ആളവന്താർ

ശ്രീ:
ശ്രീമതേ ശഠകോപായ നമ:
ശ്രീമതേ രാമാനുജായ നമ:
ശ്രീമദ് വരവരമുനയേ നമ:
ശ്രീ വാനാചല മഹാമുനയേ നമ:

ഒരാണ്‍ വഴി ഗുരു പരമ്പരയില് മണക്കാൽ നംബിയെ തുടർന്ന് അടുത്ത ആചര്യരായി വന്നത് ആളവന്താർ.

alavandhar

ആളവന്താർ – കാട്ടു മന്നാർ കോയിൽ ക്ഷേത്രത്തില്

തിരുനക്ഷത്രം – കർക്കിടകം, ഉത്രാടം 

അവതാര സ്ഥലം – കാട്ടു മന്നാർ കോയിൽ 

ആചാര്യൻ – മണക്കാൽ നംബി

ശിഷ്യന്മാർ – (പെരിയ തിരുമുടി അദൈവ് എന്നും ഗ്രന്ഥ പ്രകാരം) പെരിയ നംബി, പെരിയ തിരുമലൈ നംബി, തിരുക്കോഷ്ടിയൂർ നംബി, തിരുമാലയാണ്ടാൻ, ദൈവവാരിയാണ്ടാൻ, വാനമാമലയാണ്ടാൻ,  ഈശ്വരാണ്ടാൻ, ജീയരാണ്ടാൻ, ആളവന്താരാഴ്വാൻ, തിരുമോഹൂരപ്പൻ, തിരുമോഹൂര് നിന്രാർ, ദേവപ്പെരുമാൾ, മാരനേരി നംബി, തിരുക്കച്ചി നംബി, തിരുവരംഗ പെരുമാൾ അരയർ (സ്വന്തം മകനും മണക്കാൽ നംബിയുടെ ശിഷ്യരുവാണ്)  , തിരുക്കുറുകൂർ ദാസർ, വകുളാഭരണ സോമൈയാജിയാർ, അമ്മന്ഗി, ആൾകൊണ്ടി, ഗോവിന്ദ ദാസർ (വടമതുരയിൽ അവതരിച്ച), നാഥമുനി ദാസർ (രാജ പുരോഹിതർ), തിരുവരംഗത്തമ്മാൻ (രാജ മഹിഷി).

ഗ്രന്ഥങ്ങൽ – ചതുസ്ലോകീ, സ്തോത്ര രത്നം, സിദ്ധി ത്രയം, ആഗമ പ്രാമാണ്യം, ഗീതാർത്ഥ സംഗ്രഹം

പരമപദിച്ച സ്ഥലം : ശ്രീരംഗം

കാട്ടു മന്നാർ കോയിലില് ഈശ്വര മുനിയുടെ മകനായി അവതരിച്ച യമുനൈത്തുരൈവർ, പിന്നിട് പെറിയ മുതലിയാർ, പരമാചാര്യർ, വാദിമത്തേഭ സിംഹേന്ദ്രർ എന്ന പേര്കളാലും അറിയപ്പെട്ട്.

ഇവര്ക്ക്ര്  ജാഥകര്‍മം മുതലായവ കൃത്യ സമയത്തിലെ ചെയ്തതിനെ മണക്കാൽ നംബി ചരിത്രത്തിലെ വായിച്ചതു ഇവിടത്തെ ഓര്ക്കുക. ഇവരുടെ അച്ചന്‍ ഈശ്വര മുനി ഈ ലോക ജീവിതം അവസാനിച്ചു തിരുനാട്ടുക്കു എഴുന്നരുളി. അതിനു പിന്പു മഹാഭാഷ്യഭട്ടരിടത്തു സാമാന്യ ശാസ്ത്രം അഭ്യസിച്ചിരുന്നു.

വലിയ വിദ്വാനും,  രാജ പുരോഹിതനുവായ ആക്കിയാഴ്വാനുക്ക്, ആ രാജ്യത്തിൻടെ എല്ലാ വിദ്വാന്മാരും ദശഭന്ദമെന്നും നികുതി കൊടുത്ത്. മഹാഭാഷ്യ ഭട്ടര്ക്കും ദശഭന്ദത്തിനെ  ഉത്തരവായി. അത്കൊണ്ട് മയങ്ങിയിരുന്ന മഹാഭാഷ്യഭട്ടരെ കണ്ട് യമുനൈത്തുരൈവർ “എന്തിനാണ് താങ്ങൾ ഇങ്ങിനെ മചക്കിയിരിക്കിന്നത്” എന്ന് ചോദിച്ചു.

