ടിലേക്കു മടങ്ങി.

ആഴ്വാർക്ക് എന്തെങ്ങിലും ആശയുണ്ടോവെന്നു പെരുമാൾ ചോദിച്ചു. ആഴ്വാർ ദശാവതാര ദർശനം വേണം എന്നു പറഞ്ഞു. “ആയ്ക്കോട്ടേ! ദശാവതാര സന്നിധി ഒന്നു നിർമ്മിക്കു” എന്നു ഉത്തരവായി. അന്നു നിർമ്മിച്ച ദശാവതാര സന്നിധിയാ നമ്മൾ ശ്രീരംഗ ക്ഷേത്രത്തിൽ ഇന്നും തൊഴുന്നു.

സ്വയം പെരിയ പെരുമാൾ തന്നെ ആഴ്വാരുടെ മച്ചുനൻ ഇളയാഴ്വാരെക്കൊണ്ട്, ആഴ്വാർ പിറന്ന തൃക്കുറയലൂർ ക്ഷേത്രത്തിൽ ആഴ്വാരുടെ തൃമേനിയെ വിഗ്രഹമായി (അർച്ച), എഴുന്നരുളിപ്പിച്ചു. ആഴ്വാരും പതിവ് പോൽ, ചേതനരെ ഉജ്‌ജീവിച്ചോണ്ടും, മാർഗമും ലക്ഷ്യമും സ്വയം എംബെരുമാൻ തന്നെയാണു എന്നു ഉപദേശിച്ചും എഴുന്നരുളിയിരുന്നു.

തനിയന്
കലയാമി കലിദ്വംശം കവിം ലോകദിവാകരം|
യസ്യ ഗോപി പ്രകാശാഭിർ ആവിദ്യം നിഹിതം തമ: ||

അർത്ഥം
കലികൻറി എന്ന തൃനാമം കൊണ്ടവരും, കവികളുള്ളേ സൂര്യനെ പോന്നവരും, അടിയനുടെ അജ്ഞതയെ തൻടെ പ്രകാശമായ വാർത്തകളാലു മുഴുവൻ നീക്കിയവരുമായ ജ്ഞാനസൂർയനായ തൃമങ്കയാഴ്വാരെ ധ്യാനിക്കിന്നു.

പൂരുവർകൾ ചരിത്രം ഇനിയുമമുണ്ടു. മാമുനികൾക്കു പിൽ വന്നവരുടെ വിവരങ്കളെ കാണാം.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഉറവിടം: http://guruparamparai.wordpress.com/2013/01/23/thirumangai-azhwar/

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://granthams.koyil.org
പ്രമാതാവ് (ആചാര്യന്മാർ) – http://acharyas.koyil.org
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org