അവര് കാണിച്ച ഉത്തരവെ കീരിക്കളഞ്ഞു. ഇതേ കേട്ടു ആക്കിയാഴ്വാൻ “വെരുങ്കവിയോ? തന്ത്രഭർഗനോ?” എന്ന് ചോദിച്ചൊരു ഓല വിട്ടു. യമുനൈത്തുരൈവർ അയച്ച മറുപടിയില് “നീചമായ പ്രശസ്തി നേടുന്നവരെ നശിപ്പിക്കും” എന്നെഴുതി. ഇങ്ങിനെയൊരു വിദ്വാനുണ്ടോ എന്ന്  നെട്ടിയ മഹാഭാഷ്യഭട്ടർ രാജാവിടം പരാതി വയിച്ചു. രാജാവ്‌ യമുനൈത്തുരൈവരെ “പെട്ടെന്ന് വരാൻ” സ്വശാസനം അയച്ചു.

ഇ ഓലയും യമുനൈത്തുരൈവര് കീരിക്കളഞ്ഞു. “എങ്കിൽ, ഇവര് സാമാന്യരല്ല” എന്നിട്ട് രാജാവ്‌ ഒരു ദണ്ടികയും അതെ താങ്ങാൻ ആളുകളെയും വിട്ടയിച്ചു. യമുനൈത്തുരൈവർ അതിലേരി രാജസഭയില് പോയി. “ഇവരുവായി ജ്ഞാൻ തര്കിക്കും” എന്ന് ആക്കിയാഴ്വാൻ കോപമായി പറഞ്ഞു. രാജാവും അവരെ പ്രാത്സാഹിപ്പിച്ചു.

യമുനൈത്തുരൈവര് രാജാവിടത്ത് “ജ്ഞങൾ രണ്ടു പേരു തര്ക്കിച്ചാല് വെല്ലുകയും തോൽകുകയും താങ്ങൽക്ക് പരയാമ്പറ്റ്രിയില്ല. ജ്ഞങളും പരയുവില്ല. ആകയാൽ മദ്യസ്ഥരായ വിദ്വാന്മാരെ വിളിക്കേന്നും” ഏന്ന, രാജാവ്‌ അങ്ങിനെ തന്നെ വിളിപ്പിച്ചു. തൻടെ മഹിഷിയോടു  കുടി വിദ്യാസ്ഥാന മണ്ഡപത്തില് എത്തി. രാജമഹിഷി യമുനൈത്തുരൈവരെ കാണിച്ചു “ഇവര് തോൽകുവില്ല. അങ്ങിനെ തോറ്റ്രാല് എന്നെ പട്ടികിരയാക്കുക” എന്ന് രാജവിടം പന്തയം വയ്ച്ചു. രാജാവും “ആക്കിയാഴ്വാൻ തോറ്റ്രാല് ജ്ഞാൻ ഇവര്ക്ക് അര്ദ്ധ രാജ്യം നല്കേണ്ടതാണ്” എന്ന് പന്തയം വയ്ച്ചു.

ആക്കിയാഴ്വാൻ “ലൌകികങ്കളില് താങ്ങൾ അ ല്ലാ എന്ന് പറഞ്ഞതെ ആം എന്ന് തെളിയിക്കാം. ആം എന്ന് പറഞ്ഞതെ അല്ലാ എന്ന് പ്രമാണീകരിക്കാം. വെല്ലുന്നവൻ തോറ്റ്രവൻ തലയില് താഡനം ചെയ്യാം” എന്ന് പറഞ്ഞു. യമുനൈത്തുരൈവര് ആക്കിയാഴ്വാനെ നോക്കി പറഞ്ഞു:

ത്വൻമാതാ ന വന്ധ്യാ (നിൻടെ അമ്മ മലടിയല്ല)
രാജാ സാർവഭൗമ: (രാജാവ്‌ സർവത്തെയുംഭരിക്കിന്നവനാണ്)
രാജപത്നീ പതിവ്രതാ (രാജപത്നീ പതിവ്രതയാണ്)

ആക്കിയാഴ്വാനെ ഇതൊക്കെ തള്ളീപ്പരയാനായില്ല. മൌനിയായിരുന്നു. യമുനൈത്തുരൈവർ   സ്വയന്തന്നെ ഉത്തരം നല്കി –

സാമാന്യ ശാസത്ര പ്രകാരം ഒരു കുഞ്ഞു പെട്ര പെണ്ണ് മലടി എന്നാണ് കരുതപ്പെടുക.
രാജാവ്‌ തൻടെ രാജ്യം മാത്രം തന്നെ ഭരിക്കിയാണ്. എല്ലാത്തിൻടെയും രാജാവ്‌ അല്ല.
ശാസ്ത്ര പ്രകാരം ചെയ്ത വിവാഹത്തില്, പെണ്ണെ ആദ്യം മന്ത്രമൂല്യമായി ദേവർകൾക്കു  അര്പ്പണം ചെയ്ത പിന്നാണ് വരനിൻടെ  കൈപിടിച്ചു കൊടുക്കുക.ഈ അർത്ഥത്തില് അവൾ  പതിവ്രതയല്ലാ“.

ആക്കിയാഴ്വാൻ യമുനൈത്തുരൈവരുടെ വിദ്വത്തെ ശരിക്കു മനസ്സിലാക്കി. അവസാനം, യമുനൈത്തുരൈവര്  ശാസ്ത്രങ്ങളെ ചുണ്ടിക്കാണിച്ചു വിശിഷ്ടാദ്വൈത സിദ്ധാന്ത നിരൂപണം ചെയ്തപ്പോഴ് ആക്കിയാഴ്വാൻ തോറ്റു. “ രാജ പുരോഹിതനും വയോവ്രുദ്ധനുമായതു കൊണ്ട്  ജയിച്ചിട്ടും തങ്ങളുടെ തലയില് താടനം ചെയ്യേൻ” എന്ന് യമുനൈത്തുരൈവർ  പറഞ്ഞു.

ആക്കിയാഴ്വാൻ അവരുടെ ശിഷ്യനായി. മഹാരാണി, തന്നെ പന്തയത്തിൽ തോല്കുന്നതിൽ നിന്നും രക്ഷപെടുത്തിയതാല്, ആളവന്താർ എന്ന് വിളിച്ചു ശിഷ്യയുവായി.  അര്ദ്ധ രാജ്യം നേടിയ ആളവന്താര്‍ രാജാങ്ങ കാര്യങ്ങളെ തുടങ്ങി.

ഇങ്ങിനെ രാജാവായ ആളവന്താരെ എങ്ങിനെ നമ്മുടെ ദര്ശന പ്രവർത്തകരായി തിരികെ കൊണ്ട് വന്നു എന്ന് മണക്കാൽ നംബിയുടെ ചരിത്രത്തിൽ വിശതികരിച്ചതു വായിക്കുക.

മണക്കാൽ നംബി നിയമന പ്രകാരം ആഷ്റ്റാങ്ങ യോഗ രഹസ്യത്തെ കുറുകൈ കാവലപ്പനിടം  പഠിക്കാന് ആളവന്താർ ചെന്ന്. യോഗ മുഖേന ഭഗവദ് അനുഭവത്തില് മുങ്ങികിടന്ന അപ്പനെ ശല്യപ്പെടുത്താത്തെ അവരുടെ പിമ്പുള്ള ചുമരിൻടെ പിറകിൾ നിന്ന്. എന്നിട്ടും കണ്ണ് തുറന്നു നോക്കാതെ തന്നെ “ചൊട്ടൈക്കുലത്തവർ (നാഥമുനികളുടെ പരമ്പര) ആരെങ്കിലും ഉണ്ടോ?” എന്ന് അപ്പന്‍ ചോദിച്ചു. ആളവന്താർ ആശ്ചര്യത്തോടു മുംബിലെ വന്നു, എങ്ങിനെ വറവ്‌  അറിഞ്ഞെന്നു ചോദിച്ചു.

അടിയൻ സർവേശ്വരനെ യോഗത്തില്  അനുഭവിക്കുമ്പോഴ്, പെരിയപിരാട്ടിയുടെ മുഖമ്പോലും നോക്കാത്തവൻ,  നാഥമുനികലുടെ വംശജർ എറ്റ്രും പ്രിയപ്പെട്ടവരായതുകൊണ്ട്, എന് തോൽകളെ നെരിക്കി നാല് മൂന്നു പ്രാവശ്യം ചുമര്പ്പുരത്ത് എത്തിനോക്കി” എന്ന് ഉത്തരം നല്കി. “അടിയനുക്ക് ഈ യോഗരഹസ്യത്തെ അരുളിച്ചെയ്യണുമേ” എന്ന് ആലവന്താർ അവശ്യപ്പെട്ടു. ”

വരുന്ന പുഷ്യ മാസത്തു  (ചന്ദ്രനെ അനുശരിച്ചുള്ള വര്ഷത്തിലെ, കൊല്ല വര്ഷത്തില് ഏകദേശം ധനൂര് മാസത്തിന സമവാണ്) ഗുരു പുഷ്യ യോഗത്തില് അഭിജിൻ മുഹൂർത്തത്തില്  എനിക്കി ശരീര അവസാനവായിരിക്കും. അതിനു മുമ്പ് വന്ത് യോഗാനുഗ്രഹം ലഭ്യമാക്കുക”  എന്ന്  കുറുകൈ കാവലപ്പൻ പറഞ്ഞു. പക്ഷേ ആ സമയത്ത് ആളവന്താർ തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലാകിപ്പോയി. അത് കൊണ്ട് ശ്രീരംഗത്തില് കുറുകൈ കാവലാപ്പനിടത്ത്  ഉപദേശം ലഭിക്കാൻ കഴിഞ്ചില്ല.

അതേ സമയത്ത് ദൈവവാരിയാണ്ടാൻ, ആളവന്താരിൽ നിന്നും അകലുന്നത് താങ്ങാം പറ്റ്രാത്തെ, പനി പിടിച്ചു. അവരെ ഒരു മഞ്ചത്തിലെ കിടത്തി തിരുവനന്തപുരത്തേക്കു കൊണ്ട് പോയി. തിരുവനന്തപുരത്തിനുള്ള ദൂരം കുരഞ്ഞു വരുംബോഴ് അവരുടെ സുഖക്കേടു മാരി നല്ലാരോഗ്യത്തിലെ എത്തി. ആളവന്താരും തിരുവനതപുരത്തിൽ നിന്ന് മടങ്ങി വരാനായി. തിരുവനന്തപുരത്തിന് പുരത്തേയുള്ള കരമന ആറ്റ് തിരത്ത് ആളവന്താരെ കണ്ട് ദൈവവാരിയാണ്ടാന് ശാഷ്ടാങ്ങവായി നമസ്കരിച്ചു. ഏതാകിലും, ശ്രീപബ്മനാഭ സ്വാമിയെ ഇത്തരെയും അടുത്ത് വന്ന സ്ഥിതിയില്, അവരെ ദർശിച്ചു മടങ്ങി വന്താൽ മതിയായിരുന്നു എന്ന് ആളവന്താർ പറഞ്ഞു . പക്ഷേ ആളവന്താരെ പിരിയാൻ മനസ്സില്ലാത്ത ദൈവവാരിയാണ്ടാൻ, അചാര്യനുടയ ദർശനം അതിനെക്കാൾ ഉചിതമെന്ന് പറഞ്ഞു,  അവർ പിന്കുടി നടന്നു. ഇതാണ് അവരുടെ ആചാര്യ ഭക്തി.

ശ്രീരംഗത്തിലേക്കു തിരിച്ചെത്തിയ ആളവന്താർ സമ്പ്രദായത്തെ രക്ഷിക്കുവാൻ തൻടെ പിന്നെ യാരാണോവെന്നു വ്യാകുലപ്പെട്ടു. കാഞ്ചീപുരത്തു യാദവപ്രകാശരിടത്തു   വായിച്ചുക്കൊണ്ഡിരുന്ന ഇളയാഴ്വാരെന്നും ശ്രീ രാമാനുജരെ കുറിച്ച്  അറിഞ്ഞു. കാഞ്ചീപുരത്തു ദേവപ്പെരുമാൾ  കോവിലിൽ ചെന്നപ്പോഴ്, കരിയമാണിക്കപ്പിള്ള സന്നിധിയിൻ മുമ്പേ കടന്നു പോയ ഇളയാഴ്വാർക്ക് ദിവ്യ കടാക്ഷം അരുളി. ദേവപ്പെരുമാളെ ശരണടഞ്ഞു ഇളയാഴ്വാരെ സമ്പ്രദായത്തിൻ അടുത്ത തലവരാക്കണുമെന്നു ആളവന്താർ   അപേക്ഷിച്ചു. ഇങ്ങിനെയാണ് എംബെരുമാനാർ ദര്‍ശനമാകാൻ പോകുന്ന മഹാ വൃക്ഷത്തുറെ  വിത്തെ നട്ടു. ഇലയാഴ്വരുറെ ആത്മവിഷയ ജ്ഞാനത്തെ വളർത്തെടുക്കണുമെന്നു തിരുക്കച്ചി നംബികളെ ഏല്പിച്ചു.

അളവന്താര്‍ സുഖമില്ലാതവരായി. തൻടെ ശിഷ്യംമ്മാരെല്ലാവരും തിരുവരംഗപ്പെരുമാൾ അരയരെ ആശ്രയിച്ചിരിക്കന്നുമെന്നു നിര്‍ദേശിച്ചു. തൻടെ ചരമ ദശയില് മിക മുഖ്യവായ അറിവുരകൾ  നല്‍കി. അത്തിലെ ചില:

  • ദിവ്യദേശങ്ങള്‍ നമ്മുടെ ഉയിരാണ്. അവകളെ സദാ ഓര്‍ത്തിരിക്കുക. അവിടെ എപ്പോഴും കൈങ്കര്യഞ്ചെയ്യുക.
  • പെരിയ പെരുമാളുടെ പാദ പങ്കജങ്ങളില് നിലച്ചു നില്‍കുന്ന തിരുപ്പാണാഴ്വാരെ, അവരുടെ തിരുവടി തൊട്ടു തിരുമുടി വരെ നമ്മൾ തൊഴേണ്ടതാണ്.
  • തിരുവരംഗപ്പെരുമാൾ അരയര്‍ എപ്പോഴും നമസ്കരിക്കും തിരുപ്പാണാഴ്വാര്‍ തന്നേ തൻടെയും ഉപായവും ഉപേയവുമാണ് എന്നും അദ്യേഹമ്പറഞ്ഞു.
  • പെരിയ പെരുമാളെപ്പാടിയ തിരുപ്പാണാഴ്വാര്‍, തിരുവേങ്ക്ഠമുടയാനിനെ കളിമണ്‍ പൂക്കൾ  സമര്‍പ്പിച്ച കുറുമ്പരുത്ത നംബി, ദേവപ്പെരുമാളിനെ ആലവട്ട കൈങ്കര്യഞ്ചെയ്ത തിരുക്കച്ചി നംബി എന്ന ഈ മൂവരെയും താന്‍ സമവായി കാണുന്നതായും അദ്യേഹമ്പറഞ്ഞു.
  • ഒരു പ്രപന്നന്‍ ഭഗവദ് വിഷയത്തിലേക്കുള്ള ആത്മ യാത്രയക്കുരിച്ചോ, ലൌകീകമായ ദേഹയാത്രായക്കുരിച്ചോ, അലട്ടേണ്ടാമെന്നു അദ്യേഹമ്പറഞ്ഞു. ആത്മാവ്, എമ്ബെരുമാൻടെ, അത്യന്ത പരതന്ത്രനായത് കൊണ്ട്, എമ്പെരുമാന്‍ തന്നെ ആത്മ യാത്രയെ നോക്കിക്കൊള്ളും. കര്മത്താല് കിട്ടിയതാണ് ഈ ദേഹം. അതുകൊണ്ട് നമ്മുടെ പാവ പുന്ന്യങ്ങളെ അനുസരിച്ചുള്ളതാ ദേഹ യാത്ര. അത് കൊണ്ട് രെണ്ടിനെക്കുറിച്ചും മനക്ലേശത്തിനെ ആവശ്യമില്ലെന്ന് പറഞ്ഞു.
  • ഭാഗവതര് ഏവരെയും ഒരുപ്പോലെ കാണന്നും. ഭാഗവതരെ, എമ്പെരുമാനെ സമവായിട്ടെങ്ങിലും കരുതേണ്ടതാണ്.
  • ആചാര്യമ്മാര്‍ ശ്രീപാദ തീര്‍ത്ഥ വിനിയോഗഞ്ചെയ്യുംപോഴ്, ഗുരു പരമ്പരയിനെ വേണ്ടി വിനിയോഗിക്കേണ്ടതാണ്. ആ സമയത്ത് വാക്യ ഗുരു പരമ്പരയോ അഥവാ ദ്വയ മഹാ മന്ത്രവോ അനുസന്ധിക്കേണ്ടതാണ്.

അവസാനമായി, എല്ലാ ശിഷ്യമ്മാരെയും മറ്റെ ശ്രീവൈഷ്ണവമ്മാരെയും തൻടെ മുംബില് കുടിയിറിക്കാന്‍ വിണ്ണപ്പിച്ചു. താന്‍ അവരോടു എന്തെങ്ങിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില് അതിനെ മാപ്പ് ചോദിച്ചു. അവരുടെ ശ്രീപാദ തീര്‍ഥം സ്വീകരിച്ചു. അവര്‍ക്ക് ധധിയാരാധനം ചെയ്തു. പിന്നീട് തൻടെ ചരമ തിരുമേനി വിട്ടു പരമ പദത്തിലേരി.

അവരുടെ ശിഷ്യമ്മാരെല്ലാരും ആദ്യം ദുക്കത്തിലെ മുങ്ങി. പിന്നെ തെളിഞ്ഞു, ഒരു ഉഗ്രന്‍ ആഘോഷത്തിനെ തയ്യാറാക്കി. ശ്രീവൈഷ്ണവര് തൻടെ ദേഹം വിട്ടു പരമ പദത്തിലേക്കേരുന്നതു വലിയ അനുഗ്രഹമാണ്. അത് കൊണ്ടാന്ന്‍ ആഘോഷം. തിരുമന്ജനം, ശ്രീചൂര്‍ണ പരിപാലനം, അലങ്കാരം, ബ്രഹ്മ രഥം മുതലായ ചരമ കൈങ്കര്യങ്കല്‍, ആളവന്താരുടെ ചരിതത്തിലും മറ്റെ ആചാര്യമ്മാരുടെ ചരിതത്തിലും വിശതമായി പറഞ്ഞിട്ടുണ്ട്.

ഇതിനിടക്ക്‌ പെരിയ നംബി, ശ്രീരംഗത്തിലേക്ക് ഇളയാഴ്വാരെ ക്കൂട്ടിക്കൊണ്ട് വരാന്‍ കാഞ്ചീപുരത്തിലേക്കു പോയി. ഇളയാഴ്വാര്‍ ദേവപ്പെരുമാളുടെ തീര്‍ഥ കൈങ്കര്യവായി  സാലൈക്കിണര്രിലേക്ക് വരുമ്പോഴ്, ആളവന്താരുറെ സ്തോത്ര രത്നത്തെ ഉറക്ക പാടി. ആ ശ്ലോകങ്ങളെ കേട്ട് അവകളുടെ രഹസ്യ താല്‍പര്യങ്ങളെ മനസ്സിലാക്കിയ ഇളയാഴ്വാര്‍, ഈ ശ്ലോക കര്‍ത്താവ്‌ യാരാണ് എന്ന് പെരിയ നംബിയിടത്ത് ചോദിച്ചു. ആളവന്താരുറെ മഹത്വത്തെ എടുത്തു പറഞ്ഞ പെരിയ നംബി, അവരെ കാണാന്‍ ശ്രീരംഗത്തിലേക്ക് ഇളയാഴ്വാരെ വിളിച്ചു. ആ പ്രസ്താവന അംഗീകരിച്ച ഇളയാഴ്വാര്‍, ദേവപ്പെരുമാളിടത്തും തിരുക്കച്ചി നംബികളിടത്തും ചെന്ന് ഉത്തരവ് വാങ്ങി ശ്രീരംഗത്തിലേക്ക് യാത്രയായി. ശ്രീരംഗമെത്തിയപ്പോഴ് എതിരെ വന്ന ഘോഷയാത്ര കണ്ടു ഇത് ഏതാണ് എന്ന് ചോദിച്ചു.  ആളവന്താര്‍ തിരുനാട്ടുക്ക് എഴുന്നരുളി എന്ന് കേട്ടപ്പോഴ് പെരിയ നംബി ദു:ഖിച്ചു വീന്നു കരഞ്ഞു. ഇളയാഴ്വാരും ഒരുപാട് ദു:ഖത്തോടെ നാട്ടുകാരായ ശ്രീവൈഷ്ണവംമാരിടം അന്വേഷിച്ചു സംഭവങ്ങളെ മനസ്സിലാക്കി.

ആളവന്താരുറെ ചരമ കൈങ്കര്യ സമയത്ത് അവരുടെ ഒരു കൈയിലുള്ള മൂന്ന് വിരലുകൾ  മടങ്ങിയിരുന്തതെ എല്ലാവരുങ്കണ്ട്. ഇത് എന്തിനാണ്വെന്ന് ആര്‍ക്കെങ്കില് അറിയുമോവെന്നു ഇലയാഴ്വാര്‍ ചോദിച്ചു. ആളവന്താര്‍ക്കുണ്ടായിരുന്ന പൂര്‍ത്തിയാകാത്ത മുണ്ആഗ്രഹങ്ങളെ കുറിച്ചതായി അവിടത്ത് ശ്രീവൈഷ്ണവംമാര്‍ പറഞ്ഞു. അവയായത്:

  • വ്യാസര്‍ പരാസരാര്‍ ഇരുവര്‍ക്കും നന്ദി കാണിക്കേണുമേ
  • നമ്മാഴ്വാരോടുള്ള പ്രേമം കാണിക്കേണുമേ
  • വ്യാസരുടെ ബ്രഹ്മ സൂത്രത്തിനെ വിശിഷ്ടാദ്വൈത സിദ്ധാന്ത പ്രകാരമായ ഭാഷ്യം എഴുതേണുമേ

ഇത് കേട്ട ഇളയാഴ്വാര്‍ ഈ മുണ് ആഗ്രഹങ്ങളും പുര്ത്തിയാക്കാമെന്നു സത്യ പ്രത്ന്ജ്ഞ ചെയ്ത അപ്പോഴ്തന്നെ ആളവന്താരുറെ മുണ് വിരല്കളും നേരായി. കുടിയിരുന്ന ശ്രീവൈഷ്ണവാമമാര്‍ ആശ്ചര്യപ്പെട്ടു “ഈ ആചാര്യ കൃപൈയും നിങ്ങളിടത്തെയുണ്ട്. ഇവരുടെ ദിവ്യ ശക്തിയും നിങ്ങളിടത്ത് ചേരും. ഈ ദര്‍ശനത്തുറെ നിര്‍വാഹകര്‍ നിങ്ങള്‍ തന്നെയാണ്” എന്ന് മംഗളാസാസനഞ്ചെയ്തു. ആളവന്താരുറെ ചരമ കൈങ്കര്യത്ത്തിനു ശേഷം, ദു:ഖത്തില്‍ ആഴ്ന്ന ഇളയാഴ്വാര്‍ നമ്പെരുമാളെപ്പോലും തൊഴാത്തെ, കാഞ്ചീപുരം തിരിച്ചെത്തി.

ആളവന്താരുടെ ഗ്രന്ഥങ്ങളില്‍ നിന്നും അദ്യേഹം ഉഭയ വേദന്തങ്ങളില് (സംസ്കൃതം, തമിഴ് രണ്ടിലും) മഹാ പണ്ഡിതനാണ്വെന്ന് മനസ്സിലാകാം. അവയായത്:

  • ചതുസ്സ്ലോകീ – വെറും നാല് ശ്ലോകങ്ങളിള്‍ പിരാട്ടിയുറെ വൈഭവത്തിൻടെ സാരം.
  • സ്തോത്ര രത്നം – രത്നം തന്നെ! – തിരുവായ്മൊഴി മുതലായവകളില്‍ വിവരിച്ചതു പോലെ ശരണാഗതി തത്വം മുഴുവനും ലളിതമായ ശ്ലോകങ്ങളില്‍.
  • ഗീതാര്‍ത്ഥ സംഗ്രഹം – ഗീതാ സാരം.
  • ആഗമ പ്രാമാണ്യം – പാഞ്ചരാത്ര ആഗമത്തിൻടെ പ്രാധാന്യത്തെയും പ്രാമാണ്യത്തെയും പ്രമുഖമാക്കി കാണിച്ച മുദല്‍ ഗ്രന്ഥം.

ആളവന്താരുറെ തനിയന്‍

യത് പദാമ്ഭോരുഹധ്യാന വിധ്വസ്താശേഷകല്‍മഷ |
വസ്തുതാമുപയാതോഹം യാമുനേയം നമാമി തം ||

അർഥം –

ആരുടെ താമരപ്പദങ്ങളെ ദ്യാനിച്ചു പൊരുൾ  അല്ലാത്ത ജ്ഞാൻ തിരിച്ചറിയാൻ കഴിയുന്ന ഒരു പൊരുളായോ ആ യാമുനാച്ചര്യരെ വണങ്ങുകയാണു.

ഇതിനു മുമ്പ് ജ്ഞാൻ വെറും വസ്തു (അസത്) ആയിരുന്നു. യാമുനാച്ചര്യരുടെ താമരെപ്പദങ്ങളെ ദ്യാനിച്ച പിന്നെ ഒരു ആത്മാവ് (സത്) ആയി.

അടുത്തതായി പെരിയ നംബിയുടെ വൈഭവത്തെ ആസ്വതിക്കാം.

അടിയൻ സൗരിരാജൻ രാമാനുജ ദാസൻ

ഹേതു – ആരായിരപ്പടി ഗുരു പരംബരാ പ്രഭാവം, പെരിയ തിരുമുടി അടൈവ്

ഉറവിടം: http://guruparamparai.wordpress.com/2012/09/01/alavandhar/

ഗ്രന്ഥപ്പുര –  https://guruparamparaimalayalam.wordpress.com

പ്രമേയം (ലക്ഷ്യം) – http://koyil.org
പ്രമാണം (വേദം) – http://srivaishnavagranthams.wordpress.com
പ്രമാതാവ് (ആചാര്യന്മാർ) – https://guruparamparai.wordpress.com
ശ്രീവൈഷ്ണവ വിദ്യാഭ്യാസം / കുട്ടികള്‍ – http://pillai.koyil.org

15 thoughts on “ആളവന്താർ

  1. പിങ്ബാക്ക് മുഖവുര (തുടര്ച്ച) | ശ്രീവൈഷ്ണവ ഗുരുപരമ്പര

  2. പിങ്ബാക്ക് മണക്കാൽ നമ്പി | ശ്രീവൈഷ്ണവ ഗുരുപരമ്പര

  3. പിങ്ബാക്ക് ഉയ്യക്കൊണ്ടാർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  4. പിങ്ബാക്ക് 2015 – June – Week 4 | kOyil – srIvaishNava Portal for Temples, Literature, etc

  5. പിങ്ബാക്ക് sri yAmunAchArya (ALavandhAr) | AchAryas

  6. പിങ്ബാക്ക് സേന മുതലിയാർ (വിഷ്വക്സേനർ) | ശ്രീവൈഷ്ണവ ഗുരുപരമ്പര

  7. പിങ്ബാക്ക് പെരിയ നംബി | ശ്രീവൈഷ്ണവ ഗുരുപരമ്പര

  8. പിങ്ബാക്ക് മുഖവുര | ശ്രീവൈഷ്ണവ ഗുരുപരമ്പര

  9. പിങ്ബാക്ക് നാഥമുനികള് | ശ്രീവൈഷ്ണവ ഗുരുപരമ്പര

  10. പിങ്ബാക്ക് പരാശര ഭട്ടർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  11. പിങ്ബാക്ക് പൊന്നടിക്കാൽ ജീയർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  12. പിങ്ബാക്ക് മുതലാഴ്വാർകള് | ശ്രീവൈഷ്ണവ ഗുരുപരമ്പര

  13. പിങ്ബാക്ക് കുലശേഖര ആഴ്വാർ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  14. പിങ്ബാക്ക് തൃപ്പാണാഴ്വാര്‍ | ശ്രീവൈഷ്ണവ ഗുരുപരമ്പര

  15. പിങ്ബാക്ക് ശ്രീവൈഷ്ണവം – ഓരെളിയ സൂചിക – വായന സൂചിക | SrIvaishNava granthams in malayALam

ഒരു അഭിപ്രായം ഇടൂ

This site uses Akismet to reduce spam. Learn how your comment data is processed